LibreOffice-Writer-on-BOSS-Linux/C3/Using-track-changes/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 LibreOffice Writerൽ ഒരു ഡോക്യുമെന്റ് ടൈപ്പ് ചെയ്യുമ്പോൾ മാറ്റങ്ങൾ track ചെയ്യുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഇവിടെ LibreOffice Writerലെ ഒരു ഡോക്യുമെന്റ് നിരൂപണം ചെയ്യുന്ന രീതി വിശദമാക്കുന്നു.
00:16 'Record Changes' ഓപ്ഷൻ ഉപയോഗിച്ച് ഒരു ഡോക്യുമെന്റ് എഡിറ്റ്‌ ചെയ്ത് നിരൂപണം ചെയ്യുന്നതിനായി നിലവിലുള്ള ഒരു ഡോക്യുമെന്റ് തുറക്കുന്നു.
00:26 ഈ featureന്റെ നേട്ടം എന്തെന്നാൽ, നിരൂപകൻ നല്കുന്ന കമന്റുകൾ ചേർക്കുന്ന അല്ലെങ്കിൽ നീക്കം ചെയ്യുന്ന ടെക്സ്റ്റ്‌ അല്ലെങ്കിൽ നിലവിലുള്ള ടെക്സ്റ്റിൽ വരുത്തുന്ന മാറ്റങ്ങൾ, നമുക്ക് അതേ ഡോക്യുമെന്റിൽ കാണാൻ കഴിയുന്നു.
00:40 ഇവ രചയിതാവിന് എളുപ്പത്തിൽ കാണുവാനും ആ മാറ്റങ്ങൾ സ്വീകരിക്കുവാനോ നിരാകരിക്കുവാനോ കഴിയുന്നു. അങ്ങനെ അവ വീണ്ടും എഴുതുന്നതിനുള്ള ജോലി കുറഞ്ഞു കിട്ടുന്നു.
00:53 ഫയൽ സേവ് ചെയ്യുമ്പോൾ കമന്റുകളും ഉൾപ്പെടുത്തുന്നു.
00:57 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
01:02 ഇതിനായി ഉപയോഗിക്കുന്നത് Linux, LibreOffice Suite version 3.3.4
01:10 ഈ ട്യൂട്ടോറിയലിനായി ഞാൻ എന്റെ സിസ്റ്റത്തിൽ എഴുതി സൂക്ഷിച്ചിട്ടുള്ള ഈ ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നു.
01:16 Seven-reasons-to-adopt-FOSS.odt , Government-support-for-FOSS-in-India.odt
01:24 Writerനായി ക്ലിക്ക് ചെയ്യുക, Applications - Office - LibreOffice Writer
01:34 'Seven-reasons-to-adopt-FOSS.odt' തുറക്കുന്നു.
01:41 'record changes' ഓപ്ഷൻ സെറ്റ് ചെയ്യാനായി EDIT → CHANGES, എന്നിട്ട് RECORD ഓപ്ഷൻ ചെക്ക്‌ ചെയ്യുക.
01:53 SHOW ഓപ്ഷനും ചെക്ക്‌ ചെയ്യണം. ഇത് പിന്നീട് വരുത്തുന്ന എഡിറ്റിംഗ് റിക്കോർഡ് ചെയ്യുന്നു.
02:01 ഡോക്യുമെന്റിൽ രണ്ടാമതായി ഒരു പോയിന്റ്‌ ചേർക്കാം.
02:05 രണ്ടാമത്തെ പോയിന്റിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക, “Linux is a virus resistant operating system since each user has a distinct data space and cannot directly access the program files”.
02:36 എന്റർ കൊടുക്കുക, അപ്പോൾ നിലവിൽരണ്ടാമത്തെ പോയിന്റ്‌ point number 3 ആകുന്നു.
02:42 ഇപ്പോൾ ഇൻപുട്ട് ചെയ്ത ടെക്സ്റ്റ്‌ പുതിയ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക.
02:46 ഈ ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുക. അപ്പോൾ കാണാം “Inserted Ranjani:” തുടർന്ന് തീയതിയും സമയവും കാണാം.
02:55 അതായത് ഡോക്യുമെന്റിൽ മാറ്റം വരുത്തിയ ആളുടെ ഐഡന്റിറ്റി ഡോക്യുമെന്റിൽ കാണിക്കുന്നു. ഈ പേര് LibreOfficeന്റെ installation സമയത്ത് നല്കിയ പേരിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.
03:08 ആദ്യത്തെ വരിയിലെ “avalable”ന്റെ സ്പെല്ലിംഗ് ശരിയാക്കുക. ഈ കറക്ഷൻ ശ്രദ്ധിക്കുക.
03:17 ആദ്യത്തെ പോയിന്റ്‌ നീക്കം ചെയ്യുക- “It can be installed on all computers without restriction or needing to pay license fees to vendors”.
03:31 ശ്രദ്ധിക്കുക, deletion യഥാർത്ഥത്തിൽ ഈ ലൈനിനെ നീക്കം ചെയ്യുന്നില്ല. ഈ ലൈൻ നീക്കം ചെയ്യാൻ നിര്‍ദ്ദേശിക്കപ്പെട്ടതാണ് എന്ന് മാത്രം കാണിക്കുന്നു.
03:39 ഇതിന് മുകളിൽ cursor വയ്ക്കുക. “Deleted Ranjani:” തുടർന്ന് തീയതിയും സമയവും കാണാം.
03:49 ഈ രീതിയിൽ ഒരു ഡോക്യുമെന്റിൽ adding, deleting, നിലവിലുള്ള ടെക്സ്റ്റിൽ മാറ്റം വരുത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാം.
04:00 കൂടാതെ ഒന്നിൽ കൂടുതൽ ആൾക്കാർക്കും ഡോക്യുമെന്റിൽ മാറ്റം വരുത്താം.
04:04 LO Writer ഒരു നിരൂപകനെ മറ്റൊരാളിൽ നിന്നും വേർതിരിച്ച് അറിയുന്നതിന് ഓരോ ആൾക്കും ഓരോ നിറം നല്കുന്നു.
04:13 കൂടാതെ എഡിറ്റ്‌ ചെയ്ത ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുമ്പോൾ നിരൂപകന്റെ പേരും കാണിക്കുന്നു.
04:19 എന്റെ സഹപ്രവർത്തകൻ Guru എഡിറ്റ്‌ ചെയ്ത ഒരു ഡോക്യുമെന്റ് തുറന്ന് ഞാനിത് വിശദമാക്കാം.
04:27 “Government-support-for-FOSS-in-India.odt” എന്ന ടെക്സ്റ്റ്‌ ഫയൽ ഡോക്യുമെന്റ് തുറക്കുക.
04:35 ഈ ഡോക്യുമെന്റിൽ കുറേ additionsനും deletionsനും നടന്നതായി നമുക്ക് കാണാം.
04:42 ടെക്സ്റ്റിന് മുകളിൽ മൗസ് വയ്ക്കുമ്പോൾ Guru ആണ് ഈ additionനും deletionsനും നടത്തിയത് എന്ന് മനസിലാകും.
04:52 താഴെ ഒരു പോയിന്റ്‌ ചേർക്കുക “CDAC, NIC, NRC-FOSS are institutions of Government of India which develop and promote FOSS”.
05:18 ഇതിന്റെ നിറവും Guru ചെയ്ത editsന്റെ നിറവും വ്യത്യസ്ഥമാണെന്ന് കാണാം.
05:24 ഈ insertionന് മുകളിൽ മൗസ് വയ്ക്കുമ്പോൾ “Inserted: Ranjani” എന്ന സന്ദേശം ലഭിക്കുന്നു.
05:29 അതായത് ഒരു ഡോക്യുമെന്റ് രചയിതാവിന്റെ കയ്യിൽ തിരിച്ച് എത്തുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ ആൾക്കാർ എഡിറ്റിംഗ് നടത്താം.
05:34 ഇത് സേവ് ചെയ്യാതെ ഡോക്യുമെന്റ് ക്ലോസ് ചെയ്യുക.
05:45 നിരൂപകൻ വരുത്തിയ മാറ്റങ്ങൾ എങ്ങനെ രചയിതാവിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം എന്ന് നോക്കാം.
05:50 “Government-support-for-FOSS-in-India.odt” ഡോക്യുമെന്റിന്റെ രചയിതാവ് ഞാനാണ്‌ എന്ന് കരുതി Guru വരുത്തിയ മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
06:12 രണ്ടാമത്തെ പോയിന്റിൽ പോയിട്ട് ഡിലീറ്റ് ചെയ്ത 'reasons' ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' കൊടുക്കുക.
06:22 നിരൂപകൻ നിർദ്ദേശിച്ചത് പോലെ ടെക്സ്റ്റ്‌ നീക്കം ചെയ്യപ്പെട്ടതായി കാണാം.
06:28 ഇൻസേർട്ട് ചെയ്ത 'needs' എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Accept Change' സിലക്റ്റ് ചെയ്യുക. നിരൂപകൻ നിർദേശിച്ച മാറ്റങ്ങളോടെ ടെക്സ്റ്റ്‌ സാധാരണ പോലെ ആയതായി കാണാം.
06:39 ഈ രീതിയിൽ നിരൂപകൻ നിർദേശിച്ച എഡിറ്റുകൾ രചയിതാവിന് സ്വീകരിക്കാൻ കഴിയുന്നു.
06:49 ഒന്നാമത്തെ പോയിന്റിൽ പോയി ഡിലീറ്റ് ചെയ്ത “The OpenOffice document standard (ODF) has been notified under this policy” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Reject change' സിലക്റ്റ് ചെയ്യുക.
07:01 ഇത് ടെക്സ്റ്റിനെ സാധാരണ പോലെ ആക്കുന്നു. അതായത് നിരൂപകൻ നിര്‍ദ്ദേശിച്ച deletion രചയിതാവ് നിരാകരിക്കുന്നു.
07:09 അഞ്ചാമത്തെ പോയിന്റൽ പോയി “Government Schools in these states and in Orissa, Karnataka and Tamil Nadu learn Linux” എന്ന ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, 'Reject change' സിലക്റ്റ് ചെയ്യുക.
07:24 ഇത് റിവ്യൂവർ ഇൻസേർട്ട് ചെയ്ത ടെക്സ്റ്റ്‌ നീക്കം ചെയ്യുന്നു.
07:27 ഈ രീതിയിൽ ഓരോ addition അല്ലെങ്കിൽ deletion author ന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.
07:34 അവസാനമായി മാറ്റങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത ശേഷം EDIT >> CHANGESൽ പോയി 'Record', 'Show' ഓപ്ഷനുകൾ അണ്‍ ചെക്ക്‌ ചെയ്യുക.
07:56 അണ്‍ ചെക്ക്‌ ആയാൽ പിന്നിട് എഡിറ്റിംഗ് പ്രത്യേകം മാർക്ക്‌ ചെയ്യുന്നില്ല.
08:04 എല്ലാത്തിനും ഒടുവിൽ ഫയൽ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
08:11 അവസാനമായി അസൈൻമെന്റ്,
08:16 ഒരു ഡോക്യുമെന്റ് തുറന്ന് Record Changes മോഡിൽ അക്ഷര തെറ്റുകൾ തിരുത്തുക.
08:25 ഞാൻ നേരത്തേ ഈ അസൈൻമെന്റ് ഇവിടെ ചെയ്തിട്ടുണ്ട്.
08:30 ഇവിടെ ലഭ്യമായ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:35 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:39 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:44 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:48 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:52 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:03 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:12 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair