Java/C2/Nested-if/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | javaയിലെ Nested-If and Ternary Operator എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിന്റെ അവസാനത്തോടെ നിങ്ങൾക്ക് Nested-If Statementsഉം Ternary operatorsഉം വിശദീകരിക്കാനും അവ Java പ്രോഗ്രാമിൽ ഉപയോഗിക്കുവാനും അറിഞ്ഞിരിക്കണം. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu v 11.10, JDK 1.6, EclipseIDE 3.7.0 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, |
00:29 | relational, logical operators ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:33 | കൂടാതെ if...else തുടങ്ങിയ control flow statementsഉം. |
00:36 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:41 | ഒരു if സ്റ്റേറ്റ്മെന്റിനുള്ളിലെ മറ്റൊരു if സ്റ്റേറ്റ്മെന്റിനെ nested-if സ്റ്റേറ്റ്മെന്റ് എന്ന് പറയുന്നു. |
00:49 | Nested-If സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം. |
00:53 | കണ്‍ഡിഷൻ 1 true ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2പരിശോധിക്കുന്നു. |
00:59 | കണ്‍ഡിഷൻ 2ന് വേണ്ടി മറ്റൊരു If സ്റ്റേറ്റ്മെന്റിൽ ഉപയോഗിച്ചിരിക്കുന്നു. |
01:03 | കണ്‍ഡിഷൻ 2 true ആണെങ്കിൽ പ്രോഗ്രാം Statement അല്ലെങ്കിൽ block 1 എക്സിക്യൂട്ട് ചെയ്യുന്നു. |
01:09 | അല്ലെങ്കിൽ Statement അല്ലെങ്കിൽ block 2 എക്സിക്യൂട്ട് ചെയ്യുന്നു. |
01:13 | കണ്‍ഡിഷൻ 1 false ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2 പരിശോധിക്കുന്നില്ല. |
01:18 | പകരം else സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു, അതായത് block 3. |
01:24 | ഇത് നന്നായി മനസിലാക്കുന്നതിനായി ഒരു ഉദാഹരണം നോക്കാം. |
01:28 | നമുക്ക് eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമുള്ള ഘടനയും ഉണ്ട്. |
01:32 | NestedIfDemo എന്ന ക്ലാസ്സ് സൃഷ്ടിച്ച് അതിൽ മെയിൻ method ചേർത്തിട്ടുണ്ട്. |
01:37 | ഇവിടെ, ഒരു സംഖ്യ ഇരട്ട സംഖ്യ ആണോ ഒറ്റ സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു. |
01:42 | Nested-if ഉപയോഗിച്ച് നെഗറ്റീവ് സംഖ്യകളും കൈകാര്യം ചെയ്യും. |
01:46 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക |
01:49 | int n = minus 5; |
01:54 | നെഗറ്റീവ് സംഖ്യ സ്റ്റോർ ചെയ്യാൻ വേരിയബിൾ n സൃഷ്ടിക്കുന്നു. |
01:58 | ഇപ്പോൾ if കണ്‍ഡിഷൻ എഴുതാം. |
02:01 | അടുത്ത വരിയിൽ |
02:02 | if (n < 0) |
02:07 | curly ബ്രാക്കറ്റ് തുറന്നിട്ട് എന്റർ കൊടുക്കുക. |
02:10 | System.out.println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ (“Negative number”); |
02:22 | ആദ്യം ആ സംഖ്യ നെഗറ്റീവ് സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു. |
02:25 | ആണെങ്കിൽ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കേണ്ട കാര്യമില്ല. |
02:29 | സംഖ്യ, നെഗറ്റീവ് അല്ലെങ്കിൽ, ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു. |
02:34 | അടുത്ത വരിയിൽ
else { } എന്റർ കൊടുക്കുക. |
02:42 | Execution, else partൽ വരുകയാണെങ്കിൽ |
02:45 | അതിനർത്ഥം സംഖ്യ, നെഗറ്റീവ് അല്ല എന്നാണ്. |
02:48 | അതിനാൽ else partനുള്ളിൽ ഒറ്റ സംഖ്യ ആണോ ഇരട്ട ആണോ എന്ന് പരിശോധിക്കുന്നു. |
02:52 | ടൈപ്പ് ചെയ്യുക |
02:53 | if (n modulus 2 double equal to 0) { എന്റർ കൊടുക്കുക. |
03:03 | System.out.println(“Even number”);
} else { എന്റർ കൊടുക്കുക ടൈപ്പ് ചെയ്യുക System.out.println(“Odd number”); } |
03:29 | അതായത് നെഗറ്റീവ് സംഖ്യകളെ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന പരിശോധനക്ക് പരിഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു. |
03:34 | ഇപ്പോൾ കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. |
03:37 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. പ്രതീക്ഷിച്ചത് പോലെ ഔട്ട്‌പുട്ട് “negative number” എന്നാണ്. |
03:43 | ഇപ്പോൾ ഒരു പോസിറ്റീവ് സംഖ്യ കൊടുക്കാം. |
03:46 | n = -5നെ n = 5 ആക്കുക. |
03:53 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:57 | ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ " odd number” എന്നാണ്. ഇപ്പോൾ ഒരു ഇരട്ട സംഖ്യ കൊടുക്കാം. |
04:04 | n = 5നെ n = 10 എന്ന് ആക്കുക. |
04:09 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:12 | ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ "even number” എന്നാണ്. |
04:17 | ഇങ്ങനെ ഒരു if സ്റ്റേറ്റ്മെന്റിനെ മറ്റൊന്നിനുള്ളിൽ ഉൾപ്പെടുത്തുന്നതിനെ nested-if എന്ന് വിളിക്കുന്നു. |
04:22 | ഇവിടെ Nestingന്റെ എന്നതിന് ഒരു പരിധിയും ഇല്ല. |
04:25 | എന്നാൽ 3 ലെവലിൽ കൂടിയ nestingലേക്ക് പോകാതിരുന്നാൽ നന്നായിരിക്കും. |
04:31 | ഇപ്പോൾ ternary operator നോക്കാം. |
04:33 | മെയിൻ method വൃത്തിയാക്കുന്നു. |
04:37 | ഒരു സംഖ്യയെ 2 കൊണ്ട് ഹരിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു. |
04:40 | ഇത് വളരെ എളുപ്പമാണെങ്കിലും ഒറ്റ സംഖ്യ ആണെങ്കിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്. |
04:45 | 7നെ 2 കൊണ്ട് ഹരിക്കുമ്പോൾ 3 കിട്ടുന്നു. |
04:48 | എന്നാൽ നമുക്ക് ഫലം round off ചെയ്യണമെങ്കിൽ, |
04:50 | അതായത് 7നെ 3 കൊണ്ട് ഹരിക്കുമ്പോൾ 3 ന് പകരം 4 കിട്ടണം, |
04:56 | ചുരുക്കത്തിൽ, അടുത്ത സംഖ്യ ആണ് വേണ്ടത്. |
04:59 | അത്തരത്തിലുള്ള ഒരു പ്രോഗ്രാം എങ്ങനെ എഴുതുമെന്നു നോക്കാം. |
05:01 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int n, nHalf ; |
05:08 | സംഖ്യ nലും അതിന്റെ പകുതി nHalf ലും സ്റ്റോർ ചെയ്യുന്നു. |
05:13 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക n = 5; |
05:18 |
അടുത്തത് ടൈപ്പ് ചെയ്യുക if (n % 2 == 0) { എന്റർ കൊടുക്കുക. |
05:28 | ടൈപ്പ് ചെയ്യുക
nHalf = n / 2; } else { nHalf = (n + 1) / 2; } |
05:50 | നമ്മൾ സംഖ്യ ഒറ്റയാണോ ഇരട്ടയാണോ എന്ന് പരിശോധിച്ചിട്ട് അതിനനുസരിച്ച് ഹരണം നടത്തുന്നു. |
05:55 | പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ടോ എന്ന് കാണാൻ ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കുന്നു. |
05:59 | ടൈപ്പ് ചെയ്യുക System.out.println(nHalf); |
06:11 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:14 | നമ്മുടെ ലക്ഷ്യം നിറവേറ്റപ്പെട്ടു. ഔട്ട്‌പുട്ട് 2 ന് പകരം 3 കിട്ടുന്നു. |
06:21 | ശ്രദ്ധിക്കുക, ഒരു കണ്‍ഡിഷന് അനുസൃതമായി ഒരു വേരിയബിളിന് മൂല്യം നൽകുക എന്നത് മാത്രമാണ് നമ്മൾ ഇവിടെ ചെയ്തത്. |
06:27 | പക്ഷേ, നമ്മുടെ പ്രോഗ്രാമിൽ ലോജിക്കിനെക്കാൾ കൂടുതൽ syntax ആണ് ഉള്ളത്. |
06:31 | ഈ സാഹചര്യങ്ങളിൽ, ternary operator കോഡ് ലളിതമാക്കുന്നു. |
06:35 | Nested-if ന് സമാനമായ ഫലങ്ങൾ നൽകുന്ന ഒരു കണ്‍ഡിഷനൽ operator ആണ് Ternary Operator. |
06:40 | ഇതിന് ഒരു question മാർക്കോട് കൂടിയ ചെറിയ ഒരു ഘടനയാണ് ഉള്ളത്. |
06:45 | ഇതിന് ഒരേ സമയം മൂന്ന് operands ഉണ്ട്. |
06:48 | Ternary Operatorന്റെ ഘടന നോക്കാം. |
06:53 | പരിശോധിക്കേണ്ട കണ്‍ഡിഷനാണ് expression. |
06:56 | കണ്‍ഡിഷൻ true ആണെങ്കിൽ, വേരിയബിൾ റിസൾട്ടിന്റെ മൂല്യമാണ് operand 1. |
07:03 | കണ്‍ഡിഷൻ false ആണെങ്കിൽ, കൊടുക്കേണ്ട മൂല്യമാണ് operand 2 |
07:09 | ഇത് നമ്മുടെ പ്രോഗ്രാമിൽ ഉപയോഗിക്കാം. |
07:12 | ആദ്യം if-else സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക. |
07:17 | ടൈപ്പ് ചെയ്യുക nHalf = n % 2 == 0 ? n / 2 : (n + 1) / 2 semi-colon |
07:41 | ഈ സ്റ്റേറ്റ്മെന്റ് പറയുന്നത് |
07:43 | n ഇരട്ട സംഖ്യ ആണെങ്കിൽ, n Half n ഭാഗം 2 ആണ്. അല്ലെങ്കിൽ അത് n അധികം 1 ഭാഗം 2ആണ്. |
07:50 | ഇത് പ്രവർത്തിപ്പിച്ച് നോക്കാം. |
07:52 | സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. Ctrl S, Ctrl F11 keyകൾ പ്രസ് ചെയ്യുക. |
07:59 | ഔട്ട്‌പുട്ട് പ്രതീക്ഷിച്ച പോലെയാണ്. |
08:02 | ഇങ്ങനെ ternary operator കോഡിനെ വായിക്കാൻ എളുപ്പമുള്ളതാക്കി മാറ്റുന്നു. |
08:09 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:11 | ഇവിടെ പഠിച്ചത് |
08:13 | Nested-If Statements, Ternary Operator |
08:15 | ഒരു Java പ്രോഗ്രാമിൽ ഇവയുടെ ഉപയോഗം. |
08:22 | ഒരു അസ്സൈൻമെന്റ് |
08:23 | Nested-Ifഉം Ternary operatorഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക് വേണ്ടി Java പ്രോഗ്രാം എഴുതുക. |
08:28 | ഒരു സംഖ്യ ഇരട്ട സംഖ്യ ആണോയെന്നും 11ന്റെ ഗുണനം ആണോയെന്നും nested-if ഉപയോഗിച്ച് പരിശോധിക്കുക. |
08:34 | Ternary operator ഉപയോഗിച്ച് തന്നിട്ടുള്ള രണ്ട് സംഖ്യകളിൽ നിന്ന് വലുത് കണ്ടെത്തുക. |
08:40 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:45 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:52 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
08:54 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:57 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09:07 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:11 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:17 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:26 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |