LibreOffice-Suite-Writer/C3/Using-search-replace-auto-correct/Malayalam

From Script | Spoken-Tutorial
Revision as of 10:59, 18 December 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:00 Libreoffice Writerൽ Find and Replace, AutoCorrect faetureകൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഇവിടെ പഠിക്കുന്നത്,
00:12 Find and Replace
00:14 Spellcheck
00:15 AutoCorrect
00:17 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4
00:26 ഇപ്പോൾ Writerലെ “Find and Replace” ബട്ടണെ കുറിച്ച് പഠിക്കാം.
00:32 ഇത് ഒരു ഡോക്യുമെന്റിൽ ചില ടെക്സ്റ്റിനായി തിരയുകയും ചിലപ്പോൾ അതിന് പകരം മറ്റൊന്ന് വയ്ക്കുകയും ചെയ്യുന്നു.
00:36 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:40 ആദ്യം “resume.odt” ഫയൽ തുറക്കുക.
00:44 “Edit” ഓപ്ഷൻ എന്നിട്ട് “Find and Replace” ക്ലിക്ക് ചെയ്യുക.
00:51 മറ്റൊരു രീതിയിൽ, standard ടൂൾ ബാറിൽ അതിനായുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുകയും ആകാം.
00:56 “Search for”, “Replace with” എന്നീ ഫീൽഡുകൾ ഉള്ള ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
01:01 നിങ്ങൾക്ക് തിരയേണ്ട ടെക്സ്റ്റ്‌ “Search for” ഫീൽഡിൽ കൊടുക്കുക.
01:06 ഉദാഹരണത്തിന് നമ്മുടെ ഡോക്യുമെന്റിൽ “Ramesh” എന്ന് എവിടെയൊക്കെ എഴുതിയിട്ടുണ്ടെന്ന് നോക്കാം.
01:12 അതിനായി Search For ഫീൽഡിൽ “Ramesh” എന്ന് ടൈപ്പ് ചെയ്യുക.
01:15 “Find All” ക്ലിക്ക് ചെയ്യുക.
01:19 ഡോക്യുമെന്റിൽ “Ramesh” ഉള്ള സ്ഥലങ്ങളെല്ലാം highlight ചെയ്യപ്പെട്ടത് കാണാം.
01:25 “Replace with” ഫീൽഡിൽ നിങ്ങൾക്ക് ഇതിന് പകരം നൽകേണ്ട ടെക്സ്റ്റ്‌ കൊടുക്കുക.
01:31 ഉദാഹരണത്തിന് “Ramesh”ന് പകരം "MANISH" കൊടുക്കാം.
01:37 അതിനായി “Manish” എന്ന് “Replace with” ടാബിൽ ടൈപ്പ് ചെയ്യുക.
01:41 “Replace All” ക്ലിക്ക് ചെയ്യുക.
01:44 ഡോക്യുമെന്റിൽ “Ramesh” ഉള്ളിടതൊക്കെ “Manish” ആയത് കാണാം.
01:51 ഡയലോഗ് ബോക്സിന്റെ കീഴ്‌ ഭാഗത്ത്‌ “More Options” എന്ന ബട്ടണ്‍ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
01:57 “More Options” ബട്ടണിൽ ചില പ്രത്യേക "Find and Replace" ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് ഉണ്ട്.
02:03 “Backwards”, ഇത് ടെക്സ്റ്റിനായി താഴെ നിന്ന് മുകളിലേക്ക് തിരയുന്നു. “Current selection only”, ഇത് സിലക്റ്റ് ചെയ്ത ടെക്സ്റ്റിനുള്ളിൽ മാത്രം ആ ടെക്സ്റ്റിനായി തിരയുന്നു.
02:15 ഇതിന് ചില advanced ഓപ്ഷനുകളുമുണ്ട്, “Regular expressions”, “Search for Styles” തുടങ്ങിയവ.
02:26 ഡയലോഗ് ബോക്സിന് വലത് വശത്ത്‌ മൂന്ന് ഓപ്ഷനുകൾ കൂടി ഉള്ളതായി കാണാം.
02:31 അവ “Attributes”, ”Format”, “No Format”.
02:36 അവ usersന് advanced ആയ find and replace ഓപ്ഷനുകൾ നല്കുന്നു.
02:41 ഇത് ക്ലോസ് ചെയ്യുന്നു.
02:44 ഇവയെ കുറിച്ച് നമ്മൾ കൂടുതൽ advanced ആയ ട്യൂട്ടോറിയലുകളിൽ പഠിക്കുന്നു.
02:48 “Find and Replace” featureനെ പഠിച്ച ശേഷം നമ്മളിപ്പോൾ “Spellcheck” ഉപയോഗിച്ച് spellings പരിശോധിക്കുന്നത് പഠിക്കുന്നു.
02:57 ഒരു ഡോക്യുമെന്റിന്റെ സിലക്റ്റ് ചെയ്ത ഭാഗത്തെ അല്ലെങ്കിൽ മുഴുവൻ ഭാഗത്തേയും spelling mistakeകൾ പരിശോധിക്കുന്നതിന് spellcheck ഉപയോഗിക്കുന്നു.
03:05 spellcheck, cursorന്റെ നിലവിലുള്ള ഭാഗത്ത്‌ നിന്നും ആരംഭിച്ച് ഒരു ഡോക്യുമെന്റിന്റെ അല്ലെങ്കിൽ സിലക്ഷന്റെ അവസാനം വരെ പരിശോധിക്കുന്നു.
03:12 എന്നിട്ട് വേണമെങ്കിൽ നിങ്ങൾക്ക് ഡോക്യുമെന്റിന്റെ ആദ്യം മുതൽ spellcheck നടത്താനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.
03:17 Spellcheck വാക്കുകളിലെ തെറ്റുകൾ പരിശോധിക്കുകയും വേണമെങ്കിൽ പരിചിതമല്ലാത്ത വാക്കുകൾ ഡിക്ഷ്ണറിയിൽ ചേർക്കാനുള്ള ഓപ്ഷൻ നല്കുകയും ചെയ്യുന്നു.
03:26 ഇത് എങ്ങനെ നടക്കുന്നു എന്ന് നോക്കാം.
03:29 spellcheck ഓരോ ഭാഷയ്ക്കും പ്രത്യേകമായുണ്ട്.
03:33 ഉദാഹരണത്തിന്, മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്തിട്ട് “Options” ക്ലിക്ക് ചെയ്യുക.
03:39 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ, “Language Settings” എന്നിട്ട് “Languages” ക്ലിക്ക് ചെയ്യുക.
03:47 “User interface” ഓപ്ഷന് താഴെ ഡിഫാൾട്ട് ഓപ്ഷൻ ആയി “English USA” തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
03:56 അതിന് താഴെ “Locale setting” ഫീൽഡിൽ ഡൌണ്‍ arrow ക്ലിക്ക് ചെയ്ത് “English USA” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
04:03 ഇപ്പോൾ “Default languages for documents” ഹെഡിംഗിന് താഴെ , “Western” ഫീൽഡിൽ സെറ്റ് ചെയ്തിട്ടുള്ള ഡിഫാൾട്ട് ലാംഗ്വേജ് “English India” ആണ് .
04:12 English Indiaക്ക് spell checkന് ആവശ്യമായ ഡിക്ഷ്ണറി ഉണ്ടാകാൻ ഇടയില്ലാത്തതിനാൽ, ലാംഗ്വേജ് “English USA”ലേക്ക് മാറ്റുന്നു.
04:21 “Western” ഫീൽഡിലെ ഡൌണ്‍ arrow ക്ലിക്ക് ചെയ്തിട്ട് “English USA” ക്ലിക്ക് ചെയ്യുക.
04:27 അവസാനമായി “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:31 ഇപ്പോൾ നമ്മൾ “English USA”ക്ക് വേണ്ടി spellcheck എങ്ങനെ നടക്കുന്നു എന്ന് കാണാൻ സജ്ജമാണ്.
04:38 “Spelling and Grammar” feature ഉപയോഗിക്കുന്നതിനായി “AutoSpellCheck” enable ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
04:45 Enable അല്ലെങ്കിൽ ടൂൾ ബാറിലെ “AutoSpellCheck” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:52 നമ്മുടെ “resume.odt” ഫയലിൽ “Mother’s Occupation”ന് താഴെ “housewife” എന്നത് തെറ്റായി “husewife” എന്ന് കൊടുത്ത് സ്പേസ് ബാർ പ്രസ്‌ ചെയ്യുക.
05:05 തെറ്റായ വാക്കിന് താഴെ ഒരു ചുവപ്പ് വര കാണുന്നു.
05:10 Cursor “husewife”ന് മുകളിൽ വച്ചിട്ട് Standard ടൂൾ ബാറിൽ “Spelling and Grammar” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
05:18 “Not in dictionary” ഫീൽഡിൽ ആ വാക്ക് കാണാം.
05:22 അക്ഷര തെറ്റുള്ള വാക്ക് ചുവപ്പ് നിറത്തിൽ highlight ചെയ്ത് കാണുന്നു. “Suggestions” ബോക്സിൽ ശരിയായ വാക്കിന് വിവിധ നിർദേശങ്ങൾ കാണാം. ഇതിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കാം.
05:34 Suggestion ബോക്സിൽ “housewife” എന്ന വാക്ക് തിരഞ്ഞെടുക്കുക. എന്നിട്ട് “Change” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:40 അപ്പോൾ കാണുന്ന ചെറിയ ഡയലോഗ് ബോക്സിൽ “OK” ക്ലിക്ക് ചെയ്യുക.
05:44 ഇപ്പോൾ ഡോക്യുമെന്റിൽ ശരിയായ സ്പെല്ലിംഗ് കാണാം.
05:48 മാറ്റങ്ങൾ undo ചെയ്യാം.
05:50 അടുത്തതായി ഒരു സ്റ്റാൻഡേർഡ് ടൂൾ ബാർ ഓപ്ഷൻ ആയ “AutoCorrect” ഓപ്ഷൻ പഠിക്കാം.
05:56 Spellcheckന്റെ ഒരു extension ആണ് “AutoCorrect”
06:00 മെനു ബാറിലെ “Format” ഓപ്ഷനിലെ ഡ്രോപ്പ് ഡൌണ്‍ മെനുവിൽ AutoCorrect കാണാം.
06:06 നിങ്ങൾ സെറ്റ് ചെയ്തിരിക്കുന്ന ഓപ്ഷനുകൾക്ക് അനുസൃതമായി AutoCorrect തനിയെ ഫയൽ ഫോർമാറ്റ്‌ ചെയ്യുന്നു.
06:12 “AutoCorrect Options” ക്ലിക്ക് ചെയ്ത് ഇവ തിരഞ്ഞെടുക്കാം.
06:18 AutoCorrect ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു.
06:21 AutoCorrect നിങ്ങൾ ടെക്സ്റ്റ്‌ എഴുതുമ്പോൾ തന്നെ അത് ശരിയാക്കുന്നു.
06:26 “Options” ടാബിൽ തിരഞ്ഞെടുത്തിട്ടുള്ള ഓപ്ഷൻസിന് അനുസരിച്ച് തിരുത്തലുകൾ നടക്കുന്നു.
06:32 “Delete spaces at the end and beginning of paragraph”, “Ignore double spaces” തുടങ്ങി വിവിധ AutoCorrect ഓപ്ഷനുകൾ ഉണ്ട്.
06:44 ഇതെങ്ങനെ നടക്കുന്നുവെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം.
06:48 നമ്മുടെ resume ഫയലിൽ, ചില സ്ഥലങ്ങളിൽ വാക്കുകൾക്ക് ഇടയ്ക്ക് സിംഗിൾ സ്പേസും മറ്റ് ഇടങ്ങളിൽ ഡബിൾ അല്ലെങ്കിൽ ട്രിപ്പിൾ സ്പേസ്കളും നല്കുന്നു.
07:02 ഇപ്പോൾ മുഴുവൻ ടെക്സ്റ്റും സിലക്റ്റ് ചെയ്യുക.
07:05 മെനു ബാറിലെ “Format” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:09 എന്നിട്ട് ഡ്രോപ്പ് ഡൌണ്‍ മെനുവിലെ “AutoCorrect” ക്ലിക്ക് ചെയ്യുക. അവസാനമായി “AutoCorrect Options” ക്ലിക്ക് ചെയ്യുക.
07:17 “Options” ടാബ് ക്ലിക്ക് ചെയ്യുക.
07:20 “Ignore double spaces” ചെക്ക്‌ ചെയ്തിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:26 ഇനി നിങ്ങൾ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോൾ wordsന് ഇടയിലുള്ള ഡബിൾ സ്പേസ്കൾ സ്വയമേ ഒഴിവാക്കപ്പെടുന്നു.
07:34 ”MANISH” എന്ന പേരിന് ശേഷം cursor വച്ചിട്ട് കീ ബോർഡിൽ രണ്ട് പ്രാവശ്യം “spacebar” കൊടുക്കുക.
07:41 cursor ഒരു പ്രാവശ്യം മാത്രമേ നീങ്ങുന്നുള്ളൂ എന്ന് നിങ്ങൾക്ക് കാണാം .
07:48 സിംഗിൾ സ്പേസിന് ശേഷം surname “KUMAR” എന്ന് കൊടുക്കുക.
07:53 auto correctന് ഒരു വാക്കിന് അല്ലെങ്കിൽ ഒരു ചുരുക്കെഴുത്തിന് പകരമായി കുറച്ചും കൂടി വലിയ ടെക്സ്റ്റ്‌ നല്കാനുള്ള കഴിവ് ഉണ്ട്.
08:02 Shortcuts സൃഷ്ടിക്കുന്നത് വഴി ഇത് ടൈപ്പിംഗ്‌ efforts കുറയ്ക്കുന്നു.
08:09 ഉദാഹരണത്തിന്, resume.odt ഫയലിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന വാക്കോ ഒരു കൂട്ടം വാക്കുകളോ ഉണ്ടെന്ന് കരുതുക.
08:19 ഇത് വീണ്ടും വീണ്ടും ടൈപ്പ് ചെയ്യുന്നത് ക്ലേശകരമാണ്.
08:24 ഡോക്യുമെന്റിൽ “This is a Spoken Tutorial Project” എന്ന് ആവർത്തിച്ച് എഴുതണമെന്ന് കരുതുക.
08:31 ഇതിനായി വേണ്ട ടെക്സ്റ്റിലേക്ക് മാറ്റാൻ കഴിയുന്ന ഒരു ചുരുക്കെഴുത്ത് സൃഷ്ടിക്കാം.
08:38 ഇപ്പോൾ “stp” സ്വയമേ “Spoken Tutorial Project” ആകുന്നത് എങ്ങനെയെന്ന് കാണാം.
08:46 “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്തിട്ട് “AutoCorrect” ഓപ്ഷനിലേക്ക് പോകുക. അവിടെ “AutoCorrect Options” ക്ലിക്ക് ചെയ്യുക.
08:57 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിലെ “Replace” ടാബിൽ ക്ലിക്ക് ചെയ്യുക.
09:02 ലാംഗ്വേജ് “English USA” ആണോ എന്ന് നോക്കുക.
09:06 “Replace” ഫീൽഡിൽ “stp” എന്ന ചുരുക്കെഴുത്ത് നല്കുക.
09:14 “With” ഫീൽഡിൽ യഥാർത്ഥ ടെക്സ്റ്റ്‌ ആയ “Spoken Tutorial Project” കൊടുക്കുക.
09:20 ഡയലോഗ് ബോക്സിൽ “New” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:24 ഇത് replacement ടേബിളിൽ കാണുന്നു.
09:28 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:31 ഇപ്പോൾ എപ്പോഴൊക്കെ നിങ്ങൾ “This is a stp” എന്ന ടെക്സ്റ്റ്‌ എഴുതുന്നുവോ, അപ്പോഴൊക്കെ “stp”, “Spoken Tutorial Project” എന്ന് മാറുന്നതായി കാണാം.
09:43 ഒരു ഡോക്യുമെന്റിൽ ഒരു ടെക്സ്റ്റ്‌ ആവർത്തിച്ച് വരുമ്പോൾ ഇത് വളരെ സഹായകരമാണ്.
09:49 ഇപ്പോൾ മാറ്റങ്ങൾ undo ചെയ്യാം.
09:52 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:57 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
10:00 Find and Replace
10:01 Spell check
10:02 AutoCorrect
10:04 ഒരു അസൈൻമെന്റ്,
10:06 താഴെ പറയുന്ന text Writerൽ ടൈപ്പ് ചെയ്യുക- ”This is a new document.The document deals with find and replace”.
10:15 ഇപ്പോൾ നിങ്ങളുടെ ടെക്സ്റ്റിലെ “document” എന്ന വാക്കിന് പകരം “Find and Replace” ഉപയോഗിച്ച് “file” എന്നാക്കുക.
10:21 നിങ്ങളുടെ ഡോക്യുമെന്റിലെ “text”ന് “t x t” എന്ന സ്പെല്ലിംഗ് നല്കുക.
10:27 “text”ന്റെ സ്പെല്ലിംഗ് ശരിയാക്കുവാൻ Spellcheck feature ഉപയോഗിക്കുക.
10:31 English(USA) നിങ്ങളുടെ ഡിഫാൾട്ട് ലാംഗ്വേജ് ആക്കുക.
10:36 AutoCorrect feature ഉപയോഗിച്ച് “This is LibreOffice Writer”ന് “TLW” എന്ന ചുരുക്കെഴുത്ത് സൃഷ്ടിക്കുക. എന്നിട്ട് അത് നടപ്പിലാക്കുക.
10:48 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:55 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:09 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:19 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:38 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble