LibreOffice-Suite-Writer/C3/Typing-in-local-languages/Malayalam

From Script | Spoken-Tutorial
Revision as of 16:17, 30 December 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 LibreOffice Writerലെ ലോക്കൽ ലാംഗ്വേജസിൽ ടൈപ്പ് ചെയ്യുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ LibreOffice Writerൽ Kannada ടെക്സ്റ്റ്‌ എഴുതുന്നതെങ്ങനെയെന്ന് പരിചയപ്പെടാം.
00:15 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4
00:25 ഇപ്പോൾ LibreOfficeൽ Kannada ടൈപ്പിംഗ് configure ചെയ്യുന്നതാണ്‌ വിശദീകരിക്കുന്നതെങ്കിലും ഈ രീതി മറ്റ് ഏത് ഭാഷ confugure ചെയ്യാനും ഉപയോഗപ്പെടുത്താവുന്നതാണ്.
00:36 Packages ഇൻസ്റ്റാൾ ചെയ്യാൻ Synaptic Package Manager ഉപയോഗിക്കുക.
00:40 കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റിലെ Synaptic Package Managerനെ കുറിച്ചുള്ള ട്യൂട്ടോറിയലുകൾ സന്ദർശിക്കുക.
00:48 configuration നാല് സ്റ്റെപ്പുകളിലായി പൂർത്തിയാക്കുന്നു.
00:52 SCIM നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.
00:55 ഇല്ലെങ്കിൽ Synaptic Package Manager ഉപയോഗിച്ച് താഴെ പറയുന്ന പാക്കേജുകൾ മാർക്ക്‌ ചെയ്ത് SCIM ഇൻസ്റ്റോൾ ചെയ്യുക.
01:03 ഇത് ചെയ്ത് കഴിയുന്നത്‌ വരെ ട്യൂട്ടോറിയൽ pause ചെയ്യുക.
01:08 അടുത്തതായി കീ ബോർഡ്‌ ഇൻപുട്ട് method ആയി SCIM-immodule സിലക്റ്റ് ചെയ്യുക.
01:14 ടെക്സ്റ്റ്‌ ഇൻപുട്ടിന്റെ ഭാഷയായി കന്നഡ തിരഞ്ഞെടുക്കാൻ SCIM configure ചെയ്യുക.
01:20 Complex Text layoutനായി കന്നഡ തിരഞ്ഞെടുക്കാൻ LibreOffice configure ചെയ്യുക.
01:26 ഇപ്പോൾ ഈ സ്റ്റെപ്പുകൾ വിശദമാക്കാം.
01:29 ക്ലിക്ക് ചെയ്യുക System, Administration, Language support.
01:41 സ്ക്രീനിൽ 'Remind me later' അല്ലെങ്കിൽ 'Install now' കാണുകയാണെങ്കിൽ 'Remind me later' ക്ലിക്ക് ചെയ്യുക.
01:51 കീ ബോർഡ്‌ ഇൻപുട്ട് method സിസ്റ്റത്തിൽ scim-immodule സിലക്റ്റ് ചെയ്യുക.
01:56 ഇവിടെ ഇത് നേരത്തേ സിലക്റ്റ് ചെയ്തിട്ടുണ്ട്.
02:01 മൂന്നാമതായി SCIM configure ചെയ്യാൻ ക്ലിക്ക് ചെയ്യുക- System, Preferences, SCIM
02:14 ഇപ്പോൾ സ്ക്രീനിലിത് കാണാൻ കഴിയില്ല. പക്ഷേ നിങ്ങളുടെ കംപ്യൂട്ടറിൽ ഇത് ശ്രമിച്ച് നോക്കുമ്പോൾ ഇത് കാണാം.
02:22 IMEngineന് താഴെ Global Setup ക്ലിക്ക് ചെയ്യുക.
02:27 text processingനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളുടേയും ഒരു ലിസ്റ്റ് SCIM കാണിക്കുന്നു.
02:38 ഇതിൽ ഇന്ത്യൻ ഭാഷകളായ ഹിന്ദി, കന്നഡ, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുഗ്, മലയാളം, ഉർദു തുടങ്ങിയവ ഉൾപ്പെടുന്നു.
02:48 നമ്മുടെ ട്യൂട്ടോറിയലിനായി ഹിന്ദിയും കന്നഡയും തിരഞ്ഞെടുക്കുന്നു.
02:55 നിങ്ങളുടെ configuration സേവ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക.
02:59 SCIMൽ വരുത്തിയ മാറ്റങ്ങൾ ഉറപ്പിക്കുന്നതിനായി മെഷീൻ റീസ്റ്റാർട്ട്‌ ചെയ്യുക.
03:04 അങ്ങനെ ചെയ്ത ശേഷം ട്യൂട്ടോറിയലിലേക്ക് തിരികെ വരിക.
03:08 ഇപ്പോൾ LibreOfficeൽ കന്നഡ പ്രോസസിങ് configure ചെയ്യാം.
03:14 ക്ലിക്ക് ചെയ്യുക, Applications, Office, LibreOffice Writer.
03:27 മെയിൻ മെനുവിൽ Tools ക്ലിക്ക് ചെയ്യുക, എന്നിട്ട് Options.
03:33 Options ഡയലോഗ് ബോക്സ്‌ കാണാം.
03:37 ഈ ബോക്സിൽ Language Settings ക്ലിക്ക് ചെയ്യുക. എന്നിട്ട് Languages option.
03:46 Enabled for complex text layout check box ചെക്ക്‌ ചെയ്തിട്ടില്ലെങ്കിൽ അത് ചെക്ക്‌ ചെയ്യുക.
03:53 CTL ഡ്രോപ്പ് ഡൌണിൽ നിന്ന് കന്നഡ സിലക്റ്റ് ചെയ്യുക.
04:00 ഡിഫാൾട്ടായി നിങ്ങളുടെ ലോക്കൽ ലാംഗ്വേജ് ആയി കന്നഡ സെറ്റ് ചെയ്യുന്നു.
04:04 OK ക്ലിക്ക് ചെയ്യുക.
04:10 ഇപ്പോൾ കന്നഡയിലും ഇംഗ്ലീഷിലും ഓരോ വാചകം ടൈപ്പ് ചെയ്യാം.
04:15 നമുക്ക് Baraha method, Nudi method, UNICODE fonts എന്നിവ ഉപയോഗിക്കാം. അവസാനമായി ഫയൽ സേവ് ചെയ്യാം.
04:24 ഇപ്പോൾ ഇത് കാണിച്ച് തരാം.
04:27 തുറക്കപ്പെട്ട ടെക്സ്റ്റ്‌ ഡോക്യുമെന്റിൽ ടൈപ്പ് ചെയ്യുക, “Ubuntu GNU/Linux supports multiple languages with LibreOffice."
04:45 CONTROL കീയിൽ പ്രസ്‌ ചെയ്ത് കൊണ്ട് സ്പേസ് ബാർ പ്രസ്‌ ചെയ്യുക.
04:52 സ്ക്രീനിന് താഴെ വലത് വശത്ത് ഒരു ചെറിയ വിൻഡോ തുറക്കുന്നു.
04:56 Baraha methodന് സമാനമായ രീതിയിൽ ലളിതമായ phonetic methodൽ ടെക്സ്റ്റ്‌ ഇൻപുട്ട് ചെയ്യാൻ Kannada KN-ITRANS സിലക്റ്റ് ചെയ്യുക,
05:05 നിങ്ങൾക്ക് Nudi keyboard layout വേണമെങ്കിൽ Kannada – KN KGP ക്ലിക്ക് ചെയ്യുക.
05:10 ഞാൻ KN-ITRANS input method ഉപയോഗിക്കുന്നു. ഇത് ലളിതവും തുടക്കകാർക്ക് എളുപ്പവും ആണ്.
05:16 “Sarvajanika Tantramsha” എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക.
05:27 സ്ക്രീനിൽ ഇപ്പോൾ കന്നഡ ടെക്സ്റ്റ്‌ കാണാം.
05:31 CONTROL കീയിൽ പ്രസ്‌ ചെയ്ത് കൊണ്ട് സ്പേസ് ബാർ പ്രസ്‌ ചെയ്യുക.
05:33 വിൻഡോ അപ്രത്യക്ഷമാകുന്നു.
05:35 നമുക്കിപ്പോൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാം.
05:37 CONTROL key plus space bar ഇംഗ്ലീഷിൽ നിന്നും മറ്റ് ഭാഷകളിലേക്കും തിരിച്ചും മാറാൻ സഹായിക്കുന്നു.
05:48 കന്നഡ ടെക്സ്റ്റ്‌ പ്രോസസിങ്ങിനെ കുറിച്ചുള്ള ഡോക്യുമെന്റ് ഈ വെബ്സൈറ്റിൽ ലഭ്യമാണ്....
06:05 UNICODE പൊതുവെ സ്വീകാര്യമായ font ആയതിനാൽ നമ്മളിവിടെ UNICODE font ഉപയോഗിക്കുന്നു.
06:13 ഞാൻ ഉപയോഗിക്കുന്ന UNICODE font Lohit Kannada ആണ്.
06:16 ഞാൻ നിങ്ങൾക്ക് കാണിച്ച് തന്നത് കന്നഡ ടെക്സ്റ്റ്‌ പ്രോസസിംഗ് ആണ്.
06:20 എന്നാൽ LibreOffice Writerൽ SCIM Input Methodലെ ഏത് ലാംഗ്വേജ് ടൈപ്പ് ചെയ്യുന്നതിനും ഇതേ രീതി പിന്തുടരാവുന്നതാണ്.
06:28 അവസാനമായി ഒരു അസൈൻമെന്റ്,
06:31 മലയാളത്തിലെ മൂന്ന് ബുക്കുകളുടെ പേര് ടൈപ്പ് ചെയ്യുക.
06:33 titleകൾക്ക് ഇംഗ്ലീഷ് transliteration കൊടുക്കുക.
06:42 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
06:46 ഉബുണ്ടുവിലും LibreOfficeലും keyboard language settings configure ചെയ്യാൻ.
06:51 വിവിധ രീതികളിൽ ടൈപ്പ് ചെയുന്നത്. ഉദാഹരണത്തിന് Baraha, Nudi.
06:57 രണ്ട് ഭാഷകളിലുള്ള ഒരു ഡോക്യുമെന്റ് എഴുതുന്നത്.
07:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:03 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:06 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:19 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:26 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:43 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay.
07:47 നന്ദി.

Contributors and Content Editors

Devisenan