C-and-C++/C2/First-C++-Program/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, എപ്രകാരം
00:10 C++ program എഴുതാം
00:13 ഇത് കംപൈൽ ചെയ്യാം
00:14 എക്സിക്യൂട്ട് ചെയ്യാം
00:17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും
00:22 ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10
00:29 ഉബുണ്ടുവിലെ G++ Compiler version 4.5.2
00:35 ഈ ട്യൂട്ടോറിയലിനായി
00:37 Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം.
00:44 ചില എഡിറ്ററുകൾ -vim, gedit
00:48 ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു.
00:50 ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
00:56 ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.
01:01 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.
01:09 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.
01:13 “gedit” space “talk” dot “.cpp” space ampersand “&”അടയാളം.
01:21 Prompt, free ആക്കുവാനായി “&” ഉപയോഗിക്കുന്നു.
01:25 ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും “.cpp”എന്ന extension ഉണ്ട്.
01:31 Enter പ്രസ്‌ ചെയ്യുക.
01:33 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
01:35 ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
01:38 ഇങ്ങനെ ടൈപ്പ് ചെയ്യുക “//” space “My first C++ program”.
01:44 ഈ വരി കമന്റ്‌ ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.
01:49 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌ ഉപയോഗിക്കുന്നു.
01:52 ഇത് documentation ഉം ഉപകരിക്കുന്നു.
01:55 ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
01:59 ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ്‌ എന്ന് പറയാം. Enter പ്രസ്‌ ചെയ്യുക.
02:05 ടൈപ്പ് ചെയ്യുക, “#include”space തുറക്കുന്ന angle bracket അടയ്ക്കുന്ന angle bracket ,
02:13 ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്.
02:20 ബ്രാക്കറ്റിനുള്ളിൽ “iostream” ടൈപ്പ് ചെയ്യുക.
02:23 ഇവിടെ iostream, ഒരു header file' ആണ്.
02:26 C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .
02:35 ടൈപ്പ് ചെയ്യുക, “using” space “namespace” space “std”എന്നിട്ട് semicolon “;” .
02:45 using സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് std namespace ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
02:52 namespace ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.
02:56 അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു.
03:00 അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.
03:05 ഒരു namespaceല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.
03:11 standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് std. Enter പ്രസ്‌ ചെയ്യുക.
03:20 ടൈപ്പ് ചെയ്യുക, “int”' space “main” തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്.
03:26 main ഒരു പ്രത്യേക function ആണ്.
03:30 ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.
03:34 തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ Parenthesis എന്ന് പറയുന്നു.
03:39 മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു.
03:45 ഇവിടെ, int main functionന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു.
03:52 data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
03:56 Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം.
04:02 എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്.
04:04 ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.
04:09 അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല.
04:13 ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു arguments ഉം ഇല്ല എന്നാണ്.
04:19 argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
04:24 പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക.
04:29 തുറക്കുന്ന curly bracket “{”ടൈപ്പ് ചെയ്യുക.
04:32 ഇത് function main ന്റെ തുടക്കം കാണിക്കുന്നു.
04:37 അടയ്ക്കുന്ന curly bracket “}” ടൈപ്പ് ചെയ്യുക.
04:40 function main ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു.
04:45 ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ്‌ ചെയ്യുക.
04:49 ഒരു വരി മുകളിലേക്ക് cursor നീക്കുക.
04:51 Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.
04:54 തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.
04:58 അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം.
05:01 'ടൈപ്പ് ചെയ്യുക, “cout” സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ '
05:07 ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standard C++ function ആണ് cout .
05:14 ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക.
05:18 ഡബിൾ quotesന് ഉള്ളിൽ ഉള്ളത് cout function പ്രിന്റ്‌ ചെയ്യുന്നു.
05:24 quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n).
05:31 ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് \n.
05:35 ഇതിന്റെ ഫലമായി cout function ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു.
05:41 എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും semicolon ഇടണം.
05:45 ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക.
05:48 ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു.എന്റർ പ്രസ്‌ ചെയ്യുക.
05:53 ഒരു സ്പേസ് കൊടുത്ത്, ടൈപ്പ് ചെയ്യുക “return” space “0” എന്നിട്ട് semicolon “;”.
06:00 ഈ സ്റ്റേറ്റ് മെന്റ്, integer zero തിരികെ നല്കുന്നു.
06:03 function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം.
06:10 return സ്റ്റേറ്റ്മെന്റ്, എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
06:14 മറ്റൊരു ട്യൂട്ടോറിയലില്‍ returned values നെ കുറിച്ച് കൂടുതലായി പഠിക്കാം.
06:20 “Save” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
06:23 കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.
06:26 ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു.
06:30 ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.
06:34 ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം.
06:36 ടെർമിനലിലേക്ക് വരിക.
06:39 ടൈപ്പ് ചെയ്യുക, “g++” space “talk.cpp” space hyphen “-o” space “output”.
06:49 C++ പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് g++.
06:55 talk.cpp നമ്മുടെ ഫയലിന്റെ പേര്.
06:59 hyphen -o output പറയുന്നത് executable, ഫയൽ ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
07:05 എന്റർ പ്രസ്‌ ചെയ്യുക.
07:07 പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു.
07:10 അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ output ആണെന്ന് ls space hyphen lrt യിലൂടെ മനസിലാക്കാം.
07:19 ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, “./output” (dot slash output) ടൈപ്പ് ചെയ്യുക.
07:24 എന്റർ പ്രസ്‌ ചെയ്യുക.
07:27 ഇവിടെ ഔട്ട്‌പുട്ട്, “Talk to a teacher”. എന്ന് കാണിക്കുന്നു.
07:30 സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.
07:35 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു വരുക.
07:38 ഇവിടെ നമുക്ക് } ( അടയ്ക്കുന്ന curly bracket) ഒഴിവാക്കാം,
07:42 ഫയൽ സേവ് ചെയ്യുക.
07:44 എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.
07:48 നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക. നമ്മൾ ഒരു എറർ കാണുന്നു.
07:55 talk.cpp ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു. Expected curly bracket at the end of input.
08:07 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരാം.
08:09 നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു.
08:14 ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക.
08:19 വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം.
08:21 arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം.
08:26 അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.
08:30 ഇത് പ്രവർത്തിക്കുന്നു.
08:32 മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം.
08:35 നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.
08:37 std. നീക്കം ചെയ്യുന്നു.
08:41 ഫയൽ സേവ് ചെയ്യാം.
08:44 ടെർമിനലിലേക്ക് തിരിച്ചു വരിക.
08:46 കംപൈൽ ചെയ്യാം.
08:48 talk.cpp ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു.
08:56 expected identifier before semicolon', പിന്നെ cout was not declared in this scope.
09:05 standard C++ library function ആണ് cout
09:09 std namespace ന് കീഴിലാണ് എല്ലാ C++ library function ഉം നിർവചിച്ചിരിക്കുന്നത് .
09:15 അതിനാൽ ഇത് error നല്കുന്നു.
09:18 ഇപ്പോൾ ഈ error തിരുത്താം.
09:19 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന് std ടൈപ്പ് ചെയ്യുക.
09:23 ഇത് സേവ് ചെയ്യുക.
09:25 ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.
09:29 ഇത് പ്രവർത്തിക്കുന്നു.
09:32 ഒരു അസ്സിഗ്ന്മെന്റ്,
09:33 നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.
09:37 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
09:40 ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌ നല്കാൻ ശ്രമിക്കുക.
09:44 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:48 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:55 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:58 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:01 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:20 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:25 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
10:28 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya