C-and-C++/C2/Functions/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 C ലെയും C++ ലെയും functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 എന്താണ് ഒരു function?
00:11 functionന്റെ syntax.
00:13 return statementന്റെ പ്രാധാന്യം.
00:16 ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത് നോക്കാം.
00:18 അത് പോലെ, സ്വാഭാവികമായി ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു.
00:22 ഇതിനായി ഉപയോഗിക്കുന്നത്,
00:25 Ubuntu Operating System version 11.10
00:29 gcc, g++ Compiler version 4.6.1 .
00:35 functionsന്റെ ആമുഖത്തോടെ ഇത് തുടങ്ങാം .
00:39 ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യാൻ സ്വന്തമായി നിലനിൽപ്പുള്ള പ്രോഗ്രാമാണ് function.
00:45 എല്ലാ പ്രോഗ്രാമിലും ഒന്നോ അതിലധികമോ functions കാണും.
00:49 ഒരിക്കൽ എക്സിക്യൂട്ട് ചെയ്താൽ, അതിനെ access ചെയ്തിടത്തേക്ക് control തിരിച്ചു വരുന്നു.
00:55 ഒരു function ന്റെ syntax നോക്കാം.
00:59 ret-type' സൂചിപ്പിക്കുന്നത് function ഏത് ടൈപ്പുള്ള ഡേറ്റ return ചെയ്യുന്നുവെന്നാണ്.
01:05 fun_name, ആ functionന്റെ പേര് സൂചിപ്പിക്കുന്നു.
01:09 Variable names ന്റേയും അവയുടെ ടൈപ്പിന്റേയും ലിസ്റ്റ് ആണ് parameters.
01:14 parameter ലിസ്റ്റ് ഒഴിച്ചിടാനും സാധിക്കും.
01:18 ഇതിനെ arguments ഇല്ലാത്ത functions എന്ന് വിളിക്കുന്നു.
01:21 ഇതിനെ arguments ഉള്ള functions എന്ന് വിളിക്കുന്നു.
01:26 void ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം നോക്കാം.
01:29 നേരത്തെ തന്നെ എഡിറ്ററിൽ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01:32 ഞാനിത് തുറക്കുന്നു.
01:35 നമ്മുടെ ഫയൽ നെയിം function.
01:38 .c extension നോട് കൂടി ഫയൽ സേവ് ചെയ്തിട്ടുണ്ട്.
01:43 കോഡ് വിശദികരിക്കാം.
01:45 ഇതാണ് നമ്മുടെ header file.
01:47 ഏതെങ്കിലും function ഉപയോഗിക്കുന്നതിന് മുൻപ്, അത് പറയണം.
01:51 add എന്ന function ഇവിടെ നിർവചിച്ചിരിക്കുന്നു.
01:54 ശ്രദ്ധിക്കുക, add functionന് ഒരു arguments ഉം ഇല്ല.
01:58 return type void ആണ്.
02:01 രണ്ട് തരത്തിലുള്ള functions ഉണ്ട്.
02:03 നമ്മുടെ add function നെ പോലെ User നിർവചിക്കുന്നത്.
02:06 printf, main function എന്നിവയെ പോലെ മുൻപേ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ളത്.
02:12 a, b എന്നിവയ്ക്ക് യഥാക്രമം 2, 3 എന്നീ മൂല്യങ്ങൾ നല്കി initialize ചെയ്യുന്നു.
02:19 ഇവിടെ വേരിയബിൾ c, declare ചെയ്യുന്നു .
02:21 എന്നിട്ട് aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു .
02:24 അതിന്റെ ഫലം cല്‍ സൂക്ഷിക്കുന്നു.
02:27 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02:29 ഇതാണ് നമ്മുടെ main function.
02:32 ഇവിടെ add function നെ കാൾ ചെയ്യുന്നു.
02:34 അപ്പോൾ സങ്കലനം നടന്ന ഫലം പ്രിന്റ് ചെയ്യുന്നു.
02:39 save ക്ലിക്ക് ചെയ്യുക.
02:42 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു.
02:45 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുന്നു.
02:53 കംപൈൽ ചെയ്യാനായി gcc function dot c hyphen o fun ടൈപ്പ് ചെയ്യുക.
03:00 എക്സിക്യൂട്ട് ചെയ്യാനായി ./fun ടൈപ്പ് ചെയ്യുക.
03:05 ഔട്ട്‌പുട്ട് Sum of a and b is 5 എന്ന് കാണിക്കുന്നു.
03:10 പ്രോഗ്രാമിലേക്ക് തിരികെ വരാം.
03:13

functions പ്രത്യേക identifiers ആയ parameters അല്ലെങ്കിൽ arguments ഉൾക്കൊളളുന്നു.

03:20 ഇതേ ഉദാഹരണം arguments ഓട് കൂടി നോക്കാം.
03:23 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.
03:27 ടൈപ്പ് ചെയ്യുക, int add(int a, int b)
03:32 function add, declare ചെയ്തു.
03:36 int a, int b എന്നിവ function add ന്റെ arguments ആണ്.
03:41 ഇത് നീക്കം ചെയ്യാം.
03:42 ഇവിടെ aയും bയും initialize ചെയ്യേണ്ട ആവശ്യം ഇല്ല.
03:46 printf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
03:49 ടൈപ്പ് ചെയ്യുക, int main() .
03:52 sum എന്ന വേരിയബിൾ declare ചെയ്യാം.
03:54 ടൈപ്പ് ചെയ്യുക, int sum;
03:57 എന്നിട്ട് sum = add(5,4); ടൈപ്പ് ചെയ്യുക.
04:03 ഇവിടെ നമ്മൾ parameters 5 ഉം 4 ഉം നല്കി കൊണ്ട്
04:05 add function കാൾ ചെയ്യുന്നു.
04:10 aല്‍ 5ഉം b ല്‍ 4ഉം സ്റ്റോർ ചെയ്യുന്നു.
04:14 സങ്കലനം നടക്കുന്നു.
04:18 ഫലം പ്രിന്റ്‌ ചെയ്യുന്നു.
04:20 ടൈപ്പ് ചെയ്യുക,
04:21 printf(“Sum is %d\n”,sum);
04:27 function നമ്മൾ മുൻപേ തന്നെ കാൾ ചെയ്തിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യുക.
04:32 return 0 ടൈപ്പ് ചെയ്യുക.
04:36 non-void function ഒരു മൂല്യം തിരികെ നല്കുന്നതിനായി return സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചിരിക്കണം.
04:41 Save ക്ലിക്ക് ചെയ്യുക.
04:43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:45 ടെർമിനലിലേക്ക് തിരിച്ചു വരിക.
04:48 പ്രോഗ്രാം കംപൈൽ ചെയ്യുക.
04:50 എക്സിക്യൂട്ട് ചെയ്യട്ടെ.
04:52 ഔട്ട്‌പുട്ട്, Sum is 9 എന്ന് കാണിക്കുന്നു.
04:57 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
05:02 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
05:04 ഇവിടെ കുറച്ചു മാറ്റങ്ങൾ വരുത്തുന്നു.
05:07 Shift, Ctrl, S ഒരുമിച്ച്‌ പ്രസ്‌ ചെയ്യുക.
05:12 .cpp extensionനോടെ ഫയൽ സേവ് ചെയ്യുക.
05:18 Save ക്ലിക്ക് ചെയ്യുക. ആദ്യം header file, <iostream> എന്ന് മാറ്റുക.
05:24 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു.
05:28 function declaration, C++ ലും ഇത് പോലെ തന്നെയാണ്.
05:32 അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തുന്നില്ല.
05:37 C++ല്‍ പ്രിന്റ്‌ ചെയ്യാൻ cout<< function ഉപയോഗിക്കുന്നതിനാൽ, printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക.
05:48 format specifierഉം \nഉം ഇവിടെ ആവശ്യമില്ല.
05:52 comma നീക്കം ചെയ്യുക.
05:54 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
05:58 sumന് ശേഷം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
06:03 ഡബിൾ quoteസിനുള്ളിൽ backslash n ടൈപ്പ് ചെയ്യുക.
06:07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക
06:09 Save ക്ലിക്ക് ചെയ്യുക.
06:11 പ്രോഗ്രാം കംപൈൽ ചെയ്യാം.
06:14 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:16 g++ function dot cpp hyphen o fun1 ടൈപ്പ് ചെയ്യുക.
06:23 fun output ഫയൽ മായിക്കപ്പെടാതെയിരിക്കാൻ ഇവിടെ fun1 ഉപയോഗിച്ചു.
06:31 Enter പ്രസ്‌ ചെയ്യുക.
06:34 ./fun1 ടൈപ്പ് ചെയ്യുക.
06:38 output, Sum is 9 എന്ന് കാണിക്കുന്നു.
06:42 ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം.
06:47 ഇവിടെ 4ന്റെ സ്ഥലത്ത് x ടൈപ്പ് ചെയ്യുക.
06:51 കോഡിന്റെ ബാക്കി ഭാഗത്ത്‌ ഒരു മാറ്റവും വരുത്തേണ്ട.
06:55 Save ക്ലിക്ക് ചെയ്യുക.
06:58 പ്രോഗ്രാം കംപൈൽ ചെയ്യാം.
07:02 പത്താമത്തെ വരിയിൽ error കാണുന്നു.
07:06 x was not declared in this scope.
07:09 എന്തെന്നാൽ x ഒരു charater വേരിയബിൾ ആണ്.
07:13 ഇത് എങ്ങും declare ചെയ്തിട്ടില്ലായിരുന്നു.
07:15 നമ്മുടെ add function ന്റെ argument, integer വേരിയബിൾ ആണ്.
07:21 അതിനാൽ return ടൈപ്പും return ചെയ്ത മൂല്യവും തമ്മിൽ ചേർച്ചയില്ലായ്മ ഉണ്ടായി .
07:25 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
07:27 Error തിരുത്താം.
07:30 പത്താമത്തെ വരിയിൽ 4 ടൈപ്പ് ചെയ്യുക.
07:32 Save ക്ലിക്ക് ചെയ്യുക.
07:35 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
07:37 prompt ക്ലിയർ ചെയ്യുന്നു.
07:40 പ്രോഗ്രാം കംപൈൽ ചെയ്യുക.
07:42 ഇത് പ്രവർത്തിക്കുന്നു.
07:45 നമുക്ക് സംഭവിക്കാനിടയുള്ള മറ്റൊരു തെറ്റ് നോക്കാം.
07:50 ഇവിടെ നമ്മൾ ഒരു parameter മാത്രമേ കൊടുക്കുന്നുള്ളൂ.
07:55 4 നീക്കം ചെയ്യുന്നു.
07:56 Save ക്ലിക്ക് ചെയ്യുക.
07:58 ടെർമിനലിലേക്ക് പോകുക.
08:00 കംപൈൽ ചെയ്യാം.
08:01 പത്താമത്തെ വരിയിൽ ഒരു error കാണുന്നു.
08:06 too few arguments to function 'int add (int, int)'
08:11 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
08:14 നമുക്ക് ഇവിടെ രണ്ട് parameters കാണാം.
08:19 int a , int b.
08:22 ഇവിടെ നമ്മൾ ഒരെണ്ണം മാത്രമേ നൽകിയുള്ളൂ.
08:25 അതിനാൽ ഇത് error നല്കി
08:27 ഇത് തിരുത്താം.
08:29 4 ടൈപ്പ് ചെയ്യുക.
08:31 Save ക്ലിക്ക് ചെയ്യുക.
08:34 ടെർമിനലിലേക്ക് പോകുക.
08:36 വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
08:39 ഇത് പ്രവർത്തിക്കുന്നു.
08:42 സ്ലൈഡിലേക്ക് തിരികെ വരാം.
08:44 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
08:49 Function functionന്റെ syntax.
08:51 arguments ഇല്ലാത്ത functions.
08:53 ഉദാഹരണം- void add()
08:55 arguments ഓടെയുള്ള function.
08:57 ഉദാഹരണം- int add(int a and int b)
09:02 ഒരു അസ്സിഗ്ന്മെന്റ് ഒരു അക്കത്തിന്റെ വർഗം കാണുവാനുള്ള പ്രോഗ്രാം എഴുതുക.
09:07 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:11 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
09:21 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:28 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:47 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:52 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
09:55 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble