BOSS-Linux/C2/Simple-filters/Malayalam
From Script | Spoken-Tutorial
Time | Narration |
0:00 | ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ് റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:08 | ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കട്ട്
എന്നിവയെ കുറിച്ചാണ്. |
0:17 | ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്. |
0:22 | നിങ്ങൾ ടെര്‍മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്. |
0:29 | sudo su അല്ലെങ്കിൽ su root, ടെര്‍മിനലിൽ നിങ്ങൾ ഒരു ഡോളർ ചിഹ്നം കാണുന്നു എങ്കിൽ
നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ ആയിരിക്കാം. |
0:38 | നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും. |
0:46 | ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ആണ്. |
0:51 | ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി ആവശ്യമായുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്. |
1:02 | ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയൽ നെയിം, |
1:10 | നമുക്ക് ഒരു ഫയൽ നിർമ്മിക്കാം. |
1:13 | ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക. |
1:20 | സമയം ലാഭിക്കുന്നതിനായി ഞാൻ ഈ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട് |
1:26 | ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ |
1:34 | Fileലെ Saveൽ ക്ലിക് ചെയ്യുക |
1:37 | ഫയലിൽ നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക. |
1:44 | ഈ ഫയൽ Close ചെയ്യുക. |
1:50 | ഇപ്പോൾ ആപ്ലിക്കേഷന്‍സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക. |
1:58 | നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം |
2:02 | ls എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക |
2:05 | ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ് |
2:11 | ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം. |
2:18 | Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക |
2:26 | ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം |
2:30 | Head നമ്പേര്സ് dot txt എന്റർ |
2:36 | ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു. |
2:39 | നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നവെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
2:49 | അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക. |
2:55 | ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു. |
2:59 | നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം |
3:04 | tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു. |
3:12 | ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tabഉം അമർത്തുന്നു |
3:17 | tail നമ്പേര്സ് dot txt |
3:21 | നമുക്ക് അവസാന 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ, tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക. |
3:31 | hyphen n5 എന്റർ |
3:36 | സ്ലൈഡ്സിലേക്ക് പോകുക |
3:39 | ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ |
3:45 | Auth dot log ഫയൽ ലോഗിന്‍ ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന്‍ ചെയ്യുന്നു. |
3:51 | ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്. |
3:59 | ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും |
4:09 | ടെർമിനലിലേക്ക് പോകുക |
4:11 | tail hyphen f forward slash var log auth dot log |
4:21 | ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:28 | നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്‍- > ആക്സസറീസ്- > ടെര്‍മിനൽ |
4:36 | ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ |
4:42 | അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്‍ഡോയിൽ നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും. |
4:50 | നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക |
4:54 | തെറ്റായ ചില പാസ് വേഡ് നല്‍കുക. എന്റർ അമർത്തുക |
4:58 | ടെയിൽ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും. |
5:05 | ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന് |
5:13 | സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക |
5:22 | ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit |
5:26 | റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക. |
5:42 | മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്. |
5:47 | ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ |
5:51 | എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും |
6:02 | പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു. |
6:13 | സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു. |
6:21 | അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11, 12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു. |
6:33 | ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട് എന്റർ അമർത്തുക |
6:43 | ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു. |
6:47 | നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂടി ചേർക്കുക. |
6:59 | നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക. |
7:07 | ടെർമിനലിലേക്ക് പോകുക |
7:09 | അപ് ആരോ |
7:11 | U എന്റർ ചെയ്യുക |
7:15 | മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ. |
7:28 | ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം. |
7:33 | നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം. |
7:38 | ആപ്ലിക്കേഷൻസ്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക. |
7:46 | ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V. |
8:01 | ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക |
8:11 | ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്‍സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല. |
8:18 | ഈ ഫയൽ ക്ലോസ് ചെയ്യുക |
8:24 | നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം. |
8:30 | ടെർമിനലിലേക്ക് മടങ്ങി പോകുക. |
8:32 | sort space marks dot txt space hyphen t space open inverted commas space close inverted commas space |
8:43 | ഇവിടെ hyphen t ഡിലിമീറ്ററിന് വേണ്ടി നിലകൊള്ളുന്നു. കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു. |
8:52 | സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2 |
9:04 | എന്റർ അമർത്തുക |
9:10 | Cat marks dot txt |
9:14 | ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്. |
9:33 | Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു. |
9:41 | നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം |
9:44 | നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab |
9:48 | cut space marks dot txt space hyphen d space open inverted commas space close inverted commas space. |
9:58 | ഇവിടെ cut കമാന്‍ഡിൽ d ആണ് ഡിലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡിലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു. |
10:10 | രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക |
10:21 | Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും |
10:26 | നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. |
10:31 | ടെർമിനലിലേക്ക് പോകുക. |
10:33 | പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക |
10:40 | ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർന്നിരിക്കുന്നു. |
10:47 | നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും. |
10:56 | ടെർമിനലിലേയ്ക്ക് പോകുക |
10:58 | അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക |
11:07 | Cat concatfile dot txt |
11:12 | നമുക്ക് സ്ലൈഡ്സിലേക്ക് പോകാം |
11:15 | നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡിലിമിറ്റഡ് ആയി പ്രിന്റ്, ഔട്ട്, പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. |
11:25 | പേസ്റ്റ് hyphen s |
11:29 | numbers dot txt |
11:33 | സ്ലൈഡിലേക്ക് പോകുക |
11:34 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്, |
11:39 | പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ |
11:45 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് |
11:48 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay. |