Thunderbird/C2/Introduction-to-Thunderbird/Malayalam

From Script | Spoken-Tutorial
Revision as of 10:40, 13 March 2014 by Devraj (Talk | contribs)

Jump to: navigation, search
Time Narration
00.00 മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.04 ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച്
00.09 എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം
00.13 കൂടാതെ
00.15 പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.

00.20 സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം 
00.26 മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ്
00.29 ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്‌വെയര്‍ ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം
00.35 ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍,
00.39 മെയില്‍ അക്കൗണ്ടില്‍ നിന്നും
കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.
00.42 കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം.
00.47 തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍.
00.50 മെയില്‍ ഫോള്‍ഡേര്‍സ്, അഡ്രസ്‌ ബുക്ക്‌ മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം.
01.01 POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍,
01.04 എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്‍ബൊക്സില്‍ ഏകീകരിക്കാം.
01.09 സന്ദേശങ്ങൾ ,തീയതി, അയച്ചആള്‍, പ്രാധാന്യം , കസ്റ്റം ലേബല്‍
01.12 എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം.
01.18 ഇവിടെ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം.
01.26 മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം.
01.33 ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക.
01.40 മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് .
01.46 മോസില്ല തണ്ടര്‍ബേഡ് ,
01.48 മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 2000 , MS വിന്‍ഡോസ്‌ XP , MS വിന്‍ഡോസ്‌ 7 എന്നിവയ്ക്കും ലഭ്യമാണ്.
01.56 കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
02.02 മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത്‌ രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്.
02.08 ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍ സജ്ജമാണെന്ന് ഉറപ്പ് വരുത്തുക.
02.15 ഇന്റര്‍നെറ്റ്‌ കണക്ഷനും ഉറപ്പ് വരുത്തുക.
02.19 നമുക്ക് തണ്ടര്‍ബേഡ് തുറക്കാം.
02.22 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു.
02.29 സെര്‍ച്ച്‌ ബോക്സ്‌ കാണാം .
02.31 " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം .
02.37 ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
02.40 “Mail Account Setup” ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02.43 മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
02.49 മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു.
02.53 മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം.
02.59 മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് .
03.05 മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട്‌ മെനുസ് കാണാം .
03.11 ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട്‌ ഐക്കണുകളായ "Get Mail”, “Write”, “Address Book”.
03.18 തണ്ടര്‍ബേഡിനെ രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
03.21 ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു.
03.26 ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല .
03.33 വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു.
03.41 ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ
03.44 രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ:
03.48 STUSERONE at gmail dot com

STUSERTWO at yahoo dot in

03.56 നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക.
04.02 ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍ സജ്ജമാക്കിയിട്ടുണ്ട് .
04.07 ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി?
04.11 ആദ്യമായി ജി-മെയില്‍ അക്കൗണ്ട്‌ “login” ചെയ്യുക.
04.14 പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ്‌ ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക.
04.21 user name, STUSERONE at gmail dot com, എന്നിട്ട് password.
04.30 ജി-മെയില്‍ വിന്ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്‍.
04.40 സെറ്റിംഗ്സ് വിന്ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക.
04.48 “ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു.
04.53 ഇനി “Save Changes” .
04.56 ജി-മെയില്‍ വിന്ഡോ കാണപ്പെടുന്നു.
04.58 POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു.
05.02 ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം.
05.08 “STUSERONE at gmail dot com”അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോന്ഫിഗര്‍ ചെയ്യാം.
05.15 ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര്‍ ചെയ്യുന്നു.
05.19 മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
05.26 ആദ്യമായി നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
05.31 മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക.
05.36 “ Thunderbird Preferences” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
05.39 “ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക.
05.48 “ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
05.56 “OK” ക്ലിക്ക് ചെയ്യുക. “Close”.
06.00 ഒരു പുതിയ അക്കൗണ്ട്‌ "Accounts” ഓപ്ഷന്‍ ഉപയോഗിച്ച് സൃഷ്ട്ടിക്കാം.
06.05 തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത്‌ " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക.
06.12 “ Mail Account Setup” ഡയലോഗ് ബോക്സ്‌ കാണുന്നു.
06.17 “Name”, STUSERONE നല്കുക.
06.20 “ Email address”, STUSERONE at gmail dot com.
06.27 അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”.
06.32 എന്നിട്ട്‌ " Continue” .
06.36 “Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു.
06.42 അടുത്തതായി POP3 തിരഞ്ഞെടുക്കുക.
06.46 ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം,
06.49 “ Thunderbird failed to find the settings” കാണപ്പെടാം.
06.53 അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുന്നില്ല .
06.59 ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര്‍ ചെയ്യേണ്ടതാണ്.
07.04 അതിനായി "Manual Config” ക്ലിക്ക് ചെയ്യുക.
07.08 ജി-മെയിലിന്റെ കോന്ഫിഗറെഷന്‍ സെറ്റിംഗ്സ് കാണുന്നു.
07.12 തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര്‍ ചെയ്തിരിക്കുന്നതിനാല്‍ , നമ്മള്‍ ഒരു മാറ്റവും വരുത്തുന്നില്ല.
07.19 വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക.
07.24 ജി-മെയില്‍ കോന്ഫിഗര്‍ ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്കേണ്ടതാണ്.
07.30 സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും.
07.36 ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് .
07.41 അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം
07.44 ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം.
07.52 സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട്‌ വലതു ഭാഗത്തായി കാണുന്നു.
07.56 നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത്‌ കാണാം.
08.04 ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു.
08.09 ഇടത് ഭാഗത്ത്‌ ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
08.18 തണ്ടര്‍ബേഡ് വിന്ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക.
08.22 ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു.
08.27 ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
08.36 "Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക.
08.39 ഈ സന്ദേശം താഴെ കാണാം.
08.43 സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക.
08.46 അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു.
08.49 ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം.
08.55 ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം.
09.03 മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക.
09.07 "Write" ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു.
09.10 “ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം.
09.14 “To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്കാം.
09.20 മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം.
09.29 ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം.
09.33 "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു.
09.40 വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
09.47 “ Text Color” ഡയലോഗ് ബോക്സ്‌ തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക.
09.55 വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു.
09.58 ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
10.04 സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു.
10.11 നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം.
10.15 "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം.
10.20 “Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക.
10.24 തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു.
10.30 കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close”
10.38 സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”.
10.44 "Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക.
10.48 ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക.
10.54 മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10.59 "Subject Reminder” ഡയലോഗ് ബോക്സ്‌ തുറക്കു ന്നു.
11.03 ഇതു മെയിലിന് സബ്ജക്റ്റ് നല്കാതിരുന്നത് കൊണ്ടാണ്.
11.07 സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക.
11.13 “Cancel Sending” ക്ലിക്ക് ചെയ്യുക.
11.16 "Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക.
11.21 “Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം.
11.29 "STUSERTWO at yahoo dot in" അക്കൗണ്ട്‌ തുറന്ന് ഇന്‍ബോക്സ്‌ പരിശോധിക്കണം.
11.37 യാഹൂവില്‍ "login"ചെയ്യാം.
11.47 യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്കുക.
11.56 “Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം!
12.03 മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
12.05 "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം.
12.13 “Compose” ല്‍ ക്ലിക്ക് ചെയ്യാം.
12.16 “To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്കുക.
12.23 “Subject” ഫീള്‍ഡില്‍, “Congrats!”.
12.27 മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക.
12.32 “Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക.
12.37 ബ്രൌസര്‍ ക്ലോസ് ചെയ്യാം.
12.39 ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം.
12.42 “Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക.
12.48 ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട്‌ ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക.
12.53 ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം.
12.58 മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു.
13.03 നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം.
13.07 തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു
13.14 തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക.
13.19 മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും.
13.22 ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്‌തിയില്‍ എത്തിയിരിക്കുന്നു.
13.26 ഈ ട്യൂട്ടോറിയലില്‍ മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു .
13.35 കൂടാതെ എപ്രകാരം
13.37 ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം

തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു .
13.46 നിങ്ങള്‍ക്ക്‌ ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു.
13.49 മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക.
13.52 ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
13.54 ഒരു ഇ-മെയില്‍ അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
13.58 ഈ അക്കൗണ്ട്‌ ഉപയോഗിച്ച്‌ മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക.
14.06 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
14.09 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
14.12 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
14.16 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
14.18 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
14.22 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
14.26 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
14.32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
14.36 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
14.44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് .
14.55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി .

Contributors and Content Editors

Devisenan, Devraj, Pratik kamble, Vijinair