GIMP/C2/Rotating-And-Cropping-An-Image/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:22 GIMP എന്ന വിഷയത്തിലുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം
00:24 ഈ ഇമേജ് എഡിറ്റ് ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി, നിങ്ങളുടെ യഥാർത്ഥ ഫോട്ടോഗ്രാഫിക്ക് വേണ്ടി RAW ഉപയോഗിക്കുന്നതെങ്ങനെയെന്ന് ഞാൻ ചുരുക്കി പറയാൻ ആഗ്രഹിക്കുന്നു
00:33 ഞാൻ ഈ ഇമേജ് JPEG യിലാണ് എടുത്തിരുന്നെങ്കിൽ, എനിക്ക് ഇത് എൻകോഡ് ചെയ്യാൻ വേണ്ടി ബ്രൈറ്റ്നെസ്സിൻറ്റെ 256 സ്റെപ്സ് ഉണ്ടാകുമായിരുന്നു.
00:42 അത് ഏകദേശം ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും, കുറച്ചു നീലയും പച്ചയും കളർ ഉണ്ടെങ്കിലും അത് ശരിക്കും ഗ്രേ ആണ്
00:52 JPEG ലാണെങ്കിൽ ഗ്രേ കളറിന് 256 വ്യത്യസ്ത വിലകളുണ്ട്
01:00 ബ്ലാക്കിന് പൂജ്യവും വൈറ്റിന് 255 ആണ് മൂല്യം
01:05 ഈ ഇമേജിലാണെങ്കിൽ വൈറ്റ് ഇല്ല , കുറച്ചു ബ്ലാക് മാത്രമേ ഉള്ളൂ.
01:11 അതുകൊണ്ടു ഈ റൂമിൻറ്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ
01:16 എത്രത്തോളമാണെന്നു ഞാൻ നിങ്ങൾക്ക് പിന്നീട് കാണിച്ചു തരാം.
01:19 ഞാൻ ഈ ഇമേജിനെ RAW ഫോർമാറ്റിലാണ് എടുത്തിട്ടുള്ളത്,എൻ്റെ ക്യാമറ RAW ഇമേജുകളെ 12 ബിറ്റ് ഫോർമാറ്റിലാണ് സൂക്ഷിക്കുന്നത്.
01:27 മൂല്യങ്ങളെ സ്പ്രെഡ് ചെയ്ത ശേഷം RAW converter ഇൽ നിന്നും കിട്ടിയിട്ടുള്ള ഇമേജ് ഇതാണ് കൂടാതെ ഇവിടെ എനിക്ക് ഗ്രേ യുടെ 256 വ്യത്യസ്ത മൂല്യങ്ങളുണ്ട്, ഇനി നമ്മുക്ക് ഇമേജിനെ എഡിറ്റ് ചെയ്തു തുടങ്ങാം
01:42 ആദ്യത്തെഇമേജിനെക്കാളും കുറെ അധികം വിവരങ്ങൾ ഈ ഇമേജിൽ സേവ് ചെയ്തിട്ടുണ്ട്
01:47 എൻറ്റെ ഓർമയിലുള്ള ആദ്യത്തെ ഇമേജ് ഇതാണ് കൂടാതെ ഇതെനിക്ക് കൺവെർഷന് ശേഷം കിട്ടിയതാണ്
01:54 രണ്ടാമത്തെ ഇമേജ് പോസ്റ്റ് പ്രോസസ്സിംഗ് ചെയ്യാനുള്ള ഒരു നല്ല ബേസ് ആണ്, അത് ചെയ്തു കഴിഞ്ഞാൽ കാണാൻ നല്ലതായതും ആദ്യത്തെ ഇമേജിൻറ്റെ മൂഡ് ഉള്ളതുമായ ഒരു ചിത്രം ലഭിക്കുന്നു
02:06 എപ്പോൾ ഞാൻ GIMP യിൽ രണ്ടു ഇമേജുകൾ തുറന്നു കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് അവയുടെ ഹിസ്റ്റോഗ്രാം നോക്കാം.
02:14 ഹിസ്റ്റോഗ്രാം ഇമേജ് ഡയലോഗിനകത്ത് ഒളിച്ചിരിക്കുന്നു.
02:17 ഇമേജ് ഡയലോഗിൽ എത്താൻ മൂന്ന് വഴികളുണ്ട്, ആദ്യത്തേത് റ്റൂൾ ബാർ വഴിയാണ്
02:33 Access the image menu വിൽ ക്ലിക്ക് ചെയ്തു ഡയലോഗിൽ ക്ലിക്ക് ചെയ്യലാണ് രണ്ടാമത്തെ വഴി
02:40 മൂന്നാമത്തെ വഴി ഇമേജിൽ വെറുതെ റൈറ്റ് ക്ലിക്ക് ചെയ്തു Dialog കൂടാതെ Histogram തിരഞ്ഞെടുക്കലാണ്.
02:48 ആദ്യത്തെ ഇമേജിൻറ്റെ ഹിസ്റ്റോഗ്രാം ആണ് ഇവിടെ കാണിച്ചിട്ടുള്ളത്
02:51 ഇതു കുറച്ചു വലുതാക്കുമ്പോൾ, ഇമേജിലെ വ്യത്യസ്ത കളറുകളുടെ പിക്സൽ ഡിസ്ട്രിബൂഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും.
02:59 നമ്പറുകൾക്കു അനുസരിച്ചു പെയ്ൻറ്റ് ചെയ്യുന്ന പോലെയാണ് ഡിജിറ്റൽ ഇമേജ്.
03:03 നിങ്ങൾ ഇമേജിലേക്കു സൂം ചെയ്‌താൽ, പല കളറുകളിലുള്ള ചെറിയ ടൈൽസ് കാണാം. ഇവയെ പിക്സല്സ് എന്ന് വിളിക്കുന്നു
03:14 കൂടാതെ ഓരോ കളറിനും ഒരു മൂല്യം നിർവചിച്ചിരിക്കുന്നു, ഞാൻ ഇതു ഒരു കളർ പിക്കർ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കു കാണിച്ചു തരാം.
03:26 ഞാൻ കളർ പിക്കർ ഉപയോഗിക്കുമ്പോൾ, എനിക്ക് ചുകപ്പ്,പച്ച കൂടാതെ നീലയുടെയും മൂല്യം ലഭിക്കുന്നു
03:32 ചുകപ്പിൻറ്റെ മൂല്യം പച്ചയുടെയും നീലയുടേതിനേക്കാളും കുറച്ചു കുറവാണ്
03:38 പച്ചയ്ക്കും നീലയ്ക്കും ഏകദേശം ഒരേ മൂല്യമാണ്
03:43 നമ്പറുകൾക്കു അനുസരിച്ചു പെയിൻറ്റ് ചെയ്യലാണ് ഡിജിറ്റൽ ഫോട്ടോഗ്രാഫി.
03:46 ഈ ഇമേജിൽ എനിക്ക് 0 മുതൽ 255 വരെയുള്ള നമ്പറുകൾ ഉണ്ട്, കൂടാതെ ഇവിടെ നമ്മുക്ക് ശരിക്കും ഡാർക്കായ ഒരു ഭാഗം ഉണ്ട് പക്ഷെ ഇത് ഫൈനൽ ഇമേജിൽ വരുമെന്ന് ഞാൻ കരുതുന്നില്ല.
04:00 ഇമേജിൻറ്റെ ശരിക്കുള്ള ഭാഗം ഏകദേശം 80 ഇൽ നിന്ന് തുടങ്ങുന്നതായി ഞാൻ കരുതുന്നു, കൂടാതെ ഇമേജിൻറ്റെ ഏറ്റവും ബ്രൈറ്റ് ആയ ഭാഗം ഏകദേശം 200 നടുത്താണ്
04:10 അതായതു, നമ്മുക്ക് 0 മുതൽ 256 വരെ പോകാമെങ്കിലും ഇവിടെ നമ്മൾ 120 വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അത് നമ്മുക്ക് ഉപയോഗിക്കാവുന്ന ഡാറ്റയുടെ പകുതിയിലും താഴെയാണ്.
04:23 അതിനാൽ ഇമേജിലെ ഒരുപാട് ഇൻഫോർമേഷൻ നമ്മുക്ക് നഷ്ടമാകുന്നു
04:29 ഇനി നമ്മുക്ക് രണ്ടാമത്തെ ഇമേജിൻറ്റെ ഹിസ്റ്റോഗ്രാം നോക്കാം.
04:33 കർവുകൾ ഒരേപോലെ ആണെങ്കിലും പക്ഷെ രണ്ടാമത്തെ ഹിസ്റ്റോഗ്രാമിൽ ആദ്യത്തേതിനേക്കാൾ കൂടുതൽ ഡാറ്റഅടങ്ങായിരിക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും
04:45 നിങ്ങൾക്ക് ഈ രണ്ടു ഹിസ്‌റ്റോഗ്രാമും താരതമ്യപെടുത്തി നോക്കാം.
04:51 രണ്ടാമത്തെ ഇമേജിലെ വിവരങ്ങൾ പരന്നാണ്‌ കിടക്കുന്നത്. അതുകൊണ്ടു എനിക്ക് ഈ ഇമേജിനെ ആദ്യത്തേതിനെ പോലെ കമ്പ്രെസ്സ് ചെയ്യണം.
05:01 പക്ഷെ ഇതിൽ കുറച്ചു കൂടി വിശദാംശങ്ങളുടെ ആവശ്യമുണ്ട് കൂടാതെ ആദ്യത്തെ ഇമേജിലെ പോലെ കുറച്ചു കൂടി കോൺട്രാസ്റ്റിൻറ്റെയും ആവശ്യമുണ്ട്
05:11 ഞാൻ ഈ ഇമേജിൽ വർക്ക് ചെയ്യുന്നതിന് മുൻപായി, കഴിഞ്ഞ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്ന സമയത്തു GIMP യൂസർ ഇൻറ്റർ ഫേസിനെ കുറിച്ച് കണ്ടെത്തിയ ഒരു കാര്യം നിങ്ങളെ കാണിക്കാൻ ആഗ്രഹിക്കുന്നു.
05:23 നിങ്ങൾ ഇമേജ് വിൻഡോയിൽ ടാബ് അമർത്തുമ്പോൾ , റ്റൂൾ ബോക്സ് അപ്രത്യക്ഷമാകുന്നു കൂടാതെ ഇത് ഇമേജിനെ എത്ര വേണമെങ്കിലും വലുതാക്കാനും സഹായിക്കുന്നു. അതായതു എൻറ്റെ ആവശ്യത്തിന് അനുസരിച്ചു റ്റൂൾ ബോക്സിനെ എപ്പോൾ വേണമെങ്കിലും 'On' അല്ലെങ്കിൽ 'Off' ആക്കാം.
05:41 അതായത് ഞാനിവിടെ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കും എനിക്കും നല്ല രീതിയിൽ കാണാൻ സാധിക്കും.
05:46 ഈ ഇമേജ് ഞാൻ എഡിറ്റ് ചെയ്യുന്നതിന് മുൻപായി, എനിക്ക് സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്
05:52 അതുകൊണ്ട് ഞാൻ File, Preferenceഇൽ പോയി Window Management ലേക്ക് പോകുന്നു , എന്നിട്ടു ഇവിടുള്ള ഓപ്ഷനെ തിരഞ്ഞെടുക്കുന്നു.
06:03 toolbox നു വേണ്ടി Keep above ഉം കൂടാതെ docksനു വേണ്ടി Keep above ഉം തിരെഞ്ഞെടുത്ത ശേഷം ബാക്കിയുള്ള ഓപ്ഷനുകൾ എല്ലാം അതേ പോലെ വയ്ക്കുക.
06:11 ഞാൻ ഓക്കേ അമർത്തിയ ശേഷം, GIMP അഡ്വെർടൈസ് ചെയ്ത അതേ പോലെ പ്രവൃത്തിക്കുന്നു.
06:17 എനിക്ക് റ്റൂൾ ബോക്സിൽ നിന്നും റ്റൂളിനെ തിരഞ്ഞെടുക്കാം കൂടാതെ ഞാൻ തിരെഞ്ഞെടുത്ത റ്റൂളിൻറ്റെ എല്ലാ ഓപ്ഷനുകളും എനിക്ക് ലഭിക്കുന്നു.
06:25 എനിക്ക് ക്ലിക്ക് ചെയ്തു ഇമേജിലേക്കു തിരിച്ചു പോകാം കൂടാതെ ടാബ് ഉപയോഗിച്ച് റ്റൂളിനെ ഓണും ഓഫും ചെയ്യാം.
06:33 ആദ്യമായി ചെയ്യേണ്ട കാര്യം ഈ ഇമേജ് ലെവെൽഡ് ആണോന്നു ചെക്ക് ചെയ്യുകയാണ്.
06:37 ഈ ഇമേജിൽ, വിശ്വസനീയമായ മനുഷ്യ നിർമ്മിത സ്ട്രക്ച്ചറുകൾ ഒന്നും തന്നെ ഇല്ല . അതുകൊണ്ട് ഇമേജ് സ്ട്രൈറ്റ് ആണോന്നു നോക്കാൻ എനിക്ക് ഗ്രിഡ് രീതി ഉപയോഗിക്കാനാവില്ല.
06:47 ജലത്തിൻറ്റെ ഉപരിതലം ഒരു നല്ല സൂചനയാണ്.
06:50 പക്ഷെ നമ്മളിവിടെ ഹൊറൈസൺ കാണുന്നില്ല കൂടാതെ വെള്ളത്തിൽ കാണുന്ന വരകളും തെറ്റിദ്ധരിപ്പിക്കുന്നവയാണ്.
06:57 ഇതു, ഇവിടെ, ഹൊറൈസൺ അല്ല പക്ഷെ അത് നദിയിലുള്ള ഒരു കർവാണ്.
07:02 അതുകൊണ്ട്, ഹൊറൈസൺ പരിശോധിക്കുന്നതിനായി റൂളർ എവിടെ സെറ്റ് ചെയ്യണമെന്നതിനെക്കുറിച്ചു എനിക്കൊരു സൂചനയുമില്ല.
07:08 എനിക്ക് ഇതിനു എൻറ്റെ കണ്ണുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു, ഫോട്ടോഗ്രാഫിയിൽ അതൊരു മോശം മാർഗ്ഗമാണെന്നു എനിക്ക് തോന്നുന്നില്ല.
07:16 ഇനി, ഞാൻ Rotate റ്റൂൾ തിരഞ്ഞെടുത്തു അതിൽ Corrective Backwardനു പകരം Normal Forward തിരഞ്ഞെടുക്കുന്നു കൂടാതെ ഞാൻ Preview ഇൽ Grid എന്നല്ല Image എന്ന് സെറ്റ് ചെയ്യുന്നു.
07:30 ഇമേജിൽ ക്ലിക്ക് ചെയ്യുക.
07:38 ഇവിടെ, മധ്യത്തിൽ ,center of rotation എന്നൊരു പോയിൻറ് ഉണ്ട് കൂടാതെ ആ പോയിൻറ്റിനു ചുറ്റുമായാണ് ഇമേജിനെ തിരിക്കുന്നത്.
07:46 നമ്മൾ ഇമേജിനെ ഏതു Angle ഇൽ വച്ചാണോ തിരിക്കാൻ ആഗ്രഹിക്കുന്നത് അത് സെറ്റ് ചെയ്യാനുള്ള ഡയലോഗ് ആണ് ഇവിടെ തന്നിരിക്കുന്നത് .
07:52 ഇവിടെ എനിക്കൊരു സ്ലൈഡർ ഉണ്ട്, അത് ഇമേജിനെ തിരിക്കാൻ സഹായിക്കുന്നു പക്ഷെ അതിനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ് കൂടാതെ ഇമേജിനെ ഇത്ര തന്നെ ടിൽറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല.
08:05 അതുകൊണ്ട് നമുക്കിനി പൂജ്യത്തിലേക്കു തിരിച്ചു പോകാം കൂടാതെ ഇപ്പോൾ ഞാൻ സ്റ്റൈൽ ഉപയോഗിച്ചാണ് ഇമേജിനെ തിരിക്കാൻ പോകുന്നത്.
08:14 ഇമേജ് റൈറ്റിലേക്കു ഒരല്പം ടിൽറ്റ് ചെയ്താണ് ഇരിക്കുന്നതെന്നു എനിക്ക് തോന്നുന്നു. അതുകൊണ്ട് എനിക്കതിനെ ലെഫ്റ്റിലേക്കു ഒരല്പം തിരിക്കണം. അതായതു കൌണ്ടർ ക്ലോക്ക് വൈസ് , അതിനാൽ എനിക്കിവിടെ നെഗറ്റീവ് മൂല്യങ്ങൾ ലഭിക്കണം.
08:29 ശരിയായതും സ്ട്രൈറ്റ് ആയതുമായ ഒരു ഇമേജ് കിട്ടുന്നത് വരെ ഞാൻ ആംഗിൾ മാറ്റിക്കൊണ്ടേയിരിക്കുന്നു.
08:36 -0.25° ആയി ഞാൻ ആംഗിൾ സെറ്റ് ചെയ്യുന്നു
08:43 ഈ വിൻഡോയെ ഉള്ളിലേക്ക് വലിച്ചു റൊട്ടേ റ്റിൽ ക്ലിക്ക് ചെയ്യുക എന്നിട്ടു ഈ ഓപ്പറേഷൻറ്റെ ഫലം അറിയാനായി കാത്തിരിക്കുക.
08:50 അടുത്ത സ്റ്റെപ് : cropping.
08:54 ഈ ഇമേജിൽ, കപ്പൽ,വെള്ളം കൂടാതെ ഈ പക്ഷികൾ എന്നിവ എനിക്കാവശ്യമായുണ്ട്.
09:02 കൂടാതെ ഈ പുല്ലുകൾ എനിക്ക് ഇമേജിൽ ആവശ്യമില്ല, ഈ നദീതീരവും ഇമേജിൽ വേണോ വേണ്ടയോ എന്ന് എനിക്കുറപ്പില്ല.
09:16 ഇമേജിൻറ്റെ ഈ ഭാഗം crop ചെയ്താലോ എന്ന് ഞാൻ ആലോചിക്കുന്നു കാരണം എനിക്ക് ഇമേജിൻറ്റെ ഡാർക്ക് ഭാഗം പിന്നീട് ആവശ്യമായുണ്ട്.
09:24 അതായത്, ഈ പക്ഷികൾ, കപ്പൽ കൂടാതെ പിന്നെ ഈ മരങ്ങളും , കപ്പലിൻറ്റെ പിന്നിലുള്ള തീരവും, അവസാനമായി വെള്ളവും ആകാശവും.
09:35 കൂടാതെ ഇമേജിൻറ്റെ ഈ ഭാഗം കൂടുതൽ ഡാർക്കാണ്.
09:39 എനിക്ക് ഇമേജിലേക്കു സൂം ചെയ്യേണ്ട ആവശ്യമുണ്ട് കാരണം എനിക്ക് ഈ നദിയുടെ എത്രത്തോളം ഭാഗം ഉൾകൊള്ളിക്കാനാകുമോ അത്ര ഉൾക്കൊള്ളിക്കണം പക്ഷെ നദീതീരം ആവശ്യമില്ല
09:49 അതുകൊണ്ട് ഞാൻ Z എന്ന ഈ ഹോട്ട് കീ അമർത്തി ഇമേജിൻറ്റെ ഭാഗത്തേക്ക് സൂം ചെയ്യുന്നു.
10:00 ഇവിടെ ഇതാ മറ്റൊരു പക്ഷി പറക്കുന്നു.
10:02 അതുകൊണ്ട്, ഞാൻ ലെഫ്റ്റ് ഭാഗത്തു പോയി റൂളർ നദീതീരത്തിനടുത്തേക്കു വലിച്ചിടുന്നു.
10:09 Shift + ctrl + Eഅമർത്തി ഞാൻ ഇമേജിലേക്കു തിരിച്ചു വരുന്നു
10:15 ഇനി എനിക്ക് Crop റ്റൂൾ തിരഞ്ഞെടുത്തു അതിൽ കുറച്ചു ഓപ്ഷൻസ് സെറ്റ് ചെയ്യണം.
10:20 എനിക്ക് 2 : 1 എന്ന Fixed aspect ratio ആവശ്യമായുണ്ട്.
10:29 Preview ഇൽ ഞാൻ ഒരു ചെറിയ സഹായത്തിനായി Rule of thirds സെറ്റ് ചെയ്തിട്ടുണ്ട് അത് എനിക്ക് സഹായകമായ കുറെ വരികളെ തരുന്നു.
10:37 ഇവിടെ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ നോക്കട്ടെ
10:41 ഇവിടെ ഒരു പക്ഷിക്കൂട്ടം തന്നെ ഉണ്ട് കൂടാതെ ഒരു പക്ഷിയെ കൂടി ഇവിടെ കാണാം
10:47 ഇനി നമ്മുക്ക് റൂളേഴ്‌സ് എടുത്തു മാറ്റാം.
10:51 ഇമേജിൻറ്റെ താഴെയുള്ള ഭാഗത്തു വെള്ളമുണ്ടെങ്കിലും അത് വെള്ളത്തിനേക്കാളേറെ ആകാശത്തെയാണ് കാണിക്കുന്നത്.
11:01 എനിക്ക് മുകളിലുള്ള ഈ പക്ഷിയെ വേണ്ടെന്നു വെക്കാം കാരണം ഇതിലെ ഈ പക്ഷികളുടെ കൂട്ടത്തിനെ ഞാൻ ഇമേജിൽ വെക്കാൻ ആഗ്രഹിക്കുന്നു.
11:09 ഇനി ഞാൻ ഇതിനെ താഴോട്ടു വലിക്കുന്നു കൂടാതെ ഇപ്പോൾ അത് കാണാൻ നല്ലതായി തോന്നുന്നു.
11:14 എൻറ്റെ വർക്കിനെ ചെക്ക് ചെയ്യുന്നതിനായി Rule of thirdsനെ ഉപയോഗിക്കുന്നു
11:19 ഞാൻ ഈ ഇമേജിനെ മൂന്ന് ഭാഗങ്ങൾ ആക്കി തിരിച്ചിരിക്കുന്നു , അതായതു വെള്ളം, മരങ്ങൾ കൂടാതെ ആകാശം.
11:30 കപ്പലും താല്പര്യമുള്ള കാര്യങ്ങളിൽ ഒന്നാണ്.
11:34 പക്ഷികളുടെ കൂട്ടം ആണ് അടുത്ത താല്പര്യമുള്ള കാര്യം കൂടാതെ ഇത് നല്ലതും ഇമേജിൻറ്റെ 1/9 ഭാഗവുമാണ്
11:42 ഇത് നടക്കുമെന്ന് എനിക്ക് തോന്നുന്നു അതുകൊണ്ടു ഞാൻ ഇമേജിനെ ക്രോപ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുന്നു.
11:49 ഇമേജിനെ എൻലാർജ് ചെയ്യുന്നതിനായി ടാബും കൂടാതെ shift + ctrl +E അമർത്തുക.
11:55 നമ്മൾ ഇപ്പോൾ ഇമേജിനെ ക്രോപ് ചെയ്യുന്നെതെങ്ങനെയെന്നു കണ്ടു കഴിഞ്ഞു കൂടാതെ ഇനി ഈ ഇമേജിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഞാൻ അടുത്ത ട്യൂട്ടോറിയലിൽ കാണിച്ചു തരാം.
12:05 ഞാൻ നിങ്ങളോടു ബൈ പറയുന്നതിന് മുൻപായി ഈ ഇമേജിനെ സേവ് ചെയ്യട്ടെ, അത് ഞാൻ വളരെ മുൻപ് തന്നെ ചെയ്യേണ്ടതായിരുന്നു.
12:12 ഞാൻ ഇമേജിനെ Fog.xcf എന്ന പേരിൽ സേവ് ചെയ്യുന്നു,ഇതിൽ xcf എന്ന എക്സ്റ്റൻഷൻ GIMP ഫയലിൻറ്റെ ഫോർമാറ്റാണ്. ഇതിൽ layersനെ കൂടാതെ undoവിനെ കുറിച്ചുള്ള കുറെ വിവരങ്ങളും മറ്റും അടങ്ങിയിരിക്കുന്നു.
12:29 എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.
12:32 നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗങ്ങൾ, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഭാഗങ്ങൾ എന്നിവയെക്കുറിച്ചു നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
12:42 കൂടുതൽ വിവരങ്ങൾ http://meetthegimp.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
12:47 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk