Java/C2/Parameterized-constructors/Malayalam

From Script | Spoken-Tutorial
Revision as of 13:15, 21 August 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:02 Javaയിലെ parameterized constructor എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:10 parametrized constructor
00:13 parameterized constructor സൃഷ്ടിക്കുന്നത്.
00:17 ഇതിനായി ഉപയോഗിക്കുന്നത്,
  • Ubuntu version 11.10 OS
  • Java Development kit 1.6
  • Eclipse 3.7.0
00:29 ഈ ട്യൂട്ടോറിയലിനായി
00:32 eclipse ഉപയോഗിച്ച് javaയിൽ ഒരു ഡിഫാൾട്ട് constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:37 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:44 എന്താണ് parameterized constructor?
00:48 parameterഉള്ള constructorനെ parameterized constructor എന്ന് പറയുന്നു.
00:55 ഇതിന് ഒന്നോ അതിലധികമോ parameterകൾ ഉണ്ടാകാം.
00:59 ഇപ്പോൾ ഒരു parameterized constructor സൃഷ്ടിക്കാം.
01:03 eclipseൽ Student.java ഫയൽ ഉണ്ട്.
01:09 കഴിഞ്ഞ ട്യൂട്ടോറിയലിൽ ഇത് സൃഷ്ടിച്ചിട്ടുണ്ട്.
01:15 constructorനുള്ളിൽ വേരിയബിളുകൾക്ക് അവയുടെ ഡിഫാൾട്ട് മൂല്യം നൽകാം.
01:21 അതിനാൽ, പത്തിന് പകരം roll_number is equal to zero എന്ന് ആക്കുക.
01:27 Ramanന് പകരം name is equal to null എന്ന് ആക്കുക.
01:33 എന്നിട്ട് ടൈപ്പ് ചെയ്യുക, System dot out dot println I am a default constructor.
01:55 അങ്ങനെ നമ്മൾ parameters ഇല്ലാത്ത ഒരു constructor സൃഷ്ടിച്ചു.
02:00 javaയിൽ അങ്ങനെയുള്ള constructorനെ ഡിഫാൾട്ട് constructor എന്ന് പറയുന്നു.
02:07 ഇപ്പോൾ, മറ്റൊരു constructor സൃഷ്ടിക്കാം.
02:11 ടൈപ്പ് ചെയ്യുക Student parentheses
02:17 പരാൻതീസിസിനുള്ളിൽ int the_roll_number comma String the_name.
02:36 നമ്മൾ ഇവിടെ ചെയ്തത് parameters ഓട് കൂടിയ ഒരു constructor സൃഷ്ടിച്ചു.
02:43 constructorന്റെ പേര് classന്റെ പേരായ Student തന്നെയാണ്.
02:49 പരാൻതീസിസിനുള്ളിൽ constructorന് രണ്ട് parameters നൽകി.
02:57 constructorന് എത്ര parameters വേണമെങ്കിലും നൽകാൻ കഴിയും.
03:02 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക.
03:05 System dot out dot println I am a parameterized constructor
03:29 എന്നിട്ട് roll_number is equal to the_roll_number.
03:43 name is equal to the_name.
03:53 അങ്ങനെ parameters ഓട് കൂടിയ ഒരു constructor' സൃഷ്ടിച്ചു.
03:58 ഇപ്പോൾ ഈ constructor കാൾ ചെയ്യാം.
04:02 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക; student stu2 equal to' new student പരാൻതീസിസിനുള്ളിൽ 11 comma ഡബിൾ quotesൽ Raju.
04:28 studentDetail method കാൾ ചെയ്യാം.
04:31 അതിനായി ടൈപ്പ് ചെയ്യുക, stu2.studentDetail.
04:38 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:44 കണ്‍സോളിൽ ഔട്ട്‌പുട്ട് കാണുന്നു.
04:48 ആദ്യം ഡിഫാൾട്ട് constructor കാൾ ചെയ്യപ്പെടുന്നു.
04:52 ഇത് വേരിയബിളുകളെ ഡിഫാൾട്ട് മൂല്യത്തിൽ initialize ചെയ്യുന്നു.
04:56 എന്നിട്ട് parameterized constructor കാൾ ചെയ്യപ്പെടുന്നു.
05:00 ഇത് argument ആയി പാസ്‌ ചെയ്ത മൂല്യങ്ങൾ കൊണ്ട് variablesനെ initialize ചെയ്യുന്നു.
05:05 അതായത് 11ഉം Raju ഉം.
05:08 parametrized constructor എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
05:12 parameterized constructor നെ കാൾ ചെയ്യുമ്പോൾ അതിന് രണ്ട് മൂല്യങ്ങൾ പാസ് ചെയ്യുന്നു.
05:18 ഇതിനെ arguments എന്ന് വിളിക്കുന്നു.
05:22 the_roll_number എന്ന parameterൽ മൂല്യം, 11 കോപ്പി ചെയ്യപ്പെടുന്നു.
05:31 the_name എന്ന parameterൽ മൂല്യം, 'Raju' കോപ്പി ചെയ്യപ്പെടുന്നു.
05:41 എന്നിട്ട് the_roll_numberന്റെ മൂല്യം roll_numberൽ assign ചെയ്യുന്നു.
05:50 the_nameന്റെ മൂല്യം nameൽ assign ചെയ്യുന്നു.
05:55 അങ്ങനെ ഔട്ട്‌പുട്ടിൽ '11'ഉം 'Raju'ഉം കാണുന്നു.
06:00 parameterised constructor കാൾ ചെയ്യുമ്പോൾ സംഭവിക്കാവുന്ന ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
06:07 constructorലേക്ക് ഒറ്റ argument മാത്രമേ പാസ്‌ ചെയ്യുന്നുള്ളൂ എന്ന് കരുതുക.
06:11 'Raju നീക്കം ചെയ്യുന്നു.
06:15 ഒരു എറർ കാണുന്നു “The constructor Student with parameter (int) is undefined.”
06:24 അതായത്, argumentsന്റെ എണ്ണവും parametersന്റെ എണ്ണവും തുല്യമായിരിക്കണം.
06:30 ഇവിടെ Raju എന്ന് വീണ്ടും ടൈപ്പ് ചെയ്ത്, എറർ തിരുത്താം.
06:36 മറ്റൊരു രീതിയിൽ , ഒറ്റ parameter ഓട് കൂടിയ മറ്റൊരു constructor ഡിഫൈൻ ചെയ്താലും മതി.
06:42 ഇത് ശ്രമിച്ച് നോക്കാം.
06:45 Student ' പരാൻതീസിസിനുള്ളിൽ int r number
07:01 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println I am a constructor with a single parameter.
07:29 എന്നിട്ട് roll_number is equal to r number
07:48 ഫയൽ സേവ് ചെയ്യുക.
07:51 constructor ഡിഫൈൻ ചെയ്യുമ്പോൾ എറർ തിരുത്തപ്പെടുന്നതായി കാണാം.
07:58 പ്രോഗ്രാം റണ്‍ ചെയ്യട്ടെ.
08:02 roll numberന് 11 എന്ന മൂല്യം assign ചെയ്തത് കണ്‍സോളിൽ കാണാം.
08:08 constructor ഒരു argument മാത്രം എടുക്കുന്നതിനാൽ name null ആണ്.
08:18 അതിനാൽ, രണ്ട് parametersഓട് കൂടിയ constructor വീണ്ടും കാൾ ചെയ്യാം.
08:23 ടൈപ്പ് ചെയ്യുക Student stu3 is equal to new Student 11 comma Raju.
08:46 എന്നിട്ട് Stu3 dot studentDetail
08:58 ഇവിടെ 11നെ String ആയി പാസ്‌ ചെയ്യണമെന്ന് കരുതുക, അതിനായി ഡബിൾ quotes കൊടുക്കുന്നു.
09:08 ഒരു എറർ കാണുന്നു.
09:10 “The constructor Student String commaString is undefined.”
09:17 അതായത് argumentന്റേയും parameterന്റേയും datatype ഉം ഒരേ പോലെ ആയിരിക്കണം.
09:25 quotes നീക്കം ചെയ്ത് ഫയൽ സേവ് ചെയ്യുക.
09:32 ഇപ്പോൾ എറർ കാണുന്നില്ല .
09:35 പ്രോഗ്രാം റണ്‍ ചെയ്യുക.
09:38 ഔട്ട്പുട്ടിൽ മൂന്ന് constructorകൾ കാണുന്നു.
09:42 ആദ്യത്തേത് default constructor.
09:45 രണ്ടാമത്തേത് ഒരു parameter ഉള്ള Constructor.
09:50 മൂന്നാമത്തേത് രണ്ട് parameters ഉള്ള Constructor.
09:56 ഇങ്ങനെയാണ് javaയിൽ Parameterised constructor സൃഷ്ടിക്കുന്നത്.
10:05 എന്തിനാണ് constructor?
10:07 ഒരു classലെ variables അതിന്റെ ഒരു മാതൃക സൃഷ്ടിക്കുമ്പോൾ initialize ചെയ്യപ്പെടണം.
10:13 എല്ലാ വേരിയബിളുകളേയും പ്രത്യേകം initialize ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
10:18 അതിനാൽ java objects നെ അവ സൃഷ്ടിക്കുമ്പോൾ തന്നെ initialize ചെയ്യാൻ അനുവധിക്കുന്നു.
10:25 constructor ഉപയോഗിച്ചാണ്‌ ഇത് നടത്തുന്നത് .
10:30 ഇവിടെ പഠിച്ചത്
10:33 parameterized constructor സൃഷ്ടിക്കുന്നത്.
10:36 parameterized constructor ന്റെ പ്രവർത്തനം.
10:39 constructorഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ .
10:44 അസൈൻമെന്റ്, Employee എന്ന class സൃഷ്ടിക്കുക.
10:48 Parametersന്റെ എണ്ണം വ്യത്യാസപ്പെടുത്തി വിവിധ constructors സൃഷ്ടിക്കുക.
10:53 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
10:56 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:02 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:06 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:12 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:14 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:18 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:24 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:28 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:34 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:43 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
11:46 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble