GIMP/C2/An-Image-For-The-Web/Malayalam
From Script | Spoken-Tutorial
Time | Narration |
00:23 | Meet the GIMP -ലേക്ക് സ്വാഗതം. |
00:25 | എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്. |
00:31 | GIMP ഒരു ശക്തമായ ഇമേജ് മാനിപുലേഷൻ പ്രോഗ്രാം ആണ്. |
00:35 | ഈ ട്യൂട്ടോറിയലിൽ, GIMP യും കൂടാതെ അതിൻറ്റെ പ്രത്യേകതകളെക്കുറിച്ചുമാണ് ഞാനിവിടെ വിശദീകരിക്കാൻ പോകുന്നത് |
00:39 | ഒരു ഇമേജിനെ വെബ്ബിനു വേണ്ടി തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഞാനിവിടെ കാണിയ്ക്കാൻ പോകുന്നത്. |
00:43 | ഭാവി ട്യൂട്ടോറിയലുകളിൽ വിശദമായ വിശദീകരണം ഞാൻ നൽകുന്നതാണ് |
00:48 | ഒരു ഇമേജ് തുറക്കുന്നതിനായി,ഞാൻ ആ ഇമേജിനെ ടൂൾ ബോക്സിലേക്ക് വലിച്ചിടുന്നു. |
00:53 | അതിവിടെ കാണിച്ചിരിക്കുന്നു |
00:55 | നമ്മുക്ക് ഈ ഇമേജ് ഒന്ന് നോക്കാം. |
00:57 | എനിക്ക് ഈ ഇമേജിനെ വെബ്ബിനായി തയ്യാറാക്കണം. |
01:02 | എനിക്കതിനു എന്ത് ചെയ്യാൻ കഴിയുമെന്ന് നമ്മുക്ക് നോക്കാം. |
01:04 | ആദ്യമായി, ഈ ഇമേജ് ചെരിഞ്ഞാണ് ഇരിക്കുന്നത് ; അതുകൊണ്ടു എനിക്കതിനെ ഒരൽപ്പം തിരിക്കേണ്ടതായുണ്ട്. |
01:09 | ഈ ഭാഗം നീക്കം ചെയ്യാനായി എനിക്കതിനെ ക്രോപ് ചെയ്യേണ്ടതായുണ്ട് - ഒരാളുടെ പിൻവശം |
01:16 | മൂന്നാമതായി, എനിക്കതിൻറ്റെ കളറും കോൺട്രാസ്റ്റും കൂട്ടണം. |
01:22 | എനിക്ക് ഈ ഇമേജിൻറ്റെ വലുപ്പം കുറക്കേണ്ടതായുണ്ട്,കാരണം 4000 പിക്സൽസ് ആണ് ഇപ്പോളതിൻറ്റെ വീതി, അതൊരലപ്പം കുറക്കേണ്ടതാകുന്നു. |
01:31 | കൂടാതെ അതിനു ശേഷം അതിനെ ഷാർപ്പൻ ചെയ്തു ഒരു JPEG ഇമേജ് ആയി സേവ് ചെയ്യണം. |
01:38 | നമ്മുക്ക് ഇമേജിനെ തിരിച്ചുകൊണ്ടു ആരംഭിക്കാം |
01:40 | എവിടെയാണോ ഇമേജിൻറ്റെ ചെരിവ് വ്യക്തമായുള്ളത് ഞാൻ ആ ഭാഗത്തേക്ക് സൂം ചെയ്യുന്നു. നിങ്ങൾക്കത് ഇവിടെ കാണാൻ സാധിക്കും |
01:49 | ഇതു പോലെ, കഴ്സർ ചലിപ്പിച്ചും കൂടാതെ Space അമർത്തിയും നിങ്ങൾക്ക് ഇമേജിൻറ്റെ ചുറ്റും നീങ്ങാൻ സാധിക്കും. |
01:56 | ഇനി, ഇവിടെ ക്ലിക്ക് ചെയ്തു Rotate റ്റൂളിനെ തിരഞ്ഞെടുക്കുക. |
02:00 | Rotate റ്റൂളിൽ,സ്ഥിരമായി ഉപയോഗിക്കുന്ന ചില ഓപ്ഷനുകളുണ്ട്, ഇവ ഫോട്ടോഗ്രാഫിക് പ്രവൃത്തികൾക്കു വേണ്ടിയല്ല ഗ്രാഫിക്കൽ പ്രവൃത്തികൾക്കായി മാത്രമായി സെറ്റ് ചെയ്തു വച്ചിരിക്കുന്നു |
02:09 | അതുകൊണ്ടു, ഇവിടെ Direction എന്നത് Normal (Forward) ആയി സെറ്റ് ചെയ്തത് ഞാൻ Corrective (Backward) ആക്കി സെറ്റ് ചെയ്യുന്നു. |
02:14 | എനിക്ക് ഏറ്റവും മികച്ച Interpolationആണോ കിട്ടിയിരിക്കുന്നെതെന്നു ഞാൻ പരിശോധിക്കുന്നു. അത് നല്ലതാണ്. |
02:17 | കൂടാതെ Previewഇൽ ഞാൻ Imageനുപകരം Grid നെ തിരഞ്ഞെടുക്കുന്നു. |
02:22 | സ്ലൈഡർ നീക്കി ഞാൻ ഗ്രിഡ് ലൈനുകളുടെ എണ്ണം വർധിപ്പിക്കും. അത് നിങ്ങൾ ഉടനെ കാണും. |
02:30 | ഇനി, ഞാൻ ഇമേജിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇമേജിന് അഭിമുഖമായി ഒരു ഗ്രിഡ് ലഭിക്കുന്നു. |
02:36 | ഈ ഗ്രിഡ് സ്ട്രൈറ്റ് ആണ്. |
02:38 | കൂടാതെ, Corrective മോഡിൽ ഉള്ള അതെ ദിശയിൽ എനിക്ക് ഇമേജിനെ തിരിക്കാൻ സാധിക്കും, അതിനാൽ ഗ്രിഡ് വീണ്ടും സ്ട്രൈറ്റ് ആവുന്നു. |
02:51 | ഞാൻ ഇനി ഈ ഗ്രിഡിനെ തിരിക്കുന്നത് കാണിച്ചു തരാം. |
02:56 | ഉറപ്പു വരുത്താനായി ഞാൻ ഇമേജിൻറ്റെ മറ്റു ഭാഗങ്ങളും പരിശോധിക്കുന്നു. |
03:00 | എനിക്കതു നല്ലതായി തോന്നുന്നു |
03:02 | ഞാൻ ഇനി Rotate ബട്ടണിൽ അമർത്തുന്നു |
03:06 | ഇമേജ് ഏകദേശം 10 മെഗാ പിക്സിൽസ് ആയതുകൊണ്ട് ഇതിനു കുറച്ചു സമയം എടുക്കും |
03:13 | അത് ചെയ്തു കഴിഞ്ഞു. ഇമേജിനെ തിരിച്ചിരിക്കുന്നു. |
03:16 | ഇനി നമ്മുക്ക് ചിത്രത്തിനെ മുഴുവനായൊന്നു നോക്കാം.Shift + Ctrl + E എന്നത് നമ്മളെ ഇമേജിലേക്ക് തിരിച്ചു കൊണ്ട് വരുന്നു |
03:22 | അടുത്ത സ്റ്റെപ്പ് Cropping ആണ് |
03:25 | ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് ഞാൻ Cropറ്റൂളിനെ തിരഞ്ഞെടുക്കുന്നു. |
03:28 | ഇമേജിൻറ്റെ aspect ratio യെ 3:2 ആയാണ് എനിക്ക് വെക്കേണ്ടത് |
03:33 | അതിനുവേണ്ടി, ഞാൻ Fixed Aspect ratio യെ പരിശോധിച്ച് അതിൽ 3:2 എന്ന് ടൈപ്പ് ചെയ്യുന്നു. |
03:39 | വെറുതെ ക്ലിക്ക് ചെയ്തുകൊണ്ട് ആ ബോക്സിൽ നിന്നും പുറത്തുവരുന്നു. |
03:43 | ഇനി എനിക്ക് ക്രോപ്പിംഗ് ആരംഭിക്കാം. |
03:45 | എനിക്ക് ഈ വ്യക്തിയുടെ പാദങ്ങൾ ഇവിടെ ഉൾപ്പെടുത്തണം, പക്ഷെ ഇമേജിൻറ്റെ ഈ ഭാഗം ഒഴിവാക്കണം. |
03:52 | അതുകൊണ്ട്, ഞാൻ ഈ പോയിൻറ്റിൽ മൗസിൻറ്റെ ഇടതു ബട്ടൺ അമർത്തിയതിനു ശേഷം മുകൾ ഭാഗത്തേക്ക് വലിച്ചു എനിക്ക് ആവശ്യമായ ഭാഗം സെലക്ട് ചെയ്യുന്നു. |
04:01 | ആസ്പെക്ട് റേഷ്യോയെ സ്ഥിരമാക്കി വച്ചിരിക്കുന്നത് ശ്രദ്ധിക്കുക. |
04:06 | എത്രത്തോളം വലിക്കണമെന്നു എനിക്കിനി തീരുമാനിക്കണം |
04:12 | ഇത്രയും നല്ലതാണെന്നു തോന്നുന്നു |
04:18 | നമ്മുക്ക് ബോർഡറുകൾ പരിശോധിക്കാം |
04:21 | ഈ ഭാഗം നമ്മൾ ഒഴിവാക്കിയിരിക്കുന്നു. ഇവിടെ ഒരു വ്യക്തി ഇരിക്കുന്നുണ്ട്. |
04:28 | ഈ വ്യക്തിയെ ഉൾക്കൊള്ളാനാവശ്യമായ സ്ഥലം ഇവിടെ ഉണ്ടെന്നു തോന്നുന്നു. |
04:35 | ഇത് നല്ലതായതിനാൽ , ഞാൻ അത് അതുപോലെ തന്നെ വയ്ക്കുന്നു. |
04:41 | മുകളിൽ ഇവിടെ വിൻഡോകൾ ഉണ്ട്. |
04:44 | ഇവ വിൻഡോകൾ ആയി കാണുന്നതിനാവശ്യമായ എണ്ണം ഇമേജിൽ ഇപ്പോൾ തന്നെ ഉണ്ട്. |
04:50 | പാദത്തിൻറ്റെ ഭാഗത്തു വേണ്ടത്ര സ്ഥലം ഇല്ലെന്നു തോന്നുന്നു. |
04:54 | അതുകൊണ്ട് ,ഞാൻ ഇമേജിൽ ക്ലിക്ക് ചെയ്ത ശേഷം ഒരല്പം താഴോട്ടു വലിക്കുന്നു. |
04:58 | ഇതിപ്പോൾ കുഴപ്പമില്ല എന്ന് തോന്നുന്നു. |
05:01 | പക്ഷെ ഇപ്പോൾ ഇവിടെ ധാരാളം വിൻഡോകൾ കാണുന്നുണ്ട്,കൂടാതെ ഇരിക്കുന്ന വ്യക്തി ബോർഡറിന് വളരെ അടുത്താണ്. |
05:08 | അതുകൊണ്ട് നമ്മുക്ക് ഈ ഇമേജിനെ ഒരല്പം വലുതാക്കാം. |
05:11 | ഇവിടെ നമ്മുക്കൊരു പ്രശ്‍നം വരുന്നത് നിങ്ങൾക്കു കാണാം. |
05:18 | ഇതു ഇമേജ് തിരിക്കുന്ന സമയത്തു സംഭവിച്ചതാണ്. |
05:21 | ഇവിടെ സുതാര്യമായ ഒരു ചെറിയ ഭാഗം ഉണ്ട്. |
05:25 | അത് ഞാൻ ഉൾപെടുത്താൻ ആഗ്രഹിക്കുന്നില്ല |
05:33 | നമ്മുക്ക് Crop റ്റൂളിലേക്കു തിരിച്ചു പോകാം |
05:35 | എനിക്കിവിടെ കുറച്ചു സ്ഥലം ആവശ്യമായുണ്ട് , അതുകൊണ്ട് ഞാനിതിനെ മുകളിലേക്ക് വലിക്കുന്നു. |
05:38 | അത്ര അധികം വേണ്ട, |
05:40 | ഇതു കൊള്ളാമെന്നു തോന്നുന്നു. |
05:44 | ഇനി , ഇമേജിൽ ഒന്ന് ക്ലിക്ക് ചെയ്യുക. ഇപ്പോൾ നമ്മുക്ക് ക്രോപ് ചെയ്തതും തിരിച്ചതുമായ ഇമേജ് കിട്ടിയിരിക്കുന്നു |
05:50 | ഫുൾ വ്യൂ ലഭിക്കുന്നതിനായി Shift + Ctrl + E അമർത്തുക |
05:56 | അടുത്ത സ്റ്റെപ് കളർ കൂടാതെ കോൺട്രാസ്റ് എന്നിവ ഒരല്പം വർധിപ്പിക്കുകയാണ്. |
06:02 | അതിനു ധാരാളം വഴികളുണ്ട്. എനിക്ക് കളർ ലെവലുകൾ ഉപയോഗിക്കാം- ഇവിടെ അത് കർവുകളോ അല്ലെങ്കിൽ സ്ലൈഡറുകളോ ആണ് |
06:11 | പക്ഷെ ഞാനതു Layers ഉപയോഗിച്ച് ചെയ്യാൻ ശ്രമിക്കാം |
06:18 | ഞാൻ ഈ ലെയറിൻറ്റെ ഒരു കോപ്പി ഉണ്ടാക്കുന്നു |
06:23 | കൂടാതെ Layers മോഡിനെ Overlay ലേക്ക് മാറ്റുന്നു. |
06:30 | ഇതിൻറ്റെ എഫ്ഫക്റ്റ് വളരെ കൂടുതലാണെന്നു നിങ്ങൾക്കു കാണാൻ സാധിക്കും.എനിക്ക് അത് അത്രത്തോളം ആവശ്യമില്ല. |
06:36 | അതുകൊണ്ട്, ഞാൻ Opacity സ്ലൈഡറിനെ എനിക്ക് നല്ലതാണെന്നു തോന്നുന്ന കുറച്ചു താഴെയുള്ള ഒരു വാല്യുവിലേക്കു നീക്കുന്നു. |
06:42 | ഒരുപക്ഷെ, ഒരല്പം കൂടി ആവശ്യമാണ്. |
06:46 | ഇപ്പോൾ ഇത് കൊള്ളാമെന്നു തോന്നുന്നു. |
06:50 | ഞാൻ മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്തു ചാനൽ ലിസ്റ്റിൽ പോയി 'Flatten image' അല്ലെങ്കിൽ 'Merge visible layers' ചെയ്യാതിരുന്നാൽ എനിക്കിതെപ്പോൾ വേണമെങ്കിലും മാറ്റാം |
07:01 | അങ്ങനെ ചെയ്‌താൽ എല്ലാം തിരിച്ചെടുക്കാനാവാത്ത വിധം മാറ്റപ്പെടും. |
07:03 | ഞാൻ History യിലേക്ക് തിരിച്ചുപോയി historyയെ undo ചെയ്യാത്ത പക്ഷം |
07:10 | അത് നമ്മൾ പിന്നീട് കാണും |
07:13 | അടുത്ത സ്റ്റെപ് റീസൈസിങ് ആണ് |
07:16 | ഞാൻ Image മെനുവിൽ ക്ലിക്ക് ചെയ്ത് Scale Image ഓപ്ഷനെ തിരഞ്ഞെടുക്കുന്നു. |
07:27 | ഇവിടെ ഞാൻ 800 pixels എന്ന് ടൈപ്പ് ചെയ്യുന്നു |
07:32 | കൂടാതെ Height നുള്ള മൂല്യം എനിക്ക് സ്വമേധയാ ലഭിക്കും |
07:36 | ഞാൻ ഈ ലിങ്ക് തുറന്നു കഴിഞ്ഞാൽ , എനിക്ക് ഇമേജ് റീ സൈസ് ചെയുമ്പോൾ അതിനെ ഡിസ്ടോർട്ട് ചെയ്യാൻ സാധിക്കും |
07:44 | Interpolation. ഞാൻ Cubic.തിരഞ്ഞെടുക്കാമെന്നു വിചാരിക്കുന്നു. ഏറ്റവും മുകളിൽ ഉള്ള ലെയർ ഒരു ബ്രിക്ക് ബിൽഡിങ്സിൻറ്റെ ആർട്ട് എഫ്ഫക്റ്റ് തരുന്നു.ഇതു വിചിത്രമാണ്, അതിനാൽ ഞാൻ അത് പരിശോധിക്കുന്നു |
08:02 | ഇനി Scale. അമർത്തുക |
08:04 | നമുക്കിനി റിസൾട്ട് നോക്കാം |
08:08 | മുഴുവൻ ഇമേജ് കിട്ടാനായി Shift + Ctrl + E അമർത്തുക |
08:13 | ഞാൻ 1 അമർത്തുമ്പോൾ,എനിക്ക് 100 % സൂം ലഭിക്കുന്നു |
08:19 | ഇനി നമ്മുക്ക് ഇമേജിനകത്തു ശ്രദ്ധ തിരിക്കുന്ന ഏതെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്ന് നോക്കാം.എനിക്കിതു നന്നായി വന്നിട്ടുണ്ട് എന്ന് തോന്നുന്നു |
08:32 | അടുത്ത സ്റ്റെപ് ഷാർപെനിംഗ് ആണ് |
08:35 | എൻറ്റെ ലെൻസും ക്യാമറയും മികച്ചതാണ്.പക്ഷെ നമ്മൾ ഈ ഇമേജിൽ മാറ്റങ്ങൾ വരുത്തിയതിനാൽ അതിനെ ഒന്ന് ചെറുതായി ഷാർപെൻ ചെയ്യേണ്ടതാണ്. |
08:49 | ഞാൻ ' Filters നെ തിരഞ്ഞെടുക്കുന്നു. |
08:53 | ഞാൻ Enhance അമർത്തി ഷാർപെൻ ചെയ്യുന്നു. എനിക്ക് വേണമെങ്കിൽ Unsharp mask ഉപയോഗിക്കാം, അതൊരു ശക്തമായ ഷാർപെനിംഗ് റ്റൂൾ ആണ്. പക്ഷെ ഇപ്പോൾ ഇത്ര ഷാർപെനിംഗ് മതി |
09:06 | ഈ റ്റൂളിനു അടിസ്ഥാനപരമായി ഒരു ഓപ്ഷനാണ് ഉള്ളത്, അതാണ് ഷാർപ്നെസ്സ് സ്ലൈഡർ .അതിനെ വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം കൂടാതെ ഇത്തരത്തിലുള്ള ഇമേജിന് ഇതു മതി |
09:16 | ഇതാണ് ഷാർപെൻ ചെയ്യാത്ത ഇമേജ് , കൂടാതെ ഞാൻ ഈ സ്ലൈഡർ വലിക്കുമ്പോൾ ഇമേജ് കൂടുതൽ കൂടുതൽ ഷാർപെൻ ആകുന്നു. പിന്നെയും നിങ്ങൾ അത് വലിക്കുകയാണെങ്കിൽ ഒരു രസകരമായ എഫ്ഫക്റ്റ് കിട്ടുന്നു |
09:31 | ഈ ഇമേജിന് ഈ മൂല്യം മതിയെന്ന് ഞാൻ കരുതുന്നു. |
09:38 | മുടി വ്യക്തമായി കാണാൻ പറ്റുന്നുണ്ട്, പക്ഷെ ഇവിടെ ചെറിയ ബെൻഡിങ്ങോ അല്ലെങ്കിൽ ഡിസ്റ്റോർഷനോ ഉണ്ട |
09:46 | അതുകൊണ്ട് ,നമ്മൾ ഇതിനെ പിറകോട്ടു വലിക്കുന്നു , ഇപ്പോൾ അത് കൂടുതൽ നന്നായിരിക്കുന്നു |
09:52 | ഇമേജിൽ ഡിസ്റ്റോർഷനെക്കാളും എനിക്കിഷ്ടം സോഫ്റ്റ് എഫക്ട്സ് ആണ് |
10:00 | നിങ്ങൾ ഇമേജിൽ മാറ്റങ്ങൾ വരുത്തിയതിനുള്ള തെളിവാണ് ഇത്. |
10:06 | നമുക്കിനി റിസൾട്ട് നോക്കാം |
10:09 | അത് നന്നായിരിക്കുന്നു. |
10:11 | ഇനി അവസാനത്തെ സ്റ്റെപ്പ് ഈ ഇമേജിനെ സേവ് ചെയ്യലാണ് |
10:15 | ഞാൻ File ലേക്ക് പോയി Save As അമർത്തി, കൂടാതെ യഥാർത്ഥ ഫയൽ എക്സ്റ്റൻഷനെ ‘tif’ ഇൽ നിന്നും ‘jpg’യിലേക്ക് മാറ്റി. |
10:29 | എന്നിട്ടു Save ബട്ടൺ അമർത്തുക. |
10:32 | JPEG നു ഒന്നിൽ കൂടുതൽ ലേയേർസ് ഉള്ള ഇമേജിനെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന സന്ദേശം ലഭിക്കുന്നു.അതുകൊണ്ട് നമ്മുക്ക് ഇവയെ എക്സ്പോർട് ചെയ്യണം |
10:44 | ഇത്തരത്തിലുള്ള ഒരു ഇമേജിന് 85 % എന്നത് ഒരു നല്ല മൂല്യമാണെന്നു ഞാൻ കരുതുന്നു |
10:53 | അതുകൊണ്ട് ഞാൻ ഈ ഇമേജിനെ ഒരു JPEG ഇമേജ് ആയി സേവ് ചെയ്യുന്നു. |
11:01 | നിങ്ങൾക്കു അതിനെ ഫുൾ സ്‌ക്രീനിൽ നോക്കാം. |
11:04 | GIMP യെ പരിചയപ്പെടുത്തുന്ന ആദ്യ ട്യൂട്ടോറിയലാണ് ഇത്. ഭാവി ട്യൂട്ടോറിയലുകളിൽ GIMP എങ്ങനെ സെറ്റപ്പ് ചെയ്യാം, എങ്ങനെയാണ് വരക്കേണ്ടത്, കൺവെർട്ട് ചെയ്യുന്നതെങ്ങനെ എന്നും, കൂടാതെ റ്റൂളുകളെ കുറിച്ചും മറ്റും വിശദീകരിക്കുന്നതാണ് |
11:17 | നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക |
11:25 | കൂടുതൽ വിവരങ്ങൾ http://meetthegimp.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. |
11:31 | നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗങ്ങൾ, ഭാവിയിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഭാഗങ്ങൾ എന്നിവയെക്കുറിച്ചു നിങ്ങളിൽ നിന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. |
11:41 | ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ. |