GIMP/C2/Sketching/Malayalam
From Script | Spoken-Tutorial
Time | Narration |
00:23 | Meet The GIMP ലേക്ക് സ്വാഗതം. എന്റെ പേര് റോൾഫ് സ്റ്റീനോർട്ട്. ഞാനിത് റെക്കോർഡ് ചെയുന്നത് വടക്കൻ ജർമ്മനിയിലെ ബ്രെമെനിൽ നിന്ന്. |
00:41 | ഇന്ന് പുതിയ കുറച്ചു സംഗതികൾ നിങ്ങളെ പരിചയപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു . |
00:44 | ജോസഫ് ചെയ്ത ഒരു പുതിയ വീഡിയോ ഉണ്ട്, സ്കെച് എഫക്റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇമേജ് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇത് കാണിച്ചുതരുന്നത്. |
00:55 | ഹായ്! എന്റെ പേര് ജോസഫ് ആണ്, ഇന്ന് gimp 2.4. ഉപയോഗിച്ച് ഒരു സ്കെച്ച് ഇഫക്ട് എങ്ങനെ സൃഷ്ടിക്കാമെന്ന് ഞാൻ കാണിച്ചുതരാം. |
01:06 | സ്കെച്ച് ഇഫക്ട് നിങ്ങൾക്ക് പരിചയപെടുത്താൻ ഞാൻ Layers ആണ് ഉപയോഗിക്കാൻ പോകുന്നത്. |
01:14 | ഞാൻ ചെയ്യാൻ പോകുന്ന അടുത്ത കാര്യം ഈ ലെയർസ് പുനർനാമകരണം ചെയ്യുക എന്നതാണ്, അതിലൂടെ ഞാൻ ഏത് ലയേഴ്‌സിലാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാവും. |
01:23 | ഞാൻ അതുകൊണ്ട്, മുകളിലത്തെ ലേയർ തിരഞ്ഞെടുത്ത് Filters >> Blur >> Gaussian Blur. എന്ന ക്രമത്തിൽ പോകുന്നു. |
01:36 | Preview എന്ന സഹായത്തോടെ നമുക്ക് ചിത്രം മുഴുവനായി പരിശോധിച്ചു , നമുക്ക് ചില വരികൾ കാണാനാകുന്ന ഒരു സ്ഥലം കണ്ടുപിടിക്കാം. |
01:45 | Blur Radius ഇവിടെ വളരെ പ്രധാനമാണ് . |
01:48 | 30 Blur Radius ഉം 5 Blur Radius എന്നിവ ഉപയോഗിക്കുമ്പോൾ വരുന്ന വ്യത്യാസങ്ങൾ കാണിക്കാൻ ഞാൻ 2 പ്രിവ്യൂവുകൾ ഇവിടെ സൃഷ്ടിച്ചു . |
01:59 | ഞാൻ ഈ ഇമേജിനായി, Blur Radius 15 ആയി സൂക്ഷിച്ച ശേഷം OK ക്ലിക്ക് ചെയ്യുന്നു. |
02:08 | ഇപ്പോൾ നമുക്ക് മുകളിലത്തെ ലേയറിൽ ഒരു നല്ല blur ലഭിച്ചു. |
02:12 | അതുകൊണ്ട് നമ്മൾ അടുത്തത് ചെയ്യേണ്ടത് കളറുകൾ ഇൻവെർട് ചെയ്യുകയാണ്. |
02:18 | അതുകൊണ്ട് Colours >> Invert ലേക്ക് പോവുക. |
02:21 | ഇനി നമുക്ക് നമ്മുടെ ടൂൾ ബോക്സിലേക്ക് തിരികെ പോകാം, മുകളിൽ ലേയർ സെലക്ട് ചെയ്തു അതിന്റെ Opacity 50% ആയി സജ്ജമാക്കുക. |
02:28 | നമുക്ക് നല്ലൊരു ചാരനിറത്തിലുള്ള ചിത്രം ലഭിക്കും.. |
02:31 | ഇനി നമ്മൾ ഈ രണ്ടു ലെയറുകളും ഒന്നിപ്പിക്കുന്നു. അതിനായി ടോപ് ലെയർ റൈറ്റ് ക്ലിക്ക് ചെയ്ത് Merge Visible Layers ഇൽ പോയി Merge ക്ലിക്ക് ചെയ്യുക. |
02:40 | അടുത്തതായി എനിക്ക് ചെയ്യാനുള്ള കാര്യം ഈ ഇമേജിന്റെ കോൺട്രാസ്റ് വർധിപ്പിക്കുക എന്നാണ് , അതിനായി ഞാൻ Levels ടൂൾ സെലക്ട് ചെയ്യുന്നു. |
02:48 | ഈ ചിത്രത്തിലെ മിക്ക വിവരങ്ങളും നടുക്ക് തന്നെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.. |
02:54 | ഞാൻ ആ വാല്യൂ ലേക്ക് സ്ലൈഡറുകൾ സ്ലൈഡുചെയ്യണം. |
03:01 | ഇപ്പോൾ ഞാൻ നടുക്കുള്ള സ്ലൈഡർ ഇടതുവശത്ത് സ്ലൈഡ് ചെയ്യുന്നു, അങ്ങനെ എനിക്ക് ഈ ഇമേജ് കുറച്ചു കൂടി വൈറ്റ് ആയി ലഭിക്കുന്നു. |
03:13 | OK യിൽ ക്ലിക്ക് ചെയ്യുക. |
03:16 | ഇപ്പോൾ വരകൾ വരാൻ തുടങ്ങി എന്ന് നിങ്ങൾക്ക് കാണാം, പക്ഷെ ചിത്രത്തിൽ നമ്മുക്ക് ഇനിയും കുറച്ചു നിറങ്ങൾ ബാക്കിയുണ്ട്. |
03:23 | അതുകൊണ്ട്, ഞാൻ Colours >> Desaturate യിൽ പോയി Luminosity ഓപ്ഷൻ തിരഞ്ഞെടുക്കുന്നു , ഇപ്പോൾ നമുക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ലഭിച്ചിരിക്കുന്നു. |
03:32 | ഇപ്പോൾ ഞാൻ Levels ടൂള് വീണ്ടും തിരഞ്ഞെടുക്കുന്നു , ചിത്രത്തില് കൂടുതല് കോൺട്രാസ്റ് നേടുന്നതിന് സ്ലൈഡർ ക്രമീകരിക്കുന്നു. |
03:47 | ചിത്രത്തിൽ നല്ലൊരു കോൺട്രാസ്റ് ലഭിക്കുന്ന വിധത്തിൽ സ്ലൈഡറുകൾ ക്രമീകരിക്കുക. |
03:56 | ഇത് നല്ലതായെന്ന് എനിക്ക് തോന്നുന്നു. |
04:00 | അതുകൊണ്ട്, നല്ലൊരു സ്കെച്ച് ഇഫക്ട് ഉള്ള ഒരു ഇമേജ് നമുക്ക് ലഭിച്ചു. |
04:07 | ഈ ചിത്രത്തിന് ഒരു ബോർഡർ നിർമ്മിക്കണമെന്ന് ഞാൻ കരുതുന്നു. |
04:11 | അതുകൊണ്ടു ,പുതിയൊരു ലെയർ ഉണ്ടാക്കി , അതിനെ white ആയി നാമകരണം ചെയ്തു , Layer Fill Type White ആയി സെലക്ട് ചെയ്യുന്നു , അങ്ങനെ താൽക്കാലികമായി opacity കുറച് ,അത് വഴി നമുക്ക് ഇമേജിന് ഉള്ളിലൂടെ കാണാൻ സാധിക്കുന്നു. |
04:27 | ഇപ്പോൾ ടൂൾ ബോക്സിൽ നിന്നും Rectangle selection ടൂളുകൾ തിരഞ്ഞെടുത്ത് ചിത്രത്തിൽ ഒരു റഫ് സെലക്ഷൻ നടത്തുന്നു. |
04:38 | തുടർന്ന് റെക്ടാങ്കിൾ ക്രമീകരിക്കുക. |
04:42 | നമ്മൾ റെക്ടആങ്കിൾ ക്രമീകരിച്ച് കഴിഞ്ഞാൽ, ഇടത് കോണിലേക്ക് പോയി Toggle Quick Mask ക്ലിക്ക് ചെയ്യുക, നമുക്ക് എഡിറ്റ് ചെയ്യാൻ പറ്റുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ബോർഡർ ലഭിക്കുന്നു. |
04:55 | നമുക്ക് Filters ഉപയോഗിച്ച് രസകരമായ ചില ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. അതുകൊണ്ട്, ഞാൻ Filters >> Distorts >> Waves ലേക്ക് പോവുന്നു. |
05:06 | ഈ ബോക്സിൽ ചില രസകരമായ borders സൃഷ്ടിക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന് നിങ്ങൾക്ക് കാണാം. |
05:18 | എനിക്ക് അല്പം വേവ് ലഭിക്കാനായി ഞാൻ സ്ലൈഡറുകളെ ക്രമീകരിക്കുന്നു. |
05:30 | അത് നന്നായി. |
05:32 | ഇപ്പോൾ കുറച്ച് Blur ചേർക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. |
05:34 | അതുകൊണ്ട് Filters കളിലേയ്ക്ക് പോകൂ, പക്ഷെ എനിക്ക് തോന്നുന്നു കുറച്ച് വ്യത്യസ്തമായ ഇഫക്ട് ഉപയോഗിക്കണമെന്ന്. |
05:41 | അതുകൊണ്ട്, Noise ഇൽ പോയി Spread തിരഞ്ഞെടുത്ത് ഞാൻ Horizontal 22 ആയി സജ്ജീകരിച്ചു. |
06:02 | ഇപ്പോൾ, Toggle Quick Mask ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
06:09 | ഇവിടെ നിങ്ങൾക്ക് മാർജിൻസ് ഏരിയ കാണാം, അതിനർത്ഥം നമ്മുക് ഒരു സെലെക്ഷൻ ലഭിച്ചു എന്നാണ്. |
06:17 | ഇപ്പോൾ ഞാൻ ആ ലേയറിൽ ഒരു layer mask ചേർത്ത് ഫുൾ ഒപാസിറ്റി ക്കു വേണ്ടി വെളുത്ത നിറം ഫിൽ ചെയ്യുന്നു. നിങ്ങൾക്ക് ചിത്രത്തിൽ ഒരു സെലെക്ഷൻ കാണാം , ഈ സെലെക്ഷനിലേക്ക്,ബ്ലാക്ക് കളർ വലിച്ചു ആ ഏരിയ മുഴുവനായും സുതാര്യമാക്കാൻ സാധിക്കുന്നതാണ്. |
06:39 | ഞാൻ Select >> None, എന്നതിലേക്ക് പോയി, നമ്മൾ താത്കാലികമായി സുതാര്യമായി സജ്ജമാക്കിയ ലെയറിലേക്ക്മടങ്ങിപ്പോയി opacity100% ആയി വർദ്ധിപ്പിക്കും. |
06:53 | പിന്നീട് എപ്പോഴെങ്കിലും നിങ്ങളുടെ ബോർഡർ ന്റെ നിറം മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ Colour ഡയലോഗിലേക്ക് പോകുക, നിറം തിരഞ്ഞെടുത്ത് ആ ലെയറിൽ വലിച്ചിടുക, നിങ്ങൾക്ക് മറ്റൊരു നിറമുള്ള ലെയർ ലഭിക്കും. |
07:10 | അത് ഒരു നല്ല സ്കെച്ച് ഇഫക്ട് ആയിരുന്നു, ഈ വീഡിയോയ്ക്ക് ജോസഫിന് നന്ദി. |
07:17 | ഇനി നമുക്ക് അവിടെ എന്താണു സംഭവിച്ചത് എന്നു നോക്കാം. |
07:22 | ഞാൻ ഇവിടെ ഒരു ഇമേജ് തയാറാക്കിയിട്ടുണ്ട് , ബ്ലാക്ക് തൊട്ടു വൈറ്റ് വരെ ഗ്രേ ഗ്രേഡിയന്റ് ഉണ്ട് കൂടാതെ വൈറ്റും ബ്ലാക്കും കൊണ്ട് ഫിൽ ചെയ്ത ഒരു ഏരിയയും ഉണ്ട്. |
07:37 | ഞാൻ ഇതിനകം തന്നെ ആദ്യ പടിയായി ലെയർ ഇരട്ടിപ്പിച്ചിട്ടുണ്ട്. |
07:45 | ഇപ്പോൾ ഈ ചിത്രം ഇൻവെർട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, Colours >> Invert. എന്നതിലേക്ക് പോകുക. |
07:53 | ഇപ്പോൾ ഈ ഇമേജ് തികച്ചും ഓപ്പോസിറ്റ് ആണെന്ന് കാണാം, ഞാൻ Opacity 50% വരെ കുറയ്ക്കുന്നു. |
08:06 | മുഴുവൻ ചിത്രവും ഗ്രേ ആയിരിക്കും, കാരണം പകുതി വെള്ളയും പകുതി കറുപ്പും കൂടിയാൽ ഗ്രേ ആണ് . |
08:19 | ഇവിടെ നിങ്ങൾക്ക് കാണാം പകുതി വെള്ളയും പകുതി കറുപ്പും കൂടിയാൽ ഗ്രേ തന്നെ ആണെന്ന്. |
08:28 | അതിനാൽ, അടുത്ത പടി ഈ ലെയർ Blur ചെയ്യുകയാണ്. |
08:33 | അതിനായി Filters >> Blur >> Gaussian Blur ലേക്ക് പോവുക. |
08:40 | Horizontal blur നിലനിർത്തി Vertical blur മാത്രം ചേഞ്ച് ചെയ്യാവുന്ന രീതിയിൽ ഞാൻ ഈ ചെയിൻ അൺ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, അല്ലാത്ത പക്ഷം ഈ ഇമേജ് വളരെ കൺഫ്യൂസിങ് ആയിരിക്കും. |
08:55 | അതുകൊണ്ട്, ഇത് ഞാൻ ആഗ്രഹിച്ച ഫലം ആണ്. ഞാൻ OK. ൽ ക്ലിക്ക് ചെയ്യുന്നു |
09:01 |
ഇപ്പോൾ ഇവിടെ നിങ്ങൾ ഇരുണ്ട ചാര നിറവും ഇളം ചാരനിറവുമായ വരികൾ കാണാം. |
09:06 | ഇവിടെ ഈ വരികൾ മുൻവശത്തെ മങ്ങലുകളുടെ ഫലം ആകുന്നു. |
09:18 | ഞാൻ ഇവിടെ സൂംചെയ്ത് Opacity മെച്ചപ്പെടുത്തുമ്പോൾ നിങ്ങൾ കറുപ്പ്, വെളുപ്പ്, അതിന്റെ ഇടയ്ക്കു ഗ്രേഡിയന്റ് എന്നിവ കാണാം. |
09:32 | മറ്റേ ലെയറിൽ നമുക്ക് വെള്ളയും കറുപ്പും ഉണ്ട്, കൂടാതെ ഇപ്പോൾ അത് നേരെ വിപരീതവുമല്ല. |
09:44 |
അതുകൊണ്ട് Opacity കുറയ്ക്കുക, ഒരു വശത്ത് ഇത് ഇരുണ്ട ചാരനിറമുള്ളതും മറുവശത്ത് അതിന്റെ ഇടത്തരം ചാരനിറവുമാണെന്ന് നിങ്ങൾക്ക് കാണാം. |
10:00 | ഇവിടെ ഇടത്തരം ചാരനിറം ഉണ്ട് , ഇതാ ഇവിടെയും ഉണ്ട് . |
10:05 | എന്നാൽ നമ്മുക് ആദ്യം കണ്ണിന്റെ ട്രിക് നോക്കാം. |
10:10 | ഇത് തീർച്ചയായും ഇവിടുത്തേക്കാൾ കറുത്തതാണ്. അതുകൊണ്ട്, ഞാൻ Colour Picker തിരഞ്ഞെടുത്തു, നമ്മുക്ക് കാണാം ഇവിടെ Red, Green and Blue എന്നിവയ്ക്കായി 128, 128, 128 ഉം 50% ഗ്രേ ഉം അത് ഒരു ഇടത്തരം ചാരമാണ്. ഇവിടെ ആണെങ്കിൽ 127, 127, 127 ഉം 50% ഗ്രേയും ഉണ്ട്. |
10:43 | ഇവിടെ അല്പം ഷേഡുകൾ ഉണ്ട്, അത് ബേസിക്കലി ഒരേ നിറമാണ്, ഈ ഭാഗത്ത് 127 ആണ് ഈ ഭാഗത്ത് 128 ഉം ആണ്. |
10:57 | floating point ഇല്ലെങ്കിൽ, നമ്മൾ 255 നെ 2 കൊണ്ട് ഹരിച്ചാൽ ഒന്നുകിൽ 127 അല്ലെങ്കിൽ 128 ആണ് കിട്ടുക. |
11:15 | ഇപ്പോൾ, എനിക്ക് ഈ രണ്ടു ലെയറുകൾ ലയിപ്പിക്കണം. |
11:19 | അതുകൊണ്ടു ഞാൻ Layer >> Merge down ഇൽ പോകുന്നു. |
11:29 | ഇവിടെ, ജോസെഫിന്റെ ഇമേജിൽ ഉണ്ടായിരുന്ന colour level എടുക്കുക, ഇപ്പോൾ ഞാൻ ഈ സ്ലൈഡറുകൾ വലിച്ചെടുത്ത് കറുപ്പ് കുറച്ചു കൂടി ഇരുണ്ടതും ചാര നിറം കുറച്ചു കൂടി വൈറ്റ് ഉം ആക്കി മാറ്റാം. |
11:56 | നിങ്ങൾക്കു വാരിയബിൾ തിക്‌നെസ്സ് ഉള്ള ഒരു ലൈൻ കാണാൻ സാധിക്കും, ഞാൻ ഈ സ്ലൈഡറുകൾ ഇടത് വലിച്ചെടുത്തു എങ്കിൽ ലൈനിന്റെ തിക്‌നെസ്സ് കുറച്ചു കൂടി ചുരുങ്ങുന്നതായി കാണാം. |
12:12 | അതിനാൽ, മുഴുവൻ ചിത്രവും നോക്കാം, Shift + Ctrl + E പ്രസ് ചെയ്താൽ മുമ്പ് ഉണ്ടായിരുന്ന gradient നും കളർ ഫിൽസിനും പകരം ലൈൻസ് ആണ് ഉള്ളത് എന്ന്. |
12:25 | നിങ്ങൾക്കു ഇത് മനസിലായി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു , നിങ്ങൾക്ക് ഇത് ചെയ്തു നോക്കാവുന്നതാണ്. |
12:31 | ഈ ഇഫക്ടിൽ ചില ചിത്രങ്ങൾ വളരെ നല്ലതായി കാണുന്നുണ്ട്. |
12:37 | ജോസഫിന്റെ ചിത്രം വളരെ രസകരമായിരുന്നു. ഞാൻ ഇത് ഇഷ്ടപ്പെടുന്നു. |
12:44 | ഈ ആഴ്ച ഞാൻ Meet The GIMP ഇൽ പുതിയ സെഗ്മെന്റ് ആരംഭിക്കുന്നു. |
12:48 | നിങ്ങൾ Home page ൽ പോയാൽ താഴെ വലത്തു ഭാഗത്തു Photo Group at 23HQ.com ലേക്ക് ഒരു വഴി കാണും. |
13:00 | ഇവിടെ ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന ഒരുപാട് ഇമേജസ് ഉണ്ട്. ആഴ്ചതോറും ഞാൻ അതിൽ ഓരോന്ന് എടുത്തു അതിനെ പറ്റി വിശദീകരിക്കാം. ഇന്ന് ഇതാ ഞാൻ ഇതാണ് എടുക്കുന്നത്. |
13:13 | ഇത് മെയിൻസാൽമാൻ ഫയർ വർക്ക്സിൽ നിർമ്മിച്ചതാണ്. വൈറ്റ് ബാലൻസ്, ഈ ചിത്രത്തിലെ നിറങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം അഭിപ്രായം ആവശ്യപ്പെടുന്നു. ഇത് നോക്കികാണുന്നത് നല്ലതാണെന്നു എനിക്ക് തോന്നുന്നു. |
13:28 | ഞാൻ അഭിപ്രായമിട്ടു പക്ഷേ അത് ജർമൻ ഭാഷയിൽ മാത്രമാണ്. |
13:32 | ശരി. നമുക്ക് നോക്കാം. |
13:35 | ഇത് അദ്ദേഹത്തിന്റെ ഇമേജ് ആണ്, അതിനെ വെബ് സൈറ്റിൽ നിന്ന് എടുത്ത ടൂൾ ബോക്സിൽ ഇടുകയും ചെയ്തു, തുടർന്ന് GIMP വെബ് പേജിൽ നിന്ന് ഇമേജ് തുറക്കുന്നു. |
13:48 | ആകാശം കുറച്ചുകൂടി ഇരുളേണ്ടതായി ഞാൻ കരുതുന്നു. |
13:53 | ഇവിടെ താഴെയുള്ള കെട്ടിടം വളരെ വലുതാണ്, അത് ഈ ഇമേജിൽ ഒതുങ്ങേണ്ടതാണ്. എന്നാൽ ഇവിടെ ആകാശം ഏതാണ്ട് കറുത്തതായിരിക്കണം, ഇതുപോലെ ശരിക്കും കറുത്തതായിരിക്കില്ല, ചിലപ്പോൾ ഇവിടെയുള്ള ഈ സ്‌മോക്ക് ക്‌ളൗഡ്‌സ് സംരക്ഷിക്കപ്പെടാം. |
14:13 | അതിനാൽ, Curves ടൂൾ തിരഞ്ഞെടുത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്ന് നോക്കാം. |
14:24 | നിങ്ങൾക്ക് കാണാൻ സാധിക്കും ഇവിടെ നമുക്ക് ഈ ചിത്രത്തിൽ ധാരാളം വെളുത്ത നിറമാണുള്ളത്. |
14:31 | ഈ ചിത്രത്തിലെ എക്സ്പോഷർ വളരെ നല്ലതാണ്, കൂടാതെ വാല്യൂസ് നന്നായി ഹിസ്റ്റോഗ്രാമിൽ വിതരണം ചെയ്തിരിക്കുന്നു , ഇവിടെ കറുപ്പ് കാണാം, അത് ശരിക്കും കറുത്തതല്ലെന്ന് നിങ്ങൾക്കു കാണാം. |
14:48 | നമുക്ക് ഇത് ഇവിടെ അൽപം ഇരുണ്ടതാക്കാൻ കഴിയും |
14:56 | അതിനാൽ, ഞാൻ ഈ കറുത്ത പോയിന്റ്നെ ഞാൻ ഇവിടെ വരെ വലിച്ചിടുകയാണ് . |
15:01 | ബ്ലാക്ക്പോയിന്റ് കറുത്തതിന്റെ നിർവചനമാണ്, ഇപ്പോൾ ഇത് കറുപ്പാണെന്ന് എനിക്ക് പറയാം. |
15:12 | അതിനാൽ ഇത് ഫയർ വർക്ക് ആണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും, കൂടുതൽ പ്രാധാന്യമുള്ളതാണെന്ന്. ഞാൻ ഈ ഹിസ്റ്റോഗ്രാം ഭാഗത്തെ അല്പം ഇരുണ്ടതാക്കാൻ ആഗ്രഹിക്കുന്നു. |
15:26 | അതിനാൽ ഞാൻ ഇവിടെ ഒരു പോയിന്റ് വെക്കുന്നു എന്നിട്ട് കർവിനെ ഒന്ന് താഴോട്ട് വലിക്കുന്നു. |
15:33 | കെട്ടിടത്തിന് വേണ്ടി കുറച്ചു സ്ഥലം വിടണം . |
15:41 | എനിക്ക് തോന്നുന്നു ഇത് കെട്ടിടത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്ന്. |
15:52 | അതിനാൽ, ഞാൻ കർവിനെ ഞാൻ ഇവിടെ വലിച്ചു താഴ്ത്തി, അവിടെ കെട്ടിടം ഇപ്പോഴും ഉള്ളതായി എനിക്ക് കാണാം. |
16:07 | ഇപ്പോൾ ഈ ഭാഗം ഇരുണ്ടതാണ്, ഇത് വെള്ളയും .ഒരുപക്ഷെ ഇപ്പോൾ ഇത് കുറച്ചു കൂടി വെള്ള ആയിരിക്കുകയാണ് . അതിനാൽ ഞാൻ ഇത് താഴേക്കു വലിക്കുന്നു . |
16:25 | വിചിത്രമായ എന്തെങ്കിലും ഒന്ന് നമ്മുക് പരിശ്രമിക്കാം. |
16:32 | ഇല്ല, അത് പ്രവർത്തിക്കുന്നില്ല. |
16:35 | പോയിന്റുകൾ ഒന്ന് പുറത്തേക്ക് ഇടാം. |
16:39 | ഞാൻ മുമ്പ് ഇത് പരീക്ഷിച്ചിട്ടില്ല, അതുകൊണ്ടു ചെറിയ ഒരു പരീക്ഷണം . |
16:51 | ഇത് വർക് ചെയ്യുമെന്ന് ഞാൻ കരുതുന്നു. |
16:54 | ആദ്യം ചെറുതായിട്ട് ചിത്രം നന്നാക്കാൻ നോക്കി, പക്ഷെ ഇപ്പോൾ നിറങ്ങൾ വളരെ നന്നായിരിക്കുന്നു |
17:03 | ഈ ഇമേജിന്റെ പണി പൂർത്തിയായി എന്ന് ഞാൻ കരുതുന്നു . |
17:07 | കൂടുതൽ വിവരങ്ങൾക്കായി http://meetthegimp.org സന്ദർശിക്കുക, അഭിപ്രായങ്ങൾക്കായി എഴുതൂ info@meetthegimp.org ലേക്ക്. ഗുഡ് ബൈ. |
17:22 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രോജെക്ടിനു വേണ്ടി പ്രജൂന വത്സലൻ. |