Java/C2/Errors-and-Debugging-in-Eclipse/Malayalam

From Script | Spoken-Tutorial
Revision as of 11:23, 25 July 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:01 Errorsഉം Eclipse ഉപയോഗിച്ചുള്ള Debuggingഉം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 ഒരു Java പ്രോഗ്രാം എഴുതുമ്പോൾ സംഭവിക്കാവുന്ന errors,
00:14 Eclipse ഉപയോഗിച്ച് അവ കണ്ടുപിടിക്കുന്നതും തിരുത്തുന്നതും.
00:20 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10, Eclipse 3.7
00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ Eclipseൽ ഒരു Java പ്രോഗ്രാം സൃഷ്ടിച്ച് റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം.
00:33 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:41 ഒരു ലളിതമായ java പ്രോഗ്രാമിൽ സംഭവിക്കാവുന്ന ചില errors,
00:45 semicolon(;) നൽകാതിരിക്കുന്നത്.
00:47 ഒരു സന്ദേശം double quotes(" ")നുള്ളിൽ നൽകാത്തത്,
00:50 filenameഉം classnameഉം തമ്മിൽ ചേരാത്തത്.
00:52 പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് lowercaseൽ ടൈപ്പ് ചെയ്യുന്നത്.
00:55 നമുക്ക് Eclipseൽ ഒരു പ്രോഗ്രാം എഴുതിയിട്ട് ഇത്രേം errors വരുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
01:04 ഇവിടെ നമുക്ക് HelloWorld ട്യൂട്ടോറിയലിൽ ഉപയോഗിച്ച പ്രൊജക്റ്റോട് കൂടിയ Eclipse IDE കാണാം.
01:11 ഈ പ്രൊജക്റ്റിൽ ഒരു പുതിയ class സൃഷ്ടിക്കുന്നു. ഇതിനായി New Class ഉപയോഗിക്കുന്നു. ഈ classന് Error Free എന്ന പേര് നൽകുന്നു. എന്നിട്ട് method stubsൽ public static Void main തിരഞ്ഞെടുക്കുക.
01:37 package explorer മിനിമൈസ് ചെയ്യട്ടെ. കമന്റുകൾ നീക്കം ചെയ്യുന്നു. കുറച്ച് errors വരുത്തി പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കുക.
02:23 Eclipseൽ എറർ ഉള്ള വരി ഇടത് മാർജിനിൽ ഒരു red cross mark ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
02:35 ഇവിടെ System.out.println വരിയിൽ errors ഉള്ളതിനാൽ ഇടത് വശത്ത് red cross mark കാണുന്നു.
02:44 cross markന് മുകളിൽ mouse വയ്ക്കുമ്പോൾ എററിന്റെ പട്ടിക കാണിക്കുന്നു.
02:51 ആദ്യം കാണുന്ന എറർ ഇതാണ്, “syntax error, insert semi-colon to complete block statements.”
02:58 അതായത് നമ്മൾ പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും semicolonൽ അവസാനിപ്പിക്കണം.
03:03 അത് കൊണ്ട് ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon നൽകുന്നു.
03:08 Ctrl s പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്യുക.
03:16 ശ്രദ്ധിക്കുക നമ്മൾ semicolon നൽകിയതിന് ശേഷം ഫയൽ സേവ് ചെയ്യുമ്പോൾ ആദ്യത്തെ എറർ ഇല്ലാതാകുന്നു.
03:21 ഇപ്പോൾ ഒരു എറർ മാത്രമേയുള്ളൂ. അത് പറയുന്നത് hello world cannot be resolved to a variable, ഇതിനർത്ഥം കണ്‍സോളിൽ കാണിക്കേണ്ട എല്ലാ സന്ദേശങ്ങളും ഡബിൾ quotesൽ ആണ് നൽകേണ്ടത്.
03:37 quotes ഇല്ലെങ്കിൽ,HelloWorld ഒരു വേരിയബിളിന്റെ പേരെന്ന് java കരുതുന്നു.
03:41 നമുക്ക് സന്ദേശത്തിന്റെ മുൻപും പിൻപും ഡബിൾ quotes നൽകാം.
03:55 സേവ് ചെയ്യാൻ Ctrl s കൊടുക്കുക. Red cross ഇല്ലാതാകുകയും പ്രോഗ്രാം എറർ ഫ്രീ ആകുന്നതായും കാണാം. ഇപ്പോൾ പ്രോഗ്രാം run ചെയ്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
04:10 Run as 'Java applications
04:15 കണ്‍സോളിൽ സന്ദേശം പ്രിന്റ്‌ചെയ്യുന്നത് കാണാം.
04:22 അടുത്ത എറർ പരിശോധിക്കാം.
04:25 file nameന്റേയും class nameന്റേയും ചേർച്ചയില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
04:29 ഇത് Eclipseൽ സാധാരണ സംഭവിക്കാറില്ല.
04:31 എന്തെന്നാൽ, നമ്മൾ ഒരു ഫയൽ സൃഷ്ടിക്കുന്നതിന് New Class wizard ഉപയോഗിക്കുന്നതിനാൽ,
04:39 eclipse സ്വയമേ ഫയൽ സൃഷ്ടിക്കുന്നു.
04:41 എന്നാൽ, നമ്മൾ ഒരു java file Eclipse പുറത്ത് സൃഷ്ടിച്ചിട്ട് അത് പ്രൊജക്റ്റിൽ ചേർക്കുകയാണെങ്കിൽ ഈ എററിന് സാധ്യതയുണ്ട്.
04:47 അതിനാൽ നമുക്ക് class name മാറ്റി ഈ എറർ വരുത്താം.
04:59 Java case-sensitive ആയതിനാൽ, ഇപ്പോൾ class nameഉം file nameഉം ഒരേ പോലെ അല്ല.
05:09 ഇടത് മാർജിനിലെ red cross mark ശ്രദ്ധിക്കുക.
05:14 എറർ സന്ദേശം The public type errorfree must be defined in its own file എന്ന് കാണുന്നു.
05:20 അത് പോലെ errorfree വാക്കിന് താഴെ കാണുന്ന ചുവന്ന വര ശ്രദ്ധിക്കുക.
05:29 eclipse വിവേകപരമായി രണ്ട് തിരുത്തൽ മാർഗങ്ങൾ നൽകുന്നു. നമുക്ക് ഇവിടെ രണ്ട് തിരുത്തൽ മാർഗങ്ങൾ ഉണ്ട്.
05:35 ആദ്യത്തേത് rename compilation unit to errorfree java
05:39 രണ്ടാമത്തേത് 'rename the type to errorfree.
05:43 നമ്മൾ സ്വീകരിക്കുന്നത് രണ്ടാമത്തേത് ആണ്. ഫയൽ പുനർനാമകരണം ചെയ്യുമ്പോൾ ക്ളാസ് errorfree ആകുന്നു. ഇവിടുത്തെ എറർ ഇല്ലാതാകുന്നു.
06:03 അടുത്ത എറർ പ്രിന്റ്‌ സ്റ്റേറ്റ്മെന്റിന്റെ typing പിഴവുകൾ കാരണം സംഭവിക്കുന്നു.
06:09 വലിയ അക്ഷരം Sന് പകരം ചെറിയ അക്ഷരം s കൊടുക്കുക.
06:15 red-cross mark ശ്രദ്ധിക്കുക.
06:18 എറർ സന്ദേശം ഇങ്ങനെ കാണുന്നു, system cannot be resolved.
06:23 ഇതിനർത്ഥം, Java system എന്ന് പേരുള്ള ഒരു ക്ളാസോ objectഓ വേരിയബിളോ വേരിയബിളോ പ്രതീക്ഷിക്കുന്നു.
06:28 എന്നാൽ കോഡിൽ ഒരു system objectഉം കാണുന്നില്ല.
06:33 സാധ്യമായ ചില തിരുത്തൽ മാർഗങ്ങൾ.
06:39 മൊത്തം 11 തിരുത്തൽ മാർഗങ്ങൾ കാണുന്നു. അതിൽ നമുക്ക് വേണ്ടത് എട്ടമാത്തേത് ആണ്.
06:48 Change to 'System' (java.lang)
06:58 വലിയ അക്ഷരം 'S' നൽകുമ്പോൾ എറർ ഇല്ലാതാകുന്നു.
07:06 ഇങ്ങനെയാണ് javaയിലെ എററുകൾ eclipse ഉപയോഗിച്ച് കണ്ട് പിടിക്കുന്നതും തിരുത്തുന്നതും.
07:15 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:18 ഇവിടെ പഠിച്ചത്,
07:20 ഒരു java പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള errors.
07:23 Eclipse ഉപയോഗിച്ച് java കണ്ട് പിടിക്കുന്നതും തിരുത്തുന്നതും.
07:30 ഒരു അസ്സൈന്മെന്റ്, താഴെ തന്നിട്ടുള്ള കോഡിലെ errors കണ്ടെത്തി അവ തിരുത്തുക.
07:39 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
07:42 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:48 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:57 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:11 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:17 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:23 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan