PERL/C3/Including-files-or-modules/Malayalam

From Script | Spoken-Tutorial
Revision as of 18:26, 15 November 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 PERL പ്രോഗ്രാമിൽ Including files or modules എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം
00:08 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഉപയോഗിക്കാൻ പഠിക്കാന്‍ പോകുന്നത്:

പേൾ പ്രോഗ്രാമിങ്ങിലെ do use കൂടാതെ require methodകൾ

00:16 ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്:

Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ്

00:28 നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം
00:32 ഈ ട്യൂട്ടോറിയൽ മനസ്സിലാക്കാനായി, നിങ്ങള്‍ക്കു Perl പ്രോഗ്രാമ്മിങ്ങില്‍ അടിസ്ഥാന വിവരം ഉണ്ടായിരിക്കേണ്ടതാണ്.
00:37 അതില്ലെങ്കില്‍ Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുവാന്‍ spoken tutorial വെബ്സൈറ്റ് സന്ദര്‍ശിക്കുക.
00:44 'do()' method: നിലവിലുള്ള സ്ക്രിപ്റ്റ് ഫയലിലേക്കു മറ്റു ഫയലുകളിൽ നിന്നും സോഴ്സ് കോഡ് ഉൾക്കൊള്ളിക്കാനുള്ള എളുപ്പവഴിയാണ് ഇത്.
00:53 do() method എങ്ങനെയാണു ഉപയോഗിക്കുന്നതെന്ന് നമ്മുക്ക് മനസിലാക്കാം.
00:57 datetime dot pl എന്ന പേരിൽ ടെക്സ്റ്റ് എഡിറ്ററിൽ ഒരു പുതിയ ഫയൽ തുറക്കുക.
01:03 datetime dot pl എന്ന ഫയലിൽ , സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക.
01:09 ഇനിമുതൽ, terminalലെ ഓരോ നിർദ്ദേശത്തിന് ശേഷവും Enter അമർത്താൻ ഓർക്കുക.
01:15 നമുക്കിനി കോഡ് മനസിലാക്കാം.
01:18 dollar datestring.എന്ന വേരിയബിളിൽ നിലവിലുള്ള തിയ്യതിയും സമയവും സൂക്ഷിച്ചിരിക്കുന്നു.
01:23 ഇവിടെ, “Thank you” സന്ദേശം തിരിച്ചു തരുന്ന "msgThanks" എന്ന് പേരുള്ള ഒരു ഫങ്ക്ഷൻ ഉണ്ട്
01:31 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
01:35 അടുത്തതായി, നമ്മുക്ക് datetime dot pl ഫയൽ ഉപയോഗിക്കുന്ന മറ്റൊരു Perl പ്രോഗാം നോക്കാം.
01:43 main dot pl എന്ന പേരിൽ ഒരു പുതിയ ഫയൽ text editor ൽ തുറക്കുക.
01:49 main dot plഎന്ന ഫയലിൽ , സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക.
01:55 ആ കോഡ് ഞാനിപ്പോൾ വിശദീകരിക്കാം.
01:58 ഇവിടെ, ആദ്യവരി സ്വാഗത സന്ദേശത്തെ പ്രിൻറ്റ് ചെയ്യുന്നു.
02:03 നമ്മുക്ക് എവിടെനിന്നാണോ കോഡ് ഉപയോഗിക്കേണ്ടത് , അവിടെ നിന്നും 'do()' മെത്തേഡിനെ ഫയൽ പേര് ഉപയോഗിച്ചു വിളിക്കുന്നു.
02:09 datetime dot pl file.' ഫയലിലെ $datestringവേരിയബിളിൽ നിലവിലെ തീയ്യതിയും സമയവും സൂക്ഷിച്ചിരിക്കുന്നു
02:16 അവസാനം, നമ്മൾ അതെ ഫയലിൽ നിന്നും msgThanks() ഫങ്ക്ഷനെ വിളിക്കുന്നു
02:21 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
02:25 നമുക്കിനി പ്രോഗ്രാം execute ചെയ്യാം
02:27 terminal ലേക്കു തിരിച്ചുപോയി, perl main dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
02:34 ടെർമിനലിൽ ഔട്ട്പുട്ട് നിരീക്ഷിക്കുക.
02:37 അടുത്തതായി നമ്മുക്ക് Perl പ്രോഗ്രാമിൽ require() മെത്തേഡും  കൂടാതെ use() മെത്തേഡും  ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം
02:44 ഒന്നിൽ കൂടുതൽ Perl പ്രോഗ്രാമുകളിൽ ഉപയോഗിക്കാവുന്ന subroutines ൻറ്റെ ശേഖരം നമ്മുടെ കയ്യിൽ ഉണ്ടാകുമ്പോളാണ് ഈ methods ഉപയോഗിക്കുന്നത്.
02:52 modulesകൾക്ക് വേണ്ടിയാണ് use() method ഉപയോഗിക്കുന്നത്
02:56 അത് compilation സമയത്തു പരിശോധിക്കപെടുന്നു.
02:59 ഈ ഫയലിനു extension.കൊടുക്കേണ്ട ആവശ്യമില്ല
03:03 modulesകൂടാതെ പേൾ പ്രോഗാമുകൾക്കും വേണ്ടിയാണു require() മെത്തേഡ് ഉപയോഗിക്കുന്നത്
03:08 അത് run സമയത്തു പരിശോധിക്കപെടുന്നു.
03:10 file extension കൊടുക്കേണ്ട ആവശ്യമുണ്ട്.
03:14 use രീതിയുടെ സിന്റാക്സ് ഇതാണ്: use module name semicolon.
03:20 '.pm'എക്സ്റ്റെൻഷനോടുകൂടി അവസാനിക്കുന്ന ഫയലുകളാണ് Perl modules.
03:25 modules വഴിയാണ് കോഡുകൾ വീണ്ടും ഉപയോഗിക്കപ്പെടുന്നത്.
03:30 മറ്റു കമ്പ്യൂട്ടർ ഭാഷകളിലെ librariesനെ പോലെയാണിവ.
03:35 ഇനി , use method ഉപയോഗിച്ചുകൊണ്ട് പേൾ കോഡിൽ മൊഡ്യൂളുകളെ ഉൾകൊള്ളിക്കുന്നതെങ്ങനെയെന്നു ഒരു ലളിതമായ പ്രോഗ്രാം ഉപയോഗിച്ചു കാണിച്ചു തരാം.
03:43 sum dot pm.എന്ന പേരിൽ ഒരു പുതിയ ഫയൽ text editor ൽ തുറക്കുക.
03:49 sum dot pm എന്ന ഫയലിൽ , സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക.
03:55 ഇവിടെ, തന്നിട്ടുള്ള സംഖ്യകളുടെ തുക കണ്ടുപിടിക്കുന്നതിനുള്ള ഒരു ലളിതമായ പ്രോഗ്രാം എൻറ്റെ കയ്യിലുണ്ട്.
04:01 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
04:05 sum dot pm ഉപയോഗിക്കുന്ന മറ്റൊരു Perl script നമ്മുക്ക് എഴുതാം
04:11 മുൻപേ സേവ് ചെയ്തു വച്ചിട്ടുള്ള app dot pl എന്ന ഒരു മാതൃക പ്രോഗ്രാം ഞാൻ ഇനി തുറക്കാം.
04:17 app dot pl എന്ന ഫയലിൽ , സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക.
04:22 ആ കോഡ് ഞാനിപ്പോൾ വിശദീകരിക്കാം.
04:25 use രീതിയെ മൊഡ്യൂൾ പേരോടു കൂടി ആദ്യ വരിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു .
04:29 ഇവിടെ മൊഡ്യൂളിന്റ്റെ പേര് 'sum' എന്നാകുന്നു
04:33 sum dot pm എന്ന ഫയലിലെ total()എന്ന ഫങ്ക്ഷനിലേക്കു input parameters ആയി 1, 7, 5, 4, 9 എന്നീ സംഖ്യകളെ നമ്മൾ അയക്കുന്നു.
04:44 വീണ്ടും അടുത്ത വരിയിൽ , ഇതേ ഫങ്ക്ഷനിലേക്കു 1 to 10 വരെയുള്ള സംഖ്യകളെ input parameters ആയി നമ്മൾ അയക്കുന്നു.
04:52 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
04:56 നമുക്കിനി പ്രോഗ്രാം execute ചെയ്യാം
04:59 terminal ലേക്കു തിരിച്ചുപോയി, perl app dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
05:06 ടെർമിനലിൽ ഔട്ട്പുട്ട് നിരീക്ഷിക്കുക.
05:10 use method ലെ കുറച്ചു കൂടി ഓപ്‌ഷൻസ് നോക്കാം. text editor. ഇൽ sum dot pm ലേക്ക് തിരിച്ചുപോകാം.
05:18 സോഴ്സ് കോഡിൻറ്റെ തുടക്കത്തിൽ, "use strict"അർദ്ധവിരാമം , "use warnings"അർദ്ധവിരാമം എന്നീ വരികൾ കൂട്ടിച്ചേർക്കുക.
05:27 നിഷ്ഠമായ രീതിയിൽ പെരുമാറാൻ പേളിനെ നിർദ്ദേശിക്കുന്ന compiler flags ആകുന്നു "use strict" ഉം "use warnings" ഉം.
05:35 സാധാരണയായി ഉണ്ടാകാറുള്ള പ്രോഗ്രാമിങ് പിഴവുകൾ ഒഴിവാക്കാൻ ഇവ ഉപയോഗിക്കുന്നു
05:39 പ്രോഗ്രാമിലെ എല്ലാ വേരിയബിളുകളെയും പ്രഖ്യാപിക്കുന്നതിനായി ഉപയോക്താവിനെ use strict നിർബന്ധിക്കുന്നു.
05:45 errors എന്തെങ്കിലും സംഭവിച്ചാൽ , use strict എക്സിക്യൂഷനെ നിർത്തുന്നു.
05:50 use warnings താകീത് മാത്രം തരുന്നു പക്ഷെ എക്സിക്യൂഷൻ തുടരുന്നു
05:56 നമ്മൾ $sum എന്ന വേരിയബിളിനെ myആയി പ്രഖ്യാപിക്കാൻ മറന്നു എന്ന് വിചാരിക്കുക
06:02 ഇനി നമ്മുക്ക് ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യപെടുമെന്നു നോക്കാം
06:06 ഫയൽ save  ചെയ്യാൻ Ctrl+S അമർത്തുക.
06:09 terminal ലേക്കു തിരിച്ചുപോയി, perl app dot pl എന്നു ടൈപ്പ് ചെയ്യുക,
06:15 ഫലത്തെ തരാതെ തന്നെ പ്രോഗ്രാം എക്സിക്യൂഷൻ നിൽക്കുന്നതായി കാണാൻ സാധിക്കും
06:21 “use strict”.സൃഷ്‌ടിച്ച error messages ആകും ടെർമിനലിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യവരികളിൽ
06:29 അവസാന രണ്ടു വരികളിൽ "abort” സന്ദേശങ്ങളും.
06:32 അതായത് ഇങ്ങനെയാണ് use method ഓപ്ഷൻ പ്രവർത്തിക്കുന്നത്
06:36 അടുത്തതായി, require രീതി ഉപയോഗിച്ചിട്ടുള്ള ഒരു പേൾ പ്രോഗ്രാം നോക്കാം
06:41 മുൻപേ  സേവ് ചെയ്തു വച്ചിട്ടുള്ള commonfunctions dot pl എന്ന മാതൃക പ്രോഗ്രാം ഞാനിനി തുറക്കാം
06:48 commonfunctions dot pl എന്ന ഫയലിൽ , സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ടൈപ്പ് ചെയ്യുക. ആ കോഡ് നമുക്കിപ്പോൾ മനസിലാക്കാം.
06:57 ഇവിടെ, സാധാരണയായി ഉപയോഗിക്കുന്ന ഫങ്ക്ഷൻസിൻറ്റെ ഒരു ശേഖരം നമ്മുക്ക് കാണാൻ സാധിക്കും
07:01 ആദ്യത്തെ square()എന്ന ഫങ്ക്ഷൻ ഒരു സംഖ്യയുടെ വർഗ്ഗത്തെ തിരിച്ചുതരുന്നു
07:06 രണ്ടാമത്തെ square underscore root()എന്ന ഫങ്ക്ഷൻ ഒരു സംഖ്യയുടെ വർഗ്ഗമൂലത്തെ തിരിച്ചുതരുന്നു.
07:12 അടുത്ത random underscore number() എന്ന ഫങ്ക്ഷൻ ഒരു ക്രമരഹിത സംഖ്യയെ സൃഷ്ടിക്കുന്നു
07:18 അവസാനത്തെ random underscore range()എന്ന ഫങ്ക്ഷൻ ഒരു താഴ്ന്ന പരിധിക്കും ഉയർന്ന പരിധിയ്ക്കും ഇടയിലുള്ള ഒരു ക്രമരഹിത സംഖ്യയെ സൃഷ്ടിക്കുന്നു
07:26 ശ്രദ്ധിക്കുക, ഫയലിൻറ്റെ അവസാനത്തിൽ നമ്മുക്ക് 1 semicolon (1;) ആവശ്യമാണ്
07:31 എന്തുകൊണ്ടെന്നാൽ ഒരു trueമൂല്യത്തെ തിരിച്ചു തരാൻ ഫയലിലെ അവസാനത്തെ പ്രസ്താവന Perl നു അത്യന്താപേക്ഷിതമാണ്.
07:37 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
07:41 അടുത്തതായി, "require" രീതി ഉപയോഗിച്ച് subroutines നെ call ചെയ്യുന്ന ഒരു പേൾ പ്രോഗ്രാം ആണ് നമ്മൾ എഴുതാൻ പോകുന്നത്
07:48 സേവ് ചെയ്തു വച്ചിട്ടുള്ള callprogram dot pl എന്ന ഒരു മാതൃക പ്രോഗ്രാം ഞാൻ ഇനി തുറക്കാം.
07:54 സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേപോലെ ഫയലിൽ ടൈപ്പ് ചെയ്യുക. ആ കോഡ് ഞാനിപ്പോൾ വിശദീകരിക്കാം.
08:02 commonfunctions dot pl എന്ന പേൾ കോഡ് അടങ്ങിയ ഫയലിനെ require വായിക്കുകയും കംപൈൽ ചെയ്യുകയും ചെയ്യുന്നു
08:09 ഈ പ്രോഗ്രാം ഉപയോക്താവിന് 4 ഓപ്ഷനുകൾ നൽകുന്നു. ഒരു സമയത്തു ഒരു ഓപ്ഷൻ മാത്രമേ ഉപയോക്താവിന് തിരഞ്ഞെടുക്കാൻ പറ്റുകയുള്ളു
08:17 1: (ഒന്ന്) തന്നിട്ടുള്ള സംഖ്യയുടെ വർഗ്ഗം കണ്ടുപിടിക്കുക.
08:20 2: രണ്ട്, തന്നിട്ടുള്ള സംഖ്യയുടെ വർഗ്ഗമൂലം കണ്ടുപിടിക്കുക
08:23 3: മൂന്ന്, തന്നിട്ടുള്ള പരിധിക്കകത്തെ ഒരു ക്രമരഹിത സംഖ്യ, 4 : നാല് , പ്രോഗ്രാമിൽ നിന്നും പുറത്തു വരുക
08:29 ഓപ്ഷൻ ഒന്ന് ടൈപ്പ് ചെയ്യുമ്പോൾ , അത് ഉപയോക്താവിനോട് ഒരു സംഖ്യ എൻറ്റർ ചെയ്യാൻ പറയുന്നു.
08:34 $number. ഇൽ മൂല്യത്തെ സൂക്ഷിച്ചു വച്ചിരിക്കുന്നു. commonfunctions dot plഎന്ന ഫയലിലെ square() എന്ന ഫങ്ക്ഷനിലേക്കു ഈ മൂല്യത്തെ അയക്കുന്നു
08:44 function സംഖ്യയുടെ വർഗ്ഗത്തെ തിരിച്ചു തരുന്നു.
08:47 print പ്രസ്താവന ഔട്ട്പുട്ട് ആയി സംഖ്യയുടെ വർഗ്ഗത്തെ പ്രിൻറ്റ് ചെയ്യുന്നു.
08:52 ഓപ്ഷൻ 2 (രണ്ട് ) ടൈപ്പ് ചെയ്യുമ്പോൾ, സംഖ്യയുടെ വർഗ്ഗമൂലത്തെ ഔട്ട്പുട്ട് ആയി പ്രദർശിപ്പിക്കുന്നു.
08:58 square() ഫങ്ക്ഷനിൽ മുൻപ് വിശദീകരിച്ച പോലെ എക്സിക്യൂഷൻ നടപ്പാക്കപ്പെടുന്നു.
09:03 ഓപ്ഷൻ 3 (മൂന്ന് ) ടൈപ്പ് ചെയ്യുമ്പോൾ , തന്നിട്ടുള്ള പരിധിക്കകത്തെ ഒരു ക്രമരഹിത സംഖ്യയെ ഔട്ട്പുട്ട് ആയി പ്രദർശിപ്പിക്കുന്നു.
09:09 അല്ലെങ്കിൽ, ഓപ്ഷൻ 4 ആണെങ്കിൽ പ്രോഗ്രാമിൽ നിന്നും പുറത്തു വരുന്നു. പറഞ്ഞിരിക്കുന്നവ ഒഴികെ മറ്റേതെങ്കിലും ഓപ്ഷൻ ആണ് നൽകിയെതെങ്കിൽ, “Incorrect option”.എന്ന് printപ്രസ്താവന പറയും.
09:20 ഈ പ്രോഗ്രാമിൽ , commonfunctions dot plലെ നാല് ഫങ്ക്ഷൻസിലെ മൂന്ന് ഫങ്ക്ഷൻസിനെ നമ്മൾ വിളിച്ചിരിക്കുന്നു.
09:28 ഇനി , ഫയൽ save ചെയ്യാൻ Ctrl+S അമർത്തുക.
09:31 നമുക്കിനി പ്രോഗ്രാം executeചെയ്യാം.
09:34 terminal ലേക്കു തിരിച്ചുപോയി, perl callprogram dot pl എന്നു ടൈപ്പ് ചെയ്യുക.
09:41 ഔട്ട്പുട്ട് നിരീക്ഷിക്കുക.
09:44 മറ്റൊരു ഓപ്ഷൻ ഉപയോഗിച്ച് ഞാനിനി ഈ പ്രോഗ്രാം ഒരിക്കൽ കൂടി എക്സിക്യൂട്ട് ചെയ്യാം
09:49 perl callprogram dot pl എന്നു ടൈപ്പ് ചെയ്യുക.
09:53 ഇനി, 3 എന്ന് ഓപ്ഷൻ നൽകുക.
09:56 Enter a lower range 50 എന്ന് കൊടുക്കുക.
09:59 Enter a upper range 99 എന്ന് കൊടുക്കുക.
10:02 കൊടുത്തിട്ടുള്ള സംഖ്യ പരിധിക്കകത്തുനിന്നും ഒരു ക്രമരഹിത സംഖ്യയെ സൃഷ്ടിച്ചതായി നമ്മുക്ക് കാണാൻ കഴിയും.
10:08 നിങ്ങളുടേതായ മറ്റു ഓപ്ഷനുകൾ പരീക്ഷിക്കുക.
10:11 ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം.
10:16 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഉപയോഗിക്കാൻ പഠിച്ച കാര്യങ്ങള്‍:

പേൾ പ്രോഗ്രാമിങ്ങിലെ do ,use കൂടാതെrequire methods

10:24 ശ്രദ്ധിക്കുക: compile time ഇൽ മോഡ്യൂളിൻറ്റെ ലഭ്യത നിർണയിക്കുന്നു എന്നതിനാൽ, "use" module നെ "require" മോഡ്യൂളിനെക്കാളേറെ ശുപാർശ ചെയ്യപ്പെടുന്നു .
10:33 ഇനി നിങ്ങൾക്കുള്ള അസൈന്മെന്റ്റ് ആണ്. പങ്കെടുക്കുന്നവർക്കൊരു കത്തെഴുതാനായി reminder.pl എന്നൊരു പേൾ പ്രോഗ്രാം എഴുതുക
10:41 To കൂടാതെ From പേരുകൾ എഴുതാനായി ഉപയോക്താവിനെ അറിയിക്കുക.
10:45 ‘use’രീതി ഉപയോഗിച്ച് Letter dot pm ഇൽ നിന്നും സബ്‌റൂട്ടീനുകളെ Call ചെയ്യുക
10:50 Letter dot pm ഫയലിൽ താഴെ പറയുന്ന ഫങ്ക്ഷനുകൾ എഴുതുക.
10:54 LetterDate() നിലവിലുള്ള തിയ്യതിയും സമയവും തിരിച്ചുതരുന്ന ഫങ്ക്ഷൻ.
10:58 To()പങ്കെടുക്കുന്നവരുടെ പേരുകൾ തിരിച്ചുതരുന്ന ഫങ്ക്ഷൻ.
11:02 From() അയക്കുന്ന ആളുടെ പേര് തിരിച്ചുതരുന്ന ഫങ്ക്ഷൻ.
11:05 Lettermsg() കത്തിൻറ്റെ ഉള്ളടക്കം തിരിച്ചു തരുന്ന ഫങ്ക്ഷൻ.
11:09 Thanksmsg() , "thanks" ഉം "regards".ഉം തിരിച്ചു തരുന്ന ഫങ്ക്ഷൻ
11:13 ഔട്ട്പുട്ട് ഇവിടെ കാണിച്ചിരിക്കുന്ന പോലെ പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നു.
11:20 താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:27 ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്.
11:36 കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക
11:40 ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു്‌ നടത്തുന്നതു്‌. ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.
11:51 ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു.

Contributors and Content Editors

Sunilk