C-and-C++/C2/First-C-Program/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | ആദ്യത്തെ C program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:08 | ഒരു ലളിതമായ C പ്രോഗ്രാം എഴുതുന്നതിനെ കുറിച്ച് |
00:11 | ഇത് കംപൈൽ ചെയ്യുന്നത് |
00:13 | എക്സിക്യൂട്ട് ചെയ്യുന്നത് |
00:14 | സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് |
00:21 | Ubuntu operating system version 11.10 ഉം ഉബുണ്ടുവിലെ gcc Compiler version 4.6.1 ഉം |
00:31 | ഈ ട്യൂട്ടോറിയലിന്റെ പരിശീലനത്തിനായി |
00:33 | നിങ്ങൾക്ക് Ubuntu Operating System ഉം ഒരു Editor ഉം പരിചിതമാകണം. |
00:38 | ചില എഡിറ്ററുകൾ -vim, gedit |
00:42 | ഈ ട്യൂട്ടോറിയലില്‍ gedit ഉപയോഗിക്കുന്നു. |
00:45 | ഇതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:51 | എങ്ങനെ ഒരു C പ്രോഗ്രാം എഴുതാമെന്ന് ഉദാഹരണത്തോടെ വിശദീകരിക്കാം. |
00:55 | ടെർമിനൽ വിന്ഡോ തുറക്കുവാനായി Ctrl,Alt,T ഒരുമിച്ച് പ്രസ് ചെയ്യുക. |
01:07 | ടെക്സ്റ്റ് എഡിറ്റർ തുറക്കാം, അതിനായി promptല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക. |
01:12 | “gedit”സ്പേസ് “talk” dot “c”സ്പേസ്“&”അടയാളം |
01:20 | promptനെ ഫ്രീ ആക്കാൻ ampersand (&) ഉപയോഗിക്കുന്നു. |
01:24 | ശ്രദ്ധിക്കുക, എല്ലാ Cഫയൽസിനും dot c extension ഉണ്ട്. |
01:30 | Enter പ്രസ് ചെയ്യുക. |
01:32 | ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. |
01:36 | ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. |
01:39 | ഡബിൾ സ്ലാഷ് സ്പേസ് |
01:42 | “My first C program”എന്ന് ടൈപ്പ് ചെയ്യുക. |
01:48 | ഇവിടെ ഡബിൾ സ്ലാഷ് ഉപയോഗിക്കുന്നത് ഈ വരി കമന്റ് ചെയ്യാനാണ്. |
01:52 | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌സ് സഹായിക്കുന്നു. |
01:56 | ഇത് documentation ന് ഉപകാരപ്രദമാണ്. |
01:58 | ഇത് നമുക്ക് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. |
02:01 | ഡബിൾ slash ഒറ്റ വരി കമന്റ് ആണ്. |
02:07 | Enter പ്രസ് ചെയ്യുക. |
02:09 | ടൈപ്പ് ചെയ്യുക “#include”' space തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ്. |
02:17 | ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും, ആദ്യം ബ്രാക്കറ്റ് കൊടുത്തിട്ട് അതിനുള്ളിൽ എഴുതുക. |
02:24 | ഇപ്പോൾ ബ്രാക്കറ്റിനുള്ളിൽ “stdio” “(dot).” “h” ടൈപ്പ് ചെയ്യുക. |
02:30 | stdio.h, ഒരു header file ആണ്. |
02:33 | ഒരു പ്രോഗ്രാം സാധാരണ input/output functions ഉപയോഗിക്കുമ്പോൾ ഈ ഹെഡർ ഫയൽ ഉണ്ടായിരിക്കും. |
02:41 | Enter പ്രസ് ചെയ്യുക. |
02:43 | ടൈപ്പ് ചെയ്യുക “int” space “main” തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് |
02:50 | ' main ഒരു പ്രത്യേക function ആണ്. |
02:52 | ഇത് കാണിക്കുന്നത് ഈ വരിയിൽ നിന്ന് പ്രോഗ്രാമിന്റെ execution തുടങ്ങുന്നു എന്നാണ്. |
02:58 | തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ parenthesis എന്ന് വിളിക്കുന്നു. |
03:04 | main നെ തുടർന്ന് paranthesis, കാണിക്കുന്നത് main ഒരു ഫങ്ഷൻ ആണെന്നാണ്. |
03:11 | ഇവിടെ int main function ന് arguments ഇല്ല. |
03:15 | ഇത് “integer”ആയ ഒരു value റിട്ടേണ്‍ ചെയ്യുന്നു. |
03:18 | data types നെ കുറിച്ച് മറ്റൊരു ട്യൂട്ടോറിയലില്‍ പഠിക്കാം. |
03:23 | main function നെ കുറിച്ച് കൂടുതൽ അറിയാനായി അടുത്ത സ്ലൈഡ് നോക്കാം. |
03:29 | എല്ലാ പ്രോഗ്രാമ്മിനും ഒരു main function ഉണ്ടാകണം. |
03:33 | ഒന്നിൽ കൂടുതൽ main ഫങ്ഷനുകൾ പാടില്ല. |
03:36 | അല്ലെങ്കിൽ, പ്രോഗ്രാമിന്റെ തുടക്കം കംപൈലറിന് മനസിലാക്കാൻ കഴിയില്ല. |
03:41 | ഒഴിഞ്ഞ parentheses കാണിക്കുന്നത് main ന് ഒരു argument ഉം ഇല്ല എന്നാണ്. |
03:46 | arguments നെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലില്‍ നോക്കാം. |
03:52 | ഇപ്പോൾ നമുക്ക് പ്രോഗ്രാമിലേക്ക് തിരികെ വരാം. |
03:55 | Enter പ്രസ് ചെയ്യുക. |
03:58 | തുറക്കുന്ന curly ബ്രാക്കറ്റ് “{” ടൈപ്പ് ചെയ്യുക. |
04:00 | തുറക്കുന്ന curly ബ്രാക്കറ്റ്, main ഫങ്ഷന്റെ തുടക്കം കാണിക്കുന്നു. |
04:04 | അടയ്ക്കുന്ന curly ബ്രാക്കറ്റ് “}” ടൈപ്പ് ചെയ്യുക. |
04:08 | അടയ്ക്കുന്ന curly ബ്രാക്കറ്റ് സൂചിപ്പിക്കുന്നത് main ഫങ്ഷന്റെ അവസാനമാണ്. |
04:13 | ബ്രാക്കറ്റിനുള്ളിൽ Enter രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക. |
04:16 | cursor ഒരു വരി മുകളിലേക്ക് നീക്കുക. |
04:20 | Indentation കോഡ് എളുപ്പത്തിൽ വായിക്കുവാനും , |
04:23 | വേഗത്തിൽ തെറ്റുകൾ കണ്ടെത്തുവാനും സഹായിക്കുന്നു. |
04:25 | മൂന്ന് പ്രാവിശ്യം സ്പേസ് കൊടുത്തിട്ട് , |
04:29 | “printf” തുറക്കുന്ന ബ്രാക്കറ്റ് , അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
04:34 | ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യുന്ന ഒരു standard C function ആണ് printf . |
04:39 | ഇവിടെ ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quotes ൽ , |
04:43 | printf statement ഡബിൾ quoteസിനുള്ളിലുള്ളത് ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. |
04:50 | “Talk To a Teacher backslash n”ടൈപ്പ് ചെയ്യുക. |
04:59 | പുതിയ വരിയ്ക്കായി, Backslash n “\n” . |
05:03 | ഇതിന്റെ ഫലമായി printf ഫങ്ഷന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് പോകുന്നു. |
05:10 | എല്ലാ C' statement കളുടെ അവസാനവും ഒരു semicolon “;”വേണം. |
05:15 | അതിനാൽ ഈ വരിയുടെ അവസാനം ഇത് ഇടുക. |
05:19 | Semicolon ഒരു statment നെ അവിടെ നിർത്തുന്നു. |
05:24 | 'Enter പ്രസ് ചെയ്ത് മൂന്ന് പ്രാവിശ്യം സ്പേസ് കൊടുക്കുക. |
05:27 | ടൈപ്പ് ചെയ്യുക, “return” space “0”'semicolon |
05:34 | ഈ സ്റ്റേറ്റ്മെന്റ് integer zero തിരിച്ചു നല്കുന്നു. |
05:38 | ഈ function int ടൈപ്പ് ആയതിനാൽ ഒരു integer return ചെയ്യണം. |
05:45 | return statement, എക്സിക്യൂട്ട് ചെയ്യുന്ന statement കളുടെ അവസാനം സൂചിപ്പിക്കുന്നു. |
05:51 | മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം. |
05:55 | ഫയൽ സേവ് ചെയ്യാനായി save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:00 | കൂടെ കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ല ശീലം ആണ്. |
06:03 | ഇത് പെട്ടന്നുള്ള വൈദ്യുത തടസങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. |
06:05 | ആപ്ലിക്കേഷൻ ക്രാഷ് ആകുന്ന അവസരങ്ങളിലും ഇത് സഹായിക്കുന്നു. |
06:10 | പ്രോഗ്രാം കംപൈൽ ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ചു വരുക. |
06:15 | “gcc” space “talk.c” space hyphen “-o” space “myoutput” |
06:24 | gcc' കംപൈലർ ആണ്. |
06:27 | talk.c നമ്മുടെ ഫയലിന്റെ പേര്. |
06:30 | '-o myoutput കാണിക്കുന്നത്, executable myoutputല്‍ ചേർക്കപെടുന്നുവെന്നാണ്. |
06:37 | Enter പ്രസ് ചെയ്യുക. |
06:39 | പ്രോഗ്രാം കംപൈൽ ചെയ്യുന്നത് കാണാം. |
06:42 | ls space (hypen) -lrt ടൈപ്പ് ചെയ്ത് അവസാനമായി സൃഷ്‌ടിച്ച ഫയൽ 'myoutput ആണെന്ന് കാണാം. |
06:54 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ dot slash)“./myoutput” ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
07:01 | ഇവിടെ ഔട്ട്‌പുട്ട്, “Talk To a Teacher”എന്ന് കാണിക്കുന്നു. |
07:06 | നേരത്തെ പറഞ്ഞത് പോലെ, എക്സിക്യൂട്ട് ചെയ്യുവാനുള്ള അവസാനത്തെ സ്റ്റേറ്റ്മെന്റ് return ആണ്. |
07:10 | return സ്റ്റേറ്റ്മെന്റിന് ശേഷം ഒന്നുംതന്നെ എക്സിക്യൂട്ട് ചെയ്യുന്നില്ല. ഒന്ന് ശ്രമിച്ച് നോക്കാം. |
07:15 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
07:17 | return സ്റ്റേറ്റ്മെന്റിന് ശേഷം,ഒരു printf സ്റ്റേറ്റ്മെന്റ് കൂടി ഉൾപെടുത്താം. |
07:22 | സ്പേസ് കൊടുത്ത്, printf തുറക്കുന്ന ബ്രാക്കറ്റ്, അടയ്ക്കുന്ന ബ്രാക്കറ്റ് ടൈപ്പ് ചെയ്യുക. |
07:27 | ബ്രാക്കറ്റിനുള്ളിൽ, ഡബിൾ quote സിന് അകത്ത് Welcome backslash n, അവസാനം semicolon ടൈപ്പ് ചെയ്യുക. |
07:35 | Save ക്ലിക്ക് ചെയ്യുക. |
07:37 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക. |
07:41 | up arrow key ഉപയോഗിച്ച് മുൻപത്തെ കമാൻഡുകൾ recall ചെയ്യാൻ കഴിയും. |
07:46 | അതാണിപ്പോൾ ഞാൻ ചെയ്യുന്നത്. |
07:51 | രണ്ടാമത്തെ സ്റ്റേറ്റ്മെന്റ് ആയ, welcome എക്സിക്യൂട്ട് ചെയ്തില്ല . |
07:58 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
08:00 | return സ്റ്റേറ്റ്മെന്റിന് മുകളിലായി welcome സ്റ്റേറ്റ്മെന്റ് എഴുതുക. |
08:06 | Save ക്ലിക്ക് ചെയ്യുക. |
08:09 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
08:15 | രണ്ടാമത്തെ printf സ്റ്റേറ്റ്മെന്റ്, welcome എക്സിക്യൂട്ട് ചെയ്യപെട്ടു. |
08:23 | സ്വാഭാവികമായി സംഭവിക്കുന്ന errors നോക്കാം, പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
08:29 | stdio.h ലെ dot ഒഴുവാക്കുന്നു. save ക്ലിക്ക് ചെയ്യുക. |
08:36 | എന്നിട്ട് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. |
08:41 | നമുക്ക് |
08:42 | talk.c ഫയലിൽ രണ്ടാമത്തെ വരിയിൽ ഒരു fatal എറർ ഉണ്ടെന്ന് കാണാം. |
08:48 | “stdioh”എന്ന പേരിലുള്ള ഒരു header file കണ്ടെത്താൻ കംപൈലറിന് കഴിയുന്നില്ല, അതിനാൽ no such file or directory, compilation is terminated |
08:59 | എന്ന് കാണിക്കുന്നു. |
09:03 | പ്രോഗ്രാമിലേക്ക് തിരിച്ചു വന്നു അതിലെ തെറ്റ് തിരുത്താം. dot നല്കി save ക്ലിക്ക് ചെയ്യുക. |
09:11 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം. ഇത് പ്രവർത്തിക്കുന്നു. |
09:19 | മറ്റൊരു error നോക്കാം. |
09:22 | പ്രോഗ്രാമിലേക്ക് വരിക. |
09:25 | ഈ വരിയുടെ അവസാനത്തുള്ള semicolon ഒഴുവാക്കുന്നു. |
09:31 | Save' ക്ലിക്ക് ചെയ്യുക.കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
09:41 | talk.c file ന്റെ ആറാമത്തെ വരിയിൽ ഒരു തെറ്റ് ഉണ്ടെന്ന് കാണാം. expected semicolon before printf. |
09:51 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
09:54 | നേരത്തെ പറഞ്ഞത് പോലെ, semicolon ഒരു സ്റ്റേറ്റ്മെന്റിന്റെ terminator ആണ്. |
09:58 | അഞ്ചാമത്തെ വരിയുടെ അവസാനവും ആറാമത്തെ വരിയുടെ ആദ്യവും ഇതിനായി തിരയുന്നു. |
10:06 | ഇത് ആറാമത്തെ വരിയാണ്. |
10:09 | semicolon ഇടേണ്ട അവസാനത്തെ സ്ഥലം ഇവിടെയാണ്. |
10:12 | ശ്രദ്ധിക്കുക ,compiler error സന്ദേശം തന്നതും ആറാമത്തെ വരിയിലാണ്. |
10:18 | ഇവിടെ semicolon ഇട്ടാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
10:23 | Save ക്ലിക്ക് ചെയ്യുക. |
10:26 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുക. |
10:30 | ഇത് പ്രവർത്തിക്കുന്നു. |
10:32 | പ്രോഗ്രാമിലേക്ക് തിരിച്ച് വരാം. സാധാരണ രീതിയിൽ semicolon ഒരു വരിയുടെ അവസാനം കൊടുക്കുന്നതിനാൽ |
10:40 | ഈ വരിയുടെ അവസാനം semicolon ഇടാം. |
10:46 | Save ക്ലിക്ക് ചെയ്യുക. |
10:49 | കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാം, ഇത് പ്രവർത്തിക്കുന്നു. |
10:54 | നമുക്ക് സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
10:57 | ഒരു അസ്സൈന്മെന്റ്, |
10:59 | "Welcome to the World of C" പ്രിന്റ് ചെയ്യാനായി പ്രോഗ്രാം എഴുതുക. |
11:02 | printf' സ്റ്റേറ്റ്മെന്റിൽ "\n” ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കുക. |
11:08 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
11:12 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:15 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:18 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:24 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:28 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:31 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
11:38 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
11:42 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:47 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |