GIMP/C2/Triptychs-In-A-New-Way/Malayalam

From Script | Spoken-Tutorial
Revision as of 16:17, 17 December 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet The GIMP ലേക്ക് സ്വാഗതം
00:25 എന്റെ പേര് റോൾഫ് സ്റ്റെയ്നർട് . ഞാനിത് റെക്കോർഡ് ചെയുന്നത് ബ്രെമന് , നോർത്തേൺ ജർമ്മനിയിൽ നിന്നാണ്.
00:30 എനിക്ക് ന്യൂ യോർക്ക് ലെ ജേസന്റെ ഒരു ഇ-മെയിൽ കിട്ടിയിരുന്നു. ഞാൻ ട്രിപ്‌റ്റിക്‌സ് ചെയ്യുന്നതിന് മുമ്പേ വ്യത്യസ്തമായ മറ്റു രീതികൾ കണ്ടുപിടിക്കുന്നതിനു വേണ്ടി അദ്ദേഹം ട്രിപ്‌റ്റിക്‌സ് നിർത്തി.
00:45 അദ്ദേഹം layer mask ഉപയോഗിച്ച് മറ്റു രീതികൾ കണ്ടു പിടിക്കുകയും ചെയ്തു.
00:50 ഈ രീതികൾ ഈ ട്യൂട്ടോറിയലിലൂടെ നിങ്ങൾക്ക് പരിചയപെടുത്താമെന്നു ഞാൻ വിചാരിക്കുന്നു.
00:57 ജേസൺ ട്രിപ്‌റ്റിക്‌സ് ചെയ്യാൻ ഉപയോഗിച്ച ഇമേജസ് നിങ്ങൾക്ക് കാണിക്കാൻ സാധിക്കില്ല കാരണം അദ്ദേഹം ഉപയോഗിച്ച ഇമേജ് സ്വാതന്ത്ര്യമായി കിട്ടുന്ന ഒന്നല്ല.
01:10 ലെയർ മാസ്ക് ഉപയോഗിച്ചു ട്രിപ്‌റ്റിക്‌സ് ചെയാൻ വളരെ എളുപ്പമാണ്. ഞാൻ ജേസൺ ന്റെ ലെയർ മാസ്ക് നെ കുറിച്ചുള്ള ആശയം ശകലം ഒന്ന് പരിഷ്കരിച്ചു.
01:21 ഞാൻ അദ്‌ഭുദപ്പെട്ടുപോയി എനിക്ക് ഇങ്ങനെ ഒരു ആശയം എന്ത് കൊണ്ട് ആദ്യം തോന്നിയില്ലന്നു.
01:25 ഇവിടെ കാണുന്ന മൂന്നു ഷോട്ടുകൾ ഉപയോഗിച്ചു ഞാനൊരു ട്രിപ്‌റ്റിക്‌സ് ഉണ്ടാക്കാം.
01:31 ഈ ഇമേജ് എനിക്ക് ഇടത്തെ അറ്റത്തും രണ്ടാമത്തേത് നടുവിൽ ആയിട്ടും പിന്നെ ഇത് വലത്തേ അറ്റത്തുമായിട്ടാണ് വേണ്ടത്.
01:42 ഈ ചതുര ഫ്രെയിമുകളെ ഈ കാണുന്ന ഇമേജ്നു അനിയോജ്യമുള്ളതാക്കി മാറ്റണം.
01:49 ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമ്മുക്കു നോക്കാം.
01:53 ഇപ്പോൾ ഇവിടെ എനിക്ക് ഈ ഇമേജസ് ഉപയോഗിച്ചു ട്രിപ്‌റ്റിക്‌സ് ഉണ്ടാക്കാം. ടൂൾ ബോക്സ് വിന്ഡോ മുന്നിലേക്ക് കൊണ്ടുവരുവാനായിട്ട് ഞാൻ tab പ്രസ് ചെയ്യുന്നു.
02:05 പുതിയ ഇമേജ് ഉണ്ടാക്കുന്നതിനായി File ഇൽ ക്ലിക്ക് ചെയ്‌ത്‌ New സെലക്ട് ചെയ്യണം അപ്പോൾ ഡീഫോൾട് മൂല്യങ്ങളായ 3400 വീതിക്കും 1200 ഉയരത്തിനും ലഭിക്കും.
02:19 അപ്പോൾ എനിക്ക് ഇവിടെ 1000 by 1000 ന്റെ മൂന്നു ഇമേജസ് ഉണ്ട്, അതിന്റെ ഇടയിൽ 100 പിക്സിൽസ് ബോർഡർ ഉം ഉണ്ട്.
02:31 അപ്പോൾ ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നമ്മുക്കു നോക്കാം.
02:36 ഈ ഇമേജ് നെ പുതിയൊരു ഇമേജ് ആക്കുവാൻ വേണ്ടി ഈ ഇമേജിന്റെ 'Background' ലെയർ ടൂൾബോക്സിൽ നിന്നും പുതിയ ഇമേജിലേക്ക് ഡ്രാഗ് ചെയ്താൽ ഇവിടെ 'Background copy' കിട്ടും.
02:54 ഇതായിരുന്നു എന്റെ ഇടത്തെ അറ്റത്തെ ഇമേജ്‌ അതുകൊണ്ടു ഞാൻ അതിനെ "left" എന്ന് റീനെയിം ചെയ്യാം എന്നിട്ട് ടൈപ്പ് ചെയ്തതിനു ശേഷം റിട്ടേൺ / എന്റർ പ്രസ് ചെയാം.
03:04 അതുകൊണ്ടു ഈ ഇമേജ് ഇടത്തെ സൈഡിലാണ് വേണ്ടത് .
03:08 അടുത്ത ഇമേജ് വലത്തേ സൈഡിലാണ് വേണ്ടത് , അതിനാൽ ഞാൻ ഈ ഇമേജ് പഴയ രീതിയിൽ തന്നെ വലിച്ചു "right" എന്ന് പേരും ഇടാം.
03:32 ഇത് നോക്കു ഇതാണ് മൂന്നാമത്തെ ഇമേജ്, അത് എന്റെ സെൻട്രൽ വിന്ഡോ ആയി മാറും, അതുകൊണ്ടു ഞാൻ ഈ ഇമേജിനെ പുതിയ ഇമേജിലേക്ക് വലിച്ചു "center" എന്ന് റീനെയിം ചെയ്യും.
03:49 ഞാനീ "right" ഉം "central"ഉം അദൃശ്യമാക്കുന്നു, ഇപ്പോൾ "left" ലയർ ശകലം ഒന്ന് വെട്ടി കുറയ്ക്കണം, ഉദാഹരണത്തിന് 10% സൂം ഇൻ ചെയ്തു എന്ന് വിചാരിക്കുക അപ്പോൾ നിങ്ങൾക്ക് ഈ ലെയറിന്റെ അതിർത്തിയും ഇമേജിന്റെ ഫുൾ ഫ്രെയിം ഉം കാണാൻ സാധിക്കും.
04:16 ഈ ഇമേജ് ശകലം അഡ്ജസ്റ്റ് ചെയ്യാനും നീക്കാനും സാധിക്കുന്നതിനായി ഞാൻ Move tool സെലക്ട് ചെയ്തിരിക്കുകയാണ്.
04:26 ഈ ഇമേജ് നീങ്ങാത്തതു എന്തെന്ന് വെച്ചാൽ ഞാൻ സെന്റര് ലെയർ ആണ് സെലക്ട് ചെയ്തിരിക്കുന്നത്.
04:33 അതിനാൽ ഞാൻ left ലയർ സെലക്ട് ചെയ്തതിനു ശേഷം അതിനെ നീക്കി ബോട്ടിൽ ആ സ്ഥാനത്തു വെക്കാൻ തീരുമാനിച്ചു.
04:39 ഈ ലയർ കുറച്ചൊന്നു വെട്ടി കുറയ്ക്കാൻ വേണ്ടി ടൂൾ ബോക്സ് ഇൽ നിന്നും Scale ടൂൾ സെലക്ട് ചെയ്തതിനു ശേഷം ടൂൾ ഇൻഫോ യിലേക്ക് കടന്നു, എന്നിട്ട് അതിൽ aspect ratio യിൽ ക്ലിക്ക് ചെയ്ത് Preview ഇൽ Image ഓപ്ഷൻ തിരഞ്ഞെടുത്തു.
04:59 ഇപ്പോൾ ഞാൻ ലെയർ ൽ ക്ലിക്ക് ചെയ്തു ഇൻഫോ വിന്ഡോ ഒരു വശത്തേക്ക് മാറ്റുകയും അതിനെ മൂലയിൽ നിന്നും ചുരുക്കുകയും ചെയ്തു.
05:09 എനിക്ക് കുറച്ചു കൂടുതലോ കുറവോ ആയി തോന്നുന്നു.
05:15 എനിക്ക് ഈ ഇമേജ് പിടിച്ചെടുക്കാനും എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് സ്ഥാനം നൽകാനും കഴിയും, ഞാൻ ഇവിടെ കുറച്ച് മാർഗനിർദേശങ്ങൾ വെച്ചിട്ടുണ്ടാകണമെന്നാണ് ഞാൻ കരുതുന്നത്.
05:30 അതുകൊണ്ട്, ഞാൻ ഈ ഇമേജ് നൂറു ശതമാനം സൂം ചെയ്തിട്ട് മുകളിലെ ഇടത്തെ മൂലയിൽ പോവുന്നു.
05:38 ഞാൻ ഇപ്പോൾ ഗൈഡ് ലൈൻസ്നു വേണ്ടി റൂളേഴ്‌സ് താഴേക്ക് വലിച്ചു.
05:43 ഒരു റൂളർ എന്തുകൊണ്ട് നീക്കാൻ കഴിയുന്നില്ല എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു, പക്ഷെ ഈ ഓപ്ഷൻ നോക്കു Move the active layer സജീവമായ ലെയർ നീക്കാൻ ഈ ഓപ്ഷൻ സെലക്ട്ചെയ്യുന്നതിലൂടെ സാധിക്കും.
06:01 ഒരു നല്ല ഓപ്ഷൻ ആണ് ലെയർസ് പരിരക്ഷിക്കുക എന്നത്. അതുകൊണ്ടു ഞാൻ വലത് വശത്ത് ഫ്രെയിം സൈസ് 100 തിരഞ്ഞെടുത്ത് താഴെ 1100 സെറ്റ് ചെയ്യുകയും വലത് വശത്ത് 1100 ആയി സജ്ജമാക്കുകയും ചെയ്തു.
06:31 ഇതാണ് എന്റെ ഇമേജിന്റെ ഫ്രെയിം.
06:34 Shift + Ctrl + E എനിക്ക് മുഴുവൻ ഇമേജും നൽകുന്നു, ഇപ്പോൾ ഞാൻ active layer ഓപ്ഷൻ തിരഞ്ഞെടുത്തു.
06:43 Zoom Ratio ൽ ഞാൻ 10% തിരഞ്ഞെടുക്കുന്നു.
06:48 എനിക്ക് തോന്നുന്നു ഞാൻ ഇവിടെ 13% ആണ് സെലക്ട് ചെയേണ്ടിയിരുന്നത് , അത് മതിയാവും.
06:59 ഞാൻ Scale ടൂളിൽ ക്ലിക്ക് ചെയ്ത് ആസ്പെക്ട് റേഷ്യോ നിലനിർത്തിയതിനു ശേഷം , ഈ Scale' വിൻഡോ ഫ്രെയിമിന്റെ പുറത്തു കൊണ്ടുവന്നു
07:10 ഇപ്പോൾ ഈ ഇമേജ് സ്കെയിൽ ചെയ്യാം.
07:14 ഇപ്പോൾ എനിക്ക് ഈ ചിത്രം ഏതു frame ഇൽ വരണമെന്ന് അറിയാം.
07:21 ഇവിടെ ഈ ഇമേജിൽ ഗ്ലാസിന്റെ ഷെയ്ഡ് വരണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഇത് കുറച്ചു ചെറുതാക്കണമെന്ന് ഞാൻ കരുതുന്നു.
07:40 സ്കെയിൽഡ് ഇമേജ് കിട്ടുവാനായി ഞാൻ Scale ഇൽ ക്ലിക്ക് ചെയ്യാം.
07:49 ഇമേജിന്റെ ചുറ്റും ഫ്രെയിം ഉണ്ടാക്കാൻ ഞാനൊരു layer mask ആഡ് ചെയ്യും.
08:01 ഞാൻ എന്റെ ലേയർ മാസ്ക് നിർമ്മിക്കുന്നു Black അതായത് full transparency.
08:07 Add ക്ലിക്കുചെയ്യുക.
08:13

ഇപ്പോൾ അതിനകത്തെ അതിരുകൾക്കുള്ളിൽ ഒരു ദീർഘചതുരം തിരഞ്ഞെടുത്ത് വെളുത്ത നിറം നിറയ്ക്കുക.

08:23 ഞാൻ വെളുത്ത നിറം ഇതാ ഇവിടേക്ക് വലിക്കുന്നു, കുപ്പി പ്രത്യക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാം. ഇവിടെ ഫ്രെയിം പൂർത്തിയാക്കുന്നതിനു ഞാൻ ഒന്ന് സൂം ചെയ്യുകയാണ്.
08:36 ഞാൻ ലെയർ മാസ്ക് വെളുത്ത നിറത്തിൽ ക്രമരഹിതമായ സ്ട്രോക്കുകൾ കൊണ്ട് പെയിന്റ് ചെയ്യും.
08:44 ഇതിനായി Brush ടൂൾ സെലക്ട് ചെയ്യുക. ഇവിടെ ഡയലോഗിലേക്ക് പോയി പെയിന്റ് ചെയ്യുന്നതിനായി സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കുക.
09:01 പെയിന്റിംഗ് ചെയ്യുന്നതിന് മുമ്പ്,ഞാൻ തിരഞ്ഞെടുത്തത് Shift + Ctrl + A ഉപയോഗിച്ച് മാറ്റണം എന്നിട്ട് മാത്രമേ എനിക്ക് വൈറ്റ് കളർ കൊണ്ടുള്ള പെയിന്റിംഗ് ആരംഭിക്കാൻ കഴിയു.
09:13 വൈറ്റ് സെലക്ട് ആയിരിക്കുന്നു.
09:16 ഇപ്പോൾ ഞാൻ ഇവിടെ ചുറ്റും വെളുത്ത നിറം പെയിന്റ് ചെയ്യുന്നു, ഞാൻ പെയിന്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചിത്രത്തെ വെളിപ്പെടുത്തുകയാന്നെന്ന്.
09:28 പെയിന്റിംഗ് ക്രമരഹിതമാണ് പക്ഷെ കുഴപ്പമില്ല.
09:40 ഇപ്പോൾ, ഞാനൊരു വ്യത്യസ്ത ബ്രഷ് തിരഞ്ഞെടുക്കുന്നു, ഇത് നല്ലതാണ് എന്ന് ഞാൻ കരുതുന്നു.
09:49 എനിക്ക് ഫസി കോർണർ ആണ് ലഭിക്കുന്നത് .
09:52 നിങ്ങൾക്ക് കാണാൻ കഴിയണമെങ്കിൽ ഞാൻ 100% zoom ചെയ്യണം.
10:04 ഇവിടെ ഒരു ഫസി ബോർഡർ ആണ് കിട്ടിയിരിക്കുന്നത് , ഞാനതിന്റെ മുകളിൽ കൂടി രണ്ടു തവണ പെയിന്റ് ചെയ്ത്, അതിനെ കുറച്ചു കൂടി അവ്യക്തമുള്ളതായി മാറ്റുകയാണ്.
10:16 ഇപ്പോൾ നിങ്ങൾക്ക് ഈ ബോർഡർ കുറച്ചു കൂടി ക്രമരഹിതമാവുന്നതായി കാണാൻ സാധിക്കും.
10:22 ഒരുപക്ഷേ ഇത് ശരിയായ ടൂൾ അല്ലായിരിക്കാം , നിങ്ങൾക്ക് വ്യത്യസ്ത ടൂളും ഉപയോഗിക്കാം, ഇപ്പോൾ ഈ ഇമേജ് ഷാർപെൺ ചെയ്യുകയാണ് വേണ്ടത്.
10:35 ഞാൻ ഇപ്പഴും ലെയർ മാസ്ക് തന്നെയാണ് ചെയുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാം.
10:41 നിങ്ങള്ക്ക് ഇത് ഇവിടെ പരിശോധിക്കാം.
10:43 ലയർ മാസ്ക് ഇവിടെ വൈറ്റ് ഇൽ സെലക്ട് ചെയ്തിരിക്കുകയാണ്.
10:47 അത്കൊണ്ട്, Filters, Blur, Gaussian Blur ക്ലിക്ക് ചെയ്തിട്ട് ഹൈ ബ്ലർ കൌണ്ട് ഇവിടെ സെലക്ട് ചെയ്യണം, എനിക്ക് തോന്നുന്നു അത് മതിയാവും എന്ന്.
11:03 ഇപ്പോൾ എനിക്ക് ഇതിനു ചുറ്റും ശരിക്കും ഒരു ഫസി ബോർഡർ ഉണ്ട്.
11:10 അപ്പോൾ നമ്മുക്ക് ഈ ഫുൾ ഇമേജ് നോക്കാം. Shift + Ctrl + E.
11:17 എന്റെ ട്രിപ്‌റ്റിക്‌സ് ന്റെ ആദ്യ ഭാഗം ആണിത്, ഇതുപോലെ മറ്റു ഭാഗങ്ങളും ഞാൻ ചെയ്യാൻ പോവുകയാണ്.
11:26 മറ്റു ഇമേജസ്ഉം ചെയ്ത് കഴിഞ്ഞു. ഞാൻ ഈ റൂളേഴ്‌സിന്റെ മുകളിൽ കൂടുതലായി പെയിന്റ് ചെയ്തതായി നിങ്ങള്ക്ക് കാണാൻ സാധിക്കും. അതുപോലെ തന്നെ എനിക്ക് ഇവിടെയും ചെയ്യാൻ സാധിക്കും.
11:39 എനിക്ക് ഇപ്പോൾ റൂളേഴ്‌സ് നെ കളയണം, അത് ചെയ്യാനുള്ള ഒരു പുതിയ വഴി Image, Image Guides ഇൽ പോയി, ഇതാ ഇവിടെ എനിക്ക് എല്ലാ ഗൈഡുകളും കളയാൻ സാധിക്കും.
11:54 ഇവിടെ ഒരു New Guide ചെയ്തു ന്യുമേരിക്കൽ ആയി അത് പൊസിഷൻ ചെയ്യാൻ പറ്റുമെന്ന് എനിക്ക് മനസ്സിലായി.
12:03 ഈ ഓപ്ഷനുകൾ ഉള്ളത് അതിശയിപ്പിക്കുന്നതാണ്.
12:08 GIMP ഇലെ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് ഓർക്കാൻ കഴിയില്ല.
12:14 View ഇൽ പോയി Layer Boundary തിരഞ്ഞെടുത്തത് മാറ്റുക.
12:18 ഈ കുപ്പി കുറച്ചുകൂടി കോർണറിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.
12:23 ഇവിടെ കുറച്ചധികം സ്ഥലം ഉള്ളതായും മറിച്ചു ഇവിടെ കുറച്ചു കുറവ് സ്ഥലം ഉള്ളതായും എനിക്ക് തോന്നുന്നു.
12:30 എനിക്ക് തോന്നുന്നു ഈ right ഉം center ഉം ഇമേജ് ഈ വലത്തേ കോണിലാണ് ഉള്ളതെന്ന്.
12:36 പക്ഷെ ഞാൻ കരുതുന്നു ഈ കുപ്പി അവിടെയാണ് പോകണ്ടതെന്നു.
12:41 അതുകൊണ്ടു ഞാൻ ഫുൾ സ്ക്രീൻ മോഡിൽ നിന്ന് പുറത്തേക്ക് വരാം.
12:45 center, right എന്നീ ലെയേർസ് ഒഴിവാക്കി left ലെയർ ഇൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.
12:54 ഇപ്പോൾ എനിക്ക് ഗൈഡൻസിനായി റൂളേഴ്‌സ് ആവശ്യമുണ്ട്
12:58 അതിനാൽ Image, Guides, New Guide ക്ലിക്ക് ചെയ്ത് Horizontal പൊസിഷനിൽ 100 എന്ന് ടൈപ്പ് ചെയുക.
13:10 വീണ്ടും Image, Guides, New Guide ഇൽ പോയി vertical പൊസിഷനിൽ 100 എന്ന് സെലക്ട് ചെയുക.
13:20 ഇപ്പോൾ എന്റെ Move ടൂൾ സെലക്ട് ചെയ്‌തു. ഓപ്ഷനുകളിലേക്ക് പോകുക, Move the active layer സെലക്ട് ചെയ്തിട്ട് ഞാൻ ഇതാ ഇത് ഇവിടേയ്ക്ക് നീക്കുന്നു.
13:37 ഞാൻ ഒരു തെറ്റ് ചെയ്തുവെന്ന് കരുതുന്നു, അതിനാൽ Ctrl + z ഉപയോഗിച്ച് undo ചെയ്യുകയാണ് . ഇപ്പോൾ നിങ്ങൾക്ക് മാസ്ക് സെലക്ട് ചെയ്തതായി കാണാം.
13:49 എനിക്ക് ഈ ലെയർ നീക്കണം.
13:51 ഇപ്പോൾ, ഞാൻ ചിത്രം തിരഞ്ഞെടുക്കുകയും അത് കുറച്ചൊന്നു മുകളിലേക്ക് വലിക്കുകയും ചെയ്തപ്പോൾ മാസ്ക് അതിന്റെ ഒപ്പം തന്നെ നീങ്ങുന്നത്കാണാം
13:58 ഞാൻ മാസ്ക് ലോക്ക് ചെയ്യാൻ ഒരു വഴിയും കണ്ടെത്തിയില്ല, പക്ഷേ അത് ശരിയാക്കാൻ കഴിയും.
14:04 ഞാൻ ലെയർ മാസ്ക് സെലക്ട് ചെയ്ത് ലെയർ മാസ്ക് വീണ്ടും എന്റെ ഈ കോണിലേക്ക് തിരികെ കൊണ്ടുവരുന്നു.
14:13 എനിക്ക് തോന്നുന്നു ഇത് ഇപ്പോൾ കുറച്ചു കൂടി നന്നായിരിക്കുന്നു എന്ന്.
14:19 ന്യൂ യോർക്ക് ലെ ജേസന്റെ സഹായത്താൽ ഈ ഇമേജ് ഇവിടെ പൂർത്തിയായിരിക്കുന്നു.
14:28 ഇല്ല, ഈ ഇമേജ് പൂർത്തിയായിട്ടില്ല
14:32 ഇവിടെ ഇമേജ് ഉണ്ടാക്കുന്നതിൽ ഉപരിയായി ഇത് പോലെ മറ്റു പലതും ചിന്ദിക്കേണ്ടി വരുന്നതിനാൽ ഞാൻ സാധാരണയായി മറക്കാറില്ലാത്തതും ഇവിടെ മറന്നെന്നു വരാം
14:47 ഞാൻ സേവ് ചെയ്യാൻ വീണ്ടും മറന്നു.
14:56 അതിനെ jaegermeister.xcf ആയി സേവ് ചെയ്യണം. ലെയറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും xcf ഇൽ ആണ് ഉള്ളത്. വെബ്ബിനു വേണ്ടിയുള്ള റീസ്കെലിങ് സംബന്ധമായ കാര്യങ്ങൾ ഞാൻ നീക്കം ചെയ്യുന്നു.
15:08 meetthegimp@org യിൽ ഷോ നോട്സിൽ ഫയലിന്റെ ഒരു ലിങ്ക് നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുകയും ചെയ്യാം.
15:18 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രോജെക്ടിനു വേണ്ടി പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk