GIMP/C2/Selecting-Sections-Part-2/Malayalam
From Script | Spoken-Tutorial
Time | Narration |
00:23 | Meet The GIMP ലേക്ക് സ്വാഗതം. |
00:25 | ഞാൻ റോൾഫ് സ്റ്റീനോർട്ട്, ഞാൻ ഇത് വടക്കൻ ജർമ്മനിയിലെ ബ്രെമെനിൽ നിന്നാണ് റെക്കോർഡ് ചെയുന്നത്. |
00:31 | ഇന്ന്, നമ്മുക് Fuzzy Select Tool കുറിച് സംസാരിക്കാം. |
00:36 | Select by Colour ടൂളുമായി ഇതിനു ഏറെ സാമ്യമുണ്ട്. |
00:40 | എന്നാൽ Fuzzy Select Tool ഒരു തുടർച്ചയായ പ്രദേശം മാത്രമേ തിരഞ്ഞെടുക്കൂ, എന്നാൽ colour select tool ആണെങ്കിൽ സമാന കളർ ഉള്ള എല്ലാ പ്രദേശങ്ങളും തിരഞ്ഞെടുക്കുന്നു. |
00:54 | കറന്റ് selection ഇൽ Replace, Add, Subtract , Intersect തുടങ്ങിയവയ്ക്കുള്ള ചില സമാന ഓപ്ഷനുകൾ ഉണ്ട്. ഞാനിപ്പോൾ Replace സെലക്ട് ചെയുന്നു. |
01:08 | ഇവിടെ നിങ്ങൾക്ക് സെയിം ഓപ്ഷൻ ആയ Antialiasing കാണാം. |
01:13 | നമ്മൾ Antialiasing സെലക്ട് ചെയുകയാണെങ്കിൽ, സെലെക്ഷൻറെ ബോർഡേഴ്സ് അത്ര ഷാർപ് ആയിരിക്കുകയില്ല എന്നാൽ കോർണേഴ്‌സ് നല്ല സ്മൂത്ത് ആയിരിക്കും. |
01:23 | അത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതും തിരഞ്ഞെടുക്കാത്തതുമായതു തമ്മിൽ ശരിക്കും നല്ല ഷാർപ് ബോർഡർ ഉണ്ടാവും. |
01:33 | കൂടുതൽ ഓപ്ഷനുകൾ Feather edges , Select transparent areas ആണ്. |
01:41 | Select transparent areas ഒരുപക്ഷേ മാസ്ക് സെൻസർ ഉപയോഗിക്കുമ്പോൾ ഉപയോഗപ്രദമാണ്. |
01:50 | Sample merged മറ്റൊന്നിന് തുല്യമാണ്, അത് ദൃശ്യമായ എല്ലാ layers തിരഞ്ഞെടുക്കുന്നു. |
01:58 | അത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, ഇത് നിലവിലെ ലെയറിൽ പ്രവർത്തിക്കുന്നു. |
02:04 | ഇമേജിന്റെ മൊത്തം ഔട്ട്പുട്ടിൽ നിന്ന് എന്തെങ്കിലുമുണ്ടാകണമെങ്കിൽ, ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക |
02:11 | ഇതാ Threshold , അത് സെലെക്ഷനിലോ ഔട്ട് ഓഫ് സെലെക്ഷനിലോ നിറങ്ങൾ തമ്മിൽ എത്രമാത്രം വ്യത്യാസം അനുവദനീയമാണ് എന്ന് നിർവചിക്കുന്നു. |
02:24 | ഒരു കൃത്യമായ നിറമുള്ള പിക്സൽ തിരഞ്ഞെടുക്കുന്നതിന് ഇത് സഹായിക്കുന്നു. |
02:30 | അടുത്ത പ്രധാന സെലക്ഷൻ ആണ് സെലക്ഷനിൽ നിങ്ങൾക്ക് ഏത് മോഡ് വേണമെന്ന്. |
02:37 | Composite മോഡ് എന്നത് Red, Green, Blue എന്നീ ചാനലുകൾ ചേർന്നതിന്റെ ഗ്രേ വാല്യൂ ആണ് |
02:44 | നിങ്ങളുടെ സെലക്ഷൻറെ അടിസ്ഥാനമായി Red, Green, Blue ചാനൽ അല്ലെങ്കിൽ Hue, Saturation , Value ചാനൽ എന്നിവ തിരഞ്ഞെടുക്കാം. |
02:56 | ഇപ്പോൾ നമുക്ക് Fuzzy Select Tool ട്രൈ ചെയ്യാം. |
03:01 | ഞാൻ ഇമേജിലേക്ക് ക്ലിക്ക് ചെയ്തു, Threshold പൂജ്യമാണ്, എന്തുസംഭവിക്കുമെന്ന് നോക്കാം. |
03:08 | ഞാൻ ഒരു പിക്സൽ വലുപ്പത്തിലുള്ള ഒരു സെലക്ഷൻ ചെയ്യുന്നു. |
03:13 | ഇപ്പോൾ ഞാൻ Threshold ന്റെ അളവ് കൂട്ടുന്നു, ഉദാഹരണം ഒരു 30. ശേഷം ഇമേജിലേക്ക് ക്ലിക്കുചെയ്ത് ഇവിടെ Toggle Quick Mask ക്ലിക്കു ചെയ്യുക. |
03:28 | ഇപ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുത്ത ഏരിയ കാണാം . |
03:37 | ഞാൻ Quick Mask toggle ഡി -സെലക്ട് ചെയ്യുന്നു , ടൂൾ ബോക്സ് കിട്ടുവാനായി tab പ്രസ് ചെയ്ത്, Shift+Ctrl+A പ്രസ് ചെയ്ത് എല്ലാം അൻസെലെൿറ് ചെയ്യുന്നു. |
03:49 | എനിക്കിത് വേറൊരു രീതിയിൽ ചെയ്യാനാവും. അതിനായി Threshold ഞാൻ പൂജ്യം ആയി കുറയ്ക്കുകയും ഇമേജിൽ ക്ലിക്കു ചെയ്യുകയും ചെയുന്നു, ഇപ്പോൾ ഞാൻ മൗസും താഴോട്ടും വലത്തോട്ടും വലിക്കുന്നു. |
04:03 | ഞാൻ threshold വർദ്ധിപ്പിക്കുമ്പോൾ, ഈ നീല പ്രദേശത്ത് ഞാൻ പോകുന്നുവെന്നത് നിങ്ങൾക്ക് കാണാം, പക്ഷേ ഞാൻ ഇപ്പോഴും വാളിൽ തന്നെയാണ്. |
04:13 | ഞാൻ കരുതുന്നു, ഈ ടൂൾ ഫോട്ടോഗ്രാഫർമാർക്ക് അല്ല ഗ്രാഫിക് ഡിസൈനർമാർക്കാണ് കൂടുതൽ ഉപയോഗപ്രദമാണ്. |
04:22 | നിങ്ങൾക്ക് മൗസ് ജസ്റ്റ് ഒന്ന് വലിച്ചിട്ടുകൊണ്ട് Threshold മാറ്റാം. |
04:26 | colour selection ടൂളിലും ഇത് ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്. |
04:32 | ഞാൻ Select by Composite ഇൽ Hue നിന്നും ആയി മാറ്റുന്നു . എന്നിട്ട് അതെ പോയിന്റിൽ ക്ലിക്ക് ചെയ്തു താഴെ വരെ വരയ്ക്കുന്നു. |
04:43 | വാളിന്റെ നീല, പച്ചനിറമുള്ള ഭാഗം സെലക്ട് ചെയ്യാൻ എനിക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നല്ല ഒരു മാർഗ്ഗം ഉണ്ട് എന്ന് നിങ്ങൾക്ക് കാണാൻ കഴിയും |
04:54 | അതുകൊണ്ട്, ശരിയായ വർണ്ണ നിർവചനം തെരഞ്ഞെടുക്കുന്നതിലൂടെ ഈ ടൂൾ നല്ല ഫലം നൽകുന്നു. |
05:05 | quick mask എന്നതിൽ ഞാൻ ക്ലിക്കുചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും ഇത് തികച്ചും പെർഫക്ട് ആണെന്ന് . ചില ഭാഗങ്ങൾക്കു റിപ്പയർ ആവശ്യം ഉണ്ട് . ഈ സെലക്ഷൻ ടൂൾസ് ഉപയോഗിച്ച് അല്ല മറിച് quick mask ഇൽ പെയിന്റ് ചെയ്താണ് ഞാൻ അത് റിപ്പയർ ചെയ്യാൻ പോകുന്നത്. . |
05:25 | മോഡ് തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് ആശയക്കുഴപ്പത്തിലാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ഇമേജ് Channels മോഡിൽ വിവിധ ചാനലുകളിലായി കാണാം. |
05:41 | Blue ചാനൽ സെലക്ട് ചെയ്‌താൽ എല്ലാത്തിനും ഏകദേശം സെയിം blue വാല്യൂ ഉള്ളതായി നിങ്ങള്ക്ക് കാണാം. |
05:50 | Green ചാനലിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. |
05:55 | Red ചാനലിൽ അത് ഇവിടെ ഏതാണ്ട് സമാനമാണ്. |
05:59 | അതിനാൽ, ഞാൻ സെലെക്ടിങ് നു വേണ്ടി Green സെലക്ട് ചെയ്യുന്നു ഇപ്പോഴത്തെ കേസ് ആണെങ്കിൽ Hue ചാനൽ. |
06:10 | 'Selecting colour അടുത്ത ടൂൾ ആണ്. ഇവിടെ ഇതിനു ഒരേ ഫങ്ക്ഷനും സമാന ഓപ്ഷനും ആണുള്ളത്. |
06:19 | ഇതിന് ഒരു വ്യത്യാസമേ ഉള്ളൂ |
06:22 | നിങ്ങൾ ഇവിടെ ക്ലിക്കുചെയ്യുകയാണെങ്കിൽ, ഈ കളർ ഉപയോഗിച്ച് എല്ലാ ഫീൽഡുകളും നിങ്ങൾ തിരഞ്ഞെടുക്കും, ഒരു തുടർച്ചയായ പ്രദേശമല്ല . |
06:32 | colour selection ടൂൾ സമാന വർണമുള്ള എല്ലാ ഭാഗങ്ങളും തെരഞ്ഞെടുക്കുന്നു. |
06:41 | അടുത്ത ടൂളിന്റെ പേര് Intelligent scissors അഥവാ Scissors selection tool എന്നാണ്. |
06:48 | ഈ അൽഗോരിതം എഡ്ജുകൾക്കായി തിരയുകയും അവ സെലക്ഷനിലൂടെ അതിനെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്യുന്നു |
06:56 | എനിക്ക് ഇവിടെ ഈ ലെറ്റർ ബോസ്സ് സെലക്ട് ചെയ്യണം. |
07:10 | അങ്ങനെ, selection tool സജീവമാക്കുകയും ഞാൻ ഒരു പോയിന്റ് ഇവിടേക്ക് വലിക്കുകയും ചെയ്തു. എനിക്ക് കഴ്സറിന് സമീപം ഒരു പ്ലസ് സൈൻ കിട്ടി, ഈ പോയ്ന്റ്സ് സെലക്ട് ചെയുന്നു. |
07:42 | അൽഗോരിതം ബോർഡേഴ്സിനെ പിന്തുടരേണ്ടതാണ് . ഇവിടെ നിങ്ങൾക്ക് കാണാം അത് മറ്റൊരു വഴിയും എടുത്തില്ല, ഉള്ളിലത്തെ വഴിയാണ് സ്വീകരിച്ചത്. |
07:56 | ഞാൻ ഇമേജിലേക്ക് സൂം ചെയ്തു. ഇപ്പോൾ എനിക്ക് ഈ പോയിന്റ് ഇവിടെ വരെ വരയ്ക്കാം, ഈ പോയിന്റ് തിരഞ്ഞെടുക്കുന്നതിൽ ഒരു തെറ്റുണ്ടായി. |
08:13 | അതിനാൽ, ഞാൻ ഈ പോയിന്റുകൾ മുകളിക്കലേക്ക് വലിക്കുന്നു . എങ്ങോട്ട് പോകണമെന്ന മതിയായ ഇൻഫർമേഷൻ നിങ്ങൾ നൽകുകയാണെങ്കിൽ അൽഗോരിതം ബോർഡറിനെ പിന്തുടരുന്നതായി നിങ്ങൾക്ക് കാണാം |
08:30 | ഇത് വളരെ നല്ലതാണ്, പക്ഷേ ഞാൻ ഇത് സാധാരണയായി ഉപയോഗിക്കാറില്ല കാരണം ഇത് ചെയ്യാൻ വേറെ നല്ല വഴികളുണ്ട് |
08:44 | ഞാൻ വിചാരിക്കുന്നു colour selection ടൂൾ ഉപയോഗിക്കാമെന്ന് ,കാരണം അത് ഇപ്പോഴും തെറ്റായ വഴിക്കാണ് പോവുക. |
08:56 | അതിനാൽ, selection കഴിഞ്ഞു. |
09:10 | ഞാൻ ഇവിടെയുള്ള ആദ്യ പോയിന്റിൽ ക്ലിക്ക് ചെയ്‌തു, കഴ്സറിന്റെ പ്ലസ് ആയി മാറി. |
09:17 | ഇപ്പോൾ, അടുത്ത പോയിന്റ് വെക്കാം . ഈ രണ്ട് റിങ് കൊണ്ട് ഒരു ലൂപ്പ് ഉണ്ടാക്കാം. |
09:25 | എനിക്ക് ഇപ്പോഴും ഇവിടെ പോയിന്റ് മാറ്റാൻ കഴിയും, ഒപ്പം സെലെക്ഷൻ കൂടുതൽ മെച്ചപ്പെടുത്താം. |
09:33 | അതിനാൽ ഞാൻ സെക്ഷനിൽ രണ്ടാമതായി ക്ലിക്ക് ചെയുമ്പോൾ selection സെലെക്ടഡ് ആകുന്നു. |
09:42 | ഇതിന്റെ ക്വാളിറ്റി നോക്കാനായി, Quick Mask ആക്റ്റിവേറ്റ് ചെയ്ത് അതു സൂം ചെയ്യുന്നു. |
09:57 | ഇപ്പോൾ ഞാൻ സെലെക്ഷൻ ഒന്ന് പരിശോധിക്കുകയാണ് . |
10:04 | ഇവിടെയാണ് എന്റെ തെറ്റ്, ഞാൻ ഇവിടെ ക്ലിക്കുചെയ്തിരിക്കണാമായിരുന്നു . |
10:10 | അതിനാൽ, ഇതാണ് സാമാന്യം ബുദ്ധിയുള്ള കത്രിക . |
10:17 | ഇന്ന് അടുത്തതും അവസാനത്തേയും ഞാൻ കവർ ചെയ്യാൻ പോകുന്ന ടൂൾ ആണ് Foreground Selection Tool. |
10:24 | കുറച്ചു മുമ്പ് അൽഗോരിതം ഇറങ്ങുമ്പോൾ അത് ജിമ്പ് നു ഉപയോഗിക്കാൻ മാത്രം അത്ര സെൻസേഷണൽ അല്ലായിരുന്നു. |
10:37 | പക്ഷേ, നമുക്ക് ശ്രമിക്കാം |
10:41 | ഇവിടെ അതേ മോഡുകളാണ് antialiasing സജീവമാക്കാവുന്നതല്ല. |
10:48 | ഇവിടെ, എനിക്ക് ഒരൊറ്റ ഏരിയ ആണ് സെലക്ട് ചെയേണ്ടത് . പ്രതിമയും സെലക്ട് ചെയ്യണം |
10:57 | അതിനാൽ, മെച്ചപ്പെട്ട നിയന്ത്രണം നേടുന്നതിന് ആദ്യം തന്നെ ഞാൻ ഇമേജിലേക്ക് സൂം ചെയ്യുകയാണ്. |
11:06 | ഇപ്പോൾ ഞാൻ selection tool തിരഞ്ഞെടുത്തിട്ടുണ്ട്. എനിക്ക് തുടർച്ചയായ പ്രദേശമോ വ്യത്യസ്തമായ പ്രദേശമോ തെരഞ്ഞെടുക്കാം. എന്നാൽ Contiguous പ്രദേശം ഞാൻ തിരഞ്ഞെടുക്കുന്നു.. |
11:21 | ആദ്യം ഞാൻ ഇവിടെ ഓട്ടോമാറ്റിക് ലേസർ ടൂൾ ഉപയോഗിച്ച് ഒരു റഫ് സെലെക്ഷൻ ഉണ്ടാക്കാം . ഇപ്പോൾ നിങ്ങള്ക്ക് കാണാം സെലക്ട് ചെയ്യാത്ത ഏരിയ നീല നിറമാണെന്ന്. |
11:44 | ഞാൻ ഇവിടെ ഒരു ബ്രഷ് തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സ്ലൈഡറിനൊപ്പം ബ്രഷിൻറെ വ്യാസം നിയന്ത്രിക്കാനും ഞാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഈ വസ്തുക്കൾ ഉപയോഗിച്ച് എനിക്ക് പെയിന്റ് ചെയ്യാനും കഴിയും |
11:59 | ചിത്രത്തിൽ എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ഞാൻ തിരഞ്ഞെടുക്കുന്നില്ലെന്ന് ഞാൻ ഉറപ്പിക്കണം |
12:17 | ഞാൻ മൗസ് ബട്ടൺ റിലീസ് ചെയ്യുമ്പോൾ, അൽഗോരിതം പ്രവർത്തിക്കാൻ തുടങ്ങുന്നു, ഇവിടെ ചില പ്രദേശങ്ങൾ തെരഞ്ഞെടുത്തിരിക്കണം. |
12:27 | ഓരോ തവണ സെലെൿൻ അപ്ഡേറ്റു ചെയ്യപ്പെടുമ്പോൾ , ഞാൻ ജസ്റ്റ് പെയിന്റ് ചെയ്തു കഴിഞ്ഞ പോലുള്ള ഏരിയ സെലക്ട് ചെയ്യപ്പെടും |
12:42 | ഇപ്പോൾ, ഞാൻ Mark Background ക്ലിക്കുചെയ്ത് ചിത്രത്തിൽ എനിക്ക് വേണ്ടാത്ത ബാക് ഗ്രൗണ്ട് ഞാൻ പെയിന്റ് ചെയാൻ ആരംഭിക്കുന്നു . |
12:54 | തിരഞ്ഞെടുത്ത ഭാഗം, തിരഞ്ഞെടുത്തിട്ടില്ലാത്ത സ്റ്റഫ് എന്നിവയ്ക്കിടയിൽ കൂടുതൽ വ്യത്യാസം ഉള്ളപ്പോൾ ആണ് ഈ ടൂൾ നന്നായി പ്രവർത്തിക്കുന്നത് , ഇവിടെ വ്യത്യാസം അത്ര മതിയാകില്ല |
13:12 | സെക്ഷൻ ആക്സ്പ്ട് ചെയ്യാൻ Enter അമർത്തുക. |
13:17 | ഈ ടൂൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്ക് മനസിലായികാണുമെന്നു ഞാൻ കരുതുന്നു . |
13:27 | ഈ ഭാഗം Paths ടൂളും ഉൾകൊള്ളുന്നു. പക്ഷെ അത് ഞാൻ പിന്നീട് കവർ ചെയുന്നതാണ് |
13:36 | Select മെനുവിൽ, selections ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റ് ചില വസ്തുക്കളും ഉണ്ട് . അത് ഞാൻ പിന്നീട് കവർ ചെയുന്നതാണ് . |
13:48 | അങ്ങനെ , ഈ ട്യൂട്ടോറിയലിൽ ഇതൊക്കെയാണ് . |
13:52 | കുറച്ചു അഭിപ്രായങ്ങൾ കേട്ടതിനു ശേഷം കാഴ്ചകാരാൽ സൃഷ്ടിക്കപ്പെട്ട പുതിയ കാര്യങ്ങളുമായി അടുത്ത ഷോ നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു. |
14:05 | ഈ ഫയലിലേക്കുള്ള ഒരു ലിങ്ക് meetthegimp.org ഇൽ ലഭ്യമാണ്. നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം. |
14:19 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രോജെക്ടിനു വേണ്ടി പ്രജൂന വത്സലൻ. |