Java/C2/Instance-fields/Malayalam

From Script | Spoken-Tutorial
Revision as of 11:45, 4 August 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:02 Javaയിലെ Instance Fields എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 instance fields
00:10 ഒരു classലെ instance fields access ചെയ്യുന്നത്.
00:13 instance fieldsന്റെ modifiers
00:15 instance fieldsനെ അങ്ങനെ വിളിക്കുന്നത്‌ എന്ത് കൊണ്ട് ?
00:18 ഇതിനായി ഉപയോഗിക്കുന്നത്
00:20 Ubuntu version 11.10
00:22 jdk 1.6
00:24 Eclipse IDE 3.7.0
00:27 ഈ ട്യൂട്ടോറിയലിനായി
00:30 Eclipse ഉപയോഗിച്ച് Javaയിൽ ഒരു class സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം.
00:33 classന്റെ ഒരു object സൃഷ്ടിക്കുവാനും അറിഞ്ഞിരിക്കണം.
00:38 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:43 objects അവയുടെ ഗുണങ്ങൾ സ്റ്റോർ ചെയ്യുന്നത് fieldsൽ ആണെന്ന് നമുക്ക് അറിയാം.
00:48 static keyword ഉപയോഗിക്കാതെയാണ് ഈ fields ഡിക്ലയർ ചെയ്യുന്നത്.
00:51 staticfieldsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ നമ്മൾ പഠിക്കും.
00:55 Non-static fieldsനെ instance variables അല്ലെങ്കിൽ instance fields എന്ന് പറയുന്നു.
01:01 നമ്മൾ നേരത്തേ സൃഷ്ടിച്ചിട്ടുള്ള Student classലേക്ക് പോകുക.
01:09 classലെ instance fields ആണ് roll_noഉം nameഉം.
01:15 fields എങ്ങനെ access ചെയ്യാം എന്ന് പഠിക്കുന്നു.
01:18 അതിനായി നേരത്തേ സൃഷ്ടിച്ചിട്ടുള്ള TestStudent class തുറക്കുക.
01:27 രണ്ടാമത്തെ object സൃഷ്ടിക്കുന്നതിനായി എഴുതിയ ഈ സ്റ്റേറ്റ്മെന്റുകൾ നീക്കം ചെയ്യാം.
01:33 println statementsഉം നീക്കം ചെയ്യുക.
01:41 stud1 ഉം dot operatorഉം ഉപയോഗിച്ച് സ്റ്റുഡന്റ് ക്ലാസ്സിന്റെ fields ആയ nameഉം roll_noഉം access ചെയ്യാം.
01:49 ടൈപ്പ് ചെയ്യുക, System' dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is, എന്നിട്ട് plus stud1 dot തന്നിട്ടുള്ള ഓപ്ഷനിൽ നിന്നും roll_no തിരഞ്ഞെടുത്ത് Enter കൊടുക്കുക, എന്നിട്ട് semicolon.
02:15 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud1 dot name Enter കൊടുക്കുക, എന്നിട്ട് semicolon.
02:39 TestStudent.java ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി Ctrl, S, എന്നിട്ട് Ctrl, F11 കീകൾ പ്രസ്‌ ചെയ്യുക.
02:48 ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു
02:51 The roll number is 0.
02:53 The name is null.
03:00 നമ്മൾ variables initilize ചെയ്തിട്ടില്ലാത്തതിനാലാണ് ഇങ്ങനെ ലഭിച്ചത്.
03:05 Javaയിൽ fieldsന് random മൂല്യങ്ങൾ ഉണ്ടാകില്ല.
03:09 objectനായി മെമ്മറി allocate ചെയ്യുമ്പോൾ , fields null അല്ലെങ്കിൽ zero ആയി initialize ചെയ്യപ്പെടുന്നു.
03:15 constructor ആണ് ഇങ്ങനെ ചെയ്യുന്നത്.
03:18 constructorനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം.
03:21 ഇപ്പോൾ നമ്മൾ fields initialize ചെയ്തിട്ട് ഔട്ട്‌പുട്ട് പരിശോധിക്കുന്നു.
03:27 ടൈപ്പ് ചെയ്യുക, int roll_no equal to 50 അടുത്ത വരിയിൽ name equal to ഡബിൾ quotesൽ Raju.
03:42 Ctrl, S, Ctrl F11 കീകൾ പ്രസ്‌ ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:50 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ ആണ്, The roll number is 50 .
03:54 The name is Raju.
03:56 ഇതെന്തന്നാൽ നമ്മൾ തന്നെ Student classലെ വേരിയബിളുകളെ initialize ചെയ്തു.
04:04 ശ്രദ്ധിക്കുക, ഇവിടെ fieldsന് modifier ഇല്ല. അല്ലെങ്കിൽ default modifier ആണ് ഉള്ളത്.
04:10 Creating Classesൽ പറഞ്ഞ modifiersനെ കുറിച്ച് ഓർമിക്കുക.
04:14 Student.javaയും TestStudent.javaയും ഒരേ packageൽ ആയതിനാലാണ് നമുക്ക് fields access ചെയ്യാൻ കഴിയുന്നത്‌.
04:22 ഇവിടെ ഇവ ഒരേ default packageൽ ആണെന്ന് കാണാം.
04:30 packagesനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം.
04:34 ഇപ്പോൾ modifierനെ private ആക്കുന്നു.
04:37 അതിനായി field ഡിക്ളറേഷന് മുൻപ് private ചേർക്കുക. ടൈപ്പ് ചെയ്യുക, private int roll no=50.
04:48 അടുത്ത വരിയിൽ private string name =Raju.
04:53 Student.java ഫയൽ സേവ് ചെയ്യുക.
05:00 ഇപ്പോൾ TestStudent.javaയിൽ errors കാണിക്കുന്നു.
05:05 Mouse എറർ ചിഹ്നത്തിന് മുകളിൽ വയ്ക്കുമ്പോൾ , ഇങ്ങനെ കാണുന്നു The field Student dot roll number is not visible.
05:12 The field Student dot name is not visible.
05:16 ഇതെന്തന്നാൽ private fieldsന് അതിന്റെ class മാത്രമേ access ചെയ്യാൻ കഴിയുകയുള്ളൂ.
05:23 Student classൽ നിന്ന് തന്നെ roll_noഉം nameഉം access ചെയ്യാൻ ശ്രമിക്കുക.
05:27 ഒരു എററും ഇല്ലാതെ തന്നെ നിങ്ങൾക്ക് അത് access ചെയ്യാം.
05:32 ഇപ്പോൾ modifierനെ protected ആക്കുക.
05:52 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:00 ഔട്ട്‌പുട്ട് കണ്‍സോളിൽ കാണാം . The Roll no is 50 the name is Raju.
06:07 ഇതെന്തന്നാൽ അതേ packageprotected fields access ചെയ്യാൻ കഴിയുന്നു.
06:17 instance fieldsനെ അങ്ങനെ വിളിക്കുന്നത്‌ എന്ത് കൊണ്ടാണെന്ന് പരിശോധിക്കാം.
06:22 Instance fieldsനെ അങ്ങനെ വിളിക്കുന്നത്‌ അവയുടെ മൂല്യങ്ങൾ ക്ലാസ്സിന്റെ ആ മാതൃകയ്ക്ക് വേണ്ടി മാത്രം ഉള്ളതായത് കൊണ്ടാണ്.
06:29 അതായത് ക്ലാസ്സിന്റെ ഓരോ objectനും അതിന്റേതായ മൂല്യങ്ങൾ ഉണ്ടായിരിക്കും.
06:34 TestStudent classലേക്ക് പോകാം.
06:43 ഇവിടെ Student classന്റെ മറ്റൊരു object കൂടി സൃഷ്ടിക്കാം.
06:50 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, Student space stud2 equal to new space Student, തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon.
07:06 TestStudent classലെ രണ്ട് objectsഉം ഇപ്പോൾ initialize ചെയ്യുന്നു.
07:18 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക stud1 dot, roll_no തിരഞ്ഞെടുത്ത് enter കൊടുക്കുക equal to 20 semicolon.
07:32 അടുത്ത വരിയിൽ stud1 dot, name തിരഞ്ഞെടുത്ത് enter കൊടുക്കുക equal to ഡബിൾ quotesനുള്ളിൽ Ramu semicolon enter കൊടുക്കുക.
07:54 അങ്ങനെ ആദ്യത്തെ object ന്റെ fields initialize ചെയ്തു.
07:58 ഇപ്പോൾ രണ്ടാമത്തെ objectന്റെ fields initialize ചെയ്യാം.
08:02 ടൈപ്പ് ചെയ്യുക stud2 dot, roll_no തിരഞ്ഞെടുത്ത് equal to 30 semicolon.
08:15 അടുത്ത വരിയിൽ stud2 dot, name തിരഞ്ഞെടുത്ത് equal to ഡബിൾ quotesനുള്ളിൽ Shyamu semicolon enter കൊടുക്കുക.
08:34 println statementsന് ശേഷം ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is, plus stud2 dot roll_no തിരഞ്ഞെടുത്തിട്ട് semicolon.
09:03 System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud2 dot name തിരഞ്ഞെടുത്തിട്ട് semicolon.
09:28 Ctrl,s, Ctrl, F11 കൊടുത്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക .
09:38 ഔട്ട്‌പുട്ട് ഇങ്ങനെ ലഭിക്കുന്നു. The roll_no is 20, The name is Ramu, The roll_no is 30, The name is shyamu.
09:47 ഇവിടെ stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ objectsനെ റെഫർ ചെയ്യുന്നു.
09:52 അതായത് രണ്ട് objectsനും അതിന്റേതായ മൂല്യങ്ങൾ ഉണ്ട്.
09:56 ഇവിടെ അത് കാണാം.
09:57 ആദ്യത്തെ objectന്റെ മൂല്യങ്ങൾ 20ഉം Ramuഉം ആണ്.
10:02 രണ്ടാമത്തെ objectന്റെ മൂല്യങ്ങൾ 30ഉം Shyamuഉം ആണ്.
10:09 ഇപ്പോൾ ഒരു object കൂടി സൃഷ്ടിക്കാം.
10:13 ടൈപ്പ് ചെയ്യുക Student space stud3 equal to new space Student തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon.
10:36 മൂന്നാമത്തെ objectന്റെ മൂല്യങ്ങൾ പ്രിന്റ്‌ ചെയ്യാം.
10:44 ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll_no is, plus stud3 dot, roll_no തിരഞ്ഞെടുത്ത് semicolon.
11:09 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is, plus stud3 dot name semicolon.
11:29 Ctrl, S, Ctrl, F11 കീകൾ പ്രസ്‌ ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
11:36 മൂന്നാമത്തെ objectന്റെ മൂല്യങ്ങൾ 50ഉം Rajuഉം ആണെന്ന് കാണാം.
11:46 ഇങ്ങനെ സംഭവിച്ചത്, Student classന്റെ fields 50ഉം Rajuഉം ആയി initialize ചെയ്യപ്പെട്ടിട്ടുള്ളതിനാലാണ്.
11:54 ഇപ്പോൾ fields initialize ചെയ്യാതെ മൂന്നാമത്തെ objectന്റെ ഔട്ട്‌പുട്ട് കാണാൻ ശ്രമിക്കുക.
12:02 ഇവിടെ പഠിച്ചത്,
12:05 Instance fields
12:07 dot operator ഉപയോഗിച്ച് fields access ചെയ്യുന്നത്.
12:11 അസൈൻമെന്റ്,
12:13 നേരത്തേ സൃഷ്ടിച്ചിട്ടുള്ള Test Employee ക്ലാസ്സിൽ emp2 എന്ന object സൃഷ്ടിക്കുക.
12:18 രണ്ട് objectകളുടേയും മൂല്യങ്ങൾ dot operator ഉപയോഗിച്ച് initialize ചെയ്യുക.
12:23 ആദ്യത്തെ objectനായി 55ഉം Priyaഉം കൊടുക്കുക.
12:27 രണ്ടാമത്തെ objectനായി 45ഉം Sandeepഉം കൊടുക്കുക.
12:31 രണ്ട് objectകളുടേയും മൂല്യങ്ങൾ ഔട്ട്‌പുട്ടിൽ കാണിക്കുക.
12:34 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
12:37 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12:40 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:43 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12:49 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:52 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:56 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
13:01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
13:05 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
13:11 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
13:09 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
13:22 ഞാൻ ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan