C-and-C++/C2/Functions/Malayalam

From Script | Spoken-Tutorial
Revision as of 11:36, 1 July 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration


00.01 C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 എന്താണ് ഒരു function?
00.11 functionന്റെ syntax.
00.13 return statementന്റെ പ്രാധാന്യം.
00.16 ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം.
00.18 അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു.
00.22 ഇതിനായി ഉപയോഗിക്കുന്നത്,
00.25 Ubuntu Operating System version 11.10
00.29 gcc, g++ Compiler version 4.6.1 .
00.35 functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം .
00.39 ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് function.
00.45 എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ functions കാണും.
00.49 ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു.
00.55 ഒരു function ന്റെ syntax നോക്കാം.
00.59 ret-type സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്.
01.05 fun_name, ആ functionന്റെ പേര് സൂചിപ്പിക്കുന്നു.
01.09 Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് parameters.
01.14 parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും.
01.18 ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു.
01.21 ഇതിനെ arguments ഉള്ള functions എന്ന് വിളിക്കുന്നു.
01.26 void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം.
01.29 നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01.32 ഞാനിത് തുറക്കുന്നു.
01.35 നമ്മുടെ ഫയൽ നെയിം function.
01.38 .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്.
01.43 കോഡ് വിശദികരിക്കാം.
01.45 ഇതാണ് നമ്മുടെ header file.
01.47 ഏതെങ്കിലും function ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം.
01.51 add എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു.
01.54 ശ്രദ്ധിക്കുക, add functionന് ഒരു arguments ഉം ഇല്ല.
01.58 return type void ആണ്.
02.01 രണ്ട് തരത്തിലുള്ള functions ഉണ്ട്.
02.03 നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്.
02.06 printf, main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്.
02.12 a, b എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു.
02.19 ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
02.21 എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു .
02.24 അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു.
02.27 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02.29 ഇതാണ് നമ്മുടെ main function.
02.32 ഇവിടെ add function നെ കാൾ ചെയ്യുന്നു.
02.34 അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു.
02.39 save ക്ലിക്ക് ചെയ്യുക.
02.42 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു.
02.45 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുന്നു.
02.53 കംപൈൽ ചെയ്യാനായി gcc function dot c hyphen o fun എന്ന് ടൈപ്പ് ചെയ്യുക.
03.00 എക്സിക്യൂട്ട് ചെയ്യാനായി ./fun ടൈപ്പ് ചെയ്യുക.
03.05 ഔട്ട്‌പുട്ട് Sum of a and b is 5 എന്ന് കാണിക്കുന്നു.
03.10 പ്രോഗ്രാമിലേക്ക് തിരികെ വരാം.
03.13

functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.

03.20 ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം.
03.23 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.
03.27 ടൈപ്പ് ചെയ്യുക, int add(int a, int b)
03.32 function add, declare ചെയ്തു.
03.36 int a, int b എന്നിവ function add ന്റെ arguments ആണ്.
03.41 ഇത് നീക്കം ചെയ്യാം.
03.42 ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല.
03.46 printf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
03.49 ടൈപ്പ് ചെയ്യുക, int main() .
03.52 sum എന്ന വേരിയബിൾ declare ചെയ്യാം.
03.54 ടൈപ്പ് ചെയ്യുക, int sum;
03.57 എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക.
04.03 ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട്
04.05 add function കാൾ ചെയ്യുന്നു.
04.10 aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു.
04.14 സങ്കലനം നടക്കുന്നു.
04.18 ഫലം പ്രിന്റ്‌ ചെയ്യുന്നു.
04.20 ടൈപ്പ് ചെയ്യുക,
04.21 printf(“Sum is %d\n”,sum);
04.27 function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക.
04.32 return 0 ടൈപ്പ് ചെയ്യുക.
04.36 non-void function ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം.
04.41 Save ക്ലിക്ക് ചെയ്യുക.
04.43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04.45 ടെർമിനലിലേക്ക് തിരിച്ചു വരിക.
04.48 പ്രോഗ്രാം കംപൈൽ ചെയ്യുക.
04.50 എക്സിക്യൂട്ട് ചെയ്യട്ടെ.
04.52 ഔട്ട്‌പുട്ട്, Sum is 9 എന്ന് കാണിക്കുന്നു.
04.57 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
05.02 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
05.04 ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു.
05.07 ആദ്യം Shift, Ctrl, S ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക.
05.12 .cpp extensionനോടെ ഫയൽ സേവ് ചെയ്യുക.
05.18 Save ക്ലിക്ക് ചെയ്യുക.
05.19 ആദ്യം header file, <iostream> എന്ന് മാറ്റുക.
05.24 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
05.28 function declaration, C++ ലും ഇത് പോലെ തന്നെയാണ്.
05.32 അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല.
05.37 C++ല്‍ പ്രിന്റ്‌ ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, prinfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക.
05.48 format specifierഉം \nഉം ഇവിടെ ആവശ്യമില്ല.
05.52 comma നീക്കം ചെയ്യുക.
05.54 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
05.58 sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
06.03 ഡബിൾ quoteസിനുള്ളിൽ backslash n ടൈപ്പ് ചെയ്യുക.
06.07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക
06.09 Save ക്ലിക്ക് ചെയ്യുക.
06.11 പ്രോഗ്രാം കംപൈൽ ചെയ്യാം.
06.14 ടെർമിനലിലേക്ക് തിരിച്ചു വരിക.
06.16 g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക.
06.23 fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു.
06.31 Enter പ്രസ്‌ ചെയ്യുക.
06.34 ./fun1 ടൈപ്പ് ചെയ്യുക.
06.38 output, Sum is 9 എന്ന് കാണിക്കുന്നു.
06.42 ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
06.47 ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക.
06.51 കോഡിന്റെ ബാക്കി ഭാഗത്ത്‌ ഒരു മാറ്റവും വരുത്തേണ്ട.
06.55 Save ക്ലിക്ക് ചെയ്യുക.
06.58 പ്രോഗ്രാം കംപൈൽ ചെയ്യാം.
07.02 പത്താമത്തെ വരിയിൽ error കാണുന്നു.
07.06 x was not declared in this scope.
07.09 എന്തെന്നാൽ x ഒരു charater വേരിയബിൾ ആണ്.
07.13 ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു.
07.15 നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്.
07.21 അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി .
07.25 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
07.27 Error തിരുത്താം.
07.30 പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക.
07.32 Save ക്ലിക്ക് ചെയ്യുക.
07.35 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
07.37 prompt ക്ലിയർ ചെയ്യുന്നു.
07.40 പ്രോഗ്രാം കംപൈൽ ചെയ്യുക.
07.42 ഇത് പ്രവർത്തിക്കുന്നു.
07.45 നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം.
07.50 ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ.
07.55 4 നീക്കം ചെയ്യുന്നു.
07.56 Save ക്ലിക്ക് ചെയ്യുക.
07.58 ടെർമിനലിലേക്ക് പോകുക.
08.00 കംപൈൽ ചെയ്യാം.
08.01 പത്താമത്തെ വരിയിൽ ഒരു error കാണുന്നു.
08.06 too few arguments to function 'int add (int, int)'
08.11 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
08.14 നമുക്ക് ഇവിടെ രണ്ട് parameters കാണാം.
08.19 int a , int b.
08.22 ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ.
08.25 അതിനാൽ ഇത് error നല്കി
08.27 ഇത് തിരുത്താം.
08.29 4 ടൈപ്പ് ചെയ്യുക.
08.31 Save ക്ലിക്ക് ചെയ്യുക.
08.34 ടെർമിനലിലേക്ക് പോകുക.
08.36 വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
08.39 ഇത് പ്രവർത്തിക്കുന്നു.
08.42 സ്ലൈഡിലേക്ക് തിരികെ വരാം.
08.44 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
08.49 Function
08.50 functionന്റെ syntax.
08.51 arguments ഇല്ലാത്ത functions.
08.53 ഉദാഹരണം- void add()
08.55 arguments ഓടെയുള്ള function.
08.57 ഉദാഹരണം- int add(int a and int b)
09.02 ഒരു അസ്സിഗ്ന്മെന്റ്
09.03 ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക.
09.07 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09.11 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09.18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09.21 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.28 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09.35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09.40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09.47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09.52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
09.55 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble