GIMP/C2/Questions-And-Answers/Malayalam

From Script | Spoken-Tutorial
Revision as of 12:24, 13 February 2018 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet the GIMP ലേക്ക് സ്വാഗതം
00:25 ഞാൻ റോൾഫ് സ്റ്റെയ്നർട്, ഞാനിത് നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് റെക്കോർഡ് ചെയുന്നത്.
00:31 ഇന്നത്തെ ട്യൂട്ടോറിയലിനായി ഞാൻ ഒരു ചോദ്യോത്തര എഡിഷൻ നൽകാമെന്ന് നിങ്ങള്ക്ക് വാഗ്ദാനം ചെയ്തിരുന്നു, അതിനാൽ ചില വാർത്തകളുമായി തുടങ്ങാം.
00:40 ഞാൻ ഇതിനകം തന്നെ നിങ്ങളോട് 'gimpusers.com' നേപ്പറ്റി അറിയിച്ചിട്ടുണ്ട് .അവർ ജിമ്പിലെ ഒരു വീഡിയോ പോഡ്കാസ്റ്റിനെക്കുറിച്ച് നല്ലൊരു വാർത്ത നൽകിയിട്ടുണ്ട്, എന്നാൽ എനിക്ക് തോന്നുന്നത് നിങ്ങൾക്ക് അതിനെപ്പറ്റി മുന്നേ തന്നെ അറിയാം എന്നാണ്.
00:55 അതുകൊണ്ട് നമുക്ക് ഡൌൺലോഡ് പേജിലേക്ക് പോകാം. ഇവിടെ നിങ്ങൾക്ക് ജിമ്പ് 2.4.0 റിലീസ് കാൻഡിഡേറ്റ് കാണാവുന്നതാണ്. ഇത് Windows , Apple Macintosh പിന്നെ എന്റെ സിസ്റ്റത്തിൽ ഉള്ളത് ഒഴികെയുള്ള മിക്കവാറും എല്ലാ linux സിസ്റ്റങ്ങൾ എന്നിവയ്ക്ക് വേണ്ടി ലഭ്യമാണ്.
01:19 കാരണം ഉബണ്ടുവിന് ആവശ്യമുള്ള ചില ലൈബ്രറികളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല.
01:27 അപ്പോൾ ,ജിമ്പ് 2.4.0 തയ്യാറായി കൊണ്ടിരിക്കുന്നു. നിങ്ങൾ gimpusers.com ഇൽ ആണെങ്കിൽ സ്‌ക്രീനിന്റെ ഈ ഭാഗത്തേക്ക് നോക്കുക
01:42 ജിമ്പിനെക്കുറിച്ച് വളരെയധികം വിവരങ്ങൾ നൽകുന്ന രണ്ട് മെയിലിംഗ് ലിസ്റ്റുകളുടെ ഒരു മിറർ ആണ് ഇത്.
01:49 ആദ്യം, "gimp user" മെയിലിങ് ലിസ്റ്റ്, അത് വായിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.
02:02 "gimp developer" ലിസ്റ്റിന്റെ ഉത്തരവാദിത്വം എന്റെ ചുമലിലാണ്, ഒരുപക്ഷെ നിങ്ങളുടേതും.
02:12 ഇവിടെ ഈ ചർച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകുന്ന ഒന്നാണ് ,അത് എനിക്ക് അറിയില്ലായിരുന്നു.
02:20 നമുക്ക് ഇത് ഇവിടെ നോക്കാം .
02:22 ഇവിടെയുള്ള ഒന്നാം ചോദ്യം അലക്സ് ബൂർസ് ചോദിക്കുന്നു: സാമ്പിൾ പോയിന്റ് ടാബ് എന്താണ് ചെയ്തത്?
02:34 എനിക്ക് ചോദ്യം മനസ്സിലായില്ല.
02:38 എനിക്ക് അലക്സിനെ അറിയാൻ കാരണമായത് നിങ്ങൾക്ക് വേണ്ടിയുള്ള ഫയലുകൾ നൽകുകയും എനിക്കുവേണ്ടി ഗൂഗിൽ സൈറ്റ് സെറ്റ് അപ്പ് ചെയ്തു തരികയും ചെയ്തത് കൊണ്ടാണ്.
02:51 ടിം ജെഡ്ലികക്കയിൽ നിന്നും ആണ് ഉത്തരം. ടിമിനെ എനിക് അറിയാം കാരണം ടിംനു ഇന്റർനെറ്റിൽ വലിയ സെർവറും അതിലൂടെ വലിയ പൈപ്പും ഉണ്ട്. ഇപ്പോൾ ഞാനിവിടെ ഉപയോഗിക്കുന്ന ഫയൽ ഡൌൺലോഡ് ചെയ്യാനുള്ള അവസരം ഇവിടെ സജ്ജീകരണം ചെയ്യുകയാണ് .
03:14 ഞാൻ അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതും, ഒപ്പം meetthegimp.org ലെ ബ്ലോക്കിലേക്ക് നോക്കുകയും നിങ്ങൾ അവിടെ ഒരു ഡൌൺലോഡ് ഐക്കൺ കാണാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയാം.
03:29 ഇവിടെ ടിം അലക്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നു.
03:33 ഈ ചോദ്യത്തിനായി ഞാൻ രണ്ട് പേരോടും നന്ദി പറയുന്നു, ഇവിടെ സംഭാഷണത്തിന് മറുപടി നൽകുകയാണ്.
03:40 ടിം എഴുതിയത് എന്തെന്ന് വെച്ചാൽ സാമ്പിൾ പോയ്ന്റ്സ് ഗൈഡിൽ പറഞ്ഞ പ്രകാരം തന്നെയാണ് ക്രിയേറ്റ് ചെയേണ്ടത് പക്ഷെ Ctrl കി ഹോൾഡ് ഡൌൺ ചെയ്യണം. നിങ്ങൾ നിങ്ങൾക്ക് സാമ്പിൾ ചെയ്യെണ്ട പോയിന്റ് ഡ്രാഗ് ചെയ്യുന്നതിനൊപ്പം സാമ്പിൾ പോയിന്റ് ഉണ്ടാക്കുന്നതിനായി കഴ്സർ measurement bar വച്ച് ഹോൾഡ് ഡൌൺ ചെയ്യണം.
04:03 ഇവിടെ വേറെ ചില ചോദ്യങ്ങൾ കൂടി ഉണ്ട്, പക്ഷെ ഞാൻ അതിലേക്ക് പിന്നീട് പോകും.
04:08 അത് ഇതുവരെ ഞാൻ കേട്ടിട്ടേയില്ല. അത് ശ്രെമിച്ചു നോക്കേണ്ടി വരും.
04:13 അതിനായി ഞാൻ ജിമ്പ് സ്റ്റാർട്ട് ചെയ്ത്, ഇമേജ് അതിലേക്ക് ലോഡ് ചെയ്തു. അതിനെ My Ship in the Fog എന്ന് വിശേഷിപ്പിക്കാം.
04:25 ഇപ്പോൾ ഞാൻ ഇടതു ഭാഗത്തെ rulerലേക്ക് പോയി Ctrl കീ അമർത്തി ruler നെ പുറത്തേക്കു വലിക്കാം. അപ്പോൾ നിങ്ങള്ക്ക് കാണാം കഴ്സർ ഒരു ഐ ഡ്രോപേർ ആയി മാറി എനിക്ക് ഒരു ലൈനിനു പകരം രണ്ടു ലൈൻ കിട്ടുന്നത്.
04:45 മൗസ് ബട്ടണും Ctrl കീയും റിലീസ് ചെയ്യുക , നിങ്ങൾക്ക് ഒരു പോയിന്റ് ഒന്ന് (1) എന്ന് കിട്ടുന്നതായി കാണാം.
04:54 Ctrl കീ അമർത്താതെ മൗസ് ബട്ടൺ മാത്രം അമർത്തി ഞാൻ റൂളർ പുറത്തേയ്ക്കു വലിക്കുമ്പോൾ എനിക്ക് ഒരു ലൈൻ മാത്രം കിട്ടുന്നു. ഈ ലൈൻ ഉപയോഗിച്ചു അതിലെ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാണ്.
05:09 നമുക്ക് മുകളിലത്തെ റൂളറിനും ഇതേ പ്രൊസീജർ പരീക്ഷിച്ചു നോക്കാം
05:13 ഞാൻ Ctrl കീയും മൗസ് ബട്ടണും അമർത്തി ruler നെ താഴോട്ട് വലിച്ചു ഇവിടെ റിലീസ് ചെയ്യുന്നു..
05:20 അപ്പോൾ, ഇവിടെ എനിക്ക് നമ്പർ രണ്ട് (2), നമ്പർ ഒന്ന് (1) ഇതിനകം തന്നെ ഉണ്ട്, പക്ഷെ ഇവിടെ ഒരു ഡയലോഗും കാണുന്നില്ല.
05:28 അത് കൊണ്ട് ടൂൾ ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്ത് ടൂൾബോക്സിൽ നിന്നുംColor Picker തിരഞ്ഞെടുക്കുക. പക്ഷെ ഇവിടെ ഞാൻ ഒന്നും കാണുന്നില്ല.
05:39 എന്നാൽ ഓർക്കുക, ഫയലുകളിൽ പരാമർശിച്ച ഒരു ഡയലോഗ് ഉണ്ടായിരുന്നു.അത് കൊണ്ട് ഞാൻ File ക്ലിക്ക് ചെയ്തു Dialogs ഇൽ പോകുന്നു .ഇവിടെ Sample Points എന്ന ഡയലോഗ് കാണാം.
05:53 നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇവിടെ 1, 2 എന്നിവയ്ക്ക് സാമ്പിൾ പോയിൻറുകൾ ലഭിച്ചു.
06:01 ചിത്രത്തിലെ വ്യത്യസ്ത പോയിൻറുകളെ കുറിച്ചുള്ള വർണ്ണ വിവരങ്ങൾ ലഭിക്കാനുള്ള ഒരു രീതിയാണിത്.
06:10 വർണ വിവരങ്ങൾ ലഭിക്കാൻ ഇപ്പോൾ എനിക്ക് കുറച്ചു കൂടി നല്ല രീതി അറിയാം.
06:17 എനിക്ക് ഇവിടെ പിക്സൽ ആർ ജി ബി - ലേക്ക് മാറ്റാൻ കഴിയും, റെഡ്, ഗ്രീൻ, ബ്ലൂ ആൽഫ എന്നിവയുടെ മൂല്യങ്ങൾ ശതമാനത്തിൽ എനിക്ക് ലഭിക്കുന്നു.
06:32 ഇവിടെ നിങ്ങൾ കാണുന്നത് പിക്സലുകള്ക്ക് യഥാര്ത്ഥ സംഖ്യ മൂല്യം ആണ് , 'RGB' തിരഞ്ഞെടുത്താല് എച് ടി എം എൽ Hex code നിങ്ങള്ക്ക് കാണാം. എനിക്ക് 'RGB' യെ HSV കളർ മോഡൽ അല്ലെങ്കിൽ' CMYK 'വർണ്ണ മാതൃകയിൽ മാറ്റാം. ഇക്കാര്യം ഞാൻ പിന്നീട് ഇതിൽ ഉൾപ്പെടുത്തും.
07:03 അടുത്ത ചോദ്യം കളറും, color picker മായും ബന്ധപ്പെട്ടിരിക്കുന്നു.
07:10 ഞാൻ എന്റെ ‘Ship in the Fog’ എന്ന പോഡ്കാസ്റ്റിൽ പറഞ്ഞിട്ടുണ്ട്, നിങ്ങൾ color picker എടുത്താൽ , ചിത്രത്തിന്റെ വർണ്ണ വിവരങ്ങൾ ലഭിക്കുമെന്ന്. ഗ്ളൂലിയോ ഒരു ലെയറിന്റെ വർണ്ണത്തെ കുറിച്ചുള്ളതല്ലാതെ റിസൽട്ടിങ് കളർന്റെ വർണ്ണ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നതിനെ കുറിച്ച് ഇവിടെ ചോദിക്കുകയും ചെയ്യുന്നു.
07:36 നിങ്ങൾ ഇപ്പോൾ കണ്ടത് ഒരു വഴി ആണ്. വേറൊരു വഴിയും ഉണ്ട്.
07:42 ഞാൻ കളർ പിക്കർ' തിരഞ്ഞെടുത്തു, Shift അമർത്തി ചിത്രത്തിൽ ക്ലിക്ക് ചെയ്ത് നിലവിലുള്ള നിറത്തിന്റെ വിവരങ്ങൾ ലഭിക്കുന്നു. നിങ്ങൾ ഇവിടെ കപ്പൽ, മരങ്ങൾ, ആകാശം എന്നിവ വെള്ളയായി കാണുന്നു. ഇത് തീരെ സംതൃപ്തി തരാത്ത ഒരു റിസൾട്ട് ആണ്.
08:02 അതിനു കാരണം ഞാൻ വെളുത്ത പശ്ചാത്തലം തിരഞ്ഞെടുത്തതാണ് .
08:06 അതിനാൽ, ഞാൻ Layers' ഡയലോഗിലേക്ക് പോയി യഥാർത്ഥ Background ലെയറിലേക്ക് മാറ്റുമ്പോൾ , നിങ്ങൾക്കു സ്ക്രീനിൽ കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിറം കാണുവാൻ പറ്റും.
08:18 Layers ഡയലോഗിൽ Sample merged എന്ന ഒരു ഓപ്ഷൻ ഉണ്ട്. നിങ്ങൾ അത് ആക്ടിവേറ്റ് ചെയ്താൽ എല്ലാ സ്റ്റേക്ക്ഡ് ലയേഴ്സിന്റെയും റിസൾട്ട് ലഭിക്കും. Color Picker Information ഇൽ ഉള്ള Sample merged വച്ച് foreground color എല്ലാ സമയത്തും മാറിക്കൊണ്ടേയിരിക്കുന്നതായി കാണാൻ സാധിക്കും.
08:42 Sample merged സജീവമാക്കിയാൽ നിങ്ങൾക്ക് എല്ലാ ലെയറുകളുടെയും റിസൾട്ട് ലഭിക്കും.
08:54 നിങ്ങൾ Sample merged ഓപ്ഷൻ ഡീ-ആക്റ്റിവേറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആക്റ്റീവ് ലെയറിൽ നിന്നുള്ള കളർ ഇൻഫർമേഷൻ മാത്രമേ ലഭിക്കുകയുള്ളൂ, ഞാൻ ഇത് മുൻ ഷോയിൽ പറയാൻ മറന്നു, നീല ലെയർ സെലക്ട് ചെയ്യുമ്പോൾ നീല നിറത്തിന്റെ ഇൻഫർമേഷൻ ലഭിക്കുന്നു.
09:13 അതുകൊണ്ടു തിരികെ പോയി, Sample merged തിരഞ്ഞെടുത്ത ശേഷം നിങ്ങൾക്ക് എല്ലാ ലേയേറുകളുടെയും റിസൾട്ട് കിട്ടും ലെയറുകളും ഫലമുണ്ടാകും.
09:20 ഇവിടെ Sample average എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്, നിങ്ങൾ അത് തിരഞ്ഞെടുക്കുമ്പോൾ ഒരു വലിയ Color Picker ലഭിക്കുകയും, ആ മേഖലയിലെ പിക്സിലുകളുടെ ഒരു ശരാശരി പിക്സൽ കിട്ടുകയും ചെയ്യും.
09:37 നോയ്സി ഇമേജിൽ സിംഗിൾ പിക്സിൽസ് തമ്മിലുള്ള വ്യതാസം വളെരെ കൂടുതൽ ആണെങ്കിൽ , ഇത് കളർ ഇൻഫർമേഷൻ കിട്ടുവാനുള്ള നല്ല ഒരു ഓപ്ഷൻ ആയിരിക്കും.
09:54 ഗ്ലുലിയോയ്ക്ക് ഗിമ്പ്നെ കുറിച്ച മറ്റൊരു ടിപ്പ് അറിയാം.
09:58 ഫയൽ നെയിം .xcf ആയി മാത്രം അല്ലാതെ xcf.pz2 , xcf.bz2 മറ്റോ ആയി ഉപയോഗിക്കുകയാണെങ്കിൽ , ജിമ്പ് ഇമേജിനെ കോമ്പ്രെസ്സ് ചെയ്ത് നിങ്ങൾക്ക് ഫയൽ സൈസ് ചെറുതായി കിട്ടും.
10:17 ഇത് Windows മെഷീനിൽ വർക്ക് ചെയുവോ എന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങൾ ട്രൈ ചെയേണ്ടതാണ്.
10:24 ഒരുപക്ഷെ Windows ൽ നിങ്ങൾ ഫയൽ 'xcf.zip' എന്ന് നെയിം ചെയ്‌താൽ അത് വർക്ക് ചെയേണ്ടതാണ്‌, അത് സത്യമാണോ എന്ന് എനിക്കറിയില്ല..
10:35 ഒരുപക്ഷേ ആരെങ്കിലും അത് പരീക്ഷിക്കുകയും ബ്ലോഗിൽ പോസ്റ്റ് ചെയ്യേണ്ടതുമാണ്.
10:43 മറ്റൊരു ചോദ്യം ദിമിത്രിയിൽ നിന്നാണ്.
10:47 വ്യത്യസ്ത കോഡെക് പരിശ്രമിച്ചുകൊണ്ട് എനിക്ക് വീഡിയോയുടെ ഗുണനിലവാരം ഉയർത്താൻ കഴിയുമോ എന്ന് അദ്ദേഹം ചോദിക്കുന്നു .
10:55 എന്നാൽ ലിനക്സിനു വേണ്ടിയുള്ള ഫ്രീ വേർഷനിൽ ഈ codec H 264 ഞാൻ കണ്ടെത്തിയില്ല.
11:03 ഒരു കൊമേഴ്സ്യൽ പതിപ്പ് ഉണ്ട്, എന്നാൽ ഇത് എനിക്ക് വളരെ ചെലവേറിയതാണ്.
11:08 ഇത് ഒരു ഹോബി മാത്രമാണ്, ഒപ്പം ഫയലുകൾ അപ്ലോഡുചെയ്യാൻ ഞാൻ പണമടയ്ക്കുന്നു, അത് അധികമല്ല, എന്നാൽ ഇവിടെ എനിക്ക് ഇതിനു പണം ചെലവഴിക്കാൻ ആഗ്രഹമില്ല .
11:23 പക്ഷെ, എനിക്ക് നിങ്ങളോടു തീർത്തും അർത്ഥവത്തായ ഒരു ചോദ്യം ചോദിക്കുവാനുണ്ട് .
11:26 ഞാൻ ഇത് 800/600 പിക്സലിൽ റെക്കോർഡുചെയ്യുകയും അത് 640/480 പിക്സൽ സ്കെയിൽ ഡൌൺ ചെയുകയും ചെയ്യുന്നു, ഇത് എല്ലാവരും ചെയ്യുന്നതും ആപ്പിൾ ടിവിയിലും മറ്റും ഇത് പ്രവർത്തിക്കുകയും ചെയ്യുന്നു .
11:44 നിങ്ങളോടുള്ള എന്റെ ചോദ്യം ഇതാണ് : നിങ്ങൾ ഫയലിന്റെ ഒറിജിനൽ സൈസ് ആയ 800/600 പ്രിഫെർ ചെയ്യുന്നുണ്ടോ?
11:52 ഈ ഇമേജ് കൂടുതൽ വ്യക്തമാണ്, നിങ്ങൾക്ക് ഇത് നന്നായി കാണുവാനും കഴിയും.
11:56 ഫയലുകൾ നല്ല വലിപ്പം ഉള്ളത് ആവുകയും ഈ വലിയ ഫയലുകൾ ശരിക്കും കാണാൻ കഴിയാത്ത ആളുകൾ ഉണ്ട്.
12:09 800/600 ൽ ഞാൻ ഒരു ടെസ്റ്റ് ഫയൽ ഉണ്ടാക്കുകയും അത് അപ്ലോഡ് ചെയ്യുകയും ചെയ്യും. ഒരുപക്ഷേ നിങ്ങൾ ഇത് പരീക്ഷിച്ച് എനിക്ക് ചില ഫീഡ്ബാക്ക് നൽകാം.
12:21 രൊഡ്രിഗോയുടെ അദ്ദേഹം photoshop വാങ്ങാൻ ഉദ്ദേശിക്കുന്നില്ല പകരം അദ്ദേഹത്തിന്റെ ഗ്രാഫിക് വർക്കിനായി GIMP എടുക്കുകയാണെന്ന് എന്ന കംമെന്റിൽ ഞാൻ വളരെ സന്തുഷ്ടനാണ്.
12:37 വിറ്റാലിയിൽ നിന്നും ഒരു ചോദ്യം എനിക്ക് ഇ-മെയിൽ വഴി കിട്ടി ,അത് ഇങ്ങനെയാണ്: Curve ടൂൾ ഒരു നാശകരമല്ലാത്ത രീതിയിൽ ഉപയോഗിക്കാനുള്ള മാർഗമുണ്ടോ?
12:48 ഈ ചോദ്യത്തിനുള്ള ഉത്തരം "NO, not in GIMP" എന്നാണ്.
12:51 ഫോട്ടോഷോപ്പിന് ഇത് ഈ അഡ്ജസ്റ്റ് ലെയർ ഉപയോഗിച്ച് ചെയ്യാൻ കഴിയും, ധാരാളം ജിമ്പ് പ്രോഗ്രാമർമാർ അതിൽ പ്രവർത്തിക്കുകയും അത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയുന്നുണ്ട്.
13:03 എന്നാൽ, നിങ്ങൾ Levels ടൂൾ ഉപയോഗിച്ച് ഇതുവരെയുള്ള കളർ മാറ്റുകയാണെങ്കിൽ, അതിനുശേഷം നിങ്ങൾ ചെയ്ത എല്ലാ സ്റ്റെപ്‌സും അണ്ടു ചെയ്യാതെ നിങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം undo ചെയാൻ സാധിക്കില്ല.
13:20 മറ്റൊരു ചോദ്യം ഡഡ്ലിയിൽ നിന്നാണ്. അദ്ദേഹം എന്റെ പോഡ്കാസ്റ്റ് ലേക്ക് "tips from the top floor" മായാണ് വന്നത്. അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ജിമ്പ് 2.2.17 ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് ശുപാർശ ചെയ്യുന്നത് 2 .3 അല്ലെങ്കിൽ 2 .4 റീലീസ്‌ഡ്‌ ക്യാൻഡിഡേറ്റ് ആണ്, കാരണം ഇവ 2.2 സീരീസ് നേക്കാൾ എത്രയോ ഭേദമാണ്.
13:55 അദ്ദേഹം ഒരു പുസ്തകത്തെക്കുറിച്ച് ചോദിക്കുന്നു: അക്കാണ പെക്ക് എഴുതിയ "Beginning GIMP: From Novice to Professional" . ഈ പുസ്തകം എന്റെ കയ്യിൽ ഉണ്ട്.
14:07 നിങ്ങൾ ജിമ്പ് ഉപയോഗിച്ച് തുടങ്ങുകയാണെങ്കിലോ നിങ്ങൾക്ക് അതിനെ കുറിച്ചു അറിവ് ഉണ്ടെങ്കിലോ, അത് നന്നായിരിക്കും നിങ്ങൾക്ക് ഹാൻഡ്‌സ് ഓൺ ദി ബുക്ക് പോലെ ആയി.
14:19 ആ പുസ്തകം തീർച്ചയായും എനിക്ക് ശുപാർശ ചെയ്യാനാവും.
14:25 നിങ്ങൾ അത് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്നുണ്ടെങ്കിൽ, ഈ പുസ്തകം നിങ്ങൾക്ക് ചില ഓഫറുകളോട് കൂടി വാങ്ങാൻ കഴിയുന്ന ഒരു ലിങ്ക് ഞാനീ ബ്ലോക്കിലേക്ക് ചേർക്കും, ഒപ്പം കട ഉടമയ്ക്ക് അതുവഴി കുറച്ചു പണവും ലഭിക്കുന്നു.
14:43 ഞാൻ ഇന്നലെ വേനൽ അവധി കഴിഞ്ഞ് വീണ്ടും ജോലി ആരംഭിച്ചപ്പോൾ തീരെ സുഖകരമല്ലാത്ത ഒരു ഞെട്ടൽ ഉണ്ടായി. അതിന്റെ ആഘാതം വളരെ വലുത് ആകേണ്ടതായിരുന്നു, പക്ഷെ ഞാൻ Windows കംപ്യൂട്ടറും Internet Explorer ഉം ഉപയോഗിച്ച് Meet the Gimp ബ്ലോക്കിലേക്ക് ആദ്യ തവണ നോക്കി.
15:04 ഞാൻ ശരിക്കും ഞെട്ടിപ്പോയി, കാരണം എല്ലാ ചിത്രങ്ങളും വീർത്തിരിക്കുകയായിരുന്നു . ഒന്നും ഫ്രെയിമുകളിലേക്കോ മറ്റോ ഒതുങ്ങുന്നില്ല
15:17 ഷോയിലെ അവസാന കാര്യമെന്ന നിലയിൽ, നിങ്ങൾക്കായി എനിക്ക് ഒരു ലിങ്ക് ടിപ്പ് ഉണ്ട്.
15:23 ഫോട്ടോ പോഡ്‌കാസ്റ്റിന്റെ വലിയ ഉറവിടമാണ് "Photocast Network" , ഞാൻ ഇതിനകം ഒരു അംഗമാണ് പക്ഷെ ഞാൻ വെബ്സൈറ്റിൽ ഇല്ല.
15:37 വെബ്സൈറ്റ് പരിശോധിക്കുക. "Photocast Network" അംഗങ്ങൾ നടത്തിയ ഒരു പോഡ്കാസ്റ്റിനെ "Focus Ring" എന്ന് വിളിക്കുന്നു. ഇന്ന് എപ്പിസോഡ് 8 പുറത്തുവന്നു.
15:52 ഒടുവിൽ Gimp Meet ഇവിടെ ഇടതു വശത്തായി പ്രത്യക്ഷപ്പെടും. .
15:59 ഞാനൊരു ഉപകാരം ചോദിക്കുന്നു ;Meet The GIMPനെ ക്കുറിച്ച് പ്രചരിപ്പിക്കുക. കൂടാതെ നിങ്ങളുടെ അഭിപ്രായം, info@meetthegimp.org ൽ എഴുതുക, കൂടുതൽ വിവരങ്ങൾക്കു http://meetthegimp.org. സന്ദർശിക്കുക.
16:22 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രോജെക്ടിനു വേണ്ടി പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk