Digital-Divide/C2/Introduction-to-Gmail/Malayalam

From Script | Spoken-Tutorial
Revision as of 13:01, 5 February 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration
00:01 Gmailനെ പരിചയപ്പെടുത്തുന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 ഒരു പുതിയ google account സൃഷ്ടിക്കുന്നത്.
00:12 google account വഴി gmail ലോഗിൻ ചെയ്യുന്നത്.
00:16 email എഴുതുന്നത്.
00:18 email അയക്കുന്നത്.
00:20 email കാണുന്നത്.
00:22 gmail ലോഗൌട്ട് ചെയ്യുന്നത്.
00:24 Inbox പോലുള്ള ചില പ്രധാനപ്പെട്ട mailboxകളെ കുറിച്ചും പഠിക്കുന്നു.
00:30 ഇതിനായി നിങ്ങൾക്ക് പ്രവർത്തന ക്ഷമമായ ഇന്റർനെറ്റ്‌ കണക്ഷനും
00:35 web browserഉം ഉണ്ടായിരിക്കണം.
00:37 ഞാൻ Firefox web browser ഉപയോഗിക്കുന്നു.
00:42 ഇപ്പോൾ Google അതിന്റെ എല്ലാ ഉൽപ്പന്നങ്ങൾക്കുമായി ഒരറ്റ അക്കൗണ്ട്‌ ആണ് നല്കുന്നത്.
00:48 Gmail
00:49 YouTube
00:50 Google Play
00:51 Google Docs/Drive
00:53 Google Calendar തുടങ്ങിയവ.
00:57 ഒരേ ലോഗിൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇവ ഉപയോഗിക്കാം.
01:02 ഒരു പുതിയ google account സൃഷ്ടിക്കാം.
01:06 നിങ്ങളുടെ വെബ്‌ ബ്രൌസർ തുറന്ന് ടൈപ്പ് ചെയ്യുക, http colon slash slash gmail dot com (http://gmail.com)
01:16 മുകളിൽ വലത് വശത്ത് രണ്ട് ഓപ്ഷനുകൾ കാണുന്ന പേജിൽ നമ്മൾ എത്തുന്നു.
01:22 Create an account , Sign in.
01:25 നിങ്ങളുടെ മെഷീൻ ആദ്യമായി ആണ് ഈ പേജ് access ചെയ്യുന്നതെങ്കിൽ ഇങ്ങനെ കാണും.
01:32 നിങ്ങളുടെ മെഷീൻ മുൻപ് ഈ പേജ് access ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ കാണാം.
01:39 email username ഉം passwordഉം എന്റർ ചെയ്യാനുള്ള ടെക്സ്റ്റ്‌ ബോക്സുകൾ കാണുന്നു.
01:46 Sign In എന്ന വലിയ ബട്ടണും കാണാം.
01:50 ഇതിന് താഴെ Create an account എന്ന ലിങ്ക് നിങ്ങൾക്ക് കാണാം.
01:55 Create an account ലിങ്ക് ക്ലിക്ക് ചെയ്യുക.
01:59 ഇപ്പോൾ നമ്മൾ google account സൃഷ്ടിക്കുന്ന പേജിലാണ്.
02:03 നമ്മുടെ വ്യക്തിഗതവും അക്കൗണ്ട്‌ സംബന്ധവുമായ വിവരങ്ങൾ പൂരിപ്പിക്കേണ്ട ഒരു form വലത് വശത്ത് കാണാം.
02:11 നമ്മുടെ പേരിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും യഥാക്രം ബോക്സിൽ എന്റർ ചെയ്യുക.
02:17 ഞാനെന്റെ പേര് Rebecca Raymond എന്ന് നല്കുന്നു.
02:23 അടുത്തതായി നമ്മുടെ username തിരഞ്ഞെടുക്കണം.
02:27 Username അക്ഷരങ്ങളോ അല്ലെങ്കിൽ അക്ഷരങ്ങളും അക്കങ്ങളും ചേർന്നോ ഉണ്ടാക്കിയതായിരിക്കണം..
02:37 username becky0808 എന്ന് നല്കുക.
02:43 username നേരത്തെ ഉള്ളതാണെങ്കിൽ ഇങ്ങനെ കാണാം :
02:49 Someone already has that user name, Try another”.
02:54 നമ്മൾ നല്കിയ പേരിന് അനുസൃതമായി Google ചില usernames നിര്‍ദ്ദേശിക്കുന്നു
03:01 ലഭ്യത പരിശോധിച്ച ശേഷം നമുക്ക് ഇഷ്ടമുള്ള യൂസർ നെയിം നല്കാം.
03:07 ഇപ്പോൾ ൻ യൂസർ നെയിം ray.becky.0808 എന്ന് നല്കുന്നു.
03:18 ഇത് മുന്നോട്ട് പോകുന്നു. അതായത് ഈ username ലഭ്യമാണ്.
03:24 ഇപ്പോൾ ഈ അക്കൗണ്ടിന് ഒരു password സൃഷ്ടിക്കാം.
03:30 പാസ്സ്‌വേർഡിന് എത്ര നീളം വേണമെന്ന് ഇടത് വശത്തെ ഇൻഫർമേഷൻ ബോക്സ്‌ പറയുന്നു.
03:36 നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു password നല്കുക.
03:41 എന്നിട്ട് confirmചെയ്യാനായി അത് വീണ്ടും ടൈപ്പ് ചെയ്യുക.
03:44 അതിന് ശേഷം Birthday.
03:48 ഡ്രോപ്പ് ഡൌണിൽ നിന്ന് month സിലക്റ്റ് ചെയ്യുക.
03:51 എന്നിട്ട് day, year എന്നിവ യഥാക്രം, ബോക്സുകളിൽ ടൈപ്പ് ചെയ്യുക.
03:57 ഇപ്പോൾ നിങ്ങളുടെ gender സിലക്റ്റ് ചെയ്യുക.
04:00 ഞാൻ Female സിലക്റ്റ് ചെയ്യുന്നു.
04:03 അടുത്ത ഫീൽഡ് Mobile phone.
04:06 ഞാനിപ്പോൾ ഇത് സ്കിപ് ചെയ്യുന്നു.
04:08 അതിന് ശേഷം ടെക്സ്റ്റ്‌ ബോക്സ്‌ നിങ്ങളുടെ current email address ചോദിക്കുന്നു.
04:14 നിങ്ങൾക്ക് മറ്റൊരു email address ഉണ്ടെങ്കിൽ അത് ഇവിടെ ടൈപ്പ് ചെയ്യുക.
04:21 ഇല്ലെങ്കിൽ ഒന്നും ചെയ്യേണ്ട.
04:23 ബാക്കിയുള്ള വിവരങ്ങൾ ഇപ്പോൾ നല്കാം.
04:26 അടുത്ത ഭാഗം “Prove you're not a robot” - ഇതിന് രണ്ട് വേരിഫിക്കേഷൻ സ്റ്റെപ്പുകൾ ഉണ്ട്.
04:32 Phone verification,
04:34 Puzzle verification.
04:36 ഇതിൽ ഏതെങ്കിലും ഓപ്ഷൻ നമുക്ക് എടുക്കാം.
04:40 ഞാൻ puzzle verification എടുക്കുന്നു.
04:43 Type the text ടെക്സ്റ്റ്‌ ബോക്സിൽ ഇമേജിൽ കാണുന്നത് പോലെ ടൈപ്പ് ചെയ്യുക.
04:49 Location ഡ്രോപ്പ് ഡൌണിൽ നിങ്ങൾ ഏത് രാജ്യത്താണെന്ന് ഡിഫാൾട്ടായി കാണിക്കുന്നു.
04:55 ഞാൻ Indiaൽ ആയതിനാൽ എന്റെ Location India എന്ന് കാണിക്കുന്നു.
05:02 അവസാനമായി I Agree to the Google Terms and Privacy Policy ചെക്ക്‌ ബോക്സിൽ ക്ലിക്ക് ചെയ്യുക.
05:10 formൽ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിന് ശേഷം Next Step ' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:17 ഇപ്പോൾ നമ്മൾ അങ്ങനെ ചെയ്യുന്നില്ല.
05:20 ഇപ്പോൾ “Phone Verification” സിലക്റ്റ് ചെയ്താൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
05:25 Skip this verification (Phone Verification may be required)” ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യുക.
05:32 ലൊക്കേഷൻ India (भारत) ആയി സിലക്റ്റ് ചെയ്യുക.
05:35 എന്നിട്ട് I Agree to the Google Terms and Privacy Policy ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യുക.
05:41 അവസാനമായി Next Step ക്ലിക്ക് ചെയ്യുക.
05:45 ഇത് Phone verification പേജിലേക്ക് പോകും.
05:50 ഡ്രോപ്പ് ഡൌണിൽ നിന്ന് രാജ്യത്തിന്റെ പതാക സില്കറ്റ് ചെയ്യുക. ഞാൻ India സിലക്റ്റ് ചെയ്യുന്നു.
05:55 തന്നിട്ടുള്ള ടെക്സ്റ്റ്‌ ബോക്സിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക.
06:00 Text message (SMS) ഓപ്ഷൻ സിലക്റ്റ് ചെയ്യുക. സാധാരണയായി ഇത് ഡിഫാൾട്ട് ആയി സിലക്റ്റ് ചെയ്തിരിക്കും.
06:07 എന്നിട്ട് Continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:10 നിങ്ങളുടെ ഫോണിൽ ഒരു SMS ലഭിക്കും.
06:13 ഇത് നിങ്ങളെ verificationന്റെ അടുത്ത ഭാഗത്തേക്ക്‌ കൊണ്ട് പോകുന്നു.
06:17 Google വഴി ലഭിച്ച SMS തിരിച്ചറിയൽ കോഡ്‌ ടൈപ്പ് ചെയ്യുക.
06:24 Continue ക്ലിക്ക് ചെയ്യുക.
06:27 ഇപ്പോൾ നമ്മൾ Create your public Google+ profile പേജിലാണ്.
06:32 ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ പേര് കാണാം.
06:35 ഇതിന് താഴെ “Add a photo” ഓപ്ഷൻ ഉണ്ട്.
06:39 നിങ്ങളുടെ Google profileൽ ഫോട്ടോ ചേർക്കണമെങ്കിൽ ഇതിൽ ക്ലിക്ക് ചെയ്യുക.
06:44 ഇവിടെ “Create your profile” എന്ന ബട്ടണും ഉണ്ട്.
06:48 ഇപ്പോൾ, ഞാൻ ഈ സ്റ്റെപ് ഒഴിവാക്കുന്നു.
06:51 email അക്കൗണ്ടിലേക്ക് പോകാനായി No Thanks ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:58 ഇപ്പോൾ നമ്മൾ 'welcome pageൽ ആണ്.
07:02 എന്റേതിൽ “ Welcome, Rebecca” എന്ന് കാണുന്നു.
07:06 എന്റെ പുതിയ email address ray.becky.0808@gmail.com കാണിക്കുന്നു.
07:16 ഇപ്പോൾ Continue to Gmail ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:22 ഇത് നിങ്ങളുടെ മെയിൽ അക്കൗണ്ട്‌ ലോഡ് ചെയ്യാൻ ആരംഭിക്കുന്നു.
07:24 നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്ക് ഇത് കുറച്ച് സമയം എടുക്കും.
07:28 നമ്മുടെ ഇന്റർനെറ്റിന് വേഗത കുറവാണെങ്കിൽ Load basic HTML ക്ലിക്ക് ചെയ്യുക.
07:33 ഇത് വലത് വശത്ത് താഴെ ലഭ്യമാണ്.
07:37 ഒരു graphical lookഉം ഇല്ലാതെ ഇത് gmail ലോഡ് ചെയ്യുന്നു.
07:41 ചില ഇൻഫോർമെഷൻ ബോക്സുകൾ സ്ക്രീനിൽ pop-up ചെയ്യുന്നു.
07:46 അവ വായിക്കുക. മുന്നോട്ട് പോകാനായി Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് അവ ക്ലോസ് ചെയ്യുക.
07:53 ഇതാണ് നിങ്ങളുടെ gmail അക്കൗണ്ടിന്റെ ഡിഫാൾട്ട് അല്ലെങ്കിൽ Standard view.
07:58 നടുവിലത്തെ ഡിസ്പ്ലേ areaൽ നമ്മുടെ എല്ലാ മെയിലുകളും കാണാം.
08:04 ശ്രദ്ധിക്കുക, ഇവിടെ മൂന്ന് ടാബുകൾ ഉണ്ട്. തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ നമുക്ക് അവയെ കുറിച്ച് പഠിക്കാം.
08:12 ഇടത് വശത്ത് നമുക്ക് labeled menu items കാണാം.
08:16 Inbox, Starred, Sent Mail, Drafts, thudagiyava Gmailലെ ചില പ്രധാനപ്പെട്ട mailboxes ആണ് .
08:29 ഡിഫാൾട്ടായി Inboxസിലക്റ്റ് ചെയ്ത് ഇതിലെ ഉള്ളടക്കം ഡിസ്പ്ലേ areaൽ കാണിക്കുന്നു.
08:36 ഇൻബോക്സിന് സമീപം ബ്രക്കറ്റിനുള്ളിൽ 3 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക.
08:41 നിങ്ങൾ സ്വീകരിച്ചിട്ടുള്ള പുതിയ മെയിലുകളുടെ എണ്ണത്തെ ഇത് സൂചിപ്പിക്കുന്നു.
08:46 നമ്മൾ ഒരു പുതിയ google account സൃഷ്ടിക്കുമ്പോൾ Gmail Teamൽ നിന്ന് ചില മെയിലുകൾ ലഭിക്കും.
08:52 Gmail features നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അതിൽ നിന്ന് ലഭിക്കും.
08:58 ഇപ്പോൾ ഒരു ഇ-മെയിൽ എഴുതുന്നതെങ്ങനെ എന്ന് നോക്കാം.
09:02 ഇടത് വശത്തുള്ള COMPOSE ബട്ടണിൽ ക്ലിക്ക് ചെയ്യുക.
09:06 New Message എന്ന് പേരുള്ള ഒരു വിൻഡോ തുറക്കുന്നു.
09:10 ഇതിന് നാല് ഭാഗങ്ങൾ ഉണ്ട്.
09:13 To – ആർക്കാണോ ഇ- മെയിൽ അയക്കേണ്ടത് അയാളുടെ email address ടൈപ്പ് ചെയ്യേണ്ട സ്ഥലം.
09:21 ഇവിടെ ഞാൻ നമ്മളിപ്പോൾ സൃഷ്ടിച്ച athe email-id ടൈപ്പ് ചെയ്യുന്നു. അതായത് ray.becky.0808@gmail.com
09:35 അതിനർത്ഥം ഞാൻ എനിക്ക് തന്നെ മെയിൽ അയക്കുന്നു.
09:39 അടുത്ത ഭാഗം Subject.
09:42 ഇവിടെ നമുക്ക് മെയിലിനെ കുറിച്ച് ഒരു വരി ടൈപ്പ് ചെയ്യാം.
09:46 Welcome mail”എന്ന് നല്കുന്നു.
09:50 അടുത്തത് content area.
09:53 ഇവിടെ നമുക്ക് അയക്കേണ്ട സന്ദേശം എഴുതുക.
09:57 ടൈപ്പ് ചെയ്യുക, “Greetings to all from the Spoken Tutorial Project”.
10:03 അവസാന ഭാഗത്ത്‌ Send എന്ന ഒരു നീല ബട്ടണ്‍ കാണുന്നു.
10:08 ഇമെയിൽ അയക്കാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
10:11 ഇപ്പോൾ Inboxലെ മെയിലുകളുടെ എണ്ണം 4 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക.
10:16 ഒരു മെയിൽ വായിക്കാനായി അതിൽ ക്ലിക്ക് ചെയ്യുക.
10:20 ഇതാണ് ഞാൻ എനിക്ക് തന്നെ അയച്ച മെയിൽ.
10:23 അത് നോക്കാം.
10:26 Show Details arrowൽ ക്ലിക്ക് ചെയ്യുക.
10:29 ഇവിടെ അയച്ച ആളുടേയും സ്വീകരിച്ച ആളുടേയും email address ഉണ്ട്.
10:34 ഇ- മെയിൽഅയച്ച തീയതിയും സമയവും ഇതാണ്.
10:39 ഇതാണ് മെയിലിന്റെ subject.
10:43 ഇത് content.
10:47 ഇപ്പോൾ, Inboxൽ വായിക്കാത്ത മെയിലുകളുടെ എണ്ണം 3 എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക.
10:54 ഇപ്പോൾ Gmailൽ നിന്ന് എങ്ങനെ സൈൻ ഔട്ട്‌ ചെയ്യാമെന്ന് പഠിക്കാം.
10:58 വലത് വശത്ത് മുകളിൽ നിങ്ങളുടെ email-id കാണാം.
11:03 അക്കൗണ്ട്‌ സൃഷ്ടിച്ച സമയത്ത് നിങ്ങൾ ഫോട്ടോ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടെങ്കിൽ അത് കാണാൻ കഴിയുന്നു.
11:08 അതിൽ ക്ലിക്ക് ചെയ്യുക.
11:10 ഇതാണ് Sign Out ബട്ടണ്‍. sign out ചെയ്യാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
11:17 നിങ്ങൾ Gmail ൽ നിന്ന് വിജയകരമായി sign out ചെയ്തു.
11:21 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11:25 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
11:28 ഒരു പുതിയ google അക്കൗണ്ട്‌ സൃഷ്ടിക്കാൻ.
11:31 google അക്കൗണ്ട്‌ ഉപയോഗിച്ച് gmail ലോഗിൻ ചെയ്യാൻ.
11:34 email എഴുതാൻ
11:36 email അയക്കാൻ
11:37 email കാണുവാൻ
11:39 gmail ലോഗൌട്ട് ചെയ്യാൻ.
11:41 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:45 ഡൌണ്‍ലോഡ് ചെയ്ത് കാണുക.
11:49 ഞങ്ങൾ വർക്ക്‌ ഷോപ്പുകൾ നടത്തുകയും ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്സാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുകയും ചെയ്യുന്നു.
11:55 കൂടുതൽ വിശദാംശങ്ങൾക്കായി എഴുതുക.
11:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ പിന്താങ്ങുന്നത് NMEICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ.
12:05 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:12 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan