BOSS-Linux/C2/Basics-of-System-Administration/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
0:00 ലിനക്സിലെ ബേസിക്സ് ഓഫ് സിസ്റ്റം അട്മിനിസ്ട്രഷൻ എന്ന സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്
00:13 adduser
00:14 su
00:16 usermod
00:17 userdel
00:18 id
00:19 du
00:20 df
00:22 ഇതിനായി ഉപയോഗിക്കുന്നത് ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം.
00:27 മുന്നുപാധിയായി “General Purpose Utilities in Linux” എന്ന സ്പൊകെൻ റ്റുറ്റൊരിയലിൽ കൂടി പോകുക.
00:35 അത് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
00:39 കാണിച്ചിരിക്കുന്ന കമ്മാണ്ടുകൾ പൂർത്തിയാക്കാൻ ഒരുവന് അഡ്മിൻ ഉപയോഗിക്കുവാൻ കഴിയണം.
00:47 നമ്മുക്കാദ്യം പുതിയ ഉപഭോക്താവിനെ എങ്ങനെ സൃഷ്ടിക്കാം എന്ന് പഠിക്കാം.
00:53 ഒധെറ്റികെഷന്റെ കൂടെ “adduser” എന്ന കമാൻഡ് പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കുന്നു.
01:01 ഏതൊരു ഉപഭോക്താവിന്റേയും അക്കൗണ്ട്‌ “sudo” എന്ന കമ്മാണ്ടിന്റെ സഹായത്തോടെ കൂട്ടിച്ചേർക്കാം.
01:06 “sudo” കമാണ്ടിനെ കുറിച്ച് ചെറിയൊരു വിശദീകരണം തരാം.
01:11 sudo കമാൻഡ് ഒരു അട്മിനിസ്ട്രെടിവ് യുസറിനെ ഒരു സൂപ്പർ യുസർ പോലെ കമാൻഡ് പൂർത്തിയാക്കാൻ അനുവദിക്കുന്നു.
01:19 “sudo” കമ്മാണ്ടിനു ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. റ്റുറ്റൊരിയൽ പുരോഗമിക്കുമ്പോൾ നമ്മൾ ഓരോ ഒപ്ഷനുകളും പഠിക്കും.
01:27 നമുക്കിപ്പോൾ എങ്ങനെ “New User” സൃഷ്ടിക്കാം എന്ന് പഠിക്കാം.
01:32 ഞാൻ നേരത്തെ “Terminal” തുറന്നിട്ടുണ്ട്.
01:36 “sudo space adduser” എന്ന കമാൻഡ് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
01:45 ഉടൻ തന്നെ പാസ്‌ വേർഡ്‌ ചോദിക്കും.
01:48 “Admin” എന്ന പാസ്‌ വേർഡ്‌ ഇവിടെ കൊടുത്തിട്ട് എന്റർ അമർത്തുക.
01:54 ടൈപ്പ് ചെയ്ത പാസ്സ്‌വേർഡ്‌ കാണാൻ കഴിയില്ല.
01:58 അതു കൊണ്ട് ശ്രദ്ധിച്ചു ടൈപ്പ് ചെയ്യുക.
02:03 ഒരിക്കൽ ചെയ്താൽ “adduser : Only one or two names allowed” എന്ന് മെസ്സേജ് കാണിക്കും.
02:14 “duck” എന്ന് പേരുള്ള ഒരു പുതിയ യുസർ അക്കൗണ്ട്‌ സൃഷ്ടിക്കാം.
02:21 കമാൻഡ് ടൈപ്പ് ചെയ്യുക.
02:23 sudo space adduser space duck, എന്നിട്ട് എന്റർ അമർത്തുക.
02:33 “duck” എന്ന പുതിയ യുസർ നമ്മൾ സൃഷ്ടിച്ചു.
02:36 പുതിയൊരു ഉപഭോക്താവിനെ ഉണ്ടാക്കുമ്പോൾ പുതിയൊരു ഹോം ഡയറക്ടറി കൂടി സൃഷ്ടിക്കപ്പെട്ടിട്ട്ണ്ട്.
02:46 ശ്രദ്ധിക്കുക, ഉടൻ തന്നെ പുതിയ ഉപഭോക്താവ് "duck"നുള്ള പുതിയ പാസ്‌ വേർഡ്‌ ചോദിക്കും.
02:52 നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്‌ വേർഡ്‌ കൊടുക്കുക, ഞാൻ duck തന്നെ പാസ്‌ വേർഡ്‌ ആയി കൊടുക്കുന്നു.
03:04 ഒന്നു കൂടി പുതിയ പാസ്സ്‌ വേർഡ്‌ ടൈപ്പ് ചെയ്യുക.
03:07 സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണു രണ്ടു തവണ പാസ്‌ വേർഡ്‌ ചോദിക്കുന്നത്.
03:13 പുതിയ ഉപഭോക്താവിന് വേണ്ടിയുള്ള നമ്മുടെ പാസ്‌ വേർഡ്‌ ഇപ്പോൾ പുതുക്കി കഴിഞ്ഞു.
03:18 നമ്മളോട് മറ്റ് വിശദാംശങ്ങളും ചോദിക്കും.
03:22 ഞാൻ Full Name ആയി duck മാത്രം കൊടുത്തിട്ട് ബാക്കി ശൂന്യമാക്കി എന്റർ അമർത്തുന്നു.
03:33 Enter.
03:34 "y" അമർത്തി ഞാനിതു ഉറപ്പു വരുത്തുന്നു.
03:39 ഇത്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുന്നതിനാണ്.
03:43 പുതിയ അക്കൗണ്ട്‌ സൃഷ്ടിക്കപ്പെട്ടോ എന്ന് നമുക്ക് പരിശോധിക്കാം.
03:48 ഇതിനായി command promptൽ ടൈപ്പ് ചെയ്യുക.
03:51 “ls space /(slash) home”
03:56 എന്നിട്ട് എന്റർ അമർത്തുക.
03:58 ഹോം ഡയറക്ടറിയിലുള്ള ഉപഭോക്താക്കളുടെ ലിസ്റ്റ് കാണാൻ "ls” കമാൻഡ് ഉപയോഗിക്കുന്നു.
04:05 ഇതാണ് നമ്മൾ പുതിയതായി സൃഷ്ടിച്ച ഉപഭോക്താവിന്റെ പേര് "duck".
04:10 ഞാൻ സ്ലയ്ടുകളിലേക്ക് തിരിച്ചു പോകുന്നു.
04:13 "su” ആണ് അടുത്ത കമാൻഡ്.
04:18 "su” എന്നാൽ “Switch User” എന്നാണ്.
04:21 ഈ കമാൻഡ് ഇപ്പോഴുള്ള ഉപയോക്താവിൽ നിന്നും മറ്റൊരു ഉപയോക്താവിലെക്ക് മാറാൻ സഹായിക്കുന്നു.
04:26 നമുക്കിപ്പോൾ റ്റെർമിനലിലെക് തിരികെ പോകാം.
04:30 കമാൻഡ് ടൈപ്പ് ചെയ്യുക. ടെർമിനലിൽ “su space hyphen space duck” എന്ന് കൊടുത്തിട്ട് Enter അമർത്തുക.
04:41 ഉടൻതന്നെ നിങ്ങളോട് പാസ്‌ വേർഡ്‌ ചോദിക്കും.
04:44 ഞാൻ “duck” ഉപഭോക്താവിന്റെ പാസ്‌ വേർഡ്‌ ഇവിടെ ടൈപ്പ് ചെയ്യുന്നു. ഓർക്കുക, അത് “duck” തന്നെയാണ്.
04:51 ശ്രദ്ധിക്കുക, ടെർമിനൽ മുൻപുള്ള ഉപഭോക്താവിൽ നിന്നും പുതിയ ഉപഭോക്താവിലേക്ക് മാറിയിരിക്കുന്നു, ഇവിടെ “duck”ലേക്ക്.
05:02 ഈ ഉപഭോക്താവിനെ ലോഗൌട്ട് ചെയ്യാൻ ടൈപ്പ് ചെയ്യുക. “logout” എന്നിട്ട് Enter.
05:10 ഇപ്പോൾ ടെർമിനൽ “duck” എന്ന ഇപ്പോഴത്തെ ഉപഭോക്താവിൽ നിന്നും പുറത്തു വന്ന് തിരികെ പഴയ ഉപഭോക്താവിലേക്ക് പോകുന്നു, അതായത് "vinhai"ലേക്ക്.
05:18 നമുക്കിപ്പോൾ “usermod” കമാൻഡിനെ പറ്റി പഠിക്കാം.
05:23 “usermod” കമാൻഡ്.
05:24 സൂപ്പർ യുസർ അല്ലെങ്കിൽ റൂട്ട് യുസറിനെ മറ്റ് യുസർ അക്കൗണ്ടിന്റെ സെറ്റിങ്ങുകൾ മാറ്റാൻ സഹായിക്കുന്നു.അതായത്,
05:33 പാസ്‌ വേർഡിനെ മാറ്റി പാസ്‌ വേർഡ്‌ ഇല്ലാത്ത രീതിയിൽ ആക്കുന്നു.
05:37 യുസർ അക്കൗണ്ട്‌ പ്രവര്ത്തന രഹിതമാകുന്ന തീയതി കാണിക്കുന്നു.
05:42 ഈ കമാൻഡ് നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
05:44 ഇനി റ്റെർമിനലിലെക് പോകാം.
05:46 duck എന്ന യുസർ അക്കൗണ്ടിന്റെ കാലാവധി തീരുന്ന തീയതി സെറ്റ് ചെയ്യുന്നതെങ്ങനെ എന്ന് കാണിച്ചു തരാം.
05:52 കമാൻഡ് പ്രോമ്പ്റ്റിൽ ടൈപ്പ് ചെയ്യുക.
05:56 sudo space usermod space -(hyphen)e space 2012-(hyphen)12-(hyphen)27 space duck
06:21 എന്നിട്ട് enter അമർത്തുക.
06:25 യുസർ അക്കൗണ്ടിന്റെ കാലാവധി "-e " ഓപ്ഷൻ ഉപയോഗിച്ച് കമാൻണ്ടിൽ കാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്തിരിക്കുന്നു.
06:34 duck യുസർ അക്കൗണ്ടിന്റെ കാലാവധി നിങ്ങളിപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു.
06:39 നമുക്കിപോൾ “uid” കൂടാതെ “gid” കമ്മാണ്ടുകൾ നോക്കാം.
06:45 എല്ലാ യുസെർസിന്റെയും ഗ്രൂപ്കളുടെയു identities നോക്കാൻ “id – command” ഉപയോഗിക്കുന്നു.
06:51 ഒരു ഉപഭോക്താവിന്റെ identity അറിയുന്നതിന് “id space -(hyphen)u” ഉപയോഗിക്കുന്നു.
07:00 ഒരു സംഘം ഉപഭോക്താക്കളുടെ identity അറിയുന്നതിന് “id space -(hyphen)g” ഉപയോഗിക്കുന്നു.
07:08 നമുക്കിതൊന്നു ചെയ്തു നോക്കാം.
07:10 ടെർമിനലിൽ ടൈപ്പ് ചെയ്യുക. “id” എന്നിട്ട് Enter അമർത്തുക.
07:17 സിസ്റ്റത്തിൽ നമ്മൾ ഉപയോഗിക്കുന്ന User IDകളും Group IDകളും നമുക്കിപ്പോൾ കാണാം.
07:25 user id മാത്രം കിട്ടാൻ നമ്മൾ “-(hyphen)u” ഓപ്ഷൻ ഉപയോഗിക്കുന്നു.
07:30 നമുക്ക് ഇപ്പോൾ ടൈപ്പ് ചെയ്യാം “id space -(hyphen)u”
07:36 എന്നിട്ട് Enter അമർത്തുക.
07:38 നമുക്കിപ്പോൾ user id മാത്രം കാണാം.
07:42 പക്ഷെ userന്റെ പേര് അറിയുന്നതിന് എന്ത് ചെയ്യണം?
07:47 അതറിയാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
07:50 “id space -(hyphen)n space -(hyphen)u” ടൈപ്പ് ചെയ്തിട്ട് enter അമർത്തുക.
08:00 നമുക്കിപ്പോൾ ഉപഭോക്താക്കളുടെ idയ്ക്ക് പകരം പേരുകൾ കാണാം.
08:08 Group Idകൾക്കുള്ള കമാൻണ്ടുകൾ നമുക്കിപ്പോൾ പഠിക്കാം.
08:12 നമുക്ക് ടൈപ്പ് ചെയ്യാം “ id space -(hyphen)g”.
08:17 ഇവിടെ നമുക്ക് Group idകൾ കാണാം.
08:20 ഇപ്പോഴുള്ള എല്ലാ ഉപഭോക്താക്കളുടേയും Group idകൾ കാണാൻ ടൈപ്പ് ചെയ്യുക.
08:26 “id space -(hyphen) (capital)G” എന്നിട്ട് Enter അമർത്തുക.
08:32 ശ്രദ്ധിക്കുക, ഞാൻ വലിയ 'G' ആണ് ടൈപ്പ് ചെയ്തത്.
08:38 നിങ്ങൾക്കതിന്റെ ഫലം കാണാം.
08:40 ഇപ്പോൾ ഒരു user അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം.
08:44 ഇതിനായി നമ്മൾ “userdel” കമാൻഡ് ഉപയോഗിക്കുന്നു.
08:48 “userdel” കമാൻഡ് ഉപയോഗിച്ച് സ്ഥിരമായിട്ട് ഒരു user അക്കൗണ്ട്‌ നീക്കം ചെയ്യാം.
08:54 നമുക്കിത് ടെർമിനലിൽ നോക്കാം.
08:56 ടൈപ്പ് ചെയ്യുക, “sudo space userdel space -(hyphen)r space duck”.
09:09 ഞാൻ ഉപയോഗിച്ചത് -(hyphen)r ഓപ്ഷനാണ്.
09:12 ഹോം ഡയറക്ടറിയിൽ നിന്നും ഉപഭോക്താവിനെ നീക്കം ചെയ്യുന്നതിനാണ് ഇത്.
09:17 Enter അമർത്തിയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കുക.
09:21 ഇപ്പോൾ “duck” ഉപഭോക്താവ് നീക്കം ചെയ്യപെട്ടു.
09:25 ഇത് ടൈപ്പ് ചെയ്തു പരീക്ഷിക്കുക.
09:28 “ls space /(slash)home” എന്നിട്ട് Enter അമർത്തുക.
09:35 “duck” എന്ന user അക്കൗണ്ട്‌ നീങ്ങിയത് നമുക്ക് കാണാം.
09:40 സ്ലയടുകളിലെക് തിരിച്ചു പോകുക.
09:43 ലിനക്സ്‌ സിസ്റ്റം അട്മിനിസ്റ്റ്രെഷനിലുള്ള ചില ഉപയോഗപ്രദമായ കമ്മാണ്ടുകളാണ് “df”ഉം “du”ഉം.
09:50 ഡിസ്കിലുള്ള അവശേഷിക്കുന്ന സ്ഥലത്തിന്റെ റിപ്പോർട്ട്‌ “df” കമാൻഡ് നല്കുന്നു.
09:55 ഒരു ഫയൽ ഉൾകൊള്ളുന്ന ഡിസ്കിലെ സ്പേസ്ന്ന്റെ റിപ്പോർട്ട്‌ “du” കമാൻഡ് നല്കുന്നു.
10:00 ഒരു അസ്സൈഗ്ന്മെന്റ് ആയി ഈ രണ്ടു കമ്മാൻണ്ടുകളും പരീക്ഷിച്ചു ഫലം നോക്കുക.
10:06 റ്റെർമിനലിലെക് തിരിച്ചു പോയി "df" കമ്മാൻണ്ടിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾ കാണിച്ചു തരാം.
10:13 df space -(hyphen)h എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
10:20 ഇത് ഫയൽ സിസ്ടത്തിന്റെ സൈസും അത് ഉൾകൊള്ളുന്ന സ്പേസും കാണിക്കുന്നു.
10:25 ഇത് ആളുകൾക്ക് വായിക്കത്തക്ക രീതിയിൽ ഉപയോഗിച്ച സ്ഥലം കാണിക്കുന്നു.
10:34 "du" കമ്മാൻണ്ടിന്റെ ചില ഓപ്ഷനുകൾ നമുക്ക് നോക്കാം.
10:37 നിങ്ങളുടെ ഹോം ഫോൾഡറിൽ ചില ടെക്സ്റ്റ്‌ ഫയലുകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ
10:44 ഇല്ലെങ്കിൽ “General Purpose Utilities in Linux”എന്ന റ്റുറ്റൊരിയൽ കാണുക.
10:51 ഈ കമ്മാൻണ്ടുകൾ ചെയ്യുന്നതിന് ഞാൻ നേരത്തെ തന്നെ ചില ടെക്സ്റ്റ്‌ ഫയലുകൾ ഹോം ഡയറക്ടറിയിൽ ഉണ്ടാക്കിയിട്ടുണ്ട്.
10:58 ടൈപ്പ് ചെയ്തു റ്റെർമിനലിലെ “home folder”ലേക്ക് പോകുക.
11:03 “cd space /(slash) home” എന്നിട്ട് enter അമർത്തുക.
11:07 ടൈപ്പ് ചെയ്യുക, du space -(hyphen)s space *. (astrix dot) txt enter
11:21 ഡയറക്ടറിയിലുള്ള ടെക്സ്റ്റ്‌ ഫയലിന്റെ സൈസ് ഉൾപ്പടെയുള്ള റിപ്പോർട്ട്‌ ഈ കമാൻഡ് നല്കുന്നു.
11:30 അസൈൻമെന്റായി കമാൻഡ് പ്രൊമ്പ്റ്റിൽ ടൈപ്പ് ചെയ്യുക.
11:35 “du space -(hyphen)ch space *.(astrix dot)txt” എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
11:46 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
11:51 പുതിയൊരു userനെ സൃഷ്ടിക്കുവാനുള്ള “adduser” കമാൻഡ്.
11:53 ഒരു userൽ നിന്ന് മറ്റൊരു userലേക്ക് മാറാനുള്ള “su” കമാൻഡ്.
11:56 user അക്കൗണ്ട്‌ സെറ്റിങ്ങുകൾ മാറ്റാനുള്ള “usermod” കമാൻഡ്.
12:00 user അക്കൗണ്ട്‌ നീക്കാനുള്ള “userdel” കമാൻഡ്.
12:03 യുസർ idയുടെയും ഗ്രൂപ്പ്‌ idകളുടെയും വിവരങ്ങൾ നല്കുന്ന id കമാൻഡ്.
12:07 ഫയൽ സിസ്റ്റത്തിന്റെ സൈസും ലഭ്യതയും നോക്കാനുള്ള “df”കമാൻഡ്.
12:11 ഒരു ഫയൽ ഉപയോഗിച്ചിട്ടുള്ള സ്ഥലം നോക്കാനുള്ള “du” കമാൻഡ്.
12:15 ഇതോടെ ടുടോരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
12.20 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12:24 ഇത് സ്പോകെൻ ടുടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:27 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്തു കാണാവുന്നതാണ്.
12:31 സ്പോകെൻ റ്റുറ്റൊരിയൽസ് ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓണ്‍ലൈൻ പരീക്ഷ പാസ്‌ ആകുന്നവർക്ക് സർട്ടിഫികറ്റെസ് നല്കുന്നു. കൂടുതൽ വിശദംശങ്ങൾക്കായി ബന്ധപെടുക.
12:41 സ്പോകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ "ടോക്ക് ടു എ ടീച്ചർ " പ്രൊജക്റ്റിന്റെ ഭാഗമാണ്, ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT(NMEICT), MHRD, Govt of India.
12:50 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
12:55 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair