Java/C2/Method-overloading/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Javaയിലെ method overloading എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 എന്താണ് method overloading ?
00:10 method overload ചെയ്യുന്നത്.
00:13 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu version 11.10 OS Java Development kit 1.6 Eclipse 3.7.0

00:24 ഈ ട്യൂട്ടോറിയലിനായി
00:26 eclipse ഉപയോഗിച്ച് methods സൃഷ്ടിക്കുവാനും constructor overload ചെയ്യുവാനും അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 എന്താണ് method overloading ?
00:42 ഒരു classൽ ഒരേ പേരിലുള്ള രണ്ടോ അതിലധികമോ methods ഡിഫൈൻ ചെയ്യുന്നു.
00:46 അവ parametersന്റെ എണ്ണത്തിലോ ടൈപ്പിലോ വ്യത്യസ്ഥമായിരിക്കും.
00:50 ഈ methodsനെ overloaded methods എന്ന് പറയുന്നു.
00:54 ഈ പ്രവർത്തിയെ method overloading എന്ന് പറയുന്നു.
00:57 ഇപ്പോൾ method എങ്ങനെ overload ചെയ്യാമെന്ന് നോക്കാം.
01:00 eclipseAddition എന്ന class ഉണ്ട്.
01:06 ആ ക്ലാസ്സിനുള്ളിൽ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.
01:10 ടൈപ്പ് ചെയ്യുക int a is equal to 10 int b is equal to 5
01:19 ഈ രണ്ട് ഇന്റിജറുകൾ കൂട്ടുവാൻ ഒരു method സൃഷ്ടിക്കുക.
01:23 ടൈപ്പ് ചെയ്യുക void add parentheses.
01:30 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println.
01:40 പരാൻതീസിസിനുള്ളിൽ a+b.
01:44 ഈ method രണ്ട് ഇന്റിജർ വേരിയബിളുകളുടെ തുക നൽകുന്നു.
01:50 രണ്ട് parameterകൾ ഉള്ള മറ്റൊരു method സൃഷ്ടിക്കാം.
01:55 ടൈപ്പ് ചെയ്യുക void addTwoNumbers.
02:04 പരാൻതീസിസിനുള്ളിൽ int num1 comma int num2
02:14 എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ System dot out dot println num1 plus num2
02:35 ഈ method അതിലേക്ക് argument ആയി പാസ്‌ ചെയ്യുന്ന രണ്ട് മൂല്യങ്ങളുടെ തുക നൽകുന്നു.
02:44 ഈ classന്റെ ഒരു object സൃഷ്ടിച്ച്‌ ഈ methods കാൾ ചെയ്യാം.
02:49 Main methodൽ ടൈപ്പ് ചെയ്യുക Addition അതായത് classന്റെ പേര് obj is equalto new Addition parentheses semicolon.
03:13 എന്നിട്ട് Obj.add
03:18 എന്നിട്ട് Obj.addTwonumbers പരാൻതീസിസിനുള്ളിൽ രണ്ട് arguments പാസ്‌ ചെയ്യുന്നു.
03:33 നമ്മൾ floating point മൂല്യങ്ങൾ ആണ് പാസ്‌ ചെയ്യുന്നതെന്ന് കരുതുക.
03:37 ടൈപ്പ് ചെയ്യുക 2.5 comma integer 3.
03:45 ഒരു എറർ കിട്ടുന്നു, the method addTwoNumbers int comma int of the class addition is not applicable for the argument double comma int.
03:57 ഇത് തിരുത്തുന്നതിനായി methodൽ intന് പകരം double കൊടുക്കാം.
04:06 അതിനാൽ, intന് പകരം double കൊടുത്ത് ഫയൽ സേവ് ചെയ്യുക.
04:12 എറർ തിരുത്തപ്പെട്ടതായി കാണുന്നു.
04:17 കൂടാതെ, Java സ്വയമേ തന്നെ int നെ double ആക്കി മാറ്റുമെന്ന് നമുക്ക് അറിയാവുന്നതാണല്ലോ.
04:24 ഇവിടെ ഇന്റിജർ arguments പാസ്‌ ചെയ്യാവുന്നതാണ്.
04:28 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:32 ഔട്ട്‌പുട്ടിൽ രണ്ട് ഇന്റിജർ വേരിയബിളുകളുടെ തുകയും
04:37 നമ്മൾ പാസ്‌ ചെയ്ത രണ്ട് argumentsന്റെ തുകയും കാണാം.
04:43 രണ്ട് methodഉം ഒരേ പ്രവർത്തനം തന്നെയാണ് നടത്തുന്നത് എന്ന് കാണാം.
04:50 ഒരേ ഒരു വ്യത്യാസം ആദ്യത്തെ methodന് parameter ഒന്നും ഇല്ലാത്തപ്പോൾ രണ്ടാമത്തേതിന് parameters ഉണ്ട് എന്നതാണ്.
05:00 ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, നമുക്ക് javaയിൽ method overloading ഉപയോഗിക്കാവുന്നതാണ്.
05:05 അതായത്, ഈ രണ്ട് methodകൾക്കും ഒരേ പേര് നൽകുന്നു.
05:09 addTwoNumbersന് പകരം add നൽകുക. ഇവിടേയും മാറ്റം വരുത്തുക.
05:29 ഇതേ പ്രവർത്തി ചെയ്യുന്ന ഒരു method കൂടി ഡിഫൈൻ ചെയ്യുന്നു.
05:33 ടൈപ്പ് ചെയ്യുക void add.
05:38 പരാൻതീസിസിനുള്ളിൽ int n1 comma int n2 comma int n3.
05:51 ഇവിടെ മൂന്ന് parameters നൽകി
05:54 curly ബ്രാക്കറ്റിനുള്ളിൽ System dot out dot println.
06:03 പരാൻതീസിസിനുള്ളിൽ n1 plus n2 plus n3
06:11 ഈ method മൂന്ന് സംഖ്യകളുടെ തുക നൽകുന്നു.
06:17 ഈ method കാൾ ചെയ്യാം.
06:19 ടൈപ്പ് ചെയ്യുക obj dot add 1 comma 5 comma 4
06:35 സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:39 ഔട്ട്‌പുട്ടിൽ മൂന്ന് സംഖ്യകളുടെ തുക കാണാം. അതായത് 10
06:47 Java compiler parametersന് അനുസരിച്ച് ശരിയായ method overload ചെയ്യുന്നു.
06:52 ഇത് പാസ്‌ ചെയ്യുന്ന parameterന്റെ എണ്ണവും ടൈപ്പും പരിശോധിക്കുന്നു.
06:57 അതിനാൽ ഒരു പ്രോഗ്രാമർ എന്ന നിലയിൽ നമ്മൾ methodന്റെ നെയിമിനെ കുറിച്ചോ പാസ്‌ ചെയ്യേണ്ട argumentന്റെ ടൈപ്പിനെ കുറിച്ചോ എണ്ണത്തെ കുറിച്ചോ ആലോചിക്കേണ്ടതില്ല.
07:05 നമുക്ക് stringsനെ append ചെയ്യുന്ന ഒരു method കൂടി സൃഷ്ടിക്കാം.
07:11 അതായത് ഒരു overload method കൂടി സൃഷ്ടിക്കുന്നു.
07:15 ടൈപ്പ് ചെയ്യുക void add String s1 comma String s2.
07:29 curly ബ്രാക്കറ്റിനുള്ളിൽ System dot out dot println
07:41 പരാൻതീസിസിനുള്ളിൽ s1 plus s2.
07:45 ഈ method കാൾ ചെയ്യാം.
07:50 ടൈപ്പ് ചെയ്യുക obj dot add
07:55 പരാൻതീസിസിനുള്ളിൽ ഡബിൾ quotesൽ Hello comma ഡബിൾ quotesൽ space World
08:07 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:12 ഔട്ട്‌പുട്ടിൽ ഇങ്ങനെ കാണുന്നു Hello space World.
08:16 അതായത്, രണ്ട് string arguments ഉള്ള add method stringsനെ append ചെയ്യുന്നു.
08:21 ഇനി add methodനെ റിട്ടേണ്‍ ടൈപ്പോടെ ഡിക്ലയർ ചെയ്യുന്നുവെന്ന് കരുതുക.
08:27 ടൈപ്പ് ചെയ്യുക int add parentheses parameter ഇല്ല. curly brackets
08:40 ഒരു എറർ കാണുന്നു. duplicate method add in type addition.
08:48 ഇതെന്തന്നാൽ നമ്മൾ നേരത്തേ parameters ഇല്ലാത്ത add method ഡിക്ലയർ ചെയ്തിട്ടുണ്ട്.
08:54 ഓർക്കുക, methodനെ overload ചെയ്യാൻ parametersൽ വ്യത്യാസം വരുത്തണം.
08:58 വിവിധ റിട്ടേണ്‍ ടൈപ്പ് ഉപയോഗിച്ച് method overload നടത്താൻ കഴിയില്ല.
09:03 ഈ method നീക്കം ചെയ്ത് ഫയൽ സേവ് ചെയ്യുക.
09:09 ഇങ്ങനെയാണ് javaയിൽ method overloading ചെയ്യുന്നത്.
09: 16 ഇവിടെ പഠിച്ചത്,
09:18 method overloadingനെ കുറിച്ച്
09:20 method overload ചെയ്യുന്നത്
09:22 method overloadingന്റെ പ്രയോജനം.
09:25 അസൈൻമെന്റ്, വ്യവകലനം നിർവഹിക്കുന്ന substract എന്ന ഒരു method സൃഷ്ടിച്ച് അതിനെ overload ചെയ്യുക.
09:33 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
09:36 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:42 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:45 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:52 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:56 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:05 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:11 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:19 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:21 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble