Linux/C3/The-grep-command/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 grep command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്, grep command.
00:09 ചില ഉദാഹരണങ്ങളുടെ സഹായത്തോടെ നമുക്കിത് നോക്കാം.
00:11 ഇതിനായി ഉപയോഗിക്കുന്നത്,
00:15 Ubuntu Linux 12.04 Operating System
00:20 GNU BASH version 4.2.24
00:24 ഇതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
00:32 ഇതിനായി Linux terminalന്റെ ബേസിക്സ് അറിഞ്ഞിരിക്കണം.
00:36 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:41 ആദ്യമായി regular expressionsനെ കുറിച്ച് പഠിക്കാം.
00:45 *Regular expressions, pattern matching techniques ആണ്.
00:50 ഒരു പ്രത്യേക pattern ഒരു ലൈനിലോ പാരഗ്രാഫിലോ ഫയലിലോ ഉണ്ടോ എന്ന് കണ്ടെത്താൻ.
00:56 ഉദാഹരണത്തിന് ടെലിഫോണ്‍ ഡയറക്ടറിയിൽ ഒരു ഫോണ്‍ നമ്പർ സെർച്ച്‌ ചെയ്യുന്നത്.
01:02 അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ grep command ഉപയോഗിക്കണം. ഇപ്പോൾ grep നോക്കാം.
01:11 ഒന്നോ അതിലധികമോ വരികളിൽ അല്ലെങ്കിൽ പാരഗ്രാഫിൽ grep ഒന്നോ അതിലധികമോ patterns തിരയുന്നു.
01:17 ഫയൽ നെയിം നൽകിയിട്ടില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിൽ patterns സെർച്ച്‌ ചെയ്യുന്നു.
01:23 ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, grepസ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച്‌ ചെയ്യുന്നു.
01:30 grepdemo.txt എന്ന ഡെമോ ഫയൽ ഉപയോഗിച്ച് grepന്റെ ഉപയോഗം വിശദമാക്കാം.
01:37 ഫയലിന്റെ കണ്ടന്റ് നോക്കാം.
01:40 13 entries ഉള്ള ഒരു ഫയൽ ആണിത്.
01:44 ഓരോ entryയ്ക്കും 6 ഫീൽഡുകൾ ഉണ്ട്. roll number, name, stream, marks, stipend amount.
01:52 ഒരു ബാർ ഉപയോഗിച്ച് ഫീൽഡുകൾ വേർതിരിച്ചിട്ടുണ്ട്. ഇതാണ് delimiter.
01:56 grep പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം.
02:00 computers സ്ട്രീമിലെ വിദ്യാർത്ഥികൾ ആരൊക്കെയെന്ന് grep command ഉപയോഗിച്ച് കണ്ടെത്താം.
02:07 ഇതിനായി ടെർമിനൽ തുറക്കുക.
02:10 അതിനായി CTRL + ALT, T കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
02:16 ഇപ്പോൾ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:18 grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ) computers ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo .txt.
02:27 എന്റർ കൊടുക്കുക.
02:28 ഇത് computers എന്ന സ്ട്രീമിൽ ഉള്ള എല്ലാ entriesഉം enlist ചെയ്യുന്നു.
02:33 ഫലം യഥാർത്ഥ ഫയലുമായി താരതമ്യം ചെയ്യാം.
02:37 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരാം.
02:40 Zubin എന്ന എൻട്രി എൻലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണാം.
02:45 അതെങ്ങനെ സംഭവിച്ചു? ഇതെന്തന്നാൽ ചെറിയക്ഷരം cഓട് കൂടിയ “computers” എന്ന pattern ആണ് grep തിരഞ്ഞത്.
02:52 എന്നാൽ Zubin, വലിയക്ഷരം Cഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്.
02:57 pattern matching case sensitive ആണ്.
03:00 ഇത് case insensitive ആക്കാൻ grepന് ഒപ്പം minus i ഓപ്ഷന് ഉപയോഗിക്കണം.
03:06 ടെർമിനലിലേക്ക് തിരികെ എത്തി ടൈപ്പ് ചെയ്യുക:

grep സ്പേസ് (മൈനസ്) i സ്പേസ് (ഡബിൾ quoteസിനുള്ളിൽ) “computers” ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt

03:20 എന്റർ പ്രസ്‌ ചെയ്യുക.
03:21 ഇത് നാല് entriesഉം enlist ചെയ്യും.
03:25 അതായത്, grep ഒരു pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു.
03:32 നമുക്ക് ഇത് തിരിച്ച് ചെയ്യാം.
03:34 ഒരു pattern match ചെയ്യാത്ത ലൈനുകൾ എൻലിസ്റ്റ് ചെയ്യാൻ grep ഉപയോഗിക്കാം.
03:40 അതിനായി നമുക്ക് minus v ഓപ്ഷൻ ഉണ്ട്.
03:43 Pass ആകാത്ത വിദ്യാർത്ഥികളുടെ entries നമുക്ക് enlist ചെയ്യണം.
03:48 നമുക്ക് ഈ ഫലം മറ്റൊരു ഫയലിൽ സൂക്ഷിക്കാം.
03:52 ഇതിനായി ടൈപ്പ് ചെയ്യുക:

grep സ്പേസ് മൈനസ് iv space ഡബിൾ quoteസിനുള്ളിൽ pass ഡബിൾ quotesന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt

04:11 എന്റർ പ്രസ്‌ ചെയ്യുക. ഫയലിന്റെ കണ്ടന്റ് കാണുന്നതിനായി ടൈപ്പ് ചെയ്യുക: cat സ്പേസ് notpass.txt
04:20 എന്റർ പ്രസ്‌ ചെയ്യുക.
04:21 ഔട്ട്‌പുട്ട് കാണിക്കുന്നു.
04:24 ഇപ്പോൾ promptൽ ടൈപ്പ് ചെയ്യുക:
04:26 grep സ്പേസ് മൈനസ് i space' ഡബിൾ quoteസിനുള്ളിൽ fail double quoteസിന് ശേഷം സ്പേസ് grepdemo.txt
04:37 എന്റർ പ്രസ്‌ ചെയ്യുക. ഇത് വ്യത്യസ്ഥമാണ്.
04:41 ഇതിൽ തോറ്റ വിദ്യാർത്ഥികളും ഉൾപ്പെടും. പക്ഷേ അവയുടെ ഫലം പൂർണ്ണമല്ല.
04:46 ഫയലിൽ നിന്നും എൻലിസ്റ്റ് ചെയ്യുന്ന ലൈനുകളുടെ നമ്പർ കാണണമെങ്കിൽ നമുക്ക് minus n ഓപ്ഷൻ ഉണ്ട്.
04:54 prompt വൃത്തിയാക്കാം.
04:58 ടൈപ്പ് ചെയ്യുക "grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotes സിന് ശേഷം സ്പേസ് grepdemo.txt
05:09 എന്റർ പ്രസ്‌ ചെയ്യുക.
05:11 ലൈൻ നമ്പർ കാണിക്കുന്നു.
05:15 ഇത് വരെ കണ്ടത് ഒറ്റ വാക്കിലുള്ള patterns ആണ്.
05:18 ഒന്നിൽ കൂടുതൽ വാക്കുകളുള്ള paternsഉം ഉപയോഗിക്കാം.
05:21 പക്ഷേ മുഴുവൻ patternഉം quotesനുള്ളിൽ ആയിരിക്കണം.
05:24 ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് i സ്പേസ് ഡബിൾ quoteസിനുള്ളിൽ ankit സ്പേസ് saraf ഡബിൾ quotes സ്പേസിന് ശേഷം grepdemo.txt
05:38 എന്റർ പ്രസ്‌ ചെയ്യുക.
05:40 Ankit Saraf' എന്നിവരുടെ record കാണിക്കുന്നു.
05:44 ഒന്നിൽ കൂടുതൽ ഫയലുകളിലും നമുക്ക് patterns കണ്ടെത്താം.
05:48 ഇതിനായി ടൈപ്പ് ചെയ്യുക:

grep സ്പേസ് മൈനസ് i സ്പേസ്ഡബിൾ quotesനുള്ളിൽ fail ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt സ്പേസ് notpass.txt

06:03 എന്റർ പ്രസ്‌ ചെയ്യുക.
06:04 ഔട്ട്പുട്ട് കാണിക്കുന്നു.
06:07 ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, grep ഒരു എൻട്രിയുടെ ഫയലിന്റെ പേരും, grepdemo.txt അല്ലെങ്കിൽ notpass.txtയും കാണിക്കുന്നു.
06:18 ഇവ notpass.txtഫയലിൽ നിന്നുള്ള recordsഉം ഇവ grepdemo.txtഫയലിൽ നിന്നുള്ള recordsഉം ആണ്.
06:26 നമുക്ക് number of matches അല്ലെങ്കിൽ count മാത്രമേ അറിയേണ്ടതുള്ളൂ എന്ന് കരുതുക.
06:31 ഇതിനായി നമുക്ക് minus c ഓപ്ഷൻ ഉണ്ട്.
06:35 ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് c സ്പേസ് ഡബിൾ quoteസിനുള്ളിൽ വലിയക്ഷരം Fഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt
06:48 എന്റർ പ്രസ്‌ ചെയ്യുക.
06:50 ഇത് നമുക്ക് match ലൈൻസിന്റെ count തരുന്നു.
06:55 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:59 ചുരുക്കത്തിൽ,
07:01 ഇവിടെ പഠിച്ചത്,
07:03 ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ ഉദാഹരണം cat filename
07:07 ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ ഉദാഹരണം grep “computers” grepdemo.txt
07:14 ചില caseകൾ പരിഗണിക്കാതിരിക്കാൻ,ഉദാഹരണം grep -i “computers” grepdemo.txt.
07:21 ഒരു ലൈനുമായി matchചെയ്യാത്ത patternകൾ,ഉദാഹരണം grep -iv “pass” grepdemo.txt
07:30 എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.ഉദാഹരണം grep -in “fail” grepdemo.txt.
07:38 റിസൾട്ട്‌ മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ. ഉദാഹരണം grep -iv “pass” grepdemo.txt > notpass.txt.
07:50 count അറിയുന്നതിന്. ഉദാഹരണം. grep -c “Fail” grepdemo.txt.
07:57 ഒരു അസൈൻമെന്റ്,-E, +, ? കമാൻഡുകൾ ശ്രമിച്ച് നോക്കുക.
08:04 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:06 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:10 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:14 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം
08:16 സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
08:19 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
08:23 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:30 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:33 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:40 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:45 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair