PERL/C3/Referencing-and-Dereferencing/Malayalam

From Script | Spoken-Tutorial
Revision as of 01:36, 16 November 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration
00:01 Referencing and Dereferencing in Perl. എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം
00:07 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത്:

Scalar References Array References Hash References Dereferences കൂടാതെ array/hash references ലെ elementsഎങ്ങനെ കൂട്ടിച്ചേര്‍ക്കാം ,എടുത്തുമാറ്റാം ,പ്രവേശിപ്പിക്കാം.

00:22 ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്:

Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ്

00:33 നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം
00:37 നിങ്ങള്‍ക്കു താഴെ പറയുന്ന കാര്യങ്ങളില്‍ പ്രവൃത്തി വിവരം ആവശ്യമാണ്:

Perlപ്രോഗ്രാമ്മിങ്ങ്, Array functions കൂടാതെ Hash functions

00:43 അതില്ലെങ്കില്‍, ഈ വെബ്സൈറ്റില്‍ തന്നിട്ടുള്ള Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുക.
00:49 Reference എന്നാല്‍ എന്താണ്?
00:51 ഒരു reference എന്നാല്‍, variable, array, hash അല്ലെങ്കില്‍ ഒരു subroutine ലേക്കുള്ള ഒരു pointer അല്ലെങ്കില്‍ ഒരു address ആകുന്നു.
00:58 ഇതു നേരിട്ടു ഒരു ഡാറ്റയും ഉള്‍ക്കൊള്ളുന്നില്ല
01:01 'Reference എളുപ്പുമുള്ളതും കോംപാക്റ്റുമായ ഒരു scalar മൂല്യം ആകുന്നു.
01:05 വലിയ ഡാറ്റാ സ്ട്രക്ക്ച്ചറുകള്‍ അയക്കുകയും മടക്കുകയും ചെയ്യുമ്പോള്‍ Perl ന്‍റ്റെ പ്രകടനം മെച്ചപ്പെടുത്താന്‍ Reference സഹായിക്കുന്നു.
01:12 ഒരു subroutine ലേക്ക് മൂല്യത്തിനു പകരം reference അയക്കുന്നതു മൂലം ഇതിനു മെമ്മറിയുടെ ഉപയോഗം കുറക്കാന്‍ കഴിയുന്നു.
01:18 Perl ലെ സങ്കീര്‍ണമായ ഡാറ്റാ സ്ട്രക്ക്ച്ചറുകളെ എളുപ്പത്തില്‍ മേല്‍നോട്ടം നടത്താന്‍ കഴിയുന്നു.
01:22 ഇനി നമ്മുക്കു reference എങ്ങനെ ഉണ്ടാക്കുന്നു എന്നു നോക്കാം
01:25 ഏതൊരു variable, subroutine അല്ലെങ്കില്‍ value വിന്‍റ്റെ മുന്നിലും backslash (\) ചേര്‍ക്കുന്നതു വഴി നമ്മുക്കു അതിലേക്കുള്ള reference ഉണ്ടാക്കാന്‍ കഴിയും.
01:33 ഒരു A scalar variable നെ reference ചെയ്യുന്നതു ബാക്ക്സ്ലാഷും ഡോള്ളര്‍ ചിഹ്നവ്വും ഉപയോഗിച്ചാണ് എന്നാണു ഇവിടെ കാണിച്ചിരിക്കുന്നത്.
01:39 ഒരു array variable നെ referenceചെയ്യുന്നതു ബാക്ക്സ്ലാഷും at the rate(@) ചിഹ്നവ്വും ഉപയോഗിച്ചാണ്
01:45 ഒരു hash variable നെ referenceചെയ്യുന്നതു ബാക്ക്സ്ലാഷും percentage(%) ചിഹ്നവ്വും ഉപയോഗിച്ചാണ് എന്നാണു ഇവിടെ തന്നിരിക്കുന്ന ഉദാഹരണം വ്യക്തമാകുന്നത്.
01:53 എന്താണ് dereference?
01:55 ഒരു reference , dereference ചെയ്യപ്പെടുമ്പോള്‍ അതിന്‍റ്റെ യതാര്‍ത്ഥ മൂല്യം തിരികെ കിട്ടുന്നു.
02:00 reference വേരിയബിളിനെ ചുരുള ബ്രാക്കറ്റിനുള്ളില്‍ ആക്കിയാണു Dereference നടത്തുന്നത്.
02:06 ഇടതു വശത്തെ ചുരുള ബ്രാക്കറ്റിനു മുന്നിലായുള്ള പ്രതീകം പരാമര്‍ശിക്കുന്നത് അതു ഏതു തരത്തിലുള്ള reference' ആണെന്നാണ്.
02:12 ഇനി നമുക്ക് വേരിയബിളുകളെ dereference ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം
02:16 ഒരു scalar വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ ഡോളര്‍ ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു.
02:21 ഒരു array വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ at the rate (@) ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു.
02:27 ഒരു hash variable വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ percentage(%)ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു..
02:33 ഇനി നമുക്ക് Scalar reference കൂടാതെ dereference ചെയ്യാനുള്ള ഒരു മാതൃക പ്രോഗ്രാം നോക്കാം
02:38 ഇനി ഞാന്‍ 'gedit' Text editor ഇല്‍ ഒരു മാതൃക പ്രോഗ്രാം തുറക്കാം.
02:43 terminal തുറക്കുക , എന്നിട്ടു gedit scalarRef dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
02:50 സ്ക്രീനില്‍ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക.
02:55 ആ കോഡ് ഞാനിപ്പോള്‍ വിശദീകരിക്കാം.
02:57 ആദ്യ വരിയില്‍ ഒരു scalar variable '$a' ളും അതിന്‍റ്റെ ആരംഭമൂല്യം 10 ആയും പ്രഖ്യാപിച്ചിരികുന്നു.
03:03 മുന്നെ പറഞ്ഞപോലെ, ഒരു A scalar variable നെ reference ചെയ്യുന്നതു ബാക്ക്സ്ലാഷും ഡോള്ളര്‍ ചിഹ്നവ്വും ഉപയോഗിച്ചാണ്.
03:10 ഇതു referenceവഴി സ്രുഷ്ഠിച്ച വേരിയബിളിന്‍റ്റെ memory address നെ പ്രിന്റ് ചെയ്യുന്നു.
03:16 യതാര്‍ത്ഥ മൂല്യം പ്രിന്റ് ചെയ്യാനായി variable നെ ചുരുള ബ്രാക്കറ്റും ചിഹ്നവും ഉപയോഗിച്ചു dereference ചെയ്യണം.
03:23 ഇവിടെ ref() ഫങ്ഷന്‍ ഏതു തരത്തില്‍ ഉള്ള reference ആണെന്നുള്ള വിവരം തിരിച്ചു തരുന്നു, അതായതു, scalarഅല്ലെങ്കില്‍ array അല്ലെങ്കില്‍ hash.
03:30 ഇനി, ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക.
03:34 നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:36 terminal ലേക്കു തിരിച്ചുപോയി, perl scalarRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
03:43 കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
03:46 ആദ്യ വരി 10 എന്ന മൂല്യത്തെ സംഭരിച്ചിരിക്കുന്ന memory address നെ കാണിക്കുന്നു
03:51 രണ്ടാമത്തെ വരി 10 എന്ന യതാര്‍ത്ഥ മൂല്യത്തെ കാണിക്കുന്നു.
03:55 Ref() ഫങ്ഷന്‍ "SCALAR" ഔട്ട്പുട്ടിനെ തിരിച്ചു തരുന്നു.
03:59 അടുത്തതായി നമ്മുക്ക് reference ന്‍റ്റെയും dereference ന്‍റ്റെയും ശ്രേണി സ്രുഷ്ടിക്കുന്നതെങ്ങനെയെന്നു ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ചു മനസ്സിലാക്കാം.
04:07 എന്‍റ്റെ കയ്യില്‍ ഇതിനകം തന്നെ ഒരു മാതൃക പ്രോഗ്രാം ഉണ്ട്. ഞാന്‍ അതിനെ 'gedit' Text editor ഉപയോഗിച്ചു തുറക്കാന്‍ പോകുന്നു
04:13 terminal തുറക്കുക , എന്നിട്ടു gedit arrayRef dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
04:20 സ്ക്രീനില്‍ കാണിച്ചിരിക്കുന്ന arrayRef dot pl എന്ന ഫയലിലെ കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക.
04:26 ആ കോഡ് ഞാനിപ്പോള്‍ വിശദീകരിക്കാം
04:28 ഇവിടെ ആദ്യവരിയില്‍ @color എന്ന ശ്രേണിയെ മൂന്ന് പ്രാരംഭമൂല്യത്തോടുകൂടി പ്രഖ്യാപിച്ചിരിക്കുന്നു.
04:35 ഇതിനെ backslash @color ഉപയോഗിച്ചു referenceചെയ്തിരിക്കുന്നു,ഇതു ശ്രേണിയുടെ പേരാകുന്നു, പിന്നെ $colorRef. ലേക്കു നിയുക്തമാക്കിയിരിക്കുന്നു.
04:42 print എന്ന പ്രസ്താവന reference മൂല്യത്തെയും dereferenceമൂല്യത്തെയും പ്രിന്റ് ചെയ്യുന്നു.
04:47 ഇനി, ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക.
04:51 നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:53 terminal ലേക്കു തിരിച്ചുപോയി, perl arrayRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
05:00 കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു
05:04 reference ആയി സൃഷ്ടിച്ചിട്ടുള്ള വേരിയബിളിൻറ്റെ memory address ൻറ്റെ ഔട്ട്പുട്ടാണ് ആദ്യ വരിയിൽ കാണിച്ചിരിക്കുന്നത്
05:10 dereferenceചെയ്തിട്ടുള്ള ശരിയായ മൂല്യമാണ് രണ്ടാമത്തെ വരിയിൽ കാണിച്ചിരിക്കുന്നത്.
05:16 ഇനി നമ്മുക്ക് ഒരു array ക്കുവേണ്ടി direct reference പ്രഖ്യാപിക്കുന്നതെങ്ങനെയെന്നു നോക്കാം
05:21 നമുക്കിനി പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
05:24 അറേ ക്കു വേണ്ടി direct reference ചെയ്യുന്നതെങ്ങനെയെന്ന് കാണിക്കാനായി മുൻപേയുള്ള പ്രോഗ്രാമിൽ ചില മാറ്റങ്ങൾ ഞാൻ വരുത്തിയിരിക്കുന്നു.
05:29 ചതുര ബ്രാക്കറ്റ് ഉപയോഗിച്ച് ഒരു അറേയിലേക്കുള്ള direct reference സൃഷ്‌ടിക്കുന്നതെങ്ങനെയെന്നാണ് കാണിച്ചിരിക്കുന്നത്.
05:35 dereference ചെയ്യാൻ arrow operator (->) ഉപയോഗിക്കുക
05:39 printപ്രസ്താവന "Green" എന്ന് ഔട്ട്പുട്ട് ആയി പ്രിന്റ് ചെയ്യും.
05:43 ഇവിടെ print പ്രസ്താവന സൂചികയിലെ മൂല്യം എടുക്കുന്നു അതായത്, നമ്മുടെ പ്രോഗ്രാമിൽ അത് 'Green' ആകുന്നു
05:50 ഫയൽ സേവ് ചെയ്യാൻ Ctrl+S അമർത്തുക
05:54 terminal ലേക്കു തിരിച്ചുപോയി, perl arrayRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു എക്സിക്യൂട്ട് ചെയ്യാൻ Enter അമര്‍ത്തുക.
06:03 അതേ കോഡ് ഫയലിൽ direct hash reference ഉപയോഗിക്കുന്നത് എങ്ങനെയെന്നു ഞാൻ കാണിച്ചുതരാം . അതുകൊണ്ട് നമുക്കിനി gedit.

ലേക്ക് തിരിച്ചുപോകാം

06:11 ചുരുള ബ്രാക്കറ്റ് {} ഉപയോഗിച്ച് ഹാഷിലേക്കു direct reference നിങ്ങൾക്കു തന്നെ സൃഷ്ടിക്കാമെന്നു ഇവിടെ കാണിച്ചിരിക്കുന്നു.
06:18 അതിനെ ഡിറെഫെറെൻസ് ചെയ്യാൻ arrow operator (->) ഉപയോഗിക്കുക. “Name” ആണ് hash key.
06:24 ഈ കോഡ് ബ്ലോക്ക് എക്സിക്യൂട്ട് ചെയ്യുമ്പോൾ രണ്ടു print പ്രസ്താവനകളും ഔട്ട്പുട്ട് "Sunil" എന്ന് പ്രിന്റ് ചെയ്യും
06:31 ഇനി നമ്മുക്ക് ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് array reference ലേക്ക് elementsനെ എങ്ങനെ കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം കൂടാതെ പ്രവേശിപ്പിക്കാമെന്നു നോക്കാം
06:39 എന്റെ കയ്യിൽ ഇതിനകം തന്നെ ഒരു മാതൃക പ്രോഗ്രാം ഉണ്ട്. അതിനെ ഞാൻ gedit ടെക്സ്റ്റ് എഡിറ്ററിൽ തുറക്കാം .
06:45 terminal തുറക്കുക , എന്നിട്ടു gedit arrayRefadd dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
06:54 'arrayRefadd.pl' എന്ന ഫയൽ ഇപ്പോൾ gedit. ഇൽ തുറക്കും .നിങ്ങളുടെ ഫയലിൽ കാണിച്ചിരിക്കുന്ന അതേ പോലെ കോഡ് ടൈപ്പ് ചെയ്യുക .
07:02 ആദ്യ വരി അറേയെ ആരംഭിപ്പിക്കുന്നു.
07:06 നമ്മൾ backslash @numarray' ഉപയോഗിച്ച് ഒരു അറേയെ reference ചെയ്തിരിക്കുന്നു .കൂടാതെ അതിനെ $ref. ലേക്ക് നിയുക്തമാക്കിയിരിക്കുന്നു.
07:13 ഇനി നമ്മുക്ക് ഒരു array reference. ഇൽ നിന്നും ഒരു പ്രത്യേക elementനെ എങ്ങനെ വിളിക്കാമെന്ന് നോക്കാം
07:19 ഒരു പ്രത്യേക മൂല്യത്തിനെ വിളിക്കാനായി array index നെ ചതുര ബ്രാക്കറ്റിനകത്താക്കി ഉപയോഗിക്കണം “[ ]” കൂടാതെ dereference ചെയ്യാനായി ഒരു arrow operator (“->”) ഉം ഉപയോഗിക്കണം
07:28 print പ്രസ്താവന സൂചികമൂല്യത്തെ പ്രിന്റ് ചെയ്യുന്നു[0].
07:32 ഒരു array reference. ന്‍റ്റെ അവസാന സ്ഥാനങ്ങളിലേക്ക് elements നെ കൂട്ടിച്ചേർക്കാൻ push() ഫങ്ക്ഷൻ ഉപയോഗിക്കുന്നു. നമ്മുടെ കാര്യത്തിൽ നിലവിലുള്ള അറേ 1, 2, 3, 4. ൻറ്റെ അവസാന സ്ഥാനങ്ങളിലേക്ക് 5, 6, 7 നെ കൂട്ടിച്ചേർത്തു .
07:47 print പ്രസ്താവന array reference. ചേർത്തതിന് ശേഷം ഔട്ട്പുട്ട് കാണിക്കുന്നു.
07:53 ഒരു array reference ൻറ്റെ അവസാന സ്ഥാനങ്ങളിൽ നിന്നും ഒരു element നെ നീക്കം ചെയ്യാൻ pop() ഫങ്ക്ഷൻ ഉപയോഗിക്കുന്നു
07:58 നമ്മുടെ ഉദാഹരണത്തിൽ , നിലവിലുള്ള array reference.ഇൽ നിന്നും 7 നീക്കം ചെയ്യപ്പെടും.
08:03 print പ്രസ്താവന array reference. ഇൽ നിന്നും നീക്കം ചെയ്‍ത ശേഷം ഔട്ട്പുട്ട് കാണിക്കുന്നു.
08:08 ഇനി ഫയൽ സേവ് ചെയ്യാൻ Ctrl+S അമർത്തുക
08:11 നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
08:14 terminal ലേക്കു തിരിച്ചുപോയി, perl arrayRefadd dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
08:22 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു
08:26 ഇനി നമ്മുക്ക് ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് hash reference.'

ലെ elementsനെ എങ്ങനെ കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം കൂടാതെ പ്രവേശിപ്പിക്കാമെന്നു നോക്കാം.

08:34 terminal ഇൽ gedit hashRefadd dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
08:42 'hashRefadd.pl' എന്ന ഫയൽ gedit. ഇൽ തുറക്കും .
08:47 ഈ മാതൃക പ്രോഗ്രാം ഞാൻ ഇനി വിശദീകരിക്കാം.
08:50 direct hash reference­­­­ ഞാൻ പ്രഖ്യാപിച്ചിരിക്കുന്നു, അതിനെ $weektemp.

എന്നscalar വേരിയബിളിൽ സംഭരിച്ചു വെക്കാം

08:57 hash reference പ്രതിനിധാനം ചെയ്യാനായി ഞാൻ ചുരുള ബ്രാക്കറ്റ് ഉപയോഗിച്ചിരിക്കുന്നു,കൂടാതെ dereferenceനായി arrow operator ഉം ഉപയോഗിച്ചിരിക്കുന്നു
09:04 ഈ കോഡ് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള താപനില സൂക്ഷിച്ചു വയ്ക്കുന്നു.
09:09 ഹാഷിൻറ്റെ കീ ഫങ്ക്ഷനുകളിലൂടെ ലൂപ്പ് ചെയ്യുന്നതിനായി ഞാൻ ഇവിടെ “keys” built-in function ഉപയോഗിക്കുന്നു
09:15 'printപ്രസ്താവന ഹാഷിൻറ്റെ ഓരോ ഘടകത്തെയും പ്രിൻറ് ചെയുന്നു
09:19 ഒരു element ൻറ്റെ പ്രത്യേക മൂല്യത്തെ ഇവിടെ കാണിച്ചിരിക്കുന്ന രീതിയിൽ സ്വീകരിക്കാൻ നമുക്ക് കഴിയും
09:25 'printപ്രസ്താവന തിങ്കളാഴ്ചത്തെ താപനിലയെ പ്രിൻറ് ചെയുന്നു
09:29 ഇനി ഫയൽ സേവ് ചെയ്യാം
09:32 terminal ലേക്കു തിരിച്ചുപോയി, perl hashRefadd dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു ഔട്ട്പുട്ട് കാണാൻ Enter അമര്‍ത്തുക.
09:41 hash keys ഉം hash values ഉം ക്രമരഹിതമായ രീതിയിലാണ് സൂക്ഷിക്കുന്നത്
09:46 നേരെത്തെ കൂട്ടിച്ചേർത്ത രീതിയിൽ ആയിരിക്കില്ല ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നത്
09:52 ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം.
09:57 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഉദാഹരണസഹിതം പഠിച്ച കാര്യങ്ങള്‍:

Scalar References Array References Hash References Dereferences കൂടാതെ array/hash references ലെ elementsഎങ്ങനെ കൂട്ടിച്ചേര്‍ക്കാം ,എടുത്തുമാറ്റാം ,പ്രവേശിപ്പിക്കാം.

10:14 ഇവിടെ നിങ്ങള്‍ക്കുള്ള അസൈന്‍മെന്റ് ഇതാണ്. നമ്മുടെ hashRefadd dot pl file.ഇലെ weektemp,ലേക്ക് “Saturday” കൂടാതെ “Sunday” എന്ന പുതിയ കീകൾ കൂട്ടിച്ചേർക്കുക
10:24 അവസാനത്തെ കീ ആയ “Saturday” നീക്കം ചെയ്യുക
10:27 ഹാഷ് weektemp. പ്രിൻറ് ചെയ്യുക
10:30 Save and execute the program. Now check the result.പ്രോഗ്രാം Save കൂടാതെ execute ചെയ്തതിനു ശേഷം റിസൾട്ട് പരിശോധിക്കുക
10:35 താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:42 ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക
10:51 ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു്‌ നടത്തുന്നതു്‌. ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണു്‌
11:02 ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു.

Contributors and Content Editors

Sunilk, Vijinair