Ruby/C2/Arithmetic-and-Relational-Operators/Malayalam

From Script | Spoken-Tutorial
Revision as of 22:59, 7 June 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:01 Rubyയിലെ Arithmetic & Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 Arithmetic Operators
00:10 Operator Precedence
00:12 Relational Operators
00:14 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04, Ruby 1.9.3
00:23 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux ൽ ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:28 അത് പോലെ irb യും പരിചിതമായിരിക്കണം.
00:31 ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക.
00:34 ഇപ്പോൾ arithmetic operatorsനെ കുറിച്ച് പഠിക്കാം.
00:38 Rubyയ്ക്ക് താഴെ പറയുന്ന arithmetic operators ഉണ്ട്.
00:42 +സങ്കലനം: ഉദാഹരണം. a+b.
00:45 - വ്യവകലനം: ഉദാഹരണം. a-b.
00:48 / ഹരണം: ഉദാഹരണം. a/b.
00:51 * ഗുണനം: ഉദാഹരണം. a*b.
00:55  % മോഡുലസ്: ഉദാഹരണം. a%b.
00:59 ** Exponent : ഉദാഹരണം. a**b
01:04 irb ഉപയോഗിച്ച് ഈ arithmetic operators നോക്കാം.
01:08 Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക.
01:14 സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ തുറക്കുന്നു.
01:17 interactive Ruby തുറക്കുന്നതിനായി irb ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
01:21 ടൈപ്പ് ചെയ്യുക, 10 plus 20. എന്റർ പ്രസ്‌ ചെയ്യുക.
01:25 സങ്കലനം നടത്തിയിട്ട് ഫലം 30 എന്ന് കാണിക്കുന്നു.
01:31 അത് പോലെ വ്യവകലനം, ഗുണനം പോലുള്ള ഓപ്പറേഷനുകളും നടത്തുന്നു.
01:35 ഹരണത്തിനുള്ള operator നോക്കാം.
01:38 ടൈപ്പ് ചെയ്യുക 10 slash 4
01:40 Enter കൊടുക്കുക.
01:42 ഇവിടെ ഫലം അടുത്തുള്ള പൂർണ്ണ സംഖ്യയായ 2 ആയതായി കാണാം.
01:47 കൂടുതൽ കൃത്യമായ ഉത്തരം വേണമെങ്കിൽ ഒരു അക്കം float ആക്കണം.
01:52 ടൈപ്പ് ചെയ്യുക 10.0 slash 4
01:56 Enter പ്രസ്‌ ചെയ്യുക.
01:58 ഇപ്പോൾ ഫലം 2.5 എന്ന് കിട്ടുന്നു.
02:01 modulus ഓപ്പറേറ്റർ നോക്കാം.
02:05 modulus operator ശിഷ്ടം ഔട്ട്‌പുട്ട് ആയി റിട്ടേണ്‍ ചെയ്യുന്നു.
02:09 ടൈപ്പ് ചെയ്യുക 12 percentage sign 5 Enter പ്രസ്‌ ചെയ്യുക.
02:15 ഇവിടെ 12നെ 5 കൊണ്ട് ഹരിച്ചിട്ട് ശിഷ്ടം 2 റിട്ടേണ്‍ ചെയ്യുന്നു.
02:21 ഇപ്പോൾ exponent ഓപ്പറേറ്റർ നോക്കാം.
02.24 ടൈപ്പ് ചെയ്യുക 2തുടർന്ന് രണ്ട് പ്രാവശ്യം asterisk sign എന്നിട്ട് 5 Enter പ്രസ്‌ ചെയ്യുക.
02:32 ഇതിനർത്ഥം 2 raise to 5
02:36 അതിനാൽ ഔട്ട്‌പുട്ട് 32 എന്ന് കിട്ടുന്നു.
02:39 അടുത്തതായി ഓപ്പറേറ്റർ precedence പഠിക്കാം.
02:44 ഒരു mathematical expressionൽ വിവിധ ഓപ്പറേഷനുകൾ ഉണ്ടെങ്കിൽ, ഓരോ ഭാഗവും മുൻപ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓർഡറിൽ ആയിരിക്കും നടക്കുന്നത്. ഇതാണ് operator precedence.
02:56 അതായത് highest priority ഉള്ള operator ആദ്യം എക്സിക്യൂട്ട് ചെയ്യുന്നു.
03:01 ഇതിനെ തുടർന്ന് priority ഓർഡറിൽ അടുത്ത operator, അങ്ങനെ.
03:07 ഈ സ്ലൈഡ് എല്ലാ operatorsസിനേയും ഉയർന്ന precedenceൽ നിന്ന് താഴത്തേയ്ക്ക് ലിസ്റ്റ് ചെയ്യുന്നു.
03:13 ഉദാഹരണത്തിന് 3 + 4 * 5 23 റിട്ടേണ്‍ ചെയ്യുന്നു. 35 അല്ല.
03:23 multiplication operator (*)ന് addition operator (+)നെക്കാൾ കൂടിയ precedence ഉള്ളതിനാൽ,
03:29 ആദ്യം evaluate ചെയ്യപ്പെടുന്നു.
03:32 അതിനാൽ നാല് ഗുണം അഞ്ച് ഇരുപത്, ഇരുപത് മൂന്നിനോട് കൂട്ടി ഫലം 23.
03:42 operator precedence അടിസ്ഥാനമാക്കിയുള്ള കൂടുതൽ ഉദാഹരണങ്ങൾ നോക്കാം.
03:47 ടെർമിനലിലേക്ക് തിരികെ പോകാം.
03:50 Irb കണ്‍സോൾ വൃത്തിയാക്കാനായി Crtl, L കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03:56 ടൈപ്പ് ചെയ്യുക 7 minus 2 multiply by 3
04:03 Enter പ്രസ്‌ ചെയ്യുക.
04:05 ഉത്തരം 1 എന്ന് കിട്ടുന്നു.
04:08 ഇവിടെ asterisk ചിഹ്നത്തിന് minus ചിഹ്നത്തെക്കാൾ മുൻഗണന ഉണ്ട്.
04:13 അതിനാൽ ഗുണനത്തിന് ശേഷം വ്യവകലനം നടക്കുന്നു.
04:20 മറ്റൊരു ഉദാഹരണം നോക്കാം.
04:22 ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക 10 plus 2 slash 4
04:29 Enter പ്രസ്‌ ചെയ്യുക.
04:30 ഉത്തരം 3 കിട്ടുന്നു.
04:33 ഇവിടെ ഹരണം(slash)നെക്കാൾ priority കൂടുതൽ () ബ്രാക്കറ്റിനാണ്.
04:39 അതിനാൽ ബ്രാക്കറ്റിനുള്ളിലെ ഓപ്പറേഷനായ സങ്കലനം ആദ്യം നടക്കുന്നു.
04:44 എന്നിട്ട് ഹരണം നടക്കുന്നു.
04:47 ഇപ്പോൾ Relational Operators പഠിക്കാം.
04:51 സ്ലൈഡുകളിലേക്ക് തിരികെ വരാം.
04:54 Relational operatorsനെ comparison operators എന്നും അറിയപ്പെടുന്നു.
04:59 relational operators ഉപയോഗിക്കുന്ന expressions boolean മൂല്യങ്ങൾ റിട്ടേണ്‍ ചെയ്യുന്നു.
05:04 Rubyയിലെ Relation Operators.
05:07 == Equals to ഉദാഹരണം. a==b
05:14 dot eql question mark ഉദാഹരണം. a.eql?b
05:21  != Not equals to ഉദാഹരണം. a exclamation equal b
05:28 Less than ഉദാഹരണം. a < b
05:32 Greater than ഉദാഹരണം. a > b
05:37 <= Lesser than or equal to ഉദാഹരണം. a less than arrow equal b
05:44 >= Greater than or equal to ഉദാഹരണം. a greater than arrow equal b
05:49 <=> Combined comparison ഉദാഹരണം. a less than arrow equal greater than arrow b
05:56 ഇപ്പോൾ ഇതിൽ ചില operators നോക്കാം.
06:00 ടെർമിനലിലേക്ക് തിരിച്ച് പോകാം.
06:02 irb കണ്‍സോൾ വൃത്തിയാക്കാനായി ctrl, L കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
06:09 equals to ഓപ്പറേറ്റർ നോക്കാം.
06:11 ടൈപ്പ് ചെയ്യുക 10 equals equals 10
06:16 Enter പ്രസ്‌ ചെയ്യുക.
06:17 ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
06:20 .eql? ഓപ്പറേറ്റർ equals to ഓപ്പറേറ്ററിന് തുല്യമാണ്.
06:24 അത് നോക്കാം.
06:25 ടൈപ്പ് ചെയ്യുക 10 .eql?10, എന്റർ.
06:33 ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
06:35 not equal to ഓപ്പറേറ്റർ നോക്കാം.
06:39 ടൈപ്പ് ചെയ്യുക 10 not equal 10
06:44 Enter പ്രസ്‌ ചെയ്യുക.
06:46 ഔട്ട്‌പുട്ട് false എന്ന് കിട്ടുന്നു.
06:48 ഇതെന്തന്നാൽ രണ്ട് അക്കങ്ങളും തുല്യമാണ്.
06:51 Ctrl, L ഒരുമിച്ച് പ്രസ്‌ ചെയ്ത് irb കണ്‍സോൾ വൃത്തിയാക്കുക.
06:56 ഇപ്പോൾ less than ഓപ്പറേറ്റർ നോക്കാം.
07:00 ടൈപ്പ് ചെയ്യുക 10 less than 5. എന്റർ കൊടുക്കുക.
07:05 ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കൾ ചെറുതാണെങ്കിൽ true റിട്ടേണ്‍ ചെയ്യുന്നു,
07:10 അല്ലെങ്കിൽ ഇത് false റിട്ടേണ്‍ ചെയ്യുന്നു.
07:14 നമുക്ക് false എന്ന ഔട്ട്‌പുട്ട് കിട്ടുന്നു. എന്തെന്നാൽ 10, 5നെക്കാൾ ചെറുതല്ല.
07:19 നമുക്ക് ഇപ്പോൾ greater than ഓപ്പറേറ്റർ നോക്കാം.
07:22 ടൈപ്പ് ചെയ്യുക 5 greater than 2
07:26 ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കൾ വലുതാണെങ്കിൽ true റിട്ടേണ്‍ ചെയ്യുന്നു,
07:31 അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു.
07:34 Enter പ്രസ്‌ ചെയ്യുക.
07:36 ഇവിടെ True എന്ന ഔട്ട്‌പുട്ട് കിട്ടുന്നു. എന്തെന്നാൽ 5, 2നെക്കാൾ വലുതാണ്.
07:42 Ctrl, L ഒരുമിച്ച് പ്രസ്‌ ചെയ്ത് irb കണ്‍സോൾ വൃത്തിയാക്കുക.
07:47 ഇപ്പോൾ less than equal to ഓപ്പറേറ്റർ നോക്കാം.
07:51 ടൈപ്പ് ചെയ്യുക 12 less than equal 12
07:56 Enter പ്രസ്‌ ചെയ്യുക.
07:59 ഇവിടെ ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ ചെറുതോ അതിന് സമമോ ആണെങ്കിൽ,true റിട്ടേണ്‍ ചെയ്യുന്നു,
08:04 അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു.
08:07 നമുക്ക് ഔട്ട്‌പുട്ട് True എന്ന് കിട്ടുന്നു. എന്തെന്നാൽ 12, 12ന് സമമാണ്.
08:11 ഇത് പോലെ നിങ്ങൾക്ക് greater than or equal to ഓപ്പറേറ്ററും ശ്രമിച്ച് നോക്കാവുന്നതാണ്.
08:19 combined comparision ഓപ്പറേറ്റർ
08:21 ആദ്യത്തെ operand രണ്ടാമത്തേത്തിന് സമമാണെങ്കിൽ 0 റിട്ടേണ്‍ ചെയ്യുന്നു.
08:24 ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ വലുതാണെങ്കിൽ1 റിട്ടേണ്‍ ചെയ്യുന്നു.
08:29 ആദ്യത്തെ operand രണ്ടാമത്തേതിനെക്കാൾ ചെറുതാണെങ്കിൽ -1 റിട്ടേണ്‍ ചെയ്യുന്നു.
08:34 ഒരു ഉദാഹരണം നോക്കാം.
08:36 ടൈപ്പ് ചെയ്യുക 3 less than equals greater than 3
08:41 Enter പ്രസ്‌ ചെയ്യുക.
08:43 ഔട്ട്‌പുട്ട് 0 കിട്ടുന്നു.
08:45 എന്തെന്നാൽ രണ്ട് operandsഉം സമമാണ്, അതായത് രണ്ടും മൂന്ന്.
08:50 ഇപ്പോൾ ഇതിൽ ഒരു operand 4ആക്കാം.
08:53 ടൈപ്പ് ചെയ്യുക 4 less than equals greater than 3
08:58 Enter പ്രസ്‌ ചെയ്യുക.
08:59 4 3നെക്കാൾ വലുതാണെങ്കിൽ, ഔട്ട്‌പുട്ട് 1 എന്ന് കിട്ടുന്നു.
09:04 ഇപ്പോൾ ഈ ഉദാഹരണം ഒരിക്കൽ കൂടി മാറ്റാം.
09:07 ടൈപ്പ് ചെയ്യുക 4 less than equals greater than 7
09:11 Enter പ്രസ്‌ ചെയ്യുക.
09:13 4 7നെക്കാൾ ചെറുതായതിനാൽ, ഔട്ട്‌പുട്ട് -1 എന്ന് കിട്ടുന്നു.
09:17 അസൈൻമെന്റ്,
09:19 irb ഉപയോഗിച്ച് താഴെ കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ ചെയ്ത് ഔട്ട്‌പുട്ട് പരിശോധിക്കുക.
09:24 10 + bracket 2 astreisk 5 bracket 8 slash 2
09:32 4 astreisk 5 slash 2 plus 7
09:37 methods ഉപയോഗിച്ച് arithmetic operators ചെയ്ത് നോക്കുക.
09:42 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:45 ചുരുക്കത്തിൽ
09:47 ഇവിടെ പഠിച്ചത്
09:49 സങ്കലനത്തിനും വ്യവകലനത്തിനും ഗുണനത്തിനും ഹരണത്തിനും വേണ്ടിയുള്ള plus minus astreisk slash എന്നീ Arithmetic Operators.
09:59 വിവിധ ഉദാഹരണങ്ങൾ ഉപയോഗിച്ച് Operator Precedenceഉം Relational Operatorsഉം.
10:06 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:10 ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:28 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
10:51 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan