BOSS-Linux/C3/More-on-sed-command/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 More on sed എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം.
00:13 ഇതിനായി ഉപയോഗിക്കുന്നത്,
00:15 *'Linux' Operating System
00:20 *GNU BASH version 4.2.24
00:23 ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക.
00:30 ഇതിനായി ലിനക്സ്‌ ടെർമിനലിന്റെ basics അറിഞ്ഞിരിക്കണം.
00:36 sed ടൂളും പരിചിതമായിരിക്കണം.
00:39 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:45 sedന്റെ ഏറ്റവും പ്രധാന ഉപയോഗം substitution ആണ്.
00:49 ഇൻപുട്ടിലെ ഏതെങ്കിലും patternന് പകരം മറ്റൊന്ന് കൊടുക്കുന്നത്‌.
00:54 നമ്മുടെ seddemo.txt ഫയൽ നോക്കാം.
01:00 നാലാമത്തെ വരിയിൽ രണ്ട് പ്രാവശ്യവും ആറാമത്തെ വരിയിൽ ഒരു പ്രാവശ്യവും Kumar എന്ന വാക്ക് കാണുന്നത് ശ്രദ്ധിക്കുക.
01:10 ‘Kumar’ ഉള്ളടത്തൊക്കെയും ‘Roy’ കൊടുക്കണമെങ്കിൽ
01:15 ടെർമിനലിൽ ടൈപ്പ് ചെയ്യുക.
01:17 sed സ്പേസ് സിംഗിൾ quotesനുള്ളിൽ 's front slash / തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt
01:39 എന്റർ പ്രസ്‌ ചെയ്യുക.
01:42 നാലാമത്തെ വരി നോക്കുക.
01:45 Kumarന്റെ ആദ്യത്തെ occurence മാത്രം Roy ആയി മാറ്റപ്പെട്ടു, എന്നാൽ രണ്ടാമത്തേത് മാറ്റപ്പെട്ടില്ല.
01:51 ആറാമത്തെ വരിയിൽ Kumarന്റെ ഒറ്റ occuranceഎ ഉള്ളൂ, അത് മാറ്റപ്പെട്ടു.
01:57 അതായത് ലൈനിലെ ആദ്യത്തെ entryയിൽ മാത്രമേ മാറ്റം വരുന്നുള്ളൂ.
02:02 ഇതെന്തന്നാൽ, ഡിഫാൾട്ടായി ആദ്യം match ചെയ്യുന്ന entry മാത്രം മാറ്റപ്പെടുന്നു.
02:10 match ചെയ്യുന്ന എല്ലാ entries മാറ്റണമെങ്കിൽ g ഓപ്ഷൻ flag ഉപയോഗിക്കണം.
02:17 prompt വൃത്തിയാക്കട്ടെ.
02:20 ടൈപ്പ് ചെയ്യുക:

sed സ്പേസ് സിംഗിൾ quotesനുള്ളിൽ front slash തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt എന്റർ പ്രസ്‌ ചെയ്യുക.

02:43 ഇപ്പോൾ നാലാമത്തെ വരിയിലെ രണ്ട് entriesഉം മാറ്റപ്പെട്ടു.
02:47 നമുക്ക് ഒറ്റ തവണ തന്നെ ഒന്നിൽ കൂടുതൽ substitutionsഉം നടത്താം.
02:52 file seddemo.txt ഫയലിൽ electronicsന് പകരം electrical എന്നാക്കണമെന്ന് കരുതുക.
02:57 അത് പോലെ, civilന് പകരം metallurgy.
03:04 prompt വൃത്തിയാക്കട്ടെ.
03:06 ടൈപ്പ് ചെയ്യുക:

sed സ്പേസ് hyphen e സ്പേസ് സിംഗിൾ quoteസിനുള്ളിൽ ‘s front slash electronics slash electrical slash g’ സിംഗിൾ quoteന് ശേഷം space hyphen e സ്പേസ് സിംഗിൾ quotesനുള്ളിൽ ‘s front slash civil slash metallurgy slash g’ സിംഗിൾ quotesന് ശേഷം സ്പേസ് seddemo.txt

03:35 എന്റർ പ്രസ്‌ ചെയ്യുക.
03:38 വാക്കുകൾ replace ചെയ്യപ്പെട്ടതായി കാണാം.
03:41 ഇപ്പോൾ Anirbanന്റെ stream computersൽ നിന്നും mathematics ആക്കണമെന്ന് കരുതുക.
03:49 ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക:
03:52 sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ 'front slash Anirban slash s slash computers slash mathematics slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt
04:11 എന്റർ പ്രസ്‌ ചെയ്യുക.
04:13 stream മാറ്റപ്പെട്ടത് നമുക്ക് കാണാം.
04:17 ഇതെന്താണെന്ന് നോക്കാം.
04:20 ആദ്യം sed. എന്നിട്ട് സിംഗിൾ quotesസിനുള്ളിൽ match ചെയ്യപ്പെടേണ്ട pattern എഴുതണം.
04:27 ഇതാണ് Anirban.
04:29 slashന് ശേഷം ചെയ്യേണ്ട ഓപ്പറേഷൻ.
04:33 അതാണ് substitutionന് വേണ്ടിയുള്ള s.
04:40 എന്നിട്ട് replace ചെയ്യപ്പെടേണ്ട pattern അതായത് computers.
04:46 എന്നിട്ട് substitute ചെയ്യുന്ന വാക്ക്, mathematics'.
04:52 ഫയലിൽ വരികൾ ചേർക്കുവാനോ നീക്കം ചെയ്യുവാനോ sed നമുക്ക് ഉപയോഗിക്കാം.
04:59 electronics എന്ന stream ഇല്ലാത്ത വരികൾ സിലക്റ്റ് ചെയ്യണമെന്ന് കരുതുക.
05:05 ഇതിനായി നമുക്ക് d flag ഉണ്ട്.
05:09 ടൈപ്പ് ചെയ്യുക:

sed സ്പേസ് സിംഗിൾ quotesനുള്ളിൽ front slash electronics slash d സിംഗിൾ quotesന് ശേഷം space seddemo.txt സ്പേസ് greater than sign സ്പേസ് nonelectronics.txt

05:30 എന്റർ പ്രസ്‌ ചെയ്യുക.
05:32 ഉള്ളടക്കം കാണാൻ ടൈപ്പ് ചെയ്യുക : cat സ്പേസ് nonelectronics.txt
05:41 ഫയലിന്റെ ആദ്യം Student Information എന്ന വരി ചേർക്കണമെന്ന് കരുതുക.
05:49 അതിനായി i action ഉണ്ട്.
05:53 ടൈപ്പ് ചെയ്യുക: sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ '1i സ്പേസ് Student Information' quoteന് ശേഷം seddemo.txt
06:09 എന്റർ പ്രസ്‌ ചെയ്യുക.
06:12 നിങ്ങൾക്ക് ഔട്ട്‌പുട്ട് കാണാം.
06:14 ഇത് പോലെ ഒന്നിലധികം വരികൾ ഇവിടെ ചേർക്കാം.
06:19 നമുക്ക് രണ്ട് വരികൾ ചേർക്കണമെങ്കിൽ, ഇതേ രീതിയിൽ ചെയ്യുന്നു.
06:25 Student Informationനോടൊപ്പം നമുക്ക് അടുത്ത വർഷത്തെ academics'ഉം ചേർക്കണമെങ്കിൽ,
06:33 ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക:

sedസ്പേസ് സിംഗിൾ quotesസിനുള്ളിൽ 1i സ്പേസ് Student Information slash n 2013' quotesസിന് ശേഷം seddemo.txt

06:54 എന്റർ പ്രസ്‌ ചെയ്യുക.
06:56 string ‘Information’ഉം ‘2013’ഉം ഇടയിലുള്ള slash n ശ്രദ്ധിക്കുക.
07:04 slash n ‘Student Information’ന് ശേഷം 2013നെ അടുത്ത വരിയിൽ പ്രിന്റ്‌ ചെയ്യുന്നു.
07:10 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:14 ചുരുക്കത്തിൽ,
07:16 ഇവിടെ പഠിച്ചത്,
07:17 Substitution
07:19 Replacement
07:20 Insertion
07:23 ഒരു അസൈൻമെന്റ്, seddemo.txt ടെക്സ്റ്റ്‌ ഫയൽ ഉപയോഗിക്കുക.
07:29 Ankit എന്ന പേരിന് പകരം Ashishഎന്നാക്കുക.
07:35 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:38 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:42 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:46 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:53 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:58 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:04 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:09 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:16 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:22 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan