Advanced-Cpp/C2/Static-Members/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 static members in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്.
00:09 സ്റ്റാറ്റിക് കീവേര്‍ഡ്‌.
00:10 സ്റ്റാറ്റിക് വേരിയബിൾ
00:12 സ്റ്റാറ്റിക് ഫങ്ഷൻ
00:14 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:17 ഇതിനായി ഉപയോഗിക്കുന്നത്.
00:20 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ version 4.6.1
00:29 സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്.
00:33 ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് സ്റ്റാറ്റിക് വേരിയബിള്‍സ് സീറോ ആയി ഇനിഷലൈസ് ചെയ്യണം.
00:39 ഒരു പ്രോഗ്രാമില്‍ സ്റ്റാറ്റിക് വെരിയബിളിന്‍റെ ഒരു കോപ്പി മാത്രമാണ് ഉണ്ടായിരിക്കുക.
00:44 എല്ലാ ഒബ്ജെക്റ്റ്സും ആ വേരിയബിള്‍നെ പങ്കുവെക്കുകയാണ് ചെയുക.
00:47 പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മറിയില്‍ ഉണ്ടായിരിക്കും.
00:52 സ്റ്റാറ്റിക് ഫങ്ഷൻ
00:54 ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
01.00 സ്റ്റാറ്റിക് ഫംഗ്ഷൻ ആക്സെസ് ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്,
01.03 classname ::(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെ തന്നെ static function();
01:09 ഇനി നമുക്ക് static memebersന്‍റെ ഒരു ഉദാഹരണം നോക്കാം.
01:13 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .
01:17 നമ്മുടെ ഫയലിൻറെ പേര് static dot cpp
01:21 ഞാൻ കോഡ് വിശദീകരിക്കാം.
01:24 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:27 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
01:31 ഇവിടെ നമ്മുക്ക് statex എന്ന class ഉണ്ട്.
01:34 ഇവിടെ നമ്മുക്ക് പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്.
01:40 അതുപോലെ തന്നെ പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്.
01:45 ഇതാണ് നമ്മുടെ constructor statex.
01:48 ഇവിടെ നമ്മള്‍ sumന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു.
01:52 അതിനുശേഷം sum ന്‍റെ വാല്യൂ x ല്‍ സൂക്ഷിക്കുന്നു.
01:55 stat എന്നത് നമ്മുടെ static function ആണ്.
01:58 ഇവിടെ നമ്മള്‍ sum പ്രിന്‍റ് ചെയുന്നു.
02:01 ഇത് number എന്ന function ആണ്.
02:04 ഇവിടെ നമ്മള്‍ x എന്ന നമ്പര്‍ പ്രിന്‍റ് ചെയ്യുന്നു.
02:07 class ഇവിടെ അടക്കുന്നു.
02:10 ഒരു static variableനെ ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍ സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നു.
02:15 static variableനെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്:
02:19 ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര്, സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ശേഷം സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര്
02:26 ഇപ്പോള്‍ വാരിയബള്‍ sum ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്.
02:31 അത് 0 ആയി ഇനിഷ്യലൈസ് ചെയ്തിരിക്കുന്നു.
02:33 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
02:35 ഇവിടെയാണ് നമ്മള്‍ statex. എന്ന ക്ലാസ്സിന് ഒബ്ജെക്റ്റ്സ് നിര്‍മിക്കുന്നത്.
02:39 o1, o2, o3 ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്.
02:42 o1, o2, o3. എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് number എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം.
02:49 stat എന്ന Static function ആണ് നമ്മള്‍ ഇവിടെ ആക്സെസ് ചെയുന്നത്.
02:52 class name ഉം scope resolution operator ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്.
02:56 ഇവിടെ നമ്മള്‍ static variable sum പ്രിന്‍റ് ചെയുന്നു.
03:00 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:03 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:05 നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:13 കമ്പൈൽ ചെയ്യാൻ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat എന്ന് എഴുതുക.
03:15  എൻറ്റർ അമർത്തുക.
03:24  ./stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
03:28 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:30 Number is: 0, 1, 2 .
03:33 Result is: 3.
03:35 Now static var sum is 3 എന്നായിരിക്കും.
03:38 ഔട്ട്പുട്ട് എങ്ങനെ കിട്ടി എന്ന് നോക്കാം.
03:39 ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ്.
03:42 ഇവിടെ, numberന്‍റെ വാല്യൂ ആദ്യം 0 ആയിരുന്നു. അതായത് xന്‍റെ വാല്യൂ 0.
03:49 അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് 0 എന്ന വിലയായിരുന്നു.
03:53 പിന്നീട് x =1 ആയി.
03:58 അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 1 ആയിരുന്നു.
04:01 മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 2 ആണ്.
04:05 അതിനുശേഷം നമ്മള്‍ sumന്‍റെ വാല്യൂ തരുന്ന stat എന്ന ഫംഗ്ഷൻ call ചെയ്യുന്നു.
04:10 Result is sum.
04:13 ഇവിടെ sum increment ചെയുകയും വില xല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്.
04:18 അങ്ങനെ 3 എന്ന റിസള്‍ട്ട്‌ നമ്മുക്ക് ലഭിക്കുന്നു.
04:22 നമ്മുക്ക് കിട്ടുന്ന അവസാനത്തെ റിസള്‍ട്ട്‌ :
04:25 Static var sum is 3 ആയിരിക്കും.
04:28 അടുത്തതായി നമ്മുക്ക് o4 എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം
04:34 ഞാന്‍ ഇപ്പോള്‍ “number” എന്ന function o4 ഉപയോഗിച്ച് call ചെയ്യുന്നു.
04:43 'Saveല്‍ ക്ലിക്ക് ചെയ്യുക.'
04:45 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:48 up arrow key രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:51 വീണ്ടും up arrow key രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:54 Result is 4 എന്ന് നമ്മുക്ക് കാണാം.
04:57 അതുപോലെ Now static var sum is 4 എന്നും കാണാം.
05:00 നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതു കൊണ്ടാണ്‌ ഇങ്ങനെ ലഭിച്ചത്.
05:03 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
05:06 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം.
05:08 ചുരുക്കത്തിൽ,
05:10 ഇവിടെ പഠിച്ചത്,
05:12 സ്റ്റാറ്റിക് കീവേര്‍ഡ്‌.
05:13 സ്റ്റാറ്റിക് വാരിയബിള്‍
05:15 ഉദാഹരണമായി : static int sum;
05:18 സ്റ്റാറ്റിക് ഫംഗ്ഷന്‍.
05:19 ഉദാഹരണമായി : static void stat()
05:22 നിങ്ങൾ ചെയേണ്ടത്,
05:23 static variable ഡിക്ലയര്‍ ചെയ്യ്തു കൊണ്ട് ഒരു ക്ലാസ്സ്‌ ക്രിയേറ്റ് ചെയ്യുക.
05:26 ആ വാരിയബിള്‍നെ ഡിക്രിമെന്‍റ് ചെയ്യുക.
05:29 അതോടൊപ്പം വാല്യൂ പ്രിന്‍റ് ചെയ്യുക.
05:31 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:34 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
05:37 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:41 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം,
05:44 സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ ഷോപ്പുകൾ നടത്തുന്നു.
05:47 ഓൺലൈൻ ടെസ്റ്റ്‌ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
05:51 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
05:58 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്.
06:02 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
06:08 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
06:13 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌, ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Vijinair