Health-and-Nutrition/C2/Basics-of-newborn-care/Malayalam
|
|
00:00 | നവജാതശിശു സംരക്ഷണത്തെക്കുറിച്ചുള്ള 'സ്‌പോക്കൺ ട്യൂട്ടോറിയലിലേക്ക്' സ്വാഗതം. |
00:05 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് ഒരു നവജാതശിശുവിനെ എങ്ങനെ നോക്കണം |
00:11 | പൊക്കിൾ കൊടി പരിചരണം,
ഒരു നവജാതശിശുവിന് പാൽ കൊടുക്കുകയും തടവുകയും ചെയ്യുന്നത് . |
00:15 | ഡയപ്പറും ഡയപ്പർ മൂലമുള്ള തടിപ്പും |
00:19 | ഒരു നവജാതശിശുവിന്റെ ഉറക്കത്തിന്റെ രീതി. |
00:23 | ഒരു നവജാതശിശുവിന്റെ ജനനത്തിൽ മുഴുവൻ കുടുംബവും ആവേശഭരിതരാകുന്നു, കുഞ്ഞിനെ കാണാനും കുഞ്ഞിനെ പിടിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു. |
00:34 | അതിനാൽ നവജാത ശിശുവിനെനോക്കുമ്പോൾ ചില പ്രധാന നടപടി ക്രമങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. |
00:40 | നവജാതശിശുക്കൾക്ക് വേണ്ടത്ര രോഗപ്രതിരോധ ശേഷിയില്ല. ഇത് അവരെ അണുബാധയ്ക്ക് കാരണമാക്കുന്നു . |
00:48 | കുഞ്ഞിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന്, കുഞ്ഞിനെ തൊടുകയോ പിടിക്കുന്നതിനോ മുമ്പ് കൈകൾ ശുദ്ധമാക്കേണ്ടത് പ്രധാന കാര്യമാണ് . |
00:57 | നവജാതശിശുവിനെ പിടിക്കുന്നതിനുമുമ്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ശുദ്ധമായ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കണം . |
01:07 | ആദ്യം പഠിക്കേണ്ടത് ഒരു കുഞ്ഞിനെ എങ്ങനെ പിടിക്കണം എന്നതാണ് |
01:11 | തലയും കഴുത്തും ഒരു കൈകൊണ്ടും മറ്റേ കൈകൊണ്ടു താഴേക്കും പിന്തുണച്ചുകൊണ്ട് കുഞ്ഞിനെ പിടിക്കുക.
|
01:19 | കുഞ്ഞിനെ താഴെ കിടത്തുക .എല്ലായ്പ്പോഴും കുഞ്ഞിന്റെ തലയും കഴുത്തും പിന്തുണ കൊടുത്തു കുഞ്ഞിന്റെ ശരത്തിന്റെ താഴത്തെ ഭാഗം പിടിക്കുകയും ചെയ്യുക. |
01:26 | ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താൻ, താഴെ പറയുന്നവ ചെയ്യുക . |
01:31 | കുഞ്ഞിന്റെ കാലിൽ ഇക്കിളിയെടുക്കുക അല് ലെങ്കിൽ ഇരിക്കുന്ന സ്ഥാനത്ത് കുഞ്ഞിനെ ഉയർത്തി പിന്തുണ കൊടുക്കുക .അല്ലെങ്കിൽ കുഞ്ഞിന്റെ ചെവിയിൽ മൃദുലമായി സ്പർശിക്കുക. |
01:42 | ഒരു നവജാത ശിശു കൂടുതൽ സെൻസിറ്റീവ് ആണെന്ന് എല്ലായ്പ്പോഴും ഓർക്കുക. |
01:46 | ഒരു നവജാതശിശുവിനെ കൈകാര്യം ചെയ്യുമ്പോൾ ചെയ്യണ്ട ചില മുൻകരുതലുകൾ ഇവയാണ് .
നവജാതശിശുവിനെ തോന്നിയ പോലെ എടുക്കരുത് . |
01:55 | അതിനാൽ, കുഞ്ഞിനെ കാൽമുട്ടിൽ ചവിട്ടുകയോ വായുവിൽ എറിയുകയോ ചെയ്യരുത്. |
02:01 | കളിക്കു ആയാലും ദേഷ്യത്തിൽ ആയാലും നവജാതശിശുവിനെ ഒരിക്കലും കുലുക്കരുത്. |
02:05 | കുഞ്ഞിന്റെ കഴുത്തിനു ചുറ്റും പെട്ടെന്നുള്ള ചലനങ്ങൾ ഒഴിവാക്കുക.
ഇവയെല്ലാം കുഞ്ഞിന് ആന്തരികമായാ പരിക്കുകൾ ഉണ്ടാക്കിയേക്കാം. |
02:14 | വീട്ടിൽ വെച്ചുള്ള പൊക്കിൾ കൊടി പരിചരണത്തെക്കുറിച്ച് ഇപ്പോൾ നമ്മൾ പഠിക്കും. |
02:18 | കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ, പൊക്കിൾ കൊടി ചരടാണ് കുഞ്ഞിന്റെ ജീവൻ നിൽ നിർത്തുന്നത് .
കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ ഇത് പിന്നെ ആവശ്യമില്ല. |
02:30 | ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ,പൊക്കിൾ കൊടിയുടെ ചലനം നിലയ്ക്കുന്നു . അത് ഒട്ടിക്കുന്ന . |
02:37 | ആശുപത്രിയിൽ നിന്ന് കുഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴേക്കും ചരട് വരണ്ടുണങ്ങാൻ തുടങ്ങുന്നു . |
02:45 | ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ചരട് സ്വയം വീഴും . |
02:50 | കുഞ്ഞിന്റെ ശരീരത്തിൽ അണുബാധയുണ്ടാകാനുള്ള ഒരു സ്ഥലമാണ് പൊക്കിൾ കൊടി എന്നതു ദയവായി ശ്രദ്ധിക്കുക. |
02:57 | അത് കൊണ്ട് ഇത് ശരിയായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. |
03:02 | അതിനായി, കുഞ്ഞിന്റെ പൊക്കിൾ കൊടി വരണ്ടതും വായു കടക്കേണ്ടതും ആണെന്ന് ഓർക്കുക.
|
03:09 | പൊക്കിൾ കൊടി വീഴുന്നതുവരെ സ്പോഞ്ച് ബത്ത് മാത്രമേ നൽകാവൂ. |
03:14 | ചരട് കുഞ്ഞിന്റെ നാപ്പിയുടെ പുറത്ത് സൂക്ഷിക്കണം അല്ലെങ്കിൽ നാപിയുടെ മുകളിലെത്തെ അരികിലേക്ക് മടക്കി വെക്കാം . |
03:24 | ചരടുകളുടെ അറ്റത്ത് നിന്നോ തൊലിയുടെ ഭാഗത്ത് നിന്നോ രക്തസ്രാവം,ഉണ്ടെങ്കിൽ ദയവായി കുഞ്ഞിന്റെ ഡോക്ടറുമായി ബന്ധപ്പെടുക. |
03:32 | പഴുപ്പ്
പൊക്കിൾ നു ചുറ്റും വീക്കം അല്ലെങ്കിൽ ചുവപ്പ് ഉണ്ടെങ്കിൽ , |
03:36 | പൊക്കിൾ പ്രദേശം കുഞ്ഞിന് വേദനാജനകമാണെന്നതിന്റെ സൂചനകൾ |
03:41 | ഒരു മാസം പ്രായമാകുമ്പോൾ പൊക്കിൾ കൊടി വീഴുന്നില്ലെങ്കിൽ. |
03:46 | ചില സമയങ്ങളിൽ പോക്കിൽ കൊടി വീഴുമ്പോൾ ചെറിയ അളവിൽ രക്തം ഉണ്ടാകാം.
ചിലപ്പോൾ ചരട് വീണതിനുശേഷവും . എന്നാൽ ഇത് വേഗത്തിൽ നിൽക്കണം . |
04:01 | ചരട് ഒരിക്കലും വലിച്ചെടുക്കരുത്. |
04:04 | കൂടാതെ, ഏതെങ്കിലും ക്രീം അല്ലെങ്കിൽ പൗഡർ അതിലേക് പ്രയോഗിക്കരുത് . |
04:08 | ചരട് വീണതിനുശേഷം കുഞ്ഞിന്റെ പൊക്കിളിൽ ഏതെങ്കിലും ബാൻഡേജ് കെട്ടുക. |
04:13 | നവജാതശിശുവിനു വേണ്ട പോഷക ഘടകങ്ങളുടെ കാര്യങ്ങൾ ഇപ്പോൾ നമ്മൾ എന്ന് ചർച്ച ചെയ്യും. |
04:20 | പ്രസവശേഷം 1 മണിക്കൂറിനുള്ളിൽ നവജാതശിശുവിന് മുലയൂട്ടണം. |
04:25 | ആദ്യത്തെ 6 മാസത്തേക്ക് എക്സ്ക്ലൂസീവ് ബ്രസ്റ്റ് ഫീഡിങ് ശുപാർശ ചെയ്യുന്നു. |
04:30 | കൂടാതെ, കുഞ്ഞിന് വേണ്ടുവോളം സ്കിൻ ടു സ്കിൻ കോൺടാക്ട് നൽകുകയും കുഞ്ഞിന്റെ വിശപ്പ് സൂചനകൾ നോക്കുകയും വേണം. |
04:40 | ഇതേ സീരീസിലെ മറ്റ് ട്യൂട്ടോറിയലുകളിൽ ഈ പോയിന്റുകളെല്ലാം ചർച്ച ചെയ്തിട്ടുണ്ട്. |
04:46 | നവജാതശിശുക്കൾക്ക് വേണ്ട ആഹാരം നൽകുന്നതിനായി ഇടയ്ക്കിടെ ഉണർന്നിരിക്കേണ്ടതുണ്ട്,
പ്രത്യേകിച്ച് ചെറിയ മാസം തികയാത്ത കുഞ്ഞുങ്ങൾ. |
04:57 | ആരോഗ്യമുള്ളതോ മാസം തികയാത്ത കുഞ്ഞുങ്ങളോ മുലകുടിക്കാൻ തലപര്യം കാണിക്കുന്നില്ല എങ്കിൽ
അമ്മ ഒരു ഡോക്ടറോ ആരോഗ്യ പ്രവർത്തകയെയോ കാണണം . |
05:09 | മുലയൂട്ടുന്ന സമയത്ത്, കുഞ്ഞുങ്ങൾ പലപ്പോഴും വായു ഉള്ളിലേക്കു എടുക്കുന്നു , ഇത് അവരെ അസ്വസ്ഥരാക്കും.. |
05:15 | ഇത് തടയുന്നതിന്, ഓരോ മുല ഊട്ടലിനു ശേഷം കുഞ്ഞിനെ ഇരുന്ന് തോളിൽ തട്ടുക . |
05:20 | ഇതേ സീരീസിന്റെ മറ്റൊരു ട്യൂട്ടോറിയലിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. |
05:25 | അടുത്തത് ഡയപ്പറിംഗ് ആണ്. ഓരോ മലവിസർജ്ജനത്തിനും ശേഷം തുണി അല്ലെങ്കിൽ നപ്പി നനഞ്ഞാൽ- കുഞ്ഞിനെ അവളുടെ പുറകിൽ കിടത്തി മലിനമായ നാപ്പി നീക്കം ചെയ്യണം . |
05:37 | കുഞ്ഞിന്റെ ജനനേന്ദ്രിയം വൃത്തിയാക്കാനും തുടയ്ക്കാനും വെള്ളവും മൃദുവായ തുണികളും ഉപയോഗിക്കുക. |
05:44 | സോപ്പ് കുഞ്ഞിന്റെ ജനനേന്ദ്രിയ ഭാഗത്ത് പ്രയോഗിക്കരുത്.
ഒരു പെൺകുട്ടിയെ തുടയ്ക്കുമ്പോഴെല്ലാം, മൂത്രനാളിയിലെ അണുബാധ ഒഴിവാക്കാൻ അവളെ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കണം . |
05:55 | എല്ലായ്പ്പോഴും നാപി മാറ്റുന്നതിന് മുമ്പും ശേഷവും അമ്മയോ പരിപാലകനോ നന്നായി കൈ കഴുകണം. |
06:03 | ഒരു കുഞ്ഞിനെ ഡയപ്പർ ചുണങ്ങു ബാധിച്ചേക്കാം. |
06:08 | ഡയപ്പർ ചുണങ്ങു ഒരു സാധാരണമായാ ഒരു ആശങ്കയാണ്.
സാധാരണയായി ചുണങ്ങു ചുവപ്പും വീര്ത്തതും ആണ് . ചൂട് വെള്ളത്തിൽ കുളിക്കുക |
06:18 | ക്രീമുകളും ചില സമയങ്ങളിൽ ജനനേന്ദ്രിയ ഭാഗത്ത് ഡയപ്പർ അല്ലെങ്കിൽ നപ്പി വെക്കാതെയും കഴിഞ്ഞാൽ അത് കുറച്ച് ദിവസത്തിനുള്ളിൽ പോകും, |
06:25 | കുഞ്ഞിന്റെ ചർമ്മം സെൻസിറ്റീവ് ആയതിനാൽ നനഞ്ഞ നാപ്പി കാരണം അസ്വസ്ഥത ആകുന്നതിനാലാണ് മിക്ക തടിപ്പുകളും ഉണ്ടാകുന്നത് . |
06:33 | ഡയപ്പർ ചുണങ്ങു തടയുന്നതിനും ചികിത്സിക്കുന്നതിനും , കുഞ്ഞിന്റെ നാപ്പി മാറ്റുക.പ്രത്യേകിച്ച് മലവിസർജ്ജനത്തിനുശേഷം . |
06:41 | ആ ഭാഗം മൃദുവായ തുണിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
ചിലപ്പോൾ പ്രകോപിപ്പിക്കാനിടയുള്ളതിനാൽ വൈപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. |
06:50 | ഡയപ്പർ ചുണങ്ങു നു "ബാരിയർ" ക്രീം വളരെ കട്ടിയിൽ പ്രയോഗിക്കുക. |
06:55 | zinc oxide ഉള്ള ക്രീമുകൾ ഈർപ്പം തടയുന്നതിനുള്ള ഒരു മാർഗം ആണ് . |
07:03 | കളറും മണവും ഇല്ലാത്ത ഡിറ്റർജന്റുകളും ഉപയോഗിച്ച് കുഞ്ഞിന്റെ നാപ്പി കഴുകുക. |
07:08 | ദിവസത്തിൽ കുറച്ചു സമയം ഒരു ഡയപ്പർ അല്ലെങ്കിൽ നപ്പി ഇല്ലാതെ കുഞ്ഞിനെ വിടുക
ഇത് ചർമ്മത്തിലേക്ക് വായുസഞ്ചാരത്തിനുള്ള അവസരം നൽകുന്നു. |
07:18 | ഡയപ്പർ ചുണങ്ങു 3 ദിവസത്തിൽ കൂടുതൽ തുടരുന്നു അല്ലെങ്കിൽ മോശമാകുന്നതായി തോന്നുന്നുവെങ്കിൽ , ഡോക്ടറെ സമീപിക്കുക. |
07:27 | ഇത് ഫംഗസ് അണുബാധ മൂലമാകാം ഇത്.അത് മരുന്ന് ആവശ്യമായി വരും . |
07:33 | അവസാനമായി കുഞ്ഞിന്റെ ഉറക്കത്തിന്റെ രീതിയെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. |
07:38 | കുഞ്ഞുങ്ങൾ ഒരു ദിവസടഗ്ത്തിൽ 14 മുതൽ 16 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നു. |
07:43 | നവജാതശിശുക്കൾ സാധാരണയായി 2-4 മണിക്കൂർ ഉറങ്ങുന്നു. |
07:48 | പല നവജാതശിശുക്കളും രാത്രിയും പകലും ഉറങ്ങുന്നു . |
07:52 | രാത്രിയിൽ ജാഗരൂകരായിരിക്കുകയും പകൽ ഉറങ്ങുകയും ചെയ്യുന്നു. |
07:58 | രാത്രിയിൽ കൂടുതൽ ഉറങ്ങാൻ അവരെ സഹായിക്കുന്നതിനു ഒരു രീതി രാത്രിയിൽ കുറഞ്ഞ ഉത്തേജനം കൊടുക്കുക എന്നതാണ്.
ഉദാഹരണം:ഒരു രാത്രി വിളക്ക് ഉപയോഗിച്ച് ലൈറ്റുകൾ കുറയ്ക്കുക, പകൽ സമയത്ത് കുട്ടി ആയി സംസാരിച്ചും കളിച്ചും അവളെ കുറച്ച് നേരം ഉണർന്നിരിക്കാൻ ശ്രമിക്കുക. |
08:17 | കുഞ്ഞു ഉറാകുമ്പോൾ എല്ലായ്‌പോഴും അവരുടെ പിന്നിൽ ആയിരിക്കണമെന്ന് അമ്മയോ പരിപാലകരോ ഓർക്കുക . |
08:24 | ഇത് ശിശു മരണ നിരക്ക് കുറയ്ക്കുന്നു. |
08:30 | സുരക്ഷിതമായ ഉറക്കത്തിന്റെ രീതികൾക്കായി താഴെ പറയുന്ന രീതികൾ ഒഴിവാക്കുക. പുതപ്പു ക്വിൽട്സ് കട്ടി കൂടിയ കമ്പിളികൽ സ്റ്റാഫ് ചെയ്ത കളിപ്പാട്ടങ്ങൾ. |
08:44 | ഏതെല്ലാം കുഞ്ഞിന് ശ്വാസ തടസം ഉണ്ടായേക്കാം . |
08:47 | ഓരോ രാത്രിയിലും കിടക്കുമ്പോൾ കുഞ്ഞിന്റെ തലയുടെ പൊസിഷൻ മാറ്റുക.ഉദാഹരണമായി .ആദ്യം വലതു വശം പിന്നെ ഇടതു വശം എന്നിങ്ങനെ. |
08:58 | ഇത് കുഞ്ഞിൻറെ തലയിൽ ഫ്ലാറ്റ് സ്പോട് ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു . |
09:04 | നവജാത ശിശു സംരക്ഷണത്തെ കുറിച്ചുള്ള ഈ റ്റ്യൂരിയലിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുന്നു. പങ്കു ചേരുന്നതിനു നന്ദി . |