Linux/C2/Basic-Commands/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00:00 | സുഹൃത്തുക്കളെ, Linux Operating System ത്തെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഈ ടുട്ടോറിയലില്‍ നമ്മള്‍ക്ക് ചില ബേസിക് കമാന്ഡ്സ് പഠിക്കാം. |
00:10 | ഇതിനു വേണ്ടി ഞാന്‍ ഉബുണ്ടു 10.04 ആണ് ഉപയോഗിക്കുന്നത്. |
00:12 | Linux operating system എങ്ങനെ ഉപയോഗിച്ചു തുടങ്ങണമെന്നുള്ളത് നിങ്ങള്‍ക്കു അറിയാം എന്ന് ഞങ്ങള്‍ കരുതുന്നു. |
00:17 | നിങ്ങള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍, ഇത് മറ്റൊരു സ്പോക്കെന്‍ ടുട്ടോറിയല്‍ മുഖേന, ഈ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. |
00:26 | ഈ ടുട്ടോറിയലില്‍, എന്താണ് കമാന്ഡ്സ് എന്നും എന്താണ് ഒരു കമാന്‍ഡ് ഇന്റെര്‍പ്രെറ്റര്‍ എന്നും നമുക്ക് കാണാം. |
00:33 | അതിനുശേഷം നമ്മള് Linuxലെ ഹെല്പ് എങ്ങനെ man command ഉപയോഗിച്ച് കണ്ടുപിടിക്കും എന്ന് പഠിക്കും. |
00:39 | "എന്താണ് കമാന്ഡ്സ്" എന്നതാണ് ആദ്യത്തെ ചോദ്യം? |
00:43 | ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞാല്‍ Linux commands എന്ന് പറയുന്നതു ടൈപ്പ് ചെയ്യുമ്പോള്‍ ചില പ്രവര്‍ത്തികള്‍ നടത്തുവാന്‍ സഹായിക്കുന്ന വാക്കുകളാണ്. |
00:52 | Linux commands ഇന്റെ നീളം നാല് characters ഇല് കൂടുതല്‍ ഉണ്ടാകാറില്ല . ls, who, ps മുതലായവപോലെ. |
00:59 | ലിനക്സ് കമാന്ഡ്സ് lower case ല്‍ ഉള്ളതും case sensitive വും ആണ്. നമ്മള്‍ക്ക് ഒരു ഉദാഹരണം നോക്കാം. |
01:05 | ആപ്ലിക്കേഷന്‍ മെനുവിലേക്ക് പോകുക. |
01:08 | ആക്സസറീസ് തിരഞ്ഞെടുത്തതിനുശേഷം ലഭ്യമായ ഓപ്ഷനില്‍ നിന്നും ടെര്‍മിനലില്‍ ക്ലിക്ക് ചെയ്യുക. |
01:14 | അല്ലെങ്കില്‍ ഒരു ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നതിനായി നിങ്ങളുടെ കീബോര്‍ഡില്‍ Ctrl+Alt+t അമര്‍ത്തുക . |
01:20 | ഇപ്പോള്‍ ഒരു prompt($) - ഉം അതിനടുത്തായി ഒരു കര്‍സറും blink ചെയ്യുന്നതായി കാണാം. ഇവിടെയാണ് നമ്മള് കമാന്‍ഡ് ടൈപ്പുചെയ്യേണ്ടുന്നത്. |
01:29 | who എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
01:34 | ലോഗിന്‍ ചെയ്തിട്ടുള്ള യൂസേര്‍സിന്റെ പേരുകള്‍ നമ്മുക്കവിടെ കാണാം. ആരൊക്കെയാണ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തിട്ടുള്ളത് എന്നു കാണിക്കുന്ന who എന്ന കമാന്‍ഡ് ആണ് നാം ഇപ്പോള്‍ execute ചെയ്തത് . |
01:47 | പക്ഷെ അക്ഷരങ്ങള്‍ മാത്രമായ ഈ കമാന്ഡ്സുകളെ പ്രവര്‍ത്തികളാക്കി മാറ്റുന്നത് എന്ത് ഘടകമാണ്? |
01:54 | ഇതാണ് ഒരു Command Interpreter-ന്റെ അല്ലെങ്കില്‍ ഷെല്ലിന്റെ ജോലി. |
01:59 | നമുക്ക് shell - ഇനെ ഇങ്ങനെ define ചെയ്യാം - നമുക്കും Linux system-ത്തിനും ഇടയില്‍ ഒരു interface ആയി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ആണ് shell, |
02:08 | ഇത് operating സിസ്ടതിനു execute ചെയ്യുവാനുള്ള കമാന്ഡ്സ് നല്കുവാന് നമ്മളെ സഹായിക്കുന്നു. |
02:13 | Linux - ഇല് ഒന്നിലധികം shells install ചെയ്യുവാന്‍ സാധിക്കും. വ്യത്യസ്തരായ യൂസേര്സിനു അവരുടെ ഇഷ്ടാനുസരണം ഒന്ന് തിരഞ്ഞെടുക്കുവാനും സാധിക്കും. |
02:22 | Linux-ല്‍, /bin/sh ആയി install ചെയ്യ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് shell ഇനെ bash എന്ന് വിളിക്കുന്നു. അതായത് GNU Bourne-Again SHell. ഇത് GNU suite of ടൂള്സിലാണ് ഉള്ളത്. |
02:35 | പൊതുവായതും ചില വ്യത്യാസങ്ങളോടുകൂടി മിക്ക Linux shells - ഇലും run ചെയ്യുവാന്‍ സാധ്യമാകുന്ന കമാന്ഡ്കളെയാണ് ഈ ട്യൂട്ടോറിയലില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് |
02:44 | എന്നിരുന്നാലും ഈ ട്യൂട്ടോറിയലിലെ demonstration നു വേണ്ടി, നാം ഉപയോഗിക്കുന്ന shell, bash ആയിരിക്കും. |
02:51 | എന്തുകൊണ്ടെന്നാല്‍ bash ആണ് ഏറ്റവും പ്രശസ്തമായ shellഉം മിക്കവാറും എല്ലാ UNIXലും ഉപയോഗിക്കാന്‍ പറ്റുന്നതും. |
02:58 | ഒറിജിനല്‍ UNIX shell ആയ bourne shell, C shell Korn shell എന്നിവ മറ്റു ചില shells ആണ്. |
03:08 | ഏതു shell ആണ് നമ്മള് ഉപയോഗിക്കുന്നത് എന്ന് കാണണമെങ്കില്‍. |
03:11 | ടെര്‍മിനലില്‍ പോയി Echo space dollarSHELL (shell എന്ന് capitals ഇല് ) ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
03:27 | സാധാരണയായി ഇതിന്റെ output /bin/bash ആണ്. bash shell ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഇത് നമ്മളെ സൂചിപ്പിക്കുന്നു. |
03:34 | വ്യത്യസ്തങ്ങളായ shellsനെ activate ചെയ്യുവാന്‍ പലവിധമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയെല്ലാം ഒരു അഡ്വാന്‍സ് ട്യൂട്ടോറിയലില് വിശദമാക്കാം. |
03:42 | കമാന്ഡ്സ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രോഗ്രാമുകള്‍ അടങ്ങിയ ഫയലുകള്‍ ആണ്. സാധാരണയായി 'C' -യില്‍ എഴുതിയിട്ടുള്ളവ. |
03:47 | ഈ ഫയലുകള്‍ എല്ലാം ഡയറക്ടറി - ഇല് ഉണ്ട്. ഒരു കമാന്‍ഡ് എവിടെയാണ് സുക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടു പിടിക്കുന്നതിനായി നമുക്ക് ടൈപ്പ് കമാന്‍ഡ് ഉപയോഗിക്കാം. |
03:55 | കമാന്‍ഡ് promptല്‍ Type--space-- ps എന്ന് ടൈപ്പ് ചെയ്യുക. |
04:03 | ps എന്നത് യഥാര്‍ത്ഥത്തില്‍ /bin directoryയില്‍ store ചെയ്തിട്ടുള്ള ഒരു file ആണെന്ന് ഇത് കാണിക്കുന്നു. |
04:09 | നമ്മള് ഒരു കമാന്‍ഡ്, കമാന്‍ഡ് promptല്‍ ടൈപ്പ് ചെയ്യുമ്പോള്‍ shell ഒരു കൂട്ടം directory-യില്‍ നിന്നും കമ്മാന്‍ഡിന്റെ പേരുമായി സാമ്യമുള്ള ഫയല്‍ തിരയുന്നു. |
04:18 | അത് കണ്ടുപിടിച്ചാല്‍, ആ ഫയലുമായി ബന്ധപ്പെട്ട പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. ഇല്ലെങ്കില്‍ “command not found” എന്ന error ലഭിക്കും. |
04:27 | സെര്‍ച്ച് ചെയ്ത എല്ലാ ഡയറക്ടറികളും path variable മുഖേനയാണ് specify ചെയ്യുന്നത്. ഇത് നമുക്ക് പിന്നീട് നോക്കാം. |
04:34 | ഇപ്പോള്‍, ഈ ലിസ്റ്റ് നമ്മള്‍ക്ക് കാണണം എന്നുണ്ടെങ്കില്‍ echo space dollarPATH എന്ന കമാന്‍ഡ് ടൈപ്പു ചെയ്താല്‍ മതി. |
04:44 | PATH എന്ന് capital-ലില്‍ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. |
04:52 | കമാന്ഡ്സിനെപ്പറ്റി പറയുമ്പോള്‍ ഒരു പ്രധാനകാര്യം നാം അറിഞ്ഞിരിക്കേണം. |
04:57 | Linux കമാന്‍ഡുകള്‍ രണ്ടു തരം ഉണ്ട്: എക്സ്റ്റെണല്‍ കമാന്ഡ്സും ഇന്റേര്‍ണല്‍ കമാന്ഡ്സും. |
05:02 | പ്രത്യേകമായ files അല്ലെങ്കില്‍ programs ആയി നില നില്ക്കുന്നവയാണ് external commands. |
05:07 | Linux-ലെ മിക്ക കമാന്ഡ്സും ഈ സ്വഭാവം ഉള്ളവയാണ്. പക്ഷെ ചില കമാന്ഡ്സുകള് അതിന്റെ ഇംപ്ലിമെന്റെഷന്‍ shell-നകത്ത് എഴുതപ്പെട്ടിട്ടുള്ളതും ഒരു പ്രത്യേക ഫയല്‍ ആയി നില്കാത്തതും ആണ്. |
05:18 | അവയാണ് ഇന്റേര്‍ണല്‍ കമാന്ഡ്സ്. |
05:20 | നാം പിന്നീട് കാണുവാന്‍ പോകുന്ന echo command ഒരു ഇന്റേര്‍ണല്‍ കമാന്‍ഡ് ആണ്. |
05:25 | ടെര്‍മിനലിലേക്ക് പോയി ഈ command ടൈപ്പ് ചെയ്യുക, |
05:33 | type space echo. എന്നിട്ട് എന്റര്‍ അമര്‍ത്തുക. |
05:40 | Output കാണിക്കുന്നത് echo എന്നത് ഒരു ഷെല്‍ ബുള്ളറ്റിന് ആണ് എന്നാണ്. |
05:43 | അതിനാല്‍ ഒരു ഫയലിന്റെ പേരു നല്കുന്നതിനു പകരമായി അതു കാണിക്കുന്നത് echo command-ന്റെ ഇംപ്ലിമെന്റെഷന്‍ shell-ന്റെ അകത്താണ് എന്നതാണ്.അതുകൊണ്ട് അതിനെ ഇന്റേര്‍ണല്‍ കമാന്‍ഡ് എന്ന് വിളിക്കുന്നു. |
05:56 | നമ്മള് മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം ആണ് കമാണ്ടുകളുടെ ഘടന. |
06:01 | കമാന്‍ഡുകള്‍ ചിലപ്പോള്‍ ഒറ്റ വാക്കോ ഒരു കൂട്ടം വാക്കുകളെ വൈറ്റ് സ്പേയ്സ് ഉപയോഗിച്ച് വേര്തിരിച്ചിരിക്കുന്നതോ ആയിരിക്കും. |
06:08 | രണ്ടാമത്തെ സന്ദര്‍ഭത്തില്‍ ആദ്യത്തെ വാക്ക് കമാന്‍ഡിന്റെ യഥാര്‍ത്ഥ പേരാകുമ്പോള്‍ മറ്റുള്ള വാക്കുകള്‍ "ആര്‍ഗ്യുമെന്റ്സ്" ആണ്. |
06:16 | ആര്‍ഗ്യുമെന്റ്സ് ആകുന്നതു options - ഓ expressions - ഓ അല്ലെങ്കില്‍ file names- ഓ ആവാം. |
06:20 | ഒരു കമാന്‍ഡിന് സൂചിപ്പിച്ചിരിക്കുന്ന ഓപ്ഷന് അനുസരിച്ച് വ്യത്യസ്ത ജോലികള്‍ ചെയ്യാന്‍ പറ്റും. |
06:26 | അവ സാധാരണയായി ഒന്നോ അല്ലെങ്കില്‍ രണ്ടോ മൈനസ് ചിഹ്നങ്ങളുടെ തുടര്‍ച്ചയായാണ്, അവ യഥാക്രമം ഷോര്‍ട്ട് ഓപ്ഷന് എന്നും ലോങ്ങ് ഓപ്ഷന് എന്നും അറിയപ്പെടുന്നു. |
06:35 | ടെര്‍മിനല്‍ വിന്‍ഡോയില്‍ പോയി കമാന്ഡ്സുകള് ടൈപ്പ് ചെയ്തു ലഭിക്കുന്ന ഔട്പുട്ടുകള്‍ നോക്കാം. |
06:40 | ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear" എന്ന് ടൈപ്പ് ചെയ്യുക. |
06:44 | അടുത്തതായി "ls " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:49 | വീണ്ടും clear എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക |
06:55 | ls space minus a എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
07:04 | ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear " എന്ന് ടൈപ്പ് ചെയ്യുക |
07:11 | ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
07:19 | വീണ്ടും, terminal ക്ലിയര്‍ ചെയ്യുന്നതിനായി "clear" എന്ന് ടൈപ്പ് ചെയ്യുക. |
07:23 | ls space -d എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.. |
07:32 | ഓപ്ഷനുകള്‍ വ്യതാസപെടുത്തുന്നതിലൂടെ കമാന്‍ഡുകളുടെ സ്വഭാവം എങ്ങനെയാണു മാറുന്നത് എന്ന് മനസ്സിലാക്കാന്‍ ഇപ്പോള്‍ ഇത്രയും മതിയാകും. |
07:40 | Linux-ല്‍ നമുക്ക് വളരെയധികം കമാന്‍ഡുകള്‍ ഉണ്ട്, |
07:45 | ഓരോന്നിനും വ്യത്യസ്തങ്ങളായ നിരവധി ഓപ്ഷനുകളും ഉണ്ട്. |
07:48 | കമാന്‍ഡുകളെ ഒരുമിച്ചു ചേര്‍ക്കുവാന്‍ സാധിക്കും.അതു നമുക്ക് പിന്നീട് കാണാം.അങ്ങനെയെങ്കില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള് എങ്ങനെ മനസ്സില്‍ സൂക്ഷിക്കും? |
07:55 | യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല. എന്തുകൊണ്ടെന്നാല്‍ Linux-ല്‍ മികച്ച ഓണ്‍ലൈന്‍ ഹെല്പ് സൗകര്യം ലഭ്യമാണ്. |
08:01 | സിസ്റ്റത്തില്‍ ലഭ്യമായ എല്ലാ കമാന്ഡുകളുടെയും documentation man കമാന്‍ഡ് നല്‍കും. |
08:08 | ഉദാഹരണത്തിനു, ls കമാന്‍ഡിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടുന്നത് ഇത്ര മാത്രം, ടെര്‍മിനലിലേക്ക് പോകുക |
08:16 | പിന്നെ ls ആര്‍ഗ്യുമെന്റായി man കമാന്‍ഡ് ടൈപ്പ് ചെയ്യുക.അതായതു man space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:30 | പുറത്തു വരുന്നതിനായി q പ്രസ് ചെയ്യുക. |
08:35 | man ആണ് സിസ്റ്റത്തിന്റെ മാനുവല്‍ പേജര്‍. man -നിലേക്ക് നല്കുന്ന ഓരോ ആര്‍ഗ്യുമെന്റും സാധാരണയായി ഒരു പ്രോഗ്രാമിന്റെയോ ഫന്ഗ്ഷന്റെയോ യൂട്ടിലിറ്റിയുടെയോ പേരായിരിക്കും. |
08:43 | ഈ ആര്ഗ്യുമെന്റ്സുമായി ബന്ധപ്പെട്ടിരിക്കുന്ന മാനുവല്‍ പേജു കണ്ടെത്തുകയും display ചെയ്യുകയും ചെയ്യുന്നു. |
08:49 | നിങ്ങള്‍ ഒരു സെക്ഷന്‍ നല്കിയിട്ടുണ്ടെങ്കില് , മാനുവലിന്റെ ആ സെക്ഷനില്‍ മാത്രം നോക്കുവാന്‍ അതു man -നിനെ direct ചെയ്യും |
08:55 | default താഴെ പറയുന്നതാണ്. ലഭ്യമായ എല്ലാ സെക്ഷന്സിലും ഒരു pre-defined ക്രമം പാലിച്ചു സെര്‍ച്ച് ചെയ്യുക. എന്നിട്ട് കണ്ടെത്തിയ ആദ്യത്തെ പേജ് കാണിക്കുക. page ഒന്നിലധികം sections ഇല് exist ചെയ്യുന്നുണ്ടെങ്കില്‍ പോലും ആദ്യത്തെ പേജ് മാത്രമേ കാണിക്കുക ഉള്ളൂ. |
09:07 | man കമാന്ഡിനെപ്പറ്റി കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്കു man കമ്മാന്ഡു തന്നെ ഉപയോഗിക്കാം. |
09:14 | ടെര്‍മിനലിലേക്ക് പോയി man space man എന്ന് ടൈപ്പ് ചെയ്യ്തു എന്റര്‍ അമര്‍ത്തുക. |
09:23 | ഇതില്‍നിന്നും പുറത്തു വരുന്നതിനായി q പ്രസ് ചെയ്യുക. |
09:26 | man കമാന്‍ഡിനു നിരവധി ഓപ്ഷനുകള്‍ ഉണ്ട്. |
09:30 | ഇവിടെ ഞാന്‍ ഏറ്റവും ഉപകാരപ്രദമായ ചിലതിനെക്കുറിച്ച് പറയാം.ചിലപ്പോള്‍ നമുക്ക് എന്താണ് ചെയ്യേണ്ടുന്നത് എന്നറിയാം. പക്ഷെ അതിന്റെ കൃത്യമായ കമാന്‍ഡ് അറിയില്ലായിരിക്കാം.അപ്പോള്‍ നാം എന്ത് ചെയ്യും? |
09:41 | -k എന്ന ഓപ്ഷന് man നല്‍കുന്നുണ്ട് . ഒരു കീവേര്‍ഡ് കൊടുത്താല്‍ ,കമാന്‍ഡുകളുടെ ഒരു list -ഉം ചുരുങ്ങിയ രൂപത്തിലുള്ള അവയുടെ purpose-ഉം അത് return ചെയ്യും . |
09:50 | ഉദാഹരണത്തിനു, ഡയറക്ടറി ഉണ്ടാക്കണം,നമ്മള്‍ക്ക് ചിലപ്പോള്‍ കൃത്യമായ കമാന്‍ഡ് അറിയില്ലായിരിക്കും, |
09:56 | command prompt-ല്‍ പോയി man space minus k space directories എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
10:12 | ഇപ്പോള്‍ നമുക്ക് ഈ എല്ലാ കമാന്‍ഡുകളും തിരഞ്ഞു നമ്മള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യം എന്ന് കാണാം. |
10:17 | ഇതേ കാര്യം തന്നെ Apropos command ഉപയോഗിച്ചും നേടാം. |
10:21 | command prompt-ല്‍ Apropos space directories എന്നു ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തി output കാണാം. |
10:36 | ചിലപ്പോള്‍ നമ്മള്‍ക്ക് വളരെയധികം വിശദാംശങ്ങള്‍ ആവശ്യമില്ല. ഒന്നുമാത്രമേ അറിയേണ്ടുന്ന ആവശ്യമുള്ളൂ എന്താണ് ഒരു കമാന്‍ഡ് ചെയ്യുന്നത്. |
10:40 | ഈ അവസരത്തില്‍ നമ്മള്‍ക്ക് "whatis " കമാന്‍ഡ് അല്ലെങ്കില്‍ man minus f ഉപയോഗിക്കാം. രണ്ടും കമാന്ഡിനെപ്പറ്റിയുള്ള ഒറ്റ വരി വിവരണം നല്കുന്നു. |
10:52 | ടെര്‍മിനലിലേക്ക് പോയി ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി clear എന്ന് ടൈപ്പ് ചെയ്യുക |
10:58 | ഇപ്പോള്‍ whatis space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക |
11:06 | ചില കമാന്‍ഡുകള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഒരു കമാന്‍ഡിനുള്ള നിരവധി ഒപ്ഷനുകളുടെ ഒരു list നമുക്ക് ചിലപ്പോള്‍ വേണ്ടി വരും. |
11:13 | അപ്പോള്‍ നമ്മള് minus help ഓപ്ഷന് ഉപയോഗിക്കും. |
11:18 | command prompt-ല്‍ പോയി ls space minus minus help എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
11:29 | ഞാന്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്യാം അപ്പോള്‍ നിങ്ങള്‍ക്കു ഈ മാനുവല്‍ പേജില്‍ ഉള്ള എല്ലാ ഒപ്ഷനുകളും കാണുവാന്‍ സാധിക്കും. |
11:45 | ലിനക്സ് സ്പോക്കണ് ടുട്ടോറിയലിന്റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. സ്പോക്കണ് ടുട്ടോറിയലുകള്‍ , ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഒരു ഭാഗമാണ്. ഇത് support ചെയ്തിരിക്കുനത് National Mission on Education through ICT ആണ് . |
11:56 | ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. |
12:00 | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. ഇത് ഇല് നിന്നും സൈന്‍ ഓഫ് ചെയ്യുന്നു . നന്ദി . നമസ്കാരം . |