LibreOffice-Impress-on-BOSS-Linux/C2/Creating-a-presentation-document/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOffice Impressൽ ഒരു presentation ഡോക്യുമെന്റ് സൃഷ്ടിക്കുന്നതും basic formattingനെയും കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, Impress വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുകയും copy ചെയ്യുകയും ചെയ്യുന്നത്, fontകളും അവ ഫോർമാറ്റ് ചെയ്യുന്നതും. |
00:21 | ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4. |
00:29 | കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച നമ്മുടെ presentation “Sample Impress” തുറക്കാം. |
00:35 | സ്ക്രീനിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം. |
00:39 | മദ്ധ്യ ഭാഗം ‘Workspace’, ഇതാണ് നമ്മുടെ പ്രവർത്തന മേഖല. |
00:44 | “Workspace”ന് “View buttons” എന്ന അഞ്ച് ടാബുകളുണ്ട്. |
00:49 | നിലവിൽ “Normal” ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്. |
00:52 | സ്ലൈഡുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനപ്പെട്ട view ഇതാണ്. |
00:55 | “Outline” view ഓരോ സ്ലൈഡിലേയും titleകളും numeredഉം bulletedഉം ആയ ലിസ്റ്റുകളും ഓരോ ഔട്ട്ലൈൻ ഫോർമാറ്റിൽ കാണിക്കുന്നു. |
01:03 | “Notes” view നിങ്ങളെ ഓരോ സ്ലൈഡിനേയും കുറിച്ചുള്ള കുറിപ്പുകൾ ചേർക്കുന്നതിന് സഹായിക്കുന്നു. അവ presentation സമയത്ത് കാണിക്കുകയില്ല. |
01:10 | “Handout” view ഒരു handoutനായി സ്ലൈഡുകൾ പ്രിന്റ് ചെയ്യാൻ അനുവധിക്കുന്നു. |
01:14 | ഇവിടെ നമുക്ക് ഓരോ പേജിലും പ്രിന്റ് ചെയ്യേണ്ട സ്ലൈഡുകളുടെ എണ്ണം തിരഞ്ഞെടുക്കാം. |
01:19 | “Slide Sorter” view എല്ലാ സ്ലൈഡുകളെയും ചെറുതാക്കി കാണിക്കുന്നു. |
01:23 | വീണ്ടും “Normal” view ക്ലിക്ക് ചെയ്യാം. |
01:26 | സ്ക്രീനിന്റെ ഇടത് വശത്ത് “Slides” pane കാണാം. ഇത് presentationലെ സ്ലൈഡുകളുടെ ‘thumbnails’ കാണിക്കുന്നു. |
01:34 | വലത് വശത്ത് 5 sections ഉള്ള ഒരു “Tasks” pane ഉണ്ട്. |
01:40 | Layouts സെക്ഷനിൽ pre-packaged layouts കാണാം. |
01:43 | ഇവ നേരിട്ടോ അല്ലെങ്കിൽ ആവശ്യാനുസരണം പരിഷ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്. |
01:48 | ഓരോ സെക്ഷനും വിശധമായി ഈ ട്യൂട്ടോറിയൽ സീരീസ് പുരോഗമിക്കുമ്പോൾ മനസിലാക്കുന്നതാണ്. |
01:55 | ഇപ്പോൾ ഒരു സ്ലൈഡ് insert ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. “Slides” paneൽ നിന്ന് രണ്ടാമത്തെ സ്ലൈഡ് അതിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. |
02:02 | “Insert” എന്നിട്ട് “Slide” ക്ലിക്ക് ചെയ്യുക. |
02:05 | രണ്ടാമത്തെ സ്ലൈഡിന് ശേഷം പുതിയൊരു ഒഴിഞ്ഞ സ്ലൈഡ് ചേർക്കപ്പെട്ടതായി കാണാം. |
02:10 | സ്ലൈഡിന് ഓരോ title ചേർക്കുന്നതിനായി ‘Click to add Title’ എന്ന ടെക്സ്റ്റ് ബാറിൽ ക്ലിക്ക് ചെയ്യുക. |
02:17 | ‘Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് ടെക്സ്റ്റ് ബോക്സിന് പുറത്ത് ക്ലിക്ക് ചെയുക. |
02:23 | ഇങ്ങനെ title ചേർക്കാവുന്നതാണ്. |
02:26 | ഒരു സ്ലൈഡിന്റെ കോപ്പി ഉണ്ടാക്കുവാൻ രണ്ട് മാർഗങ്ങളുണ്ട്. |
02:30 | ആദ്യത്തേത് “Insert” ക്ലിക്ക് ചെയ്ത് “Duplicate Slide” കൊടുക്കുക. |
02:35 | മുൻപത്തെ സ്റ്റെപ്പിൽ സൃഷ്ടിച്ച സ്ലൈഡിന് ശേഷം അതേ പോലുള്ള ഒരു സ്ലൈഡ് കൂടി ചേർക്കപ്പെട്ടതായി കാണാം. |
02:42 | രണ്ടാമത്തേത്, “Workspace” paneലെ “Slide Sorter” ടാബിൽ ക്ലിക്ക് ചെയ്ത് slide sorter viewലേക്ക് പോകുക. |
02:50 | ഏഴാമത്തെ സ്ലൈഡ് കോപ്പി ചെയ്യുന്നതിനായി അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ നിന്ന് “Copy” തിരഞ്ഞെടുക്കുക. |
02:58 | അവസാന സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "Paste" ക്ലിക്ക് ചെയ്യുക. |
03:01 | ‘After’ തിരഞ്ഞെടുത്ത് ‘OK’ ക്ലിക്ക് ചെയ്യുക. |
03:04 | ഇപ്പോൾ നിങ്ങൾ presentationന്റെ അവസാന ഭാഗത്ത് ഒരു slide കോപ്പി ചെയ്തു. |
03:10 | ഇപ്പോൾ fontsഉം അവ ഫോർമാറ്റ് ചെയ്യുന്ന മാർഗങ്ങളും നോക്കാം. |
03:15 | ‘Long term goal’ എന്ന സ്ലൈഡ് അതിൽ ഡബിൾ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. |
03:20 | “Body” ടെക്സ്റ്റ് ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലക്റ്റ് ചെയ്യുക. എന്നിട്ട് ഡിലീറ്റ് ചെയ്യുക. |
03:26 | താഴെ പറയുന്നവ ടൈപ്പ് ചെയ്യുക; Reduce cost, Reduce dependence on few vendors, Develop customized applications. |
03:37 | font typeഉം font sizeഉം മാറ്റുന്നത് Libre Office Writer documentsലേത് പോലെ തന്നെയാണ്. |
03:43 | ഒരു വരി ടെക്സ്റ്റ് തിരഞ്ഞെടുക്കുക. “Text Format” ടൂൾ ബാറിൽ “Albany” Font type “Arial Black” ആയി മാറ്റുക. |
03:52 | “32” എന്ന font size “40” ആക്കി മാറ്റുക. |
03:56 | ടെക്സ്റ്റ് ബോക്സിന് പുറത്ത് ക്ലിക്ക് ചെയ്യുക. |
03:59 | Fontലെ മാറ്റം ശ്രദ്ധിക്കുക. |
04:02 | font മാറ്റുന്നതിനായി മെയിൻ മെനുവിലെ "Format"ഉം എന്നിട്ട് "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്. |
04:09 | ഇത് നമ്മുടെ ആവശ്യാനുസരണം Font, Style, Size എന്നിവ സെറ്റ് ചെയ്യാവുന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
04:16 | ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. |
04:19 | fontന്റെ നിറം മാറ്റാൻ ‘Development up to present’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക. |
04:25 | Body ടെക്സ്റ്റ് ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലകറ്റ് ചെയ്യുക. |
04:30 | font color ഐക്കണിന് അടുത്തുള്ള downward arrow ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക. |
04:37 | ടെക്സ്റ്റ് ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. |
04:40 | നിറത്തിൽ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക. |
04:43 | Bold, Italics, Underline എന്നിവയുടെ ഫോർമാറ്റിങ് LibreOffice Writer documentsലേത് പോലെയാണ്. |
04:50 | ‘Recommendations’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക. |
04:53 | “Body” ടെക്സ്റ്റ് ബോക്സിൽ ക്ലിക്ക് ചെയ്ത് ടെക്സ്റ്റിന്റെ ഒരു വരി തിരഞ്ഞെടുക്കുക. |
04:58 | Bold, Italics, Underline ഐക്കണുകൾ ക്ലിക്ക് ചെയ്യുക. |
05:03 | ടെക്സ്റ്റ് ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. |
05:06 | ടെക്സ്റ്റിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
05:08 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
05:11 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് Impress വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുന്നതും കോപ്പി ചെയ്യുന്നതും, fontകളും അവ ഫോർമാറ്റ് ചെയ്യുന്നതും. |
05:24 | അസൈൻമെന്റ്, |
05:28 | ഒരു പുതിയ presentation തയ്യാറാക്കുക. |
05:30 | മൂന്നാമത്തേയും നാലാമത്തേയും സ്ലൈഡുകൾക്ക് ഇടയിലായി ഒരു സ്ലൈഡ് insert ചെയ്യുക. |
05:35 | presentationന്റെ അവസാനം നാലാമത്തെ സ്ലൈഡിന്റെ ഒരു കോപ്പി സൃഷ്ടിക്കുക. |
05:40 | രണ്ടാമത്തെ സ്ലൈഡിൽ ഒരു ടെക്സ്റ്റ് ബോക്സ് സൃഷ്ടിച്ച് അതിൽ ടെക്സ്റ്റ് ടൈപ്പ് ചെയ്യുക. |
05:45 | font size 32 ആക്കുക. |
05:49 | ടെക്സ്റ്റ് bold, italic, underlined, blue color എന്നിങ്ങനെ മാറ്റുക. |
05:56 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:59 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:02 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:07 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:12 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:16 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
06:23 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:27 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:35 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:46 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay, നന്ദി. |