Health-and-Nutrition/C2/Importance-of-breastfeeding/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration


00:00 മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉള്ള spoken tutorial ലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ നമ്മൾ താഴെ പറയുന്നവ പഠിക്കും:
00:09 മുലയൂട്ടലിന്റെ പ്രാധാന്യം.
00:12 കുഞ്ഞുങ്ങൾക്കും അമ്മമാർക്കും മുലയൂട്ടുന്നതു കൊണ്ടുള്ള ഗുണങ്ങൾ.
00:17 മുലയൂട്ടൽ ഒരു പ്രധാന പ്രക്രിയയാണ്.
00:19 ഇത് ഒരു കുഞ്ഞിന്റെ ജനനം മുതൽ ആരംഭിച്ചു അതിന്റെ രണ്ടാം ജന്മദിനം അല്ലെങ്കിൽ അത് കഴിഞ്ഞും തുടരും .
00:26 മുലയൂട്ടൽ കുഞ്ഞിന്റെ ആരോഗ്യകരമായ ജീവിതത്തിനു തുടക്കം നൽകുന്നു.
00:31 ഇത് ഒരു കുഞ്ഞിന്റെയും അമ്മയുടെയും എപ്പോഴത്തെയും ഭാവിയിലെയും ആരോഗ്യം തീരുമാനിക്കുന്നു.
00:38 ഇരുവർക്കും ഇതിന്റെ ഗുണങ്ങൾ ഒരു ജീവിതകാലം നീണ്ടുനിൽക്കും.
00:43 പോഷകാഹാരക്കുറവുള്ള അമ്മമാർക്ക് പോലും കുഞ്ഞിനെ മുലയൂട്ടാം.
00:49 ഗർഭാവസ്ഥയിൽ, സ്തനത്തിന്റെ വലുപ്പം വർദ്ധിക്കുന്നു.
00:53 പാൽ ഉൽപാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണത്തിലുണ്ടാകുണ്ണ വർധനവാണ് ഇതിന് കാരണം.
00:59 എന്നിരുന്നാലും, സ്തനങ്ങളുടെ അവസാന വലുപ്പം പാൽ ഉൽപാദന അളവിനെ ബാധിക്കില്ല.
01:07 ജനിച്ച് 1 മണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങണം .
01:13 ഇത് മുലപ്പാലിന്റെ വിതരണം വർദ്ധിപ്പിക്കുന്നു.
01:17 അതുകൊണ്ട് ആദ്യത്തെ 6 മാസത്തിനുള്ളിൽ മുലയൂട്ടൽ വർദ്ധിക്കുന്നു.
01:24 ഇത് മുലയൂട്ടൽ 2 വർഷത്തിനപ്പുറം നീട്ടാൻ കൂടുതൽ സഹായിക്കുന്നു.
01:31 1 മണിക്കൂറിനുള്ളിൽ മുലയൂട്ടുന്ന കുഞ്ഞുങ്ങളിൽ നവജാതശിശു മരണത്തനല്ല സാധ്യത കുറവാണ്.
01:39 വൈകി തുടഗുന്ന മുലയൂട്ടൽ നവജാത ശിശുക്കളിൽ രോഗ സാധ്യത വർദ്ധിപ്പിക്കും.
01:47 ഉദാഹരണത്തിന്, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ .
01:53 മുലയൂട്ടലിന്റെ ആദ്യകാല തുടക്കം കുഞ്ഞിന് colostrum ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
02:00 പ്രസവശേഷം അമ്മ സ്രവിക്കുന്ന ആദ്യത്തെ പാലാണ് colostrum.
02:07 കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഊർജ്ജത്തിന്റെയും പോഷകങ്ങളുടെയും പ്രാഥമിക ഉറവിടമാണ്.
02:13 പ്രത്യേകിച്ച് അവരുടെ ജീവിതത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇത് അവർക്ക് പ്രധാനമാണ്.
02:20 ഇതിൽ ധാരാളം അണുബാധ പ്രതി രോധിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട്,
02:24 Vitamin A പിന്നെ
02:26 നല്ല കൊഴുപ്പ്.
02:28 colostrum എന്നത്ൽ പല വളർച്ച സംരക്ഷണ ഘടകങ്ങൾ ഉണ്ട്.
02:35 പഴയ മലം വേഗത്തിൽ നീക്കംചെയ്യാൻ സഹായിക്കുന്ന ഒരു ഗുണം colostrum. നു ഉണ്ട്
02:42 മറ്റൊരു ട്യൂട്ടോറിയലിൽcolostrum ത്തിന്റെ ഗുണങ്ങൾ വിശദമായി ചർച്ചചെയ്യുന്നു.
02:48 കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് പരിശോധിക്കുക.
02:52 ആദ്യത്തെ 6 മാസത്തേക്ക് എപ്പോഴുമുള്ള മുലയൂട്ടൽ നടത്തണമെന്ന് ഓർമ്മിക്കുക.
02:59 മറ്റൊരു തരത്തിലും കഴിയാത്ത സവിശേഷമായ പ്രകൃതിദത്തമായ ഒരു ഭക്ഷണമാണ് മുലപ്പാൽ.
03:05 കുഞ്ഞ് 6 മാസം പൂർത്തിയാകുമ്പോൾ, പൂരക ഭക്ഷണം ആരംഭിക്കണം.
03:12 മുലയൂട്ടലിനൊപ്പം ഇത് നൽകണം.
03:16 മുലയൂട്ടൽ 2 വർഷമോ അത് കഴിഞ്ഞും തുടരണം.
03:22 കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിലൂടെ ധാരാളം ഗുണങ്ങൾ ഉണ്ട്.
03:27 പോഷകങ്ങളും മുലപ്പാലിന്റെ ഘടനയും കുഞ്ഞുങ്ങളുടെ ദഹനത്തിന് അനുയോജ്യമാണ്.
03:34 മുലപ്പാലിലൂടെ കുഞ്ഞുങ്ങൾക്ക് antibodies. ലഭിക്കും.
03:38 antibodies കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
03:46 കൂടാതെ, കുഞ്ഞുങ്ങളിലെ അലർജി പ്രതിപ്രവർത്തനങ്ങളെ ഇത് തടയുന്നു.
03:52 മുലപ്പാലിൽ വളർച്ചാ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
03:56 കുട്ടിയുടെ കുടലിന്റെ പാളി വികസിപ്പിക്കുന്നതിന് അവ സഹായിക്കുന്നു.
04:02 ഇത് കുട്ടിയുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
04:08 അതിനാൽ, ഇത് കുടൽ വീക്കം, അണുബാധ എന്നിവയിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു.
04:16 അതുപോലെ, ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളുടെയും വികാസത്തിന് ഇത് സഹായിക്കുന്നു.
04:22 മുലയൂട്ടൽ വയറിളക്ക സാധ്യതയും കുറയ്ക്കുന്നു.
04:27 മറ്റ് ഗുണങ്ങൾ ചെവിയിലെ അണുബാധയും
04:31 പല്ല് നശിക്കുന്നതും തടയുന്നു .
04:33 താടിയെല്ലുകളുടെ വികാസവും പല്ലുകളുടെ ശരിയായ വിന്യാസവും മറ്റ് ചില ഉദാഹരണങ്ങളാണ്.
04:41 പിന്നീടുള്ള ജീവിതത്തിൽ ചില രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു.
04:48 ഉദാഹരണത്തിന്, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, രക്ത അർബുദം.
04:56 ആസ്ത്മ, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുറയുന്നു.
05:04 മുലയൂട്ടൽ 1 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിൽ പെട്ടെന്നുള്ള മരണ സാധ്യത കുറയ്ക്കുന്നു.
05:14 മുലയൂട്ടുന്ന കുഞ്ഞുങ്ങളിലുംatopic eczemaഉണ്ടാകാനുള്ള സാധ്യത കുറവാണ്.
05:22 ചർമ്മത്തിന് ചുവപ്പ്, ചൊറിച്ചിൽ, പരുക്കൻ പാടുകൾ എന്നിവ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് Eczema.
05:30 മുലയൂട്ടുന്ന കുഞ്ഞുങ്ങളും അസുഖത്തിനും അണുബാധയ്ക്കും ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണ്.
05:39 മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് വിശപ്പിനെ നന്നായി നിയന്ത്രിക്കാം.
05:44 മുലപ്പാലിൽ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകൾ അടങ്ങിയിരിക്കുന്നു.
05:48 അത്തരം ഹോർമോണുകൾ കുഞ്ഞുങ്ങൾക്ക് അവരുടെ ശരീരത്തിന്റെ വിശപ്പും സംതൃപ്തി സിഗ്നലുകളും കേൾക്കാൻ സഹായിക്കുന്നു.
05:57 മുലയൂട്ടാത്ത കുഞ്ഞുങ്ങളിൽ ഈ സ്വയം നിയന്ത്രണം അസ്വസ്ഥമാണ്.
06:03 ക്രമേണ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം,
06:07 അമിതവണ്ണം

പിന്നീട് പ്രമേഹം.

06:11 മുലയൂട്ടൽ തലച്ചോറിലും സ്വാധീനം ചെലുത്തുന്നു.
06:15 തലച്ചോറിന്റെ വികാസത്തിനും പക്വതയ്ക്കും സഹായിക്കുന്ന ഘടകങ്ങൾ മുലപ്പാലിലുണ്ട്.
06:23 മുലയൂട്ടുന്ന കുട്ടികൾക്ക് ഉയർന്ന ഐ.ക്യുവും മറ്റ് കഴിവുകളും ഉണ്ട്.
06:28 മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൂടുതൽ ഗുണം ചെയ്യും.
06:34 മുലപ്പാൽ കുടിക്കുന്നത് അത്തരം കുഞ്ഞുങ്ങളുടെ ശ്വസനം മെച്ചപ്പെടുത്തുന്നു.
06:40 ഈ കുഞ്ഞുങ്ങൾക്ക് കുടൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
06:47 ഉദാഹരണത്തിന്: വയറിളക്കവും NEC എന്നറിയപ്പെടുന്ന Necrotizing enterocolitis.
06:56 അണുബാധയും കുടലിന് കേടുപാടുകളും മൂലം ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ്NEC .
07:05 മുലപ്പാൽ മാസം തികയാത്ത കുഞ്ഞുങ്ങളെ ഈ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.
07:11 മാസം തികയാത്ത ശിശുക്കളുടെ അമ്മമാരിൽ നിന്നുള്ള പാൽ അണുബാധയെ നേരിടുന്ന പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ്.
07:19 കുടൽ സംരക്ഷണ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
07:25 നിർദ്ദിഷ്ട അമിനോ ആസിഡുകളുടെ നല്ല സാന്ദ്രതയും നല്ല ബാക്ടീരിയയും ഉണ്ട്.
07:33 മാസം തികയാത്ത ശിശുക്കളുടെ വളർച്ചയ്ക്ക് ഈ അമിനോ ആസിഡുകൾ അത്യാവശ്യമാണ്.
07:40 അതിനാൽ, മുലപ്പാൽ അണുബാധ തടയാൻ സഹായിക്കുന്നു .
07:43 ശരീരഭാരം കൂട്ടുന്നന്നു
07:46 മുലയൂട്ടൽ മാസം തികയാത്ത ജനനം മൂലമുണ്ടാകുന്ന ദീർഘകാല പ്രശ്നങ്ങൾ കുറയ്ക്കുന്നു.
07:52 ഉദാഹരണത്തിന്, ശ്വാസകോശത്തിന്റെയും കണ്ണുകളുടെയും പ്രശ്നങ്ങൾ.
07:57 അതിനാൽ, മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് പരമാവധി മുലപ്പാൽ ലഭിക്കണം.
08:04 Kangaroo mother care , KMC എന്നും അറിയപ്പെടുന്നു.
08:12 ഇത് ൽ മുലയൂട്ടുന്നതിന്റെ ആവൃത്തിയും കാലാവധിയും മെച്ചപ്പെടുത്തുന്നു.
08:18 KMCസമയത്ത് ചർമ്മത്തിലേക്കുള്ള ചർമ്മത്തിന്റെ സമ്പർക്കം കുഞ്ഞിന്റെ ശരീര താപനില നിലനിർത്താൻ സഹായിക്കുന്നു.
08:27 ഇത് കുഞ്ഞിന്റെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
08:35 kangaroo mother care ന്റെ നടപടിക്രമങ്ങൾ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്.
08:42 കുഞ്ഞുങ്ങൾക്ക് പുറമെ മുലയൂട്ടൽ അമ്മമാർക്കും ഗുണം ചെയ്യും.
08:48 പ്രയോജനങ്ങൾ ഉടനെയും ദീർഘകാലത്തേക്കും ഉള്ളതാണ് .
08:53 പ്രസവശേഷം ഉടനടി മുലയൂട്ടുന്നത് യോനിയിലെ രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുന്നു.
08:59 ഇത് ശരീരത്തിലെ ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
09:05 മറുപിള്ള ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
09:09 അതിനാൽ ഗര്ഭപാത്രത്തിന്റെ സങ്കോചങ്ങള് മെച്ചപ്പെടുകയും യോനിയിലെ രക്തസ്രാവം കുറയുകയും ചെയ്യുന്നു.
09:17 അങ്ങനെ, അമ്മമാരിൽ വിളർച്ച തടയാൻ കഴിയും.
09:21 അമ്മമാർക്ക് മുലയൂട്ടുന്നതിന്റെ മാനസിക ഗുണങ്ങളുമുണ്ട്.
09:27 പതിവ് ചർമ്മത്തിലേക്കുള്ള ചർമ്മ സമ്പർക്കം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നു.
09:35 ഈ ബന്ധം അമ്മയെ മുലയൂട്ടാൻ തയ്യാറാക്കുന്നു.
09:39 ആത്യന്തികമായി, ഇത് അമ്മമാരിൽ പ്രസവ ശേഷമുള്ള സമ്മർദ്ദവും വിഷാദവും കുറയ്ക്കുന്നു.
09:46 മുലയൂട്ടൽ കൊണ്ട് അമ്മമാർക്ക് ദീർഘകാല ആനുകൂല്യങ്ങളുമുണ്ട്.
09:51 വരും കാലഘട്ടത്തിൽ എല്ലുകൾ ദുർബലമാകുന്നത് ഇത് തടയുന്നു.
09:56 സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവയും കുറയുന്നു.
10:02 ഗർഭകാലത്ത് സ്ത്രീകൾക്ക് ആന്തരിക ശരീരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് ലഭിക്കും.
10:08 ആമാശയം, കുടൽ, കരൾ എന്നിവ.
10:12 ഈ കൊഴുപ്പ് വയറിലോ അടിവയറിലോ മറഞ്ഞിരിക്കുന്നു.
10:18 ഈ കൊഴുപ്പിന്റെ അധികമുള്ളതു insulin resistance
10:23 പ്രമേഹം

അമിതവണ്ണം എന്നിവയ്ക്ക് കാരണമാകും,.

10:26 സ്ത്രീകളിലെ കൊഴുപ്പ് കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുന്നു.
10:31 ഇത് അമിതവണ്ണം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവ കുറയ്ക്കുന്നു.
10:37 എപ്പോഴുമുള്ള മുലയൂട്ടൽ സ്വാഭാവിക ജനന നിയന്ത്രണമായി പ്രവർത്തിക്കും.
10:44 എന്നിരുന്നാലും, പ്രസവിച്ച് 6 ആഴ്ചകൾക്ക് ശേഷം ദമ്പതികൾ ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കണം.
10:50 രണ്ട് ഗർഭധാരണങ്ങൾക്കിടയിൽ ഒരു ഇടവേള നിലനിർത്താൻ ഇത് സഹായിക്കുന്നു.
10:56 മുലയൂട്ടലിനു ചില സാമ്പത്തിക നേട്ടങ്ങളുണ്ട്.
11:00 മുലപ്പാൽ സൗജന്യമായി ലഭ്യമാണ്, ഇത് കുഞ്ഞിന് ഉത്തമമാണ്.
11:07 ഫോർമുല പാൽ, കുപ്പികൾ, പ്ലാസ്റ്റിക് മുലക്കണ്ണുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന പണം ഇതിൽ ഉൾപ്പെടുന്നില്ല.
11:14 മുലപ്പാൽ ഉണ്ടാക്കാനും അധിക സമയം ചെലവഴിക്കുന്നില്ല.
11:20 മുലപ്പാൽ തയ്യാറാക്കാൻ ചൂടുവെള്ളം, പാത്രങ്ങൾ, ചൂടാക്കൽ ഇന്ധനം എന്നിവ ആവശ്യമില്ല.
11:28 വൃത്തികെട്ട വെള്ളമോ വൃത്തികെട്ട തീറ്റ കുപ്പികളോ കുഞ്ഞിനെ രോഗിയാക്കും.
11:35 അതുകൊണ്ട് ഭാവിയിൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള ആരോഗ്യ സംരക്ഷണ ചെലവ്വും കുറവാണ്.
11:42 മുലയൂട്ടുന്നതിലൂടെ നിരവധി പാരിസ്ഥിതിക നേട്ടങ്ങളുണ്ട്.
11:47 ഒന്നാമതായി, മുലയൂട്ടലിൽ പാക്കേജിംഗോ ഗതാഗതമോ ഉൾപ്പെടുന്നില്ല.
11:54 ഇത് മാലിന്യങ്ങൾ ഉൽ‌പാദിപ്പിക്കുന്നില്ല,
11:57 പുക അല്ലെങ്കിൽ

ശബ്ദം.

12:00 ആഗോള വിഭവങ്ങളും ഊർജ്ജവും ലാഭിക്കുന്നതിലൂടെ ഇത് മലിനീകരണം കുറയ്ക്കുന്നു.
12:06 അതിനാൽ, മുലയൂട്ടലാണ് ഏറ്റവും നല്ല മാർഗം.
12:10 ജനീച മുതൽ 2 വയസ്സ് വരെ കുഞ്ഞിന് മുലയൂട്ടുന്നത് അമ്മമാർ ഉറപ്പാക്കണം.
12:18 ഇത് കുഞ്ഞിന്റെയും അമ്മയുടെയും നല്ല ആരോഗ്യത്തിന് വേണ്ടിയാണ്.
12:24 മുലയൂട്ടലിന് ശരിയായ മുലയൂട്ടൽ സാങ്കേതികതയെക്കുറിച്ച് ഒരു ധാരണ ആവശ്യമാണ്.
12:30 അതോടൊപ്പം, കുടുംബത്തിൽ നിന്നുള്ള മതിയായ പിന്തുണയും മാർഗനിർദേശവും ആവശ്യമാണ്.
12:38 ഇതെല്ലാം ഈ സീരീസിന്റെ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്.
12:44 ഇത് ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു.

കണ്ടതിന് നന്ദി.

Contributors and Content Editors

Prena