Java/C2/Non-static-block/Malayalam

From Script | Spoken-Tutorial
Revision as of 10:08, 1 September 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:02 Javaയിലെ Non-static block എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 non-static block നെ കുറിച്ച്
00:10 എപ്പോഴാണ് ഒരു non-static block എക്സിക്യൂട്ട് ചെയ്യുന്നത്.
00:13 non-static blockന് ഉദാഹരണം.
00:16 constructorsന്റെ ആവശ്യം.
00:18 ഇതിനായി ഉപയോഗിക്കുന്നത്,
  • Ubuntu version 11.10
  • Java Development Environment jdk 1.6
  • Eclipse 3.7.0
00:26 ഈ ട്യൂട്ടോറിയലിനായി
00:29 Eclipse ഉപയോഗിച്ച് Javaയിൽ constructor സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം.
00:33 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:38 ഇപ്പോൾ non-static block എന്താണെന്ന് നോക്കാം.
00:42 curly ബ്രാക്കറ്റുകൾക്കുള്ളിൽ എഴുതുന്ന കോഡിനെ non-static block എന്ന് പറയുന്നു.
00:46 അതിന്റെ ഘടന ഇവിടെ കാണിക്കുന്നു.
00:51 എപ്പോഴാണ് ഒരു non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നത് ?
00:54 സൃഷ്ടിക്കപ്പെട്ട ഓരോ object നും വേണ്ടിയാണ് non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നത്.
00:58 constructor'ന്റെ എക്സിക്യൂഷന് മുൻപ് ഇത് എക്സിക്യൂട്ട് ചെയ്യുന്നു.
01:04 ഒരു ക്ലാസ്സിന്റെ instance variables നെ ഇതിന് initialize ചെയ്യാൻ സാധിക്കും.
01:08 കണക്ക് കൂട്ടലുകൾ പോലുള്ള മറ്റ് എക്സിക്യൂഷനും ഈ ബ്ലോക്കിൽ നൽകാവുന്നതാണ്.
01:14 ഇപ്പോൾ Eclipse ലേക്ക് പോയി ഒരു non-static block ഉപയോഗിച്ച് നോക്കാം .
01:22 EclipseNonStaticTest എന്ന ക്ലാസ്സ്‌ തുറന്നിട്ടുണ്ട്.
01:28 Aഎന്ന് പേരുള്ള ഒരു ക്ലാസും സൃഷ്ടിച്ചിട്ടുണ്ട്.
01:33 ആദ്യമായി, class A ക്ക് ഉള്ളിൽ int വേരിയബിൾ സൃഷ്ടിക്കുന്നു.
01:38 അതിനായി ടൈപ്പ് ചെയ്യുക int a semicolon. Enter പ്രസ്‌ ചെയ്യുക.
01:46 Curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Non static block of an instance of Class A semicolon.
02:12 എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ The value of a is plus a semicolon.
02:32 ഇപ്പോൾ ഒരു constructor ഡിക്ലയർ ചെയ്യാം.
02:35 ടൈപ്പ് ചെയ്യുക public A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറന്ന് എന്റർ കൊടുക്കുക .
02:51 എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Constructing object of type A semicolon.
03:10 എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ The value of a is plus a semicolon.
03:35 ഫയൽ സേവ് ചെയ്യുക.
03:44 Eclipse ൽ, NonStaticTest class ന് ഉള്ളിലായി class Aയുടെ ഒരു object സൃഷ്ടിക്കാം,
03:53 ടൈപ്പ് ചെയ്യുക A space a1 equal to new space A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon
04:08 അടുത്ത വരിയിൽ class Aയുടെ ഒരു object കൂടി സൃഷ്ടിക്കുന്നു.
04:12 ടൈപ്പ് ചെയ്യുക A space a2 equal to new space A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon.
04:25 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി Ctrl &S, Ctrl &F11 കീകൾ പ്രസ്‌ ചെയ്യുക.
04:32 ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു.
04:35 ഇവിടെ കാണാൻ കഴിയുന്നത്‌ പോലെ , ആദ്യത്തെ object സൃഷ്ടിക്കപ്പെടുമ്പോൾ , non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. non-static block of an instance of class A
04:45 എന്നിട്ട്, instance variable a പൂജ്യത്തിൽ initialize ചെയ്യുന്നു.
04:53 അതിന് ശേഷം constructor എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. “ Constructing object of type A”.
05:02 ഇവിടെ വീണ്ടും instance variable പൂജ്യത്തിൽ initialize ചെയ്യുന്നു.
05:07 വീണ്ടും രണ്ടാമത്തെ object സൃഷ്ടിക്കപ്പെടുമ്പോൾ, non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
05:16 ഇങ്ങനെ ഈ പ്രവർത്തി ആവർത്തിക്കപ്പെടുന്നു.
05:20 ഒരു ക്ലാസ്സിൽ നമുക്ക് ഒന്നിലധികം non-static blocks ഉൾപ്പെടുത്താവുന്നതാണ്.
05:25 അവ classൽ പ്രത്യക്ഷപ്പെടുന്നതിന്റെ മുറയ്ക്ക് എക്സിക്യൂട്ട് ചെയ്യുന്നു.
05:30 അതൊന്ന് ശ്രമിച്ച് നോക്കാം.
05:34 class Aൽ ആദ്യത്തേതിന് ശേഷം ഒരു ബ്ലോക്ക്‌ കൂടി ഉൾപ്പെടുത്തുക .
05:43 അതിനായി ടൈപ്പ് ചെയ്യുക.
05:47 System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ Second Non static block of an instance of Class A semicolon.
06:08 എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The value of a is plus a semicolon.
06:30 ഫയൽ സേവ് ചെയ്യാനായി Ctrl & S പ്രസ് ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യാനായി Ctrl & F11 പ്രസ് ചെയ്യുക.
06:44 ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു.
06:48 ആദ്യത്തെ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്തതിന് ശേഷം രണ്ടാമത്തേത് എക്സിക്യൂട്ട് ചെയ്യുന്നത് കാണാം .
06:58 അതിന് ശേഷം മാത്രം constructor എക്സിക്യൂട്ട് ചെയ്യുന്നു.
07:07 constructorsന്റെ ആവശ്യം എന്താണെന്ന് നിങ്ങൾക്കിപ്പോൾ തോന്നുന്നുണ്ടാകും.
07:10 അതിനുള്ള ഉത്തരം, നമുക്ക് default constructor ആവശ്യമില്ല.
07:15 പക്ഷേ non-static block parameterize ചെയ്യാൻ കഴിയുകയില്ല.
07:18 പുറത്ത് നിന്ന് മൂല്യങ്ങൾ സ്വീകരിക്കുന്ന objects സൃഷ്ടിക്കാൻ കഴിയുന്നില്ല.
07:22 അതായത് non-static block constructorന് പകരമല്ല.
07:27 ചുരുക്കത്തിൽ
07:29 ഇവിടെ പഠിച്ചത്
07:32 non-static block, ഉപയോഗിക്കുന്നത്
07:35 അസൈൻമെന്റ്,
07:36 B എന്ന് പേരുള്ള ഒരു ക്ലാസ്സ്‌ സൃഷ്ടിക്കുക.
07:39 ട്യൂട്ടോറിയലിൽ പറഞ്ഞിട്ടുള്ളത് പോലെ ഒരു non-static block ഉം ഒരു constructor ഉം സൃഷ്ടിക്കുക.
07:44 NonStaticTest classclass Bയുടെ ഒരു object സൃഷ്ടിക്കുക.
07:49 ഔട്ട്പുട്ട് പരിശോധിക്കുക.
07:51 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
07:53 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:56 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:00 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08:06 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:08 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:12 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:22 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:28 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:37 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:40 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble