Thunderbird/C2/Introduction-to-Thunderbird/Malayalam

From Script | Spoken-Tutorial
Revision as of 12:23, 6 March 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00.00 മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.04 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും
00.09 ഇത് എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം എന്നുമാണ്
00.13 കൂടാതെ എപ്രകാരം
00.15 ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.

00.20 സന്ദേശങ്ങള്‍ എങ്ങനെ തയ്യാറാക്കി അയക്കാം

എങ്ങനെ തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിക്കുന്നു.

00.26 മോസില്ല തണ്ടര്‍ബേഡ് ഒരു ലളിതമായ ഇ-മെയില്‍ ക്ലൈന്റ് ആണ് .
00.29 ഇതൊരു ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്‌വെയര്‍ ആണ്. അതിനര്‍ത്ഥം ഇതിന് വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.
00.35 ഇത് നിങ്ങളെ ഇ-മെയില്‍ സന്ദേശങ്ങള്‍,
00.39 നിങ്ങളുടെ മറ്റ് മെയില്‍ അക്കൗണ്ടില്‍ നിന്നും

സമീപത്തെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.

00.42 കുടാതെ ഇത് നിങ്ങളെ അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
00.47 തണ്ടര്‍ബേഡിന് ചില വിശേഷ ഗുണങ്ങളും ഉണ്ട് .
00.50 നിങ്ങള്‍ക്ക് നിങ്ങളുടെ മെയില്‍ ഫോള്‍ഡേര്‍സ്, അഡ്രസ്‌ ബുക്ക്‌ മുതലായ ഇ-മെയില്‍ ഡാറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മറ്റ് മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാന്‍ കഴിയും.
01.01 നിങ്ങള്‍ POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക്
01.04 എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്‍ബൊക്സില്‍ ഏകീകരിക്കാന്‍ സാധിക്കും.


01.09 നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ താഴെപറയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാം.


01.12 തീയതി, അയച്ചആള്‍, പ്രാധാന്യം അല്ലെങ്കിള്‍ ഒരു കസ്റ്റം ലേബല്‍.


01.18 ഇവിടെ നമ്മള്‍ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം ആണ് .
01.26 നിങ്ങളുടെ കമ്പ്യൂട്ടറില്‍ മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഇത് ഉബുണ്ടു സോഫ്റ്റ്‌വെയര്‍ കേന്ദ്രം ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
01.33 ഉബുണ്ടു സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
01.40 കുടാതെ നിങ്ങള്‍ക്ക് മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാം.
01.46 മോസില്ല തണ്ടര്‍ബേഡ് ഇവയ്ക്കും ലഭ്യമാണ്;
01.48 മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 2000 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകളായ MS വിന്‍ഡോസ്‌ XP അല്ലെങ്കില്‍ MS വിന്‍ഡോസ്‌ 7.
01.56 ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
02.02 മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി നിങ്ങള്‍ക്ക് കുറഞ്ഞത്‌ സാധുവായ രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്.
02.08 കുടാതെ ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമാണ് എന്ന് ഉറപ്പ് വരുത്തുക.


02.15 നിങ്ങളുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉറപ്പ് വരുത്തുകയും ചെയ്യുക.
02.19 നമുക്ക് തണ്ടര്‍ബേഡ് പ്രവര്‍ത്തന സജജമാക്കാം
02.22 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു നിങ്ങളുടെ ടെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്ന ബട്ടനാണ് .
02.29 സെര്‍ച്ച്‌ ബോക്സ്‌ കാണപ്പെടുന്നു.
02.31 അപ്പോള്‍ " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണപ്പെടുന്നു.
02.37 ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
02.40 “Mail Account Setup” ഡയലോഗ് ബോക്സ്‌ തുറക്കപ്പെടുന്നു.
02.43 മുകളിലെ ഇടതു വശത്തുള്ള ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതു ക്ലോസ് ചെയ്യുക.
02.49 മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കപ്പെടുന്നു.
02.53 ആദ്യമായി നമുക്ക് മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം.


02.59 മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് .
03.05 മെനു ബാറിലെ മെയിന്‍ മെനുവിന് താഴെ ആയി ഷോര്‍ട്ട് കട്ട്‌ മെനുസ് ലഭ്യമാണ്.
03.11 ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട്‌ ഐക്കണുകളായ "Get Mail”, “Write”, “Address Book” തുടങ്ങിയവ കാണാം.
03.18 തണ്ടര്‍ബേഡിനെ രണ്ട്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
03.21 ഇതില്‍ ഇടതു ഭാഗം നിങ്ങളുടെ തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു.
03.26 നമ്മള്‍ ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, ഈ ഭാഗത്തു ഒരു ഫോള്‍ഡറും കാണില്ല.
03.33 വലത്തെ ഭാഗം "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു.
03.41 ഈ ട്യൂട്ടോറിയലിന് വേണ്ടി ഞങള്‍ നേരത്തെതന്നെ
03.44 രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ:


03.48 STUSERONE at gmail dot com

STUSERTWO at yahoo dot in

03.56 നിങ്ങള്‍ നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുവാന്‍ ഞങള്‍ നിര്‍ദ്ദേശിക്കുന്നു.
04.02 ഈ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകളില്‍ ഞാന്‍ POP3 ഓപ്ഷന്‍ സജ്ജമാക്കിയിട്ടുമുണ്ട് .
04.07 ജി-മെയിലില്‍ POP3ഞാന്‍ എങ്ങനെ സജ്ജമാക്കി?
04.11 ആദ്യമായി ജി-മെയില്‍ അക്കൗണ്ട്‌ “login” ചെയ്യുക.
04.14 പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ്‌ ബാറില്‍ "www.gmail.com"എന്ന് ടൈപ്പ് ചെയ്യുക.
04.21 ഇപ്പോള്‍ user name, STUSERONE at gmail dot com കൊടുക്കുക. എന്നിട്ട് password.
04.30 ജി-മെയില്‍ വിന്ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. "Settings”ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
04.40 സെറ്റിംഗ്സ് വിന്ഡോ കാണപ്പെടുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക.
04.48 “ POP download” ല്‍ ഞാന്‍ "Enable POP for all mail” തിരഞ്ഞെടുത്തു.
04.53 ഇനി “Save Changes” ക്ലിക്ക് ചെയ്യുക.
04.56 ജി-മെയില്‍ വിന്ഡോ കാണപ്പെടുന്നു.
04.58 POP3 ഇപ്പോള്‍ ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു.
05.02 നമുക്ക് ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം.
05.08 നമുക്ക് “STUSERONE at gmail dot com”അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോന്ഫിഗര്‍ ചെയ്യാം.
05.15 ജി-മെയില്‍ അക്കൗണ്ടുകള്‍ സ്വയമേ തണ്ടര്‍ബേഡ് കോന്ഫിഗര്‍ ചെയ്യുന്നു.
05.19 മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
05.26 ആദ്യമായി നിങ്ങളുടെ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക..
05.31 മെയിന്‍ മെനുവില്‍ നിന്ന് "Edit” പിന്നെ "Preferences” തിരഞ്ഞെടുക്കുക.
05.36 “ Thunderbird Preferences” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.


05.39 “ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക.
05.48 “ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
05.56 “OK” ക്ലിക്ക് ചെയ്യുക. “Close” ക്ലിക്ക് ചെയ്യുക.
06.00 ഇപ്പോള്‍ നമുക്ക് ഒരു പുതിയ അക്കൗണ്ട്‌ "Accounts” ഓപ്ഷന്‍ ഉപയോഗിച്ച് സൃഷ്ട്ടിക്കാം.
06.05 തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത്‌ " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക.
06.12 “ Mail Account Setup” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
06.17 “Name”, STUSERONE എന്ന് നല്കുക.
06.20 “ Email address”, STUSERONE at gmail dot com എന്ന് നല്കുക.
06.27 അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password” നല്കുക.
06.32 എന്നിട്ട്‌ " Continue” ക്ലിക്ക് ചെയ്യുക.
06.36 “Configuration found in Mozilla ISP database” എന്ന സന്ദേശം കാണപ്പെടുന്നു.
06.42 അടുത്തതായി POP3 തിരഞ്ഞെടുക്കുക.
06.46 ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം,
06.49 “ Thunderbird failed to find the settings” എന്ന് കാണപ്പെടുന്നു.
06.53 ഇതു സൂചിപ്പിക്കുന്നത്, തണ്ടര്‍ബേഡിന് സ്വയമേ ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ്.
06.59 ഈ അവസരങ്ങളില്‍,നിങ്ങള്‍ സെറ്റിംഗ്സ് സ്വയം കോന്ഫിഗര്‍ ചെയ്യേണ്ടതാണ്.
07.04 അതിനായി "Manual Config” ക്ലിക്ക് ചെയ്യുക.
07.08 ജി-മെയിലിന്റെ കോന്ഫിഗറെഷന്‍ സെറ്റിംഗ്സ് കാണുന്നു.
07.12 തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര്‍ ചെയ്തിരിക്കുന്നതിനാല്‍ , നമ്മള്‍ ഒരു മാറ്റവും വരുത്തുന്നില്ല.
07.19 വീഡിയോ പൌസ് ചെയ്ത് ഈ സെറ്റിംഗ്സ് കുറിച്ചെടുക്കുക.


07.24 ജി-മെയില്‍ സ്വയം കോന്ഫിഗര്‍ ചെയ്യുന്നതിനായി ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്കേണ്ടതാണ്.
07.30 സെറ്റിംഗ്സ് സ്വയം കോന്ഫിഗര്‍ ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും.
07.36 ഈ ട്യൂട്ടോറിയലില്‍ , തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര്‍ ചെയ്തിട്ടുണ്ട് .
07.41 അതിനാല്‍ നമുക്ക് "Create Account” ക്ലിക്ക് ചെയ്യാം
07.44 ഇതു നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം.
07.52 സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട്‌ വലതു ഭാഗത്തായി കാണപ്പെടുന്നു.
07.56 നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത്‌ കാണാം.
08.04 ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണപ്പെടുന്നു.
08.09 ഇപ്പോള്‍ , ഇടത് ഭാഗത്ത്‌ ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ല്‍ ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
08.18 തണ്ടര്‍ബേഡ് വിന്ഡോയുടെ താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക.
08.22 ഇതു ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു.
08.27 ഇപ്പോള്‍ "STUSERONE at gmail dot com” എന്ന ജി-മെയില്‍ അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.
08.36 "Inbox" ല്‍ ക്ലിക്ക് ചെയ്തതിന് ശേഷം ഒരു സന്ദേശം തെരഞ്ഞെടുക്കുക.
08.39 ഈ സന്ദേശം താഴെ കാണാം.
08.43 ഈ സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക.
08.46 അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു.
08.49 ഈ ടാബിന്റെ വലത്ത് മുകളിലുള്ള "X" ക്ലിക്ക് ചെയ്ത് നമുക്ക് ഈ ടാബ് ക്ലോസ് ചെയ്യാം.
08.55 നമുക്ക് ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം.
09.03 മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക.
09.07 "Write" ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു.


09.10 “ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം.
09.14 “To”ഫീള്‍ഡില്‍ നമുക്ക് "STUSERTWO at yahoo dot in" നല്കാം.
09.20 മെയിലിന്റെ ചട്ടക്കൂടില്‍ നമുക്ക് "Hi, I now have an email account in Thunderbird!” എന്ന് ടൈപ്പ് ചെയ്യാം.
09.29 ഇപ്പോള്‍ നമുക്ക് ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം.
09.33 ഇപ്പോള്‍ "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു.
09.40 വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടി, ഈ വാക്യം തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
09.47 “ Text Color” ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു. നമുക്ക് ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക.
09.55 വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു.
09.58 ഇപ്പോള്‍ നമുക്ക് ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
10.04 സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു സ്മൈലി പതിച്ചിരിക്കുന്നു.


10.11 നിങ്ങള്‍ക്ക് നിങ്ങളുടെ മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം.
10.15 നമുക്ക് "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം.
10.20 “Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക.
10.24 തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു.
10.30 കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” ക്ലിക്ക് ചെയ്യുക.
10.38 സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ നിന്നും, “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”.
10.44 "Preferences” ഡയലോഗ് ബോക്സില്‍ നിന്നും "Composition” ക്ലിക്ക് ചെയ്യുക.
10.48 നിങ്ങള്‍ക്ക് ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക.
10.54 ഇപ്പോള്‍ മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10.59 ഒരു "Subject Reminder” ഡയലോഗ് ബോക്സ്‌ തുറക്കപെടുന്നു.
11.03 ഇതു നമ്മള്‍ മെയിലിന് സബ്ജക്റ്റ് നല്കാതിരുന്നത് കൊണ്ടാണ്.
11.07 സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക.
11.13 “Cancel Sending” ക്ലിക്ക് ചെയ്യുക.
11.16 ഇപ്പോള്‍ "Subject " ല്‍ "My First Email From Thunderbird" എന്ന് ടൈപ്പ് ചെയ്യുക.
11.21 “Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം.
11.29 നമുക്ക് "STUSERTWO at yahoo dot in" അക്കൗണ്ട്‌ തുറന്ന് ഇന്‍ബോക്സ്‌ പരിശോധിക്കണം.
11.37 യാഹൂവില്‍ "login"ചെയ്യാം.
11.47 യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID ആയ "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്കുക.
11.56 “Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം!
12.03 മെയിലില്‍ ക്ലിക്ക് ചെയ്ത് അത് തുറക്കുക.


12.05 "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം, പക്ഷെ നമുക്ക് ഇവിടെ ഒരു പുതിയ മെയില്‍ തയ്യാറാക്കാം.
12.13 നമുക്ക് “Compose” ല്‍ ക്ലിക്ക് ചെയ്യാം.
12.16 “To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” എന്ന വിലാസം നല്കുക.
12.23 “Subject” ഫീള്‍ഡില്‍, “Congrats!” നല്കുക.
12.27 മെയിലില്‍ "Glad you got a new account" എന്ന് ടൈപ്പ് ചെയ്യുക.
12.32 “Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിന് ശേഷം യാഹൂവില്‍ നിന്നും "logout” ചെയ്യുക.
12.37 നമുക്ക് ഈ ബ്രൌസര്‍ ക്ലോസ് ചെയ്യാം.
12.39 നമുക്ക് ഇപ്പോള്‍ തണ്ടര്‍ബേഡ് പരിശോധിക്കാം.
12.42 “Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക.
12.48 ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട്‌ ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക.



12.53 ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം.
12.58 മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു.
13.03 നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം.
13.07 നമ്മള്‍ തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു
13.14 തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക.
13.19 നിങ്ങള്‍ മോസില്ല തണ്ടര്‍ബേഡില്‍ നിന്ന് പുറത്ത് വരും.
13.22 ഇതോടു കുടി നമ്മള്‍ തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്‌തിയില്‍ എത്തിയിരിക്കുന്നു.
13.26 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം എന്നും പഠിച്ചു .
13.35 കൂടാതെ എപ്രകാരം
13.37 ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട്‌ കോണ്‍ഫിഗര്‍ ചെയ്യാം

സന്ദേശങ്ങള്‍ എങ്ങനെ തയ്യാറാക്കി അയക്കാം സന്ദേശങ്ങള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം

എങ്ങനെ തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു .
13.46 നിങ്ങള്‍ക്ക്‌ ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു.
13.49 മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക.
13.52 അത് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
13.54 ഒരു ഇ-മെയില്‍ അക്കൗണ്ട്‌ തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
13.58 ഈ അക്കൗണ്ട്‌ ഉപയോഗിച്ച്‌ മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക.
14.06 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
14.09 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
14.12 നിങ്ങള്‍ക്ക്‌ നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
14.16 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
14.18 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
14.22 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
14.26 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
14.32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
14.36 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" ആണ് .
14.44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് .
14.55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT,Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി .

Contributors and Content Editors

Devisenan, Devraj, Pratik kamble, Vijinair