GIMP/C2/Brushes/Malayalam

From Script | Spoken-Tutorial
Revision as of 17:22, 15 January 2018 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet the GIMP യിലേക്ക് സ്വാഗതം. എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:32 കഴിഞ്ഞ ട്യൂട്ടോറിയലിൽ,Drawing tools നെ കുറിച്ചാണ് ഞാൻ പറഞ്ഞത് പക്ഷെ jitter ബട്ടണിൻറ്റെ ഉപയോഗം പറയാൻ മറന്നു പോയി.
00:43 എനിക്കിപ്പോൾ അത് ഓർമ വന്നു പക്ഷെ അത് എഡിറ്റിങ്ങിൻറ്റെ ഇടയിൽ എവിടെയോ നഷ്ടപ്പെട്ടു.
00:51 ഞാനിവിടെ കുറച്ചു ലൈനുകൾ പെയിൻറ് ചെയ്യുമ്പോൾ, അതിനു സ്മൂത്ത് കോർണർ ഉള്ളതായി നിങ്ങൾക്ക് കാണാം കൂടാതെ അതൊരു പെൻ ഉപയോഗിച്ച് ചെയ്തതുപോലെ കാണപ്പെടുന്നു.
01:09 ഇപ്പോൾ ഞാൻ Apply jitter ചെയ്യുന്നു കൂടാതെ അതിൻറ്റെ അളവിനെ ഏകദേശം ഹാഫ് ആക്കി സെറ്റ് ചെയുന്നു, അപ്പോൾ പെയിൻറ് ബ്രഷ് കുറച്ചു ജിറ്റെർ ചെയ്യുന്നതായി നിങ്ങൾക്ക് കാണാം കൂടാതെ ബോർഡർ ഇപ്പോൾ മുൻപത്തെ അത്ര തന്നെ ഈവൻ അല്ലെന്നും കാണാം.
01:29 ഇനി നമുക്ക് അതിൻറ്റെ അളവിനെ കൂട്ടാം കൂടാതെ ലൈനിനു ചുറ്റും ഒരു കൂട്ടം ഡോട്ടുകൾ ഉള്ളതായി നിങ്ങൾക്ക് കാണാം .
01:41 ഇതാണ് jitter ബട്ടണിൻറ്റെ രഹസ്യം.
01:55 മറ്റൊരു കറക്ഷൻ കൂടി ചെയ്യേണ്ടതായുണ്ട്.
02:00 Eraser റ്റൂളിനു Pen അല്ലെങ്കിൽ Brushമായി ഒരു വ്യത്യാസം ഉള്ളതായി ഹാൻസെൻ എനിക്ക് എഴുതിയിരുന്നു.
02:06 അത് എങ്ങനെയെന്ന് കാണാനായി , ഞാൻ transparencyലുള്ള foreground layerഇൽ വെറുതെ എന്തെങ്കിലും ഒന്ന് പെയിൻറ് ചെയ്യുന്നു, അതായതു Alpha channel ഓൺ ആക്കി വച്ചിരിക്കുന്നു.
02:15 ഒരു pen അല്ലെങ്കിൽ brush സെലക്ട് ചെയ്തിട്ടുള്ള background കളറിലാണ് പെയിൻറ് ചെയ്യുക പക്ഷെ Eraser ആ കളറിനെ മാറ്റി അതിനെ ട്രാൻസ്പാരന്റ്റ് ആക്കുന്നു.
02:25 നമ്മുക്ക് ഇനി അത് നോക്കാം.
02:27 എൻറ്റെ ഫോർഗ്രൗണ്ട് കളർ ബ്ലാക്ക് ആണ് കൂടാതെ ബാക്ക്ഗ്രൗണ്ട് കളർ ഓറഞ്ചും ഇതു കൂടാതെ ലെയറിൻറ്റെ പേര് ബോൾഡ് ആയിട്ടാണുള്ളത് അതായതു ഇമേജിൽ alpha channel ഇല്ല.
02:41 അതുകൊണ്ടു alpha channel ഓൺ ചെയ്യാം.
02:47 ഇനി നമ്മുക്ക് Eraser സെലക്ട് ചെയ്യാം.
02:54 ഇവിടെ, എൻറ്റെ ഫോർഗ്രൗണ്ട് കളറും ബാക്ക്ഗ്രൗണ്ട് കളറും ഒന്നാണ് ; അതിനാൽ ഞാൻ Ctrl+click ചെയ്തുകൊണ്ട് ഓറഞ്ചിനെ ബാക്ക്ഗ്രൗണ്ട് കളറായി എടുക്കുന്നു.
03:12 അതുകൊണ്ട്, അടിസ്ഥാനപരമായി നമ്മൾ ബാക്ക്ഗ്രൗണ്ട് കളറാണ് പെയിൻറ് ചെയ്യുന്നത് കൂടാതെ ഇനി ഞാൻ ലെയറിൽ റൈറ്റ് ക്ലിക്ക് ചെയ്തു Add Alpha Channel ചെയ്തു ആൽഫ ചാനൽ On ചെയ്യുന്നു കൂടാതെ ഇപ്പോൾ ലെയറിൻറ്റെ പേര് ബോൾഡ് അല്ലെന്നു നിങ്ങൾക്ക് കാണാം, ഇനി നമ്മുക്ക് Eraser സെലക്ട് ചെയ്യാം.
03:32 ഫോർഗ്രൗണ്ടും ബാക്ഗ്രൗണ്ടും കളറുകൾ ഇറേസ് ചെയ്യപ്പെട്ടതായി നിങ്ങൾക്ക് കാണാം.
03:41 ഇനി ഞാൻ Paintbrush നെ കുറിച്ച് കൂടുതൽ പറയാം കൂടാതെ പെയിൻറ് ചെയ്യാനായി നിങ്ങൾക്ക് ബ്രഷ് സെലക്ട് ചെയ്യുന്നതിനെ കുറിച്ചും.
04:01 അതിനാൽ, നമുക്കിനി Meet The GIMP ട്യൂട്ടോറിയലിൽ brushesനെ കുറിച്ച് നോക്കാം.
04:07 Pencilഇൽ തുടങ്ങി Dodge ഉം Burn റ്റൂളും പോലുള്ള ഒരുപാട് റ്റൂളുകൾ Brushes ഉപയോഗിക്കുന്നു.
04:17 Ink ഒഴികെ ഇതിനിടയിലുള്ള എല്ലാ റ്റൂളുകളും ബ്രഷ് ഉപയോഗിക്കുന്നു.
04:24 അതുകൊണ്ട്, ഇനി ഞാൻ ഒരു ഉദാഹരണത്തിനായി Paintbrushനെ സെലക്ട് ചെയ്യുന്നു.
04:30 Brushesൻറ്റെ ഡയലോഗിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ റ്റൂൾ ബോക്സിലെ Paintbrush സെലക്ട് ചെയ്തു Brush ഓപ്ഷനിൽ ക്ലിക്ക് ചെയ്താലോ നിങ്ങൾക്ക് ബ്രഷുകളുടെ സെറ്റ് ലഭിക്കും.
04:47 ഇവിടെ കുറെ ചെറിയ ചിഹ്നങ്ങളുണ്ട്, ബ്രഷ് ഇവിടെ കാണിച്ചിരിക്കുന്ന അത്ര ചെറുതല്ല എന്നാണ് പ്ലസ് ചിഹ്നം കാണിക്കുന്നത്, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വലിയ ബ്രഷ് ലഭിക്കുന്നു.
05:03 ഈ, റെഡ് ട്രൈയാംഗിൾ ആനിമേറ്റഡ് ബ്രഷിനെ തരുന്നു.
05:18 നമ്മുക്ക് ഇവിടെ ഇതൊന്നു നോക്കാം
05:27 ഇത് ഏകദേശം പെനിസിൽ ഡ്രോയിങ് പോലെയുണ്ട് കൂടാതെ ഇതിനെ പെൻസിൽ സ്കെച് എന്ന് വിളിക്കുന്നു.
05:36 ബ്ലൂ കളറിൽ കാണുന്നതാണ് പാരാമെട്രിക്‌ ബ്രഷുകൾ.
05:41 അവ അടിസ്ഥാനപരമായി മാത്തമറ്റിക്കൽ മോഡിലുള്ളവയാണ് , അതിനെ കുറിച്ച് നമ്മുക്ക് പിന്നീട് നോക്കാം.
05:49 ഇവയാണ് കുറച്ചു സ്റ്റാൻഡേർഡ് ബ്രഷുകൾ.
05:52 ഈ ബ്രഷിൽ,ബ്ലാക്ക് ഭാഗത്തു ഫോർഗ്രൗണ്ട് കളറാണുള്ളത്. ഈ കേസിൽ ഇത് ബ്ലാക്ക് ആണ് കൂടാതെ ഈ സ്റ്റാൻഡേർഡ് ബ്രഷിലെ വൈറ്റ് ഭാഗത്തിന് ഒരു മാറ്റവും ഇല്ല. അതുകൊണ്ട് എനിക്കിവിടെ പെയിൻറ് ചെയ്യാനാകും.
06:09 കൂടാതെ, ഞാൻ ഫോർഗ്രൗണ്ട് കളറിനെ റെഡ് ആക്കുകയാണെങ്കിൽ എൻറ്റെ പെയിൻറ്റിങ്ങിലെ ഈ ചെറിയ ഇമേജ് റെഡ് കളറാകും പക്ഷെ ബാക്ക്ഗ്രൗണ്ട് വൈറ്റ് കളറായി തന്നെ നിലനിൽക്കും.
06:29 ഇവിടെ ഇതുപോലെ വേറെയും കുറെ ബ്രഷുകളുണ്ട് , ഉദാഹരണത്തിന് പെപ്പെർ കളർ ബ്രഷ്.
06:35 എനിക്കിവിടെ ഒരു പെപ്പെർ ഇടാം കൂടാതെ ഈ പെപ്പെറുകൾ ഉപയോഗിച്ചു ഒരു ലൈൻ വരെ വരയ്ക്കാനാകും
06:52 ഈ ബ്രഷ് അത്ര ഉപകാരമുള്ളതല്ല പക്ഷെ നിങ്ങൾക്ക് നിങ്ങളുടേതായ ബ്രഷുകൾ ഉണ്ടാക്കാം കൂടാതെ ഇവിടെ അവ വളെരെയധികം ഉപകാരപ്രദമാണ്.
07:06 ഇവിടെ ഒരു ബ്രഷുണ്ട് അത് വളരെ നല്ലതാണ്.
07:10 ഇതാണ് വൈൻ കൂടാതെ നിങ്ങൾക്കു വൈനിൻറ്റെ ഒരു ലൈൻ വരക്കാനാകും അത് കാണാനും നല്ലതാണ്.
07:18 നിങ്ങൾക്കിത് കുറച്ചു ഡെക്കറേഷന് വേണ്ടിയും ഉപയോഗിക്കാം.
07:32 നമുക്കിനി ഫ്രണ്ട് ക്ലിപ്പ് ബോർഡിൽ ഉള്ള കുറച്ചു വിചിത്രമായ ബ്രഷിനെ കുറിച്ച് നോക്കാം.
07:37 അതുകൊണ്ട്, ഇപ്പോൾ ഞാൻ ബ്ലാക്ക് കൂടാതെ വൈറ്റ് കളറുകൾ ഉപയോഗിച്ചു എന്തെങ്കിലും വരയ്ക്കാൻ പോകുന്നു.
08:01 അതിനാൽ, ഇപ്പോൾ ഞാൻ ഈ പെയിൻറ്റിങ്ങിനു ചുറ്റുമായി ഒരു സ്‌ക്വയർ ഏരിയ സെലക്ട് ചെയ്യുന്നു എന്നിട്ടു അതിനെ Ctrl+C ഉപയോഗിച്ച് ക്ലിപ്പ് ബോർഡിലേക്ക് കോപ്പി ചെയ്യുന്നു.
08:16 കോപ്പി ചെയ്യുന്നതിനായി, എനിക്ക് Edit' >> Copy യിലേക്ക് പോകാമായിരുന്നു അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് ചെയ്തു Copy ചെയ്യുക.
08:33 ഇനി ഞാൻ എൻറ്റെ Paintbrushനെ സെലക്ട് ചെയ്യുന്നു കൂടാതെ Clipboard ഡയലോഗും സെലക്ട് ചെയ്യുന്നു.
08:41 ഇവിടെ അത് വർക്ക് ചെയ്യുന്നില്ലെന്നു നിങ്ങൾക്ക് കാണാം.
09:05 എനിക്ക് ഈ സെലക്ട് ചെയ്ത ഭാഗം മാത്രമേ പെയിൻറ് ചെയ്യാൻ കഴിയൂ.
09:15 അതുകൊണ്ടു, ഞാനിതു Shift+Ctrl+A ഉപയോഗിച്ച് സെലക്ട് ചെയ്തു , ഇനി എനിക്ക് പെയിൻറ് ചെയ്യാം.
09:26 എൻറ്റെ ചെറിയ പുഷ്പം പൊങ്ങി വരുന്നത് നിങ്ങൾക്ക് കാണാം.
09:30 നിങ്ങൾക്ക് വേണമെങ്കിൽ ഈ ചെറിയ പൂക്കൾ ഉപയോഗിച്ച്കൊണ്ടൊരു ലൈൻ വരയ്ക്കാം പക്ഷെ അതത്ര നല്ലതല്ല കാരണം ഇത് ബാക്ക്ഗ്രൗണ്ടും പകർത്തും കൂടാതെ ഓരോ പൂവും മറ്റേതിന് മുകളിലായി വരുന്നു.
09:48 ഇത് നല്ലതാകണമെങ്കിൽ നിങ്ങൾ ഒരു ഇമേജിൻറ്റെ ഒരു ചെറിയ ഭാഗം മാത്രം കോപ്പി ചെയ്തു നിങ്ങൾക്ക് വേണ്ട ഇമേജിൽ വരച്ചു ചേർക്കണം.
09:59 ഇത് നിങ്ങൾക്ക് നിങ്ങളുടെ ലോഗോകൾ സ്റ്റാമ്പ് ചെയ്യാനോ അല്ലെങ്കിൽ ഒരാളുടെ മുഖം ക്രൂഡ് ആയ രീതിയിൽ മറ്റൊരു ഇമേജിൽ സ്റ്റാമ്പ് ചെയ്യാനോ വേണ്ടി ഉപയോഗിക്കാം.
10:24 ഞാൻ Brushes പേജ് തുറന്നാൽ എനിക്ക് ബ്രഷുകൾ കുറച്ചു മോഡിഫൈ ചെയ്യാനാകും.
10:31 ഇവിടെ ആദ്യത്തെ കാര്യം Spacing ആണ് കൂടാതെ ഞാൻ സെലക്ട് ചെയ്ത ക്ലിപ്ബോർഡ് ബ്രഷ് ഇപ്പോളും എൻറ്റെ കയ്യിലുണ്ട്. ഞാൻ spacingനോടൊപ്പം 100 % ത്തിലേക്ക് പോയാൽ എനിക്ക് നല്ല ഭംഗിയുള്ള പൂക്കൾ വരയ്ക്കാനാകും.
10:53 ഈ ഡയലോഗിൽ, ഫസ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തും നമ്മുക്കൊരു പുതിയ ബ്രഷ് ഉണ്ടാക്കാം പക്ഷെ അതൊരു എഡിറ്റിങ് ഓപ്ഷൻ ആണ്.
11:10 അതുകൊണ്ട്, സെക്കൻഡ്‌ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു ഇവിടെ എനിക്കൊരു പുതിയ ബ്രഷുണ്ടാക്കാം.
11:20 എനിക്ക് സർക്കിൾ അല്ലെങ്കിൽ സ്‌ക്വയർ അല്ലെങ്കിൽ ഡയമണ്ട് ആയ ഒരു Shape സെലക്ട് ചെയ്യാനാകും.
11:27 നമ്മുക്ക് ഡയമണ്ട് എടുക്കാം. എനിക്ക് ഈ Radius മാറ്റാനാകും കൂടാതെ ബ്രഷിലേക്കു കുറച്ചു Spikes കൂട്ടിച്ചേർക്കാനും എനിക്കാകും.
11:40 എനിക്കെൻറ്റെ ബ്രഷിൻറ്റെ Hardness മാറ്റം വരുത്തി കൂടുതൽ സോഫ്റ്റ് അല്ലെങ്കിൽ ഹാർഡ് ആക്കാനും കഴിയുമെന്ന് നിങ്ങൾക്ക് കാണാം.
11:48 എനിക്ക് Aspect ratioയും മാറ്റാനാകും.
12:03 ബ്രഷിൻറ്റെ Angle മാറ്റുന്നത് വഴി എനിക്കതിനെ ടിൽറ്റ് ചെയ്യാനും കൂടാതെ Spacing മാറ്റാനും ആകും.
12:13 നമ്മുക്കതിവിടെ ചെയ്യാം.ഈ ചെറിയ സ്റ്റാർ ഉപയോഗിച്ച് Spacing നെ 200 ലേക്കോ മറ്റോ വർദ്ധിപ്പിക്കാം.
12:22 ഇപ്പോൾ ഞാൻ ഒരു star എന്ന പേരിൽ ഒരു പുതിയ ബ്രഷ് ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു
12:37 ഇപ്പോൾ നിങ്ങൾക്ക് Brushes ഡയലോഗിൽ നിങ്ങളുടെ star ബ്രഷ് കാണാനാകും.
12:43 നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഇത്തരത്തിലുള്ള സ്റ്റാർ ലഭിക്കുന്നു.
12:49 ഇപ്പോൾ , എനിക്കിതു ബ്ലാക്ക് വച്ച് ഫിൽ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്‌.
12:58 നിങ്ങളുടെ ഫോർഗ്രൗണ്ട് കളറായി ഗോൾഡ് സെലക്ട് ചെയ്യുക.
13:02 star ബ്രഷിൽ കുറച്ചു അധികം അളവിൽ jitter പ്രയോഗിക്കുക കൂടാതെ സ്റ്റാറിനെ ഇവിടെ സ്റ്റാമ്പ് ചെയ്യുക.
13:18 ജിറ്റെർ കുറച്ചധികം ആയെന്നു എനിക്ക് തോന്നുന്നു അതിനാൽ ഇത് നല്ലതായി തോന്നുന്നില്ല.
13:27 പുതിയ ബ്രഷ് വേഗം ഉണ്ടാക്കാനുള്ള ഒരു എളുപ്പ മാർഗ്ഗമാണിത്.
13:33 ഫസ്റ്റ് ഓപ്ഷൻ സെലക്ട് ചെയ്ത് എനിക്ക് ഈ ബ്രഷിനെ എഡിറ്റ് ചെയ്യാം കൂടാതെ എനിക്ക് Angleഉം മാറ്റാനാകും ഇനി എനിക്കിതിനെ ഇവിടെ ഉപയോഗിക്കാം.
13:51 ഞാൻ ആംഗിൾ ഒരല്പം മാറ്റിയിരിക്കുന്നു അതുകൊണ്ടു ഇത് നന്നായി വർക്ക് ചെയ്യും.
13:58 പുതിയ ബ്രഷ് നിർമ്മിക്കുന്നത് വഴി നിങ്ങൾക്കും നിങ്ങളുടേതായ മാത്തമാറ്റിക്കലി ഡിഫൈൻഡ് ബ്രഷുകൾ ഉണ്ടാക്കാം.
14:05 ആദ്യത്തെ ഓപ്ഷൻ ക്ലിപ്പ് ബോർഡിലേക്ക് എന്തെങ്കിലും കോപ്പി ചെയ്യലാണ്
14:10 അവസാനമായി ഞാൻ ഈ ട്യൂട്ടോറിയലിൽ നിങ്ങളെ കാണിക്കാനാഗ്രഹിക്കുന്നതു നെറ്റിൽ നിന്നും ബ്രഷുകൾ എടുക്കുന്നതെങ്ങനെയെന്നാണ്. GIMP brushes എന്ന് സെർച്ച് ചെയ്യുന്നത് വഴി അത് ചെയ്യാനാകും. ഐസിറ്റിനയുടെ ഡിവിയന്റ്റ് ആർട്ടിൻറ്റെ ഒരു ഉദാഹരണം എൻറ്റെ കയ്യിലുണ്ട്.
14:49 ഐസിറ്റിന ഉണ്ടാക്കിയ ബ്രഷുകൾ ഇവയൊക്കെയാണ് കൂടാതെ ഇവിടെ Download ക്ലിക്ക് ചെയ്തു എനിക്ക് ഇവ ഡൌൺലോഡ് ചെയ്യാനാകും.
15:05 ഞാൻ അവയെ ഡിസ്കിലേക്കു save ചെയ്യുന്നു.
15:14 ഞാൻ അവയെ എൻറ്റെ ഡിസ്കിലേക്കു ഡൌൺലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു കൂടാതെ ഞാൻ അതിപ്പോൾ തന്നെ ഇൻസ്റ്റാൾ ചെയ്യും.
15:21 അതുകൊണ്ട്, ഈ പേജിൽ നോക്കിയാൽ ഈ ബ്രഷുകൾ എല്ലാം തന്നെ ക്രീയേറ്റീവ് കോമൺസ് ലൈസെൻസിലെ ലൈസൻസ് ഉള്ളവയാണെന്നു നമ്മുക്ക് കാണാം കൂടാതെ ഇത് ഉപയോഗിച്ച് ഡെറിവേറ്റീവ് വർക്കൊന്നും തന്നെ ചെയ്യാൻ എനിക്കനുവാദമില്ല. അതിനാൽ ,ഈ ബ്രഷുകൾ എടുക്കാൻ എനിക്ക് അനുവാദമില്ല കൂടാതെ എനിക്കവയിൽ മാറ്റങ്ങൾ വരുത്തി വീണ്ടും നെറ്റിൽ ഇടാനും കഴിയില്ല.
15:47 പക്ഷെ, എനിക്കവ ഉപയോഗിച്ച് വർക്ക് ചെയ്യാം കൂടാതെ ഒറിജിനൽ ലിങ്കും ഐസിറ്റിനയ്ക്കുള്ള അട്രിബ്യുഷനോടും കൂടി എനിക്കവയെ എൻറ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാം
16:00 ഇവിടെ GIMP Brushes ലേക്ക് ഒരു ലിങ്ക് ഉള്ളതായി നിങ്ങൾക്ക് കാണാം കൂടാതെ ഡിവിയന്റ്റ് ആർട്ടിലും മറ്റു വെബ്സൈറ്റുകളിലും ഇനിയും കുറെ ബ്രഷുകളുണ്ട്.
16:14 കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും പുതിയതും ജനപ്രിയമായതുമായ brushകളിൽ ഒന്നാണിത്.
16:21 ഞാനിപ്പോൾ 1 month സെലക്ട് ചെയ്തിരിക്കുന്നു ഇപ്പോൾ നിങ്ങൾക്ക് ധാരാളം ബ്രഷുകൾ കാണാൻ സാധിക്കും.
16:36 നമ്മുക്ക് ഈ Stardust and Twinkles എടുക്കാം.
16:49 ഇത് തികച്ചും ഷോക്കിങ്ങ് ആണ്.
16:59 KNUX’S Spike Brush Pack by Knux57.
17:04 ഇവിടെ ലൈസൻസ് ഇൻഫോർമേഷൻ ഒന്നും തന്നെ ഇല്ല , അതുകൊണ്ട് എനിക്ക് ഇതിനെ ഡൌൺലോഡ് ചെയ്യാം കൂടാതെ അതിൽ വർക്കും ചെയ്യാം.
17:29 ഞാൻ Downloadഇൽ ക്ലിക്ക് ചെയ്തു
17:32 ഇവിടെ GIMP 2.4 brushes എന്ന ഫോൾഡർ തുറന്നിരിക്കുന്നു, അതിൽ 'star.vbr' നിങ്ങൾക്ക് കാണാം.
17:44 'vbr' നെ കുറിച്ച് എനിക്കറിയില്ല പക്ഷെ 'gbr' GIMP യിലെ സ്റ്റാൻഡേർഡ് ബ്രഷുകളാണ്.
17:54 ആ വെബ്‌സൈറ്റിൽ ഐസിറ്റിന ഉണ്ടാക്കിയ ബ്രഷുകളാണ് ഇത്.
18:01 ഞാൻ എൻറ്റെ ആർകൈവ് റ്റൂൾ ഉപയോഗിച്ച് ഈ ഫോൾഡർ തുറക്കുന്നു, അതിൽ 'jpg'യിലുള്ള 'water colours'ഉം പിന്നെ 'README' പോലുള്ള മറ്റു ചില ഫയലുകളും നിങ്ങൾക്ക് കാണാൻ സാധിക്കും.
18:20 അതുകൊണ്ട്, ഞാൻ അതെല്ലാം സെലക്ട് ചെയ്യട്ടെ കൂടാതെ അവയെ brushes ഡയറക്ടറിയിലേക്കു വലിക്കുന്നു.
18:35 അവയാണ് ഇവിടെയുള്ളത്.
18:37 Knux Spike Brush Packലും ഞാൻ ഇത് തന്നെ ചെയ്യുന്നു.
18:43 ഞാൻ ആർകൈവ് മാനേജർ ഉപയോഗിച്ച് ഫോൾഡർ തുറക്കുന്നു അപ്പോൾ നിങ്ങൾക്കു GIMP ബ്രഷ് ഫയലുകൾ കാണാം.
18:52 അതിനാൽ, ഞാൻ അവയെ സെലക്ട് ചെയ്തു brushes ഡയറക്ടറിയിലേക്ക് വലിക്കുന്നു.
19:05 ഇപ്പോൾ എൻറ്റെ ബ്രഷ് ഡയറക്ടറിയിൽ എല്ലാ ബ്രഷുകളുമുണ്ട് ,അതുകൊണ്ട് ഞാൻ എൻറ്റെ ആർകൈവ് മാനേജറും ഫോൾഡറും ക്ലോസ് ചെയ്തു GIMP യിലേക്ക് തിരിച്ചു വരുന്നു.
19:21 ഇവിടെ ഒന്നും മാറിയിട്ടില്ലെന്നു നിങ്ങൾക്ക് കാണാം പക്ഷെ എനിക്ക് Reload Brushes സെലക്ട് ചെയ്യാനാകും. എനിക്കിവിടെ ഐസിറ്റിനയുടേത് കൂടാതെ വേറെയും ധാരാളം ബ്രഷുകളുണ്ട് ഇനി ഇപ്പോൾ എനിക്കവ ഉപയോഗിക്കാനാകും.
19:46 ഈ ബ്രഷുകൾ വാട്ടർ കളർ പോലെയാണ്
19:50 അതുകൊണ്ട്, ഞാൻ water colour box ഇൽ നിന്നുമൊരു കളർ സെലക്ട് ചെയ്തു ഇവിടെ വരയ്ക്കുന്നു.
19:57 ഈ ബ്രഷുകൾ ഡ്രോയിങ്ങിനു അല്ല സ്റ്റാമ്പിങ്ങിനു വേണ്ടിയുള്ളതാണ്.
20:03 ഈ ബ്രഷുകളിൽ ധാരാളം jitterഉണ്ട്
20:17 ഞാൻ ആദ്യം ബാക്ക്ഗ്രൗണ്ട് ക്ലിയർ ചെയ്യട്ടെ.
20:23 അതുകൊണ്ട്, ഈ ബ്രഷുകൾ വാട്ടർ കളർ പോലെ പ്രവൃത്തിക്കുന്നു അല്ലെങ്കിൽ ഇതു ഉപയോഗിച്ച് നിങ്ങൾക്കു ഇമേജിന് ചുറ്റും ഒരു ഫ്രെയിം ഉണ്ടാക്കാം.
20:36 ഇനി നമ്മുക്ക് Knux ബ്രഷുകളെ കുറിച്ച് നോക്കാം.
20:40 ഞാൻ ഇതിനു മുൻപ് ഈ ബ്രഷുകൾ കണ്ടിട്ടില്ല, അതുകൊണ്ട് അത് ഉപയോഗിച്ച് നോക്കാം.
20:47 ഈ ബ്രഷുകൾ വലുതാണ് കൂടാതെ ഇതു സ്റ്റാമ്പിങ്ങിനുള്ളതാണ്.
20:53 കൂടാതെ തികച്ചും വ്യത്യസ്തവുമാണ്.ഞാൻ അത് ഉപയോഗിച്ച് പെയിൻറ് ചെയ്യുമ്പോൾ അത്ര നല്ലതായി തോന്നുന്നില്ല പക്ഷെ spacing കൂട്ടി opacity കുറക്കുമ്പോൾ അത് നല്ലതാകുന്നു.
21:07 നിങ്ങൾക്ക് ഏതിനെങ്കിലും ചുറ്റും നല്ല ബോർഡർ വേണമെങ്കിൽ ഇത് ഉപയോഗിക്കാം
21:13 പക്ഷെ ഇത് ഫോട്ടോഗ്രാഫർമാർക്ക് വേണ്ടിയല്ല ഗ്രാഫിക്കൽ ആർട്ടിസ്റ്റുകൾക്കു വേണ്ടിയുള്ളതാണെന്നും തോന്നുന്നു.
21:23 ഒരുപക്ഷെ , നിങ്ങൾക്കത് ഉപയോഗിക്കാനാകുമായിരിക്കും.
21:27 ബ്രഷുകളെ കുറിച്ച് ഒരുപാട് വിവരങ്ങൾ ഞാൻ പറഞ്ഞു കഴിഞ്ഞെന്നു കരുതുന്നു,ഇനി ആനിമേറ്റഡ് ബ്രഷുകൾ ,ഇമേജ് ഹോസ് കൂടാതെ കളർ ബ്രഷുകൾ എന്നിവയെ കുറിച്ച് അടുത്ത എഡിഷനിൽ പറയുന്നതായിരിക്കും.
21:44 കൂടുതൽ വിവരങ്ങൾ http://meetthegimp.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
21:56 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk