Health-and-Nutrition/C2/Indian-Law-to-Protect-Breastfeeding/Malayalam

From Script | Spoken-Tutorial
Revision as of 10:25, 27 April 2021 by Prena (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration


00:00 മുലയൂട്ടൽ സംരക്ഷിക്കുന്ന ഇന്ത്യൻ നിയമത്തെക്കുറിച്ചുള്ളspoken tutorialസ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ, താഴെ പറയുന്നവ നമ്മൾ പഠിക്കും:
00:09 ഇൻഫന്റ് മിൽക്ക് സബ്സ്റ്റിട്യൂട്സ് അല്ലെങ്കിൽIMS.
00:13 IMS ആക്ട്
00:16 മിൽക്ക് സബ്സ്റ്റിട്യൂട്സ് എന്താണെന്ന് ആദ്യം നമുക് നോക്കാം
00:23 മിൽക്ക് സബ്സ്റ്റിട്യൂട്സ് IMSഎന്നും വിളിക്കുന്നു.
00:29 ഭാഗികമായി അവതരിപ്പിക്കുന്ന ശിശു ഭക്ഷണങ്ങളാണ് IMS
00:33 അല്ലെങ്കിൽ മുലപ്പാലിന് പകരം നൽകാനാവുന്നവ
00:39 2 വയസ്സുവരെ പ്രായമുള്ള ശിശുക്കൾക്കുള്ള എല്ലാ വാണിജ്യ ശിശു ഭക്ഷണങ്ങളും അവയിൽ ഉൾപ്പെടുന്നു.
00:48 ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ IMSനെ വാണിജ്യ ശിശു ഭക്ഷണങ്ങൾ അല്ലെങ്കിൽ ശിശു ഭക്ഷണങ്ങൾ എന്ന് വിളിക്കും.
00:58 വാണിജ്യ ശിശു ഭക്ഷണങ്ങൾ ആളുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
01:03 വാണിജ്യ ശിശു ഭക്ഷണങ്ങളുടെ ജനപ്രിയ ഉപയോഗത്തിന് 5 പ്രധാനമായ കാരണങ്ങളുണ്ട്.
01:11 മുലപ്പാലുമായി വാണിജ്യ ശിശു ഭക്ഷണങ്ങളെ താരതമ്യപ്പെടുത്തുന്ന കെട്ടുകഥയാണ് ആദ്യത്തെ കാരണം.
01:20 മുലപ്പാൽ പോലെ തന്നെ ഇവ നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.
01:26 അവർക്ക് മുലയൂട്ടൽ പൂർണ്ണമായും മാറ്റി ഇത് ഉപയോഗിക്കാം .
01:31 ഇത് മുലപ്പാലിനേക്കാൾ മികച്ചതാണെന്ന് അറിവില്ലാത്ത ചില ആളുകൾ വിശ്വസിച്ചേക്കാം.
01:40 ഈ കെട്ടുകഥ പ്രസിദ്ധമാണ് , കാരണം അവരുടെ ഉപദ്രവങ്ങൾ അറിയുകയോ എളുപ്പത്തിൽ കാണുകയോ ഇല്ല.
01:48 ആളുകൾക്ക് അവയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ശരിയായ അവബോധം കിട്ടിയിട്ടില്ല .
01:54 കൂടാതെ, മാർക്കറ്റിംഗ് ടെക്നിക്കുകൾ അവ മുലപ്പാലിനു തുല്യമാണെന്ന് ചിത്രീകരിക്കുന്നു.
02:02 പല ഡോക്ടർമാറിക്കോ ആരോഗ്യ പരിപാലന പ്രവർത്തകറിക്കോ പോലും അവരുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അറിയില്ല.
02:10 മുലയൂട്ടാത്തതിലൂടെ ഉണ്ടാകുന്ന നഷ്ടം അവർക്കറിയില്ല.
02:17 അത് കൊണ്ട് ,മിക്ക ആളുകളും വാണിജ്യ ശിശു ഭക്ഷണങ്ങൾ അപകടകരമാണെന്ന് കരുതുന്നില്ല.
02:25 വാണിജ്യ ശിശു ഭക്ഷണങ്ങൾക്ക് പൊതുവായി സാമൂഹിക സ്വീകാര്യതയുണ്ട്.
02:32 ഫീഡിങ് ബോട്ടിലുകൾക്കും കൃത്രിമ മുലക്കണ്ണുകൾക്കും ഇത് ബാധകമാണ്.
02:39 ഒരു വാണിജ്യ ശിശു ഭക്ഷണവും മുലയൂട്ടലിന് തുല്യമാകില്ല.
02:46 മുലപ്പാലിലെ സാധാരണ ഘടകങ്ങൾ അവയിൽ ഉണ്ടായേക്കാം .
02:52 പ്രോട്ടീനുകൾ, കലോറികൾ അല്ലെങ്കിൽ കൊഴുപ്പുകൾ എന്നിവ സാധാരണ ഘടകങ്ങളിൽ ഉൾപ്പെടുന്നു.
02:59 എങ്കിലും, അവയിൽ മുലപ്പാലിന്റെ മറ്റു നിരവധി ഘടകങ്ങൾ ഉണ്ടാകില്ല
03:06 കൂടാതെ, ഓരോ അമ്മയിലും അവളുടെ കുഞ്ഞിനു ഉള്ള മുലപ്പാൽ വ്യത്യാസപ്പെടുന്നു.
03:13 വാണിജ്യ ശിശു ഭക്ഷണങ്ങൾക്ക് ഈ ഗുണം ഇല്ല.
03:18 അവ എല്ലാ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരു പോലെയാണ്.
03:24 മുലയൂട്ടലിന്റെ മാനസിക-വൈകാരിക ഗുണങ്ങളും അവയ്ക്ക് ഇല്ല.
03:31 പോഷകാഹാരക്കുറവ് അല്ലെങ്കിൽ അമിതവണ്ണം എന്നിവയ്ക്ക് ഇവ കാരണമാകുന്നു.
03:38 അവ പകർച്ചവ്യാധി, സാംക്രമികമല്ലാത്ത രോഗങ്ങൾക്കും കാരണമാകുന്നു.
03:44 ഈ രോഗങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടുന്നു
03:48 അലർജികൾ.
03:51 അതതിന്റെ ഏറ്റവും ദോഷ ഫലം അവർ മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക് അപ്രധാനമാണെന്ന് തോന്നൽ ഉണ്ടാകുന്നു .
03:59 മുലയൂട്ടൽ സൗജന്യവും മികച്ചതുമാണെന്ന് കാണുന്നതിൽ നിന്ന് ആളുകളെ തടയുന്നു.
04:08 ശിശു ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനുള്ള രണ്ടാമത്തെ കാരണം അവ എളുപ്പമായി കുറുക്കുവഴി പോലെ തോന്നുന്നു എന്നതാണ്.
04:16 മുലയൂട്ടൽ എന്നത് ഒരു കഴിവാണ്.
04:19 ശരിയായ മുലയൂട്ടൽ രീതി പഠിക്കുന്നതിനും സഹായിക്കുന്നതിനും സമയവും പരിശ്രമവും ആവശ്യമാണ്.
04:28 മുലയൂട്ടുന്നതെങ്ങനെയെന്ന് പഠിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം.
04:34 വീട്ടിൽ മുലയൂടു ന്നതിനു അമ്മയ്ക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്.
04:40 വീടിന് പുറത്തോ ജോലിസ്ഥലത്തോ മുലയൂട്ടുന്നതിനായി അവർക്ക് സമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്.
04:49 അത് കൊണ്ട് , വാണിജ്യപരമായ ശിശു ഭക്ഷണങ്ങൾ സൗകര്യപ്രദമായ ഒരു ബദലായി കണക്കാക്കപ്പെടുന്നു.
04:57 ഇപ്പോൾവാണിജ്യ ശിശു ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനുള്ള മൂന്നാമത്തെ കാരണം ചർച്ച ചെയ്യാം.
05:04 അറിവില്ലാത്ത ആരോഗ്യ പരിപാലന തൊഴിലാളികൾ ശിശു ഭക്ഷണങ്ങൾ ഒരു എളുപ്പ പരിഹാരമായി ഉപയോഗിക്കുന്നു.
05:12 അമ്മമാരെ ശരിയായി മുലയൂട്ടാൻ എങ്ങനെ സഹായിക്കണമെന്ന് അവർക്ക് അറിയില്ലായിരിക്കാം.
05:18 അതിനാൽ, ഒരു പ്രശ്നകരമായ സാഹചര്യത്തിൽ, അവർ സ്വതവേ വാണിജ്യ ശിശു ഭക്ഷണങ്ങൾ ശുപാർശ ചെയ്യുന്നു.
05:27 ബേബി ഫുഡുകൾ ഉപയോഗിക്കുന്നതിനുള്ള നാലാമത്തെ കാരണം നിർമ്മാതാക്കൾ കൊടുക്കുന്ന കൂടുതലായുള്ള പ്രമോഷനാണ്.
05:36 ശിശു ഭക്ഷണങ്ങൾ വാങ്ങാൻ ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടി ശാസ്ത്രീയ പദങ്ങളും പ്രതിഫലങ്ങളും ഉപയോഗിക്കുന്നു.
05:44 എളുപ്പത്തിൽ ശിശു ഭക്ഷണങ്ങൾ നിർദ്ദേശിക്കാൻ ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ അവ ഉപയോഗിക്കുന്നു.
05:52 ശിശു ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിനുള്ള അഞ്ചാമത്തെ കാരണം പുതിയ അമ്മമാരുടെ വൈകാരിക ബലഹീനതയാണ്.
06:01 അവരുടെ സ്വന്തം പ്രശ്‌നങ്ങളിൽ ആശങ്കകൾ വർദ്ധിക്കുന്നു.
06:06 വെള്ളപ്പൊക്കം അല്ലെങ്കിൽ COVID-19 പ്രതിസന്ധി എന്നിവ കൊണ്ടും അവ വർദ്ധിക്കുന്നു.
06:16 അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും മുലപ്പാൽ തങ്ങളുടെ കുഞ്ഞിന് പര്യാപ്തമല്ലെന്ന് തോന്നുകയും ചെയ്യുന്നു.
06:23 അവർ ശിശു ഭക്ഷണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ ഉപദേശം വിശ്വസിക്കാൻ തുടങ്ങുന്നു.
06:31 പിന്നീട് അവർ വാണിജ്യ ശിശു ഭക്ഷണങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നു.
06:37 വാണിജ്യ ബേബി ഫുഡ് പ്രൊമോഷന്റെ ചരിത്രം ചുരുക്കി ചർച്ച ചെയ്യാം.
06:45 പ്രമോഷൻ കണ്ടുപിടിച്ചതുമുതൽ, മുലയൂട്ടൽ അപ്രധാനമാണെന്ന് തോന്നുന്നു.
06:53 അവരുടെ കമ്പനികൾ ഗർഭിണികളേയോ മുലയൂട്ടുന്ന സ്ത്രീകളെയോ ആരോഗ്യ പ്രവർത്തകരെയോ നേരിട്ട് ലക്ഷ്യമിടുന്നു.
07:02 അവർ പോഷകാഹാര അല്ലെങ്കിൽ മുലയൂട്ടൽ വർക്ക് ഷോപ്പുകളിലൂടെയോ ശിശു ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.
07:09 വെള്ളപ്പൊക്കം അല്ലെങ്കിൽ ഭൂകമ്പം പോലുള്ള അത്യാഹിതങ്ങളിൽ അവർ സൗജൻമിമായി ഈ ഉൽ‌പന്നങ്ങൾ വിതരണം നടത്തുന്നു.
07:19 പലചരക്ക് കടകളിലും മെഡിക്കൽ സ്റ്റോറുകളിലും ശിശു ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിക്കുന്നു.
07:27 സ്റ്റോറുകളിൽ വാണിജ്യ ശിശു ഭക്ഷണങ്ങൾ പ്രദർശിപ്പിക്കും.
07:33 വാണിജ്യ ശിശു ഭക്ഷണങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ആളുകളെ ആകർഷിക്കാൻ അവർ പ്രോത്സാഹനങ്ങൾ നൽകുന്നു .
07:42 ഈ തന്ത്രങ്ങൾ കുട്ടികൾക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകർ മനസ്സിലാക്കി.
07:50 ശൈശവം ജീവിതത്തിന്റെ ദുർബലമായ കാലഘട്ടമാണ്.
07:55 ശിശു ഭക്ഷണങ്ങളുടെ അനുചിതമായ ഉപയോഗം പോലുള്ള തെറ്റായ ഭകഷണക്രമം ശരിക്കും അപകടകരമാണ്.
08:05 അത് കൊണ്ട് വാണിജ്യ ശിശു ഭകഷണങ്ങളുടെ പ്രൊമോഷന്റെ നിയന്ത്രണത്തിന് പ്രത്യേക നിയമങ്ങൾ ആവശ്യമാണ്.
08:14 അത് കൊണ്ട് ബ്രെസ്റ്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ടുകളുടെ ഇന്റർനാഷണൽ കോഡ് മാർക്കറ്റിംഗ് സൃഷ്ടിച്ചു.
08:23 1981 ൽ World Health Assembly ഇത് അംഗീകരിച്ചു.
08:30 ഇത് ശിശുഭക്ഷണങ്ങളുടെ വിപണനത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമ്മിക്കാൻ വേണ്ടി എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിച്ചു.
08:39 “Infant Milk Substitutes, Feeding Bottles and Infant Foods (Regulation of Production, Supply and Distribution) Act 1992, and Amendment Act 2003”.ഇന്ത്യ പാസാക്കി.
08:57 ഇതിനെ IMS ആക്റ്റ് എന്നും വിളിക്കുന്നു.
09:02 എല്ലാ രാജ്യങ്ങളും കോഡ് നടപ്പാക്കുന്ന നിരവധി നിയമങ്ങളുണ്ട്.
09:09 എല്ലാ നിയമങ്ങളിലും IMS ആക്ട് ഏറ്റവും കർശനമായ നിയമങ്ങളിൽ ഒന്നാണ്.
09:17 IMS ആക്ട് ലെ വ്യവസ്ഥകൾ‌ വളരെ വ്യക്തമായി BPNI. വ്യക്തമാക്കുന്നു.
09:25 BPNI.എന്നത് Breastfeeding Promotion Network of Indiaആണ് .
09:32 ഇപ്പോൾ, IMS ആക്ട് ന്റെ 10 ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.
09:39 ഇനിപ്പറയുന്നവയാണെങ്കിൽ IMS ആക്ട് ലംഘിക്കപ്പെട്ടതായി കണക്കാക്കുന്നു:
09:44 2 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേകമായി ഒരു ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതു .
09:53 ഭക്ഷണത്തിന്റെ പേര് പ്രശ്നമല്ല.
09:57 IMS ആക്ട് ന്റെ പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നത്
10:04 ശിശുക്കൾക്കുള്ള മിൽക്ക് സബ്സ്റ്റിട്യൂട്സ് ,ഫീഡിങ് ബോട്ടിൽ , ശിശു ഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
10:12 ഏതെങ്കിലും രൂപത്തിലോ ഏതെങ്കിലും മാധ്യമത്തിലോ ഉള്ള ഏത് പരസ്യവും IMS ആക്റ്റ് ലംഘിക്കുന്നു.
10:20 അതിൽ ടിവി, പത്രങ്ങൾ, മാസികകൾ, ജേണലുകൾ, റേഡിയോ, എസ്എംഎസ് പരസ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
10:30 സോഷ്യൽ മീഡിയ, പരസ്യബോർഡുകൾ, ബാനറുകൾ, മറ്റ് പരസ്യങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
10:39 ഉൽപ്പന്നമോ അതിന്റെ സാമ്പിളുകളോ ഏതെങ്കിലും വ്യക്തിക്ക് നേരിട്ട് വിതരണം ചെയ്യുകയാണെങ്കിൽ.
10:47 ഇതിൽ ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ഉൾപ്പെടുന്നു.
10:53 ഉൽപ്പന്നം ഉപയോഗിക്കുന്നതിനോ വിൽക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നുവെങ്കിൽ.
11:01 ആനുകൂല്യങ്ങൾ കിഴിവുകളോ സൗജന്യ സമ്മാനങ്ങളോ ആകാം.
11:08 IMS ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യുകയാണെങ്കിൽ.
11:16 ഈ ഉൽ‌പ്പന്നങ്ങളുടെ ലേബലുകൾ‌ വിൽ‌പന വർദ്ധിപ്പിക്കുന്നതിന് നിർ‌ദ്ദിഷ്‌ട ചിത്രങ്ങൾ‌ വഹിക്കുന്നുണ്ടെങ്കിൽ‌.
11:24 ഈ ചിത്രങ്ങൾ അമ്മമാർ, കുഞ്ഞുങ്ങൾ, കാർട്ടൂണുകൾ, ഗ്രാഫിക്സ് എന്നിവ ആകാം.
11:33 ഒരു ആശുപത്രി, നഴ്സിംഗ് ഹോം, കെമിസ്റ്റ് ഷോപ്പ് ഏതെങ്കിലും വിധത്തിൽ IMS നെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ.
11:41 IMS കമ്പനികളുടെ പ്ലക്കാർഡുകളോ പോസ്റ്ററുകളോ പ്രദർശിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
11:49 IMS പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ പ്രവർത്തകർക്കോ അവരുടെ കുടുംബത്തിനോ പണമോ സമ്മാനങ്ങളോ വാഗ്ദാനം ചെയ്താൽ.
11:58 ഒരു IMS കമ്പനിയോ അതിന്റെ വിതരണക്കാരനോ നേരിട്ടോ അല്ലാതെയോ സംഭാവന നൽകുന്നുവെങ്കിൽ.
12:08 സെമിനാറുകൾക്കുള്ള ധനസഹായവും ഇതിൽ ഉൾപ്പെടുന്നു,
12:11 മീറ്റിംഗുകൾ,

സമ്മേളനങ്ങൾ

12:14 അല്ലെങ്കിൽ വിദ്യാഭ്യാസ കോഴ്സുകൾ.
12:17 ഇതിൽ സ്പോൺസർഷിപ്പുകളും ഉൾപ്പെടുന്നു,
12:21 ഗവേഷണത്തിനുള്ള ഗ്രാന്റുകൾ അല്ലെങ്കിൽ ഫെലോഷിപ്പുകൾ.
12:25 ആരോഗ്യ പ്രവർത്തകരുടെയോ അവരുടെ അസോസിയേഷനുകളുടെയോ സ്പോൺസർഷിപ്പ് അനുവദനീയമല്ല.
12:33 സെയിൽസ് കമ്മീഷൻ പരിഹരിക്കുന്നതിനുള്ള അടിസ്ഥാനം IMS ന്റെ വിൽ‌പനയുടെ അളവാണെങ്കിൽ.
12:42 അങ്ങനെ ചെയ്യുന്നതിലൂടെ, IMS കമ്പനിയോ അതിന്റെ ഉൽപ്പന്ന വിതരണക്കാരനോ IMS നിയമം ലംഘിക്കുന്നു.
12:51 ഈ ലംഘനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യുക.
12:56 അങ്ങനെ ചെയ്യുന്നതിന്, നിങ്ങൾക്ക്BPNI STANPAN SURAKSHAമൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
13:05 ഈ അപ്ലിക്കേഷൻ വളരെ ഉപയോക്തൃ സൗഹൃദപരമായിട്ടുള്ളതാണ്
13:11 ഒരു ലംഘനം റിപ്പോർട്ടുചെയ്യുന്നതിന് 2 ലളിതമായ ഘട്ടങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുന്നുള്ളൂ.
13:17 എന്തെങ്കിലും ലംഘനം കണ്ടെത്തുമ്പോൾ, അപ്ലിക്കേഷൻ തുറക്കുക.
13:23 'Report promotion of baby foods or feeding bottles'എന്ന മെനുവിലെ ടാബിൽ ക്ലിക്കുചെയ്യുക.
13:32 റിപ്പോർട്ടിംഗ് പേജ് തുറക്കും.
13:36 അതാതു നിരകളിൽ ആവശ്യമായ വിവരങ്ങൾ നൽകുക.
13:42 നിങ്ങൾ എന്തെങ്കിലും ഫോട്ടോയോ പ്രമാണമോ അറ്റാച്ചുചെയ്യുക.
13:48 സബ്മിറ്റ് ചെയുക
13:51 ഓർമ്മിക്കുക, IMS കമ്പനികൾ‌ അവരുടെ പരസ്യങ്ങളിൽ‌ മുലയൂട്ടലിന്റെ ഗുണങ്ങൾ‌ പ്രസ്താവിച്ചേക്കാം.
13:59 എന്നിരുന്നാലും, അത്തരം ഏതെങ്കിലും പരസ്യം മുലയൂട്ടാനുള്ള അവളുടെ പദ്ധതിയെ ഒരു അമ്മയെ സംശയിക്കുന്നു.
14:07 ശിശു ഭക്ഷണങ്ങൾ കഴിയുന്നത്ര അമ്മമാർക്ക് വിൽക്കുന്നതിനാണ് അവരുടെ പരസ്യങ്ങൾ ഉണ്ടാക്കിയി രിക്കുന്നത്.
14:14 ഒരു അമ്മ എത്രയും വേഗം മുലയൂട്ടൽ നിർത്തുന്നു, കൂടുതൽ ഫോർമുല വാങ്ങുന്നു.
14:21 ഇങ്ങനെയാണ് മുലയൂട്ടൽ അപ്രധാനമെന്ന് തോന്നിപ്പിക്കാൻ IMS കമ്പനികൾ ശ്രമിക്കുന്നത്.
14:30 കുറഞ്ഞത് 2 വയസ്സ് വരെ ഒരു കുഞ്ഞിന് മുലയൂട്ടൽ അത്യാവശ്യമാണ്.
14:38 വേണ്ടത്ര മുലയൂട്ടുന്നതിന് ശരിയായ മുലയൂട്ടൽ രീതി പ്രധാനമാണ്.
14:45 ഇതേ സീരീസ് ലെ ലെ മറ്റ് ട്യൂട്ടോറിയലുകളിൽ ഇത് ചർച്ചചെയ്യുന്നു.
14:51 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.

ചേർന്നതിന് നന്ദി.

Contributors and Content Editors

Prena