Java/C2/For-Loop/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Javaയിലെ for loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, Javaയിൽ എങ്ങനെ 'for' loop ഉപയോഗിക്കാം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu 11.10, JDK 1.6 Eclipse 3.7.0 |
00:24 | ഇതിനായി Javaയിലെ relational operators, if statement എന്നിവ അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക. |
00:40 | for loopന്റെ ഘടന ഇതാണ്. |
00:44 | ഇത് initialization, loop condition, increment എന്നിവ ഉൾകൊള്ളുന്നു. |
00:51 | എന്നിട്ട്, loopകണ്‍ഡിഷൻ true ആയിരിക്കുന്നിടത്തോളം എക്സിക്യൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന for block. |
01:00 | Eclipseൽ ഒരു ഉദാഹരണം നോക്കാം. |
01:04 | eclipseലേക്ക് പോകുക. |
01:07 | For Loop Demo എന്ന class സൃഷ്ടിച്ചിട്ടുണ്ട്. |
01:12 | main methodനുള്ളിൽ for loop ചേർക്കാം. |
01:17 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int i semicolon. |
01:24 | എന്നിട്ട് for പരാൻതീസിസിനുള്ളിൽ i equal to 0 semicolon i less than 10 semicolon i equal to i plus 1. |
01:45 | Loopന്റെ പുരോഗതി തീരുമാനിക്കുന്നത് ഈ സ്റ്റേറ്റ്മെന്റ് ആണ്. |
01:53 | i =0 എന്നത് loop ആരംഭിക്കുമ്പോൾ ഉള്ള കണ്‍ഡിഷനാണ്. |
01:58 | ഈ കണ്‍ഡിഷൻ വേരിയബിളിനെ initialize ചെയ്യുന്നു. |
02:05 | i<10 എന്നത് loop running കണ്‍ഡിഷനാണ്. |
02:09 | കണ്‍ഡിഷൻ true ആണെങ്കിൽ for ബ്ലോക്ക് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. |
02:14 | അല്ലെങ്കിൽ ഇത് പരിഗണിക്കുന്നില്ല. |
02:17 | അതായത് i, പത്തോ അതിൽ കൂടുതലോ ആണെങ്കിൽ ബ്ലോക്ക് എക്സിക്യൂട്ട് ചെയ്യുന്നില്ല. |
02:25 | i= i+1, loop വേരിയബിളിന്റെ മാറ്റം കാണിക്കുന്നു. |
02:32 | ഇവിടെ iയുടെ മൂല്യം 0ത്തിൽ തുടങ്ങുന്നു. |
02:35 | ഇത് 10 ആകുന്നത് വരെ loopന്റെ ഓരോ iterationലും iയുടെ മൂല്യത്തിൽ 1 കൂടുന്നു. |
02:42 | ഇനി i ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാം. |
02:46 | Curly ബ്രാക്കറ്റ് തുറക്കുകയും അടക്കുകയും ചെയ്യുക. |
02:49 | Curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println i into i. |
03:06 | ഇത് 0 മുതൽ 9 വരെയുള്ള ഓരോ സംഖ്യയുടേയും വർഗം പ്രിന്റ് ചെയ്യുന്നു. |
03:11 | ഔട്ട്‌പുട്ട് നോക്കാം. |
03:13 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:17 | 0 മുതൽ 9 വരെ loop റണ്‍ ചെയ്യുന്നത് കാണാം. |
03:23 | ഓരോ iterationലും ആ സംഖ്യയുടെ വർഗം പ്രിന്റ് ചെയ്യുന്നു. |
03:28 | ഇനി 3ന്റേയോ 5ന്റേയോ ഗുണിതങ്ങളായ എല്ലാ രണ്ടക്ക സംഖ്യകളും പ്രിന്റ് ചെയ്യാം. |
03:37 | അതായത് iയുടെ മൂല്യം 10 മുതൽ 99 വരെയാണ്. |
03:42 | i equal to 0യെ i equal to 10 എന്ന് ആക്കുക. |
03:48 | i less than 10നെ i less than 100 എന്ന് ആക്കുക. |
03:54 | എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ 3ന്റേയോ 5ന്റേയോ ഗുണിതങ്ങൾ മാത്രം പ്രിന്റ് ചെയ്യുന്നു. |
04:03 | ടൈപ്പ് ചെയ്യുക, |
04:04 | if ബ്രാക്കറ്റിനുള്ളിൽ i mod 3 double equal to 0 or ബ്രാക്കറ്റിനുള്ളിൽ i mod 5double equal to 0. |
04:32 | ഈ സ്റ്റേറ്റ്മെന്റ് iയെ 3ഓ 5ഓ കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നു. |
04:38 | എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ iയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു. |
04:50 | ഔട്ട്‌പുട്ട് നോക്കാം. |
04:52 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:56 | പ്രിന്റ് ചെയ്ത സംഖ്യകൾ 3ന്റേയോ 5ന്റേയോ ഗുണിതങ്ങൾ ആണെന്ന് കാണാം. ഇങ്ങനെയാണ് Javaയിൽ for loop ഉപയോഗിക്കുന്നത്. |
05:11 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
05:14 | ഇവിടെ പഠിച്ചത്, Javaയിൽ for loop ഉപയോഗിക്കുന്നത്. |
05:20 | ഒരു അസൈന്മെന്റ്, ഒരു മൂന്നക്ക സംഖ്യയുടെ എല്ലാ അക്കങ്ങളുടേയും ത്രിവർഗത്തിന്റെ തുക സംഖ്യക്ക് സമമാണെങ്കിൽ അതിനെ Armstrong Number എന്ന് പറയുന്നു. |
05:29 | ഉദാഹരണം: 153 സമം 1ന്റെ ത്രിവർഗം അധികം 5ന്റെ ത്രിവർഗം അധികം 3ന്റെ ത്രിവർഗം. |
05:36 | ഇത് പോലുള്ള എല്ലാ 3 അക്ക സംഖ്യകളും കണ്ടെത്തുക. |
05:40 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
05:42 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:49 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:56 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:01 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:04 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
06:10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:20 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:28 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |