C-and-C++/C2/Arithmetic-Operators/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time' Narration
00:01 C , C++ലെ Arithmetic Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 Arithmetic operators,
00:11 + സങ്കലനം, ഉദാഹരണം: a+b.
00:14 - വ്യവകലനം, ഉദാഹരണം: a-b.
00:18 / ഹരണം, ഉദാഹരണം: a/b.
00:20 ഗുണനം, ഉദാഹരണം: a*b.
00:24 % മോഡുലസ്, ഉദാഹരണം: a%b.
00:27 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10
00:32 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1.
00:38 ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ ഈ ഗണിത ക്രിയകളെ കുറിച്ച് വിശദീകരിക്കാം.
00:44 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്.
00:47 എഡിറ്റർ തുറന്ന് കോഡ് വിശദീകരിക്കാം.
00:49 ഇതാണ് arithmetic operatorsനായുള്ള C പ്രോഗ്രാം.
00:56 ആദ്യത്തെ രണ്ട് സ്റ്റേറ്റ്മെന്റുകളിൽ വേരിയബിൾ ഡിക്ലെയർ ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്നു.
01:02 അടുത്ത രണ്ട് സ്റ്റേറ്റ്മെന്റുകളിൽ,
01:04 aക്ക് 5 എന്ന മൂല്യം നല്കുന്നു.
01:06 bക്ക് 2 എന്ന മൂല്യം നല്കുന്നു.
01:10 addition operator എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം.
01:14 c, aയുടെയും bയുടെയും തുക ഉൾകൊള്ളുന്നു.
01:19 printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും തുക സ്ക്രീനിൽ കാണിക്കുന്നു.
01:28 ഇവിടെ  % dot 2f ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങൾ കാണിക്കുന്നു.
01:37 അടുത്ത സ്റ്റേറ്റ്മെന്റിൽ, aയുടെയും bയുടെയും ഗുണന ഫലം c ഉൾകൊള്ളുന്നു.
01:43 printf സ്റ്റേറ്റ്മെന്റ് aയുടെയും bയുടെയും ഗുണന ഫലം സ്ക്രീനിൽ കാണിക്കുന്നു.
01:48 എങ്ങനെ ഈ operators പ്രവർത്തിക്കുമെന്ന് നോക്കാം.
01:52 ഈ വരികൾ കമന്റ്‌ ചെയ്യാം.
01:55 ടൈപ്പ് ചെയ്യുക /*
02:01 */
02:05 സേവ് ക്ലിക്ക് ചെയ്യുക.
02:07 .c എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുക.
02:10 ഞാനെന്റെ ഫയൽ arithmetic.c എന്ന് സേവ് ചെയ്യുന്നു.
02:15 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
02:22 കോഡ് കംപൈൽ ചെയ്യാൻ ഇങ്ങനെ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:27 gcc space arithmetic dot c space minus o space arith
02:38 എന്റർ പ്രസ് ചെയ്യുക.
02:40 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./arith ടൈപ്പ് ചെയ്യുക.
02:48 എന്റർ പ്രസ് ചെയ്യുക.
02:50 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
02:53 ഇങ്ങനെ കാണുന്നു,
02:54 Sum of 5 and 2 is 7.00.
02:59 Product of 5 and 2 is 10.00.
03:03 subtraction operator നിങ്ങൾ തനിയെ ശ്രമിച്ചു നോക്കുക.
03:08 addition operator മാറ്റി subtraction operator കൊടുക്കുക.
03:13 3 എന്ന ഫലം കിട്ടണം.
03:18 പ്രോഗ്രാമിലെ അവസാന സ്റ്റേറ്റ്മെന്റുകൾ നോക്കാം.
03:23 ഇപ്പോൾ ഹരണത്തിനായുള്ള കോഡ് വിശദീകരിക്കാം.
03:26 ഇവിടങ്ങളിൽ നിന്ന് മൾട്ടി ലൈൻ കമന്റ്‌ നീക്കം ചെയ്യുക.
03:34 ഈ സ്റ്റേറ്റ്മെന്റിൽ “c”, “a” യുടെയും “b” യുടെയും integer ഹരണ ഫലം ഉൾകൊള്ളുന്നു.
03:40 integer ഹരണത്തിൽ ദശാംശ ഭാഗം പരിഗണിക്കുന്നില്ല.
03:47 printf സ്റ്റേറ്റ്മെന്റ് ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
03:57 ഈ സ്റ്റേറ്റ്മെന്റിൽ നമ്മൾ റിയൽ ഹരണം നടത്തുന്നു.
04:02 ഇവിടെ operandല്‍ ഒരെണ്ണം float ആയി കാസ്റ്റ് ചെയ്യണം.
04:10 വേരിയബിൾ a ടൈപ്പ് കാസ്റ്റ് ചെയ്യുന്നു.
04:13 ഒറ്റ operationന് വേണ്ടി a, float ആയി പ്രവർത്തിക്കുന്നു.
04:22 printf സ്റ്റേറ്റ്മെന്റ് റിയൽ ഹരണത്തിന്റെ ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04:30 return 0 ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curly ബ്രാക്കറ്റ് ഇടുക.
04:37 സേവ് ക്ലിക്ക് ചെയ്യുക.
04:40 കോഡ് കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് തിരിച്ച് വരിക.
04:45 കംപൈൽ ചെയ്യാൻ, gcc space arithmetic dot c minus o space arith ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
04:59 കോഡ് എക്സിക്യൂട്ട് ചെയ്യാനായി './arith' ടൈപ്പ് ചെയ്ത്, എന്റർ പ്രസ്‌ ചെയ്യുക.
05:05 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
05:08 മുൻപത്തെ Addition, multiplication operators ന്റെ ഔട്ട്‌പുട്ടിന് ശേഷമുള്ളത്, ഇങ്ങനെയാണ്.
05:16 integer Division of 5 by 2 is 2.
05:22 Integer ഹരണത്തിൽ ദശാംശ ഭാഗം നീക്കം ചെയ്യപ്പെട്ടത് കാണാം.
05:29 അടുത്തത്, real division of 5 by 2 is 2.5.
05:35 റിയൽ ഹരണത്തിൽ ഫലം പ്രതീക്ഷിച്ച പോലെയാണ്.
05:37 ഇത് ലഭിക്കുന്നതിനായി നമ്മൾ ടൈപ്പ് കാസ്റ്റിങ് ഉപയോഗിച്ചു.
05:45 ഇതേ പ്രോഗ്രാം C++ല്‍ എഴുതാം.
05:50 ഇതേ കോഡ് C++ലും ഉപയോഗിക്കാൻ കഴിയുമോയെന്ന് നോക്കാം.
05:54 ശ്രമിക്കാം,
05:56 എഡിറ്ററിലേക്ക് തിരിച്ചു പോവുക.
06:00 ഇവിടെ ഒരു C++ കോഡ് ഉണ്ട്.
06:05 ശ്രദ്ധിക്കു, ഹെഡർ, C ഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ്.
06:12 “namespace” ഉപയോഗിച്ചിട്ടുണ്ട്.
06:18 അത് പോലെ C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06:25 ഇത്തരം വ്യത്യാസങ്ങൾ ഒഴിച്ചാൽ രണ്ട് കോഡും ഒരേ പോലെയാണ്.
06:32 സേവ് ക്ലിക്ക് ചെയ്യുക.
06:33 .cpp എന്ന എക്സ്‌റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക.
06:37 ഫയൽ arithmetic.cpp എന്ന് സേവ് ചെയ്തു.
06:41 കോഡ് എക്സിക്യൂട്ട് ചെയ്തിട്ട് ഫലം നോക്കുക.
06:49 ടെർമിനൽ തുറന്ന് g++ space arithmetic dot cpp space minus o arith ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
07:09 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ./ arith ടൈപ്പ് ചെയ്ത്, എന്റർ കൊടുക്കുക.
07:16 ഇവിടെ ഔട്ട്‌പുട്ട് കാണിക്കുന്നു.
07:19 ഫലം C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
07:23 ഒറ്റ വ്യത്യാസം ഔട്ട്‌പുട്ടിന്റെ പ്രിസിഷൻസ് മാത്രമാണ്.
07:29 ചുരുക്കത്തിൽ,
07:32 ഇവിടെ പഠിച്ചത് arithmetic operatorsനെ കുറിച്ച്.
07:36 ഒരു അസ്സിഗ്ന്മെന്റ്.
07:38 modulus operator ഉപയോഗിക്കുന്ന പ്രോഗ്രാം എഴുതുക.
07:42 ഒരു ഹരണത്തിന്റെ ശിഷ്ടം കാണാൻ modulus operator ഉപയോഗിക്കുന്നു. c = a % b
07:50 നിങ്ങൾക്ക് ലഭിക്കേണ്ട ഫലം 1.
07:55 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:00 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:09 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:14 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:25 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:30 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:41 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair