Java/C2/Non-static-block/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Javaയിലെ Non-static block എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | non-static block നെ കുറിച്ച് |
00:10 | എപ്പോഴാണ് ഒരു non-static block എക്സിക്യൂട്ട് ചെയ്യുന്നത്. |
00:13 | non-static blockന് ഉദാഹരണം. |
00:16 | constructorsന്റെ ആവശ്യം. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu version 11.10 Java Development Environment jdk 1.6 Eclipse 3.7.0 |
00:26 | ഈ ട്യൂട്ടോറിയലിനായി |
00:29 | Eclipse ഉപയോഗിച്ച് Javaയിൽ constructor സൃഷ്ടിക്കാൻ അറിഞ്ഞിരിക്കണം. |
00:33 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:38 | ഇപ്പോൾ non-static block എന്താണെന്ന് നോക്കാം. |
00:42 | curly ബ്രാക്കറ്റുകൾക്കുള്ളിൽ എഴുതുന്ന കോഡിനെ non-static block എന്ന് പറയുന്നു. |
00:46 | അതിന്റെ ഘടന ഇവിടെ കാണിക്കുന്നു. |
00:51 | എപ്പോഴാണ് ഒരു non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നത് ? |
00:54 | സൃഷ്ടിക്കപ്പെട്ട ഓരോ objectനും വേണ്ടിയാണ് non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നത്. |
00:58 | 'constructor'ന്റെ എക്സിക്യൂഷന് മുൻപ് ഇത് എക്സിക്യൂട്ട് ചെയ്യുന്നു. |
01:04 | ഒരു ക്ലാസ്സിന്റെ instance variables നെ ഇതിന് initialize ചെയ്യാൻ സാധിക്കും. |
01:08 | കണക്ക് കൂട്ടലുകൾ പോലുള്ള മറ്റ് എക്സിക്യൂഷനും ഈ ബ്ലോക്കിൽ നൽകാവുന്നതാണ്. |
01:14 | ഇപ്പോൾ Eclipseലേക്ക് പോയി ഒരു non-static block ഉപയോഗിച്ച് നോക്കാം. |
01:22 | Eclipseൽ NonStaticTest എന്ന ക്ലാസ്സ് തുറന്നിട്ടുണ്ട്. |
01:28 | A എന്ന് പേരുള്ള ഒരു ക്ലാസും സൃഷ്ടിച്ചിട്ടുണ്ട്. |
01:33 | ആദ്യമായി, class Aക്ക് ഉള്ളിൽ int വേരിയബിൾ സൃഷ്ടിക്കുന്നു. |
01:38 | അതിനായി ടൈപ്പ് ചെയ്യുക int a semicolon. Enter പ്രസ് ചെയ്യുക. |
01:46 | Curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Non static block of an instance of Class A semicolon. |
02:12 | എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ The value of a is plus a semicolon. |
02:32 | ഇപ്പോൾ ഒരു constructor ഡിക്ലയർ ചെയ്യാം. |
02:35 | ടൈപ്പ് ചെയ്യുക public A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറന്ന് എന്റർ കൊടുക്കുക. |
02:51 | എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Constructing object of type A semicolon. |
03:10 | എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ The value of a is plus a semicolon. |
03:35 | ഫയൽ സേവ് ചെയ്യുക. |
03:44 | Eclipse ൽ, NonStaticTest classന് ഉള്ളിലായി class Aയുടെ ഒരു object സൃഷ്ടിക്കാം. |
03:53 | ടൈപ്പ് ചെയ്യുക A space a1 equal to new space A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon |
04:08 | അടുത്ത വരിയിൽ class Aയുടെ ഒരു object കൂടി സൃഷ്ടിക്കുന്നു. |
04:12 | ടൈപ്പ് ചെയ്യുക A space a2 equal to new space A തുറക്കുകയും അടക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semicolon. |
04:25 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാനായി Ctrl &S, Ctrl &F11 കീകൾ പ്രസ് ചെയ്യുക. |
04:32 | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു. |
04:35 | ഇവിടെ കാണാൻ കഴിയുന്നത് പോലെ , ആദ്യത്തെ object സൃഷ്ടിക്കപ്പെടുമ്പോൾ , non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. non-static block of an instance of class A |
04:45 | എന്നിട്ട്, instance variable a പൂജ്യത്തിൽ initialize ചെയ്യുന്നു. |
04:53 | അതിന് ശേഷം constructor എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. “ Constructing object of type A”. |
05:02 | ഇവിടെ വീണ്ടും instance variable പൂജ്യത്തിൽ initialize ചെയ്യുന്നു. |
05:07 | വീണ്ടും രണ്ടാമത്തെ object സൃഷ്ടിക്കപ്പെടുമ്പോൾ, non-static block എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. |
05:16 | ഇങ്ങനെ ഈ പ്രവർത്തി ആവർത്തിക്കപ്പെടുന്നു. |
05:20 | ഒരു ക്ലാസ്സിൽ നമുക്ക് ഒന്നിലധികം non-static blocks ഉൾപ്പെടുത്താവുന്നതാണ്. |
05:25 | അവ classൽ പ്രത്യക്ഷപ്പെടുന്നതിന്റെ മുറയ്ക്ക് എക്സിക്യൂട്ട് ചെയ്യുന്നു. |
05:30 | അതൊന്ന് ശ്രമിച്ച് നോക്കാം. |
05:34 | class A ൽ ആദ്യത്തേതിന് ശേഷം ഒരു ബ്ലോക്ക് കൂടി ഉൾപ്പെടുത്തുക. |
05:43 | അതിനായി ടൈപ്പ് ചെയ്യുക. |
05:47 | System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ Second Non static block of an instance of Class A semicolon. |
06:08 | എന്നിട്ട് ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The value of a is plus a semicolon. |
06:30 | ഫയൽ സേവ് ചെയ്യാനായി Ctrl & S പ്രസ് ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യാനായി Ctrl & F11 പ്രസ് ചെയ്യുക. |
06:44 | ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു. |
06:48 | ആദ്യത്തെ ബ്ലോക്ക് എക്സിക്യൂട്ട് ചെയ്തതിന് ശേഷം രണ്ടാമത്തേത് എക്സിക്യൂട്ട് ചെയ്യുന്നത് കാണാം . |
06:58 | അതിന് ശേഷം മാത്രം constructor എക്സിക്യൂട്ട് ചെയ്യുന്നു. |
07:07 | constructorsന്റെ ആവശ്യം എന്താണെന്ന് നിങ്ങൾക്കിപ്പോൾ തോന്നുന്നുണ്ടാകും. |
07:10 | അതിനുള്ള ഉത്തരം, നമുക്ക് default constructor ആവശ്യമില്ല. |
07:15 | പക്ഷേ non-static block parameterize ചെയ്യാൻ കഴിയുകയില്ല. |
07:18 | പുറത്ത് നിന്ന് മൂല്യങ്ങൾ സ്വീകരിക്കുന്ന objects സൃഷ്ടിക്കാൻ കഴിയുന്നില്ല. |
07:22 | അതായത് non-static block constructorന് പകരമല്ല. |
07:27 | ചുരുക്കത്തിൽ |
07:29 | ഇവിടെ പഠിച്ചത് |
07:32 | non-static block ഉപയോഗിക്കുന്നത്. |
07:35 | അസൈൻമെന്റ്, B എന്ന് പേരുള്ള ഒരു ക്ലാസ്സ് സൃഷ്ടിക്കുക. |
07:39 | ട്യൂട്ടോറിയലിൽ പറഞ്ഞിട്ടുള്ളത് പോലെ ഒരു non-static block ഉം ഒരു constructor ഉം സൃഷ്ടിക്കുക. |
07:44 | NonStaticTest classൽ class Bയുടെ ഒരു object സൃഷ്ടിക്കുക. |
07:49 | ഔട്ട്പുട്ട് പരിശോധിക്കുക. |
07:51 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
07:53 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:56 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:00 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
08:06 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:08 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:12 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:22 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:28 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:37 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:40 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |