GIMP/C2/Drawing-Tools/Malayalam

From Script | Spoken-Tutorial
Revision as of 15:47, 17 December 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet the GIMP യിലേക്ക് സ്വാഗതം. എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:30 ഈ ട്യൂട്ടോറിയലിൽ drawing tools നെ കുറിച്ച് ഞാൻ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരാം
00:37 ആദ്യത്തെ ഡ്രോയിങ്ങ് റ്റൂൾ Pencil ആണ് കൂടാതെ ഇത് വളരെ ഹാർഡ് ആയിട്ടുള്ള എഡ്ജുകൾക്കു വേണ്ടിയുള്ളതാണ്.
00:44 ഇവിടെ ഞാനൊരു സ്ട്രൈറ്റ് ലൈൻ വരച്ചിട്ടുണ്ട് എന്നിട്ടു ഞാൻ ഇമേജിലേക്കു സൂം ചെയ്യുമ്പോൾ, ഓരോ പിക്സലും ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ആണെന്ന് നിങ്ങൾക്ക് കാണാം.
01:01 ഞാൻ ഡ്രോയിങ്ങിനു വേണ്ടി paint brush തിരഞ്ഞെടുക്കുമ്പോൾ,എനിക്ക് സോഫ്റ്റ് എഡ്ജുള്ള ഒരു ലൈൻ കിട്ടുന്നു.
01:08 ഇനി ഞാൻ സൂമിലേക്കു പോകുമ്പോൾ, നിങ്ങൾക്ക് പെൻസിൽ കൊണ്ട് വരയ്ക്കുമ്പോൾ ജെഗ്ഗീസ് ഉള്ള ഒരു ഹാർഡ് ലൈൻ കാണാം.
01:17 പക്ഷെ ഞാൻ ബ്രഷ് കൊണ്ട് വരയ്ക്കുമ്പോൾ എനിക്കൊരു സോഫ്റ്റ് ലൈൻ കിട്ടുന്നു.
01:29 പെൻസിലിലേക്കു തിരിച്ചു പോകാം.
01:32 പെൻസിലുകൾക്കു ഷാർപ് എഡ്‌ജും പെയിൻറ് ബ്രഷുകൾക്കു സ്മൂത്ത് എഡ്ജ് ആണെന്നും കാണാം.
01:40 പക്ഷെ നിങ്ങൾക്ക് ഇവിടെ ജെഗ്ഗീസ് കാണാനാകില്ല
01:44 ഇത് ഒരുതരത്തിലുള്ള കൺകെട്ടാണ്.
01:47 ഞാനിതിനെ വലുതാക്കുമ്പോൾ ഇതിവിടെ ആൻറ്റി എലിയാസ്ഡ് ആണെന്ന് നിങ്ങൾക്ക് കാണാം.
01:53 ഇതാണ് പെൻസിലും പെയിൻറ് ബ്രഷും തമ്മിലുള്ള പ്രധാന വ്യത്യാസം.
01:59 അല്ലാത്തപക്ഷം അവ ഏകദേശം ഒരുപോലെയാണ് കൂടാതെ അവയുടെ ഓപ്ഷനുകളും ഒരുപോലെയാണ്.
02:13 ഇനി, നമ്മുക്ക് പെയിൻറ് ബ്രഷിനെ കുറിച്ച് നോക്കാം.
02:16 റ്റൂൾ ബോക്സിലെ Paint brush റ്റൂളില് ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾക്കു അതിൻറ്റെ ഓപ്ഷനുകൾ ലഭിക്കും.
02:25 Modes കൾ ലെയർ മോഡിലേത് പോലെ തന്നെയാണ് ,അതായതു Multiply അല്ലെങ്കിൽ Overlay എന്നിങ്ങനെയാണെന്നു കാണാം.
02:40 ഇവിടെ Opacity സ്ലൈഡർ ഉണ്ട് കൂടാതെ അതുപയോഗിച്ചു ലൈനിൻറ്റെ വിസിബിലിറ്റിയെയും കളറിനെയും നിയന്ത്രിക്കാം.
02:50 ഞാൻ അതിൻറ്റെ മൂല്യത്തെ 25 % ലേക്ക് വലിക്കുന്നു കൂടാതെ ഇനി ഞാൻ വരയ്ക്കുമ്പോൾ, എനിക്ക് ബ്ലാക്ക് ലൈനിനു പകരം ഒരു ലൈറ്റ് ഗ്രേ ലൈൻ കിട്ടുന്നു.
03:02 എന്നിട്ടു ഞാൻ ഈ ലൈനിനെ മറ്റൊരു പുതിയ ലൈൻ കൊണ്ട് ക്രോസ്സ് ചെയ്യുമ്പോൾ അതിനു മുകളിലൂടെ പോകുമ്പോൾ മാത്രം എനിക്കൊരു സ്ട്രോങ്ങ് കളർ കിട്ടുന്നു എന്ന് നിങ്ങൾക്ക് കാണാം.
03:22 ഞാൻ ഈ ഭാഗത്തേക്ക് സൂം ചെയ്തു എന്നിട്ടു ഒരു വലിയ Brush തിരഞ്ഞെടുക്കുന്നു.
03:26 കൂടാതെ ഇനി ഞാൻ ഒരു ലൈൻ വരയ്ക്കുമ്പോൾ അത് ഗ്രേ ആയി കാണുന്നു.
03:30 കൂടാതെ ഞാൻ രണ്ടാമത്തെ ലൈൻ വരക്കുന്നു , ഈ രണ്ടു ലൈനുകളുടെയും ഇൻറ്റർസെക്ഷൻ ഡാർക്ക് ഗ്രേ ആണ്.
03:36 ഇനി ഇപ്പോൾ, ഞാനിവിടെ മൂന്നാമതൊരു ലൈൻ വരക്കുന്നു കൂടാതെ ഇൻറ്റർസെക്ഷൻ ഇപ്പോൾ കൂടുതൽ ഡാർക്ക് ഗ്രേ ആണ് പക്ഷെ ഞാൻ ഇതേ ലൈൻ കൊണ്ട് പെയിൻറ് ചെയ്യുമ്പോൾ അത് ഡാർക്ക് ആകുന്നില്ല.
03:48 അതായതു, ഇത് സ്‌ട്രോക്കിനു അനുസരിച്ചാണ് വർക്ക് ചെയ്യുന്നത് കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ഒരു ഏരിയയിൽ ഗ്രേ കളർ കൊടുക്കാനാകും, അതിനു നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല
04:15 ഇവിടെ നിങ്ങൾക്ക് Incremental എന്നൊരു ഓപ്ഷൻ കാണാം.
04.20 നിങ്ങൾ Incrementalസെലക്ട് ചെയ്‌താൽ, കൂടുതൽ സ്ട്രോങ്ങ് ആയ ഒരു എഫ്ഫക്റ്റ് കിട്ടുന്നു
04:29 ഇനി നമ്മുക്ക് Brushesൻറ്റെ ഓപ്ഷനുകളിലേക്കു പോകാം കൂടാതെ ഇവിടെ ബ്രഷുകളുടെ സ്പേസിങ് 20 % ആയി സെറ്റ് ചെയ്തിരിക്കുന്നത് നിങ്ങൾക്ക് കാണാം
04:45 Brushes അടിസ്ഥാനപരമായി ഒരേ പാറ്റേൺ തരുന്ന സ്റ്റാമ്പുകളാണ്.
04:54 ഞാനിവിടെ സൂം ചെയ്യുമ്പോൾ, 20 % ബ്രഷ് സൈസ് കഴിഞ്ഞാൽ അടുത്ത ബ്രഷ് ഇമ്പ്രെഷൻ കിട്ടുന്നതായി നിങ്ങൾക്ക് കാണാം.
05:07 ഇവിടെ ഓരോ ബ്രഷും ഒന്നിനുമുകളിൽ ഒന്നായാണ് കാണുന്നത്.
05:19 നിങ്ങൾ Incremental ഓപ്ഷനെ ഡിസെലക്ട് ചെയ്യുമ്പോൾ, നിങ്ങൾക്ക് ബ്രഷിൻറ്റെ സ്റ്റാമ്പിങ് കാണാം പക്ഷെ പെയിൻറിംഗ് ഉണ്ടാവില്ല കൂടാതെ എനിക്ക് രണ്ടാമതൊരു ലൈൻ തുടങ്ങണം.
05:34 ഞാൻ Incremental സെലക്ട് ചെയ്‌താൽ , എനിക്ക് അതിനു മുകളിൽ വീണ്ടുംവീണ്ടും പെയിൻറ് ചെയ്യാനാകും.
05:47 100 % ത്തിലേക്ക് തിരിച്ചുപോകാം.
05:53 ഞാനിപ്പോൾ Opacity യെ കുറിച്ചും Incremental ഓപ്ഷനെ കുറിച്ചും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
05:57 നമ്മുക്ക് 100% ഒപാസിറ്റിയിലേക്കു തിരിച്ചു പോകാം കൂടാതെ എനിക്ക് വീണ്ടും പെർഫെക്റ്റ് ബ്ലാക്ക് വരക്കാനാകും.
06:07 ഒപാസിറ്റി 100% ത്തിൽ താഴെ ആകുമ്പോളാണ് Incremental അർത്ഥവത്താകുന്നത്
06:15 ഇവിടെ penൻറ്റെ സൈസ് നിയന്ത്രിക്കുന്നത് Scale സ്ലൈഡർ ആണ് കൂടാതെ ഞാൻ സ്ലൈഡർ 1 ലേക്ക് വലിച്ചാൽ നിങ്ങൾക്കൊരു ചെറിയ ബ്രഷ് ലഭിക്കുന്നു.
06:31 ഞാൻ ബ്രഷിനെ 0.05 ലേക്ക് സ്കെയിൽ ചെയ്‌താൽ, എനിക്ക് ഒരു ഫൈൻ ലൈൻ വരക്കാനാകും കൂടാതെ ഞാൻ സ്ലൈഡറിനെ 2 ലേക്ക് സെറ്റ് ചെയ്‌താൽ എനിക്കൊരു ബ്രോഡ് ലൈൻ കിട്ടുന്നു.
06:48 Scale ബ്രഷിൻറ്റെ ഡയമീറ്ററിനെ നിയന്ത്രിക്കുന്നു കൂടാതെ കീ ബോർഡിലെ 'square brackets' ഉപയോഗിച്ചും നിങ്ങൾക്കിത് നിയന്ത്രിക്കാം.
07:15 ഓപ്പൺ സ്‌ക്വയർ ബ്രാക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ബ്രഷിൻറ്റെ സൈസ് കുറക്കാം കൂടാതെ ക്ലോസ് സ്‌ക്വയർ ബ്രാക്കറ്റ് ഉപയോഗിച്ച് ബ്രഷിൻറ്റെ സൈസ് കൂട്ടാം.
07:32 ബ്രഷ് ഏകദേശം ഇൻവിസിബിൾ ആണെന്ന് നിങ്ങൾക്ക് കാണാം.
07:38 അതിനാൽ, ഞാൻ പെയിൻറ് ചെയ്യുന്നിടത്തു വച്ച് തന്നെ എനിക്ക് ബ്രഷിൻറ്റെ സൈസ് അഡ്ജസ്റ്റ് ചെയ്യാം.
07:51 GIMP യിൽ താല്പര്യം ഉള്ളവർക്കായി , സ്ലൈഡറിനെ 1 ലേക്ക് തിരിച്ചു ആക്കാനുള്ള ഒരു ബട്ടൺ വെക്കാനായി ഞാൻ ഇഷ്ടപെടുന്നു.
08:03 അങ്ങനെ Scale ഓപ്ഷൻ കഴിഞ്ഞിരിക്കുന്നു
08:06 അടുത്ത ട്യൂട്ടോറിയലിൽ ഞാൻ ബ്രഷിനെ കുറിച്ച് വിശദമായി പറയുന്നതായിരിക്കും.
08:12 ഇവിടെ Pressure sensitivity എന്നൊരു ഓപ്ഷനുണ്ട് കൂടാതെ ഇമേജിനെ എഡിറ്റ് ചെയ്യുമ്പോൾ എനിക്കതു ഉപയോഗിക്കാം. അതുകൊണ്ടു
08:30 നമ്മുക്ക് ഇവിടെ 'Opacity യെ കുറിച്ച് നോക്കാം.
08:35 ഇനി , ഞാൻ പ്രഷർ ഇല്ലാതെ വരയ്ക്കുമ്പോൾ, നിങ്ങൾക്ക് ഗ്രേ കളറിലുള്ള ഒരു ലൈൻ കിട്ടുന്നു കൂടാതെ ഞാൻ പ്രഷർ കൂട്ടുമ്പോൾ എനിക്ക് ഡാർക്ക് കളർ കിട്ടുന്നു പിന്നെ പ്രഷർ കുറയ്കുമ്പോൾഎനിക്ക് ലൈറ്റ് കളർ ലൈൻ ലഭിക്കുന്നു.
09:04 ഈ ഓപ്ഷൻ നിങ്ങൾ മാസ്ക് പെയിൻറ് ചെയുമ്പോൾ ഉപയോഗിക്കാവുന്നതാണ്.
09:09 ഇത് തികച്ചും ഉപയോഗപ്രദമാണ്.
09:17 അടുത്ത ഓപ്ഷനാണ് Hardness.
09:20 ഞാൻ അധികം പ്രഷർ ഒന്നുമില്ലാതെ വരയ്ക്കുമ്പോൾ അവിടെയൊരു സോഫ്റ്റ് ബോർഡർ കിട്ടുന്നു കൂടാതെ പ്രഷർ കൂട്ടുമ്പോൾ പെയിൻറ് ബ്രഷ് പെന്നിനെ പോലെ പെരുമാറുന്നു
09:38 ഞാൻ പെൻസിൽ റ്റൂൾ സെലക്ട് ചെയ്തു വരയ്ക്കുമ്പോൾ, എനിക്ക് ഹാർഡ് ആയ ബോർഡർ കിട്ടുന്നു കൂടാതെ ഞാൻ ടാബ്ലെറ്റിൽ അമർത്തുമ്പോൾ ഇതിനു ഹാർഡ് ആയ ബോഡർ തരാനാകും.
09:51 എനിക്ക് Pressure sensitivity ഉപയോഗിച്ച് ബ്രഷ് സൈസ് മാറ്റാനാകും.
10:00 എനിക്ക് Pressure sensitivity ഉപയോഗിച്ച് കളറും മാറ്റാം
10:05 അതുകൊണ്ടു,ഞാൻ background colourഇൽ നിന്നും മറ്റൊരു കളർ സെലക്ട് ചെയ്യുന്നു, ഇത് ഇവിടെ എങ്ങനെയുണ്ട്?
10:12 അതിനാൽ, നമ്മുക്ക് ഈ റെഡ് കളർ സെലക്ട് ചെയ്യാം.
10:15 foreground colour ആയി നമ്മുക്കൊരു നല്ല ഗ്രീൻ കളർ സെലക്ട് ചെയ്യാം.
10:21 ഞാൻ സെലക്ട് ചെയ്ത കളർ കൊണ്ട് പെയിൻറ് ചെയ്തു തുടങ്ങുമ്പോൾ, കുറഞ്ഞ പ്രഷറിൽ എനിക്ക് ഗ്രീൻ കളർ കിട്ടുന്നു, പ്രഷർ കൂട്ടുമ്പോൾ എനിക്ക് റെഡ് കളർ കിട്ടുന്നു കൂടാതെ റിലീസ് ചെയ്യുമ്പോൾ ഗ്രീൻ അല്ലെങ്കിൽ ഗ്രീനിഷ് ആയ കളർ കിട്ടുന്നു.
10:41 കൂടാതെ കളർ റെഡിനും ഗ്രീനിനും ഇടയിൽ മാറുന്നു.
10:49 അവസാനത്തെ ഓപ്ഷൻ gradientsഇൽ നിന്നുള്ള കളറിൻറ്റെ ഉപയോഗമാണ്.
11:01 Gradients സെലക്ട് ചെയ്യാനായി File, Dialogs ഇൽ പോയി Gradients ലേക്ക് പോകുക.
11:18 ഇതാണ് Gradients.
11:20 ഇനി ഞാൻ ഈ വിൻഡോയെ പിടിച്ചു ഇവിടേയ്ക്ക് വലിക്കുന്നു ഇപ്പോൾ എനിക്കിവിടെ ഒരു ഗ്രേഡിയൻറ് ലഭ്യമായിരിക്കുന്നു.
11:28 Gradientsഇൽ എനിക്ക് പാറ്റേൺകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്
11:33 നമുക്കിതിനെ സെലക്ട് ചെയ്ത ശേഷം തിരിച്ചു പോകാം.
11:42 ഇപ്പോൾ ഞാൻ പെയിന്റ് ചെയ്യുമ്പോൾ ,ഗ്രേഡിയൻറ്റിൽ ഈ പാറ്റേർണിലൂടെ പെയിൻറ് വരുന്നു.
11:48 ഗ്രേഡിയൻറ് ഉപയോഗിച്ച് വർക്ക് ചെയ്യുന്നതോ എഴുതുന്നതോ തികച്ചും രസകരമാണ്.
12:02 ഇതൊരു ട്യൂബിൽ നിന്നും ഉണ്ടാക്കിയത് പോലെ കാണുന്നു.
12:07 ഇവയാണ് gradientലെ ഓപ്ഷനുകൾ.
12:11 ബ്രഷുകൾ ഉപയോഗിക്കുന്ന റ്റൂളുകൾക്കെല്ലാം സാധാരണയായി ഈ ഓപ്ഷനുകൾ ഉണ്ട്.
12:30 അതായതു Pencil,Paint brush, Eraser കൂടാതെ Airbrush എന്നിവക്ക് കുറച്ചു കൂടുതൽ ഓപ്ഷനുകളുണ്ട്.
12:50 Ink നു ബ്രഷില്ല പക്ഷെ അതിനു വേറെ കുറെ ഓപ്ഷനുകൾ ഉണ്ട്.
12:55 Clone റ്റൂൾ, Healing റ്റൂൾ,Perspective clone റ്റൂൾ കൂടാതെ Blur/sharpen അല്ലെങ്കിൽ dodge/burn എന്നിവക്കെല്ലാം brushes ഓപ്ഷനുണ്ട്.
13:14 ഇനി നമ്മുക്ക് Pencil കൂടാതെ Paint brush ലേക്ക് തിരിച്ചുപോകാം.
13:21 ഇതിനെ ക്ലിയർ ചെയ്യാം.
13:24 ഇവിടെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില എളുപ്പ വഴികളുണ്ട്.
13:29 ആദ്യത്തേത് ഒരു ലൈൻ വരയ്ക്കുക എന്നതാണ്.
13:33 സ്ട്രൈറ്റ് ലൈൻ വരയ്ക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.
13:39 പക്ഷെ ഞാൻ ക്ലിക്ക് ചെയ്തു ഒരു പോയിൻറ്റ് സെറ്റ് ചെയ്ത ശേഷം shift കീ അമർത്തുമ്പോൾ എനിക്ക് സ്ട്രൈറ്റ് ലൈൻ ലഭിക്കുന്നു.
13:48 ഇപ്പോൾ എനിക്കൊരു സ്ട്രൈറ്റ് ലൈൻ ലഭിച്ചിരിക്കുന്നു.
13:51 അടുത്ത വഴി , ഒരു പോയിൻറ്റ് സെറ്റ് ചെയ്ത ശേഷം Shift + Ctrl കീ അമർത്തുകയാണ് കൂടാതെ ഇപ്പോൾ എൻറ്റെ ലൈനിൻറ്റെ റൊട്ടേഷൻ 15 ഡിഗ്രി ആയി ലോക്ക് ചെയ്യപ്പെടുന്നു.
14:05 അതിനാൽ എനിക്ക് ഡിഫയ്‌ൻചെയ്തിട്ടുള്ള ആംഗിളിൽ സ്ട്രൈറ്റ് ലൈൻ വരക്കാനാകും.
14:20 ഇതൊരു മാസ്റ്റെർ പീസ് ആണ്.
14:24 Shift കീ ഉപയോഗിച്ച് നിങ്ങൾക്ക് വേറെ ചില കാര്യങ്ങളും ചെയ്യാനാകും.
14:29 അതിനായി Gradient റ്റൂൾ സെലക്ട് ചെയ്യുക.
14:37 സെലക്ട് ചെയ്ത ഗ്രേഡിയൻറ്റ് ഉപയോഗിച്ച് ഒരു ലൈൻ വരയ്ക്കുക അപ്പോൾ നിങ്ങൾക്ക് പല കളറുകൾ ലഭിക്കും.
14:45 ഒരു ചെറിയ Brush സെലക്ട് ചെയ്ത ശേഷം Gradient റ്റൂളിനെ ഡി സെലക്ട് ചെയ്യുക കൂടാതെ എൻറ്റെ സ്റ്റാൻഡേർഡ് കളറുകൾ സെലക്ട് ചെയ്യുക.
14:55 ഇനി ഞാൻ Ctrl കീ അമർത്തുമ്പോൾ ,ഞാൻ വരച്ച ലൈനിൽ നിന്നും എനിക്കൊരു കളർ സെലക്ട് ചെയ്യാനാകും കൂടാതെ foreground colour ബ്ലൂ ടോൺ ആയി മാറിയത് നിങ്ങൾക്ക് കാണാം.
15:09 അതായതു, ഇമേജിന് പുറത്തുള്ള കുറച്ചു നല്ലതെന്നു തോന്നുന്ന ഏതു കളർ വേണമെങ്കിലും എനിക്ക് എടുക്കാനാകും.
15:17 കൂടാതെ നിങ്ങൾക്ക് ചിത്രത്തിൽ എന്തെങ്കിലും പെയിൻറ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ കളറും ഇവിടുണ്ട്.
15:25 അതിൽ Ctrl ഉം ക്ലിക്കും അമർത്തിയാൽ നിങ്ങൾക്ക് വേണ്ട കളർ പല്ലെറ്റിൽ ലഭിക്കുന്നു.
15:36 ഇത് നല്ലൊരു ഉപായമാണ്.
15:39 Eraser റ്റൂൾ അടിസ്ഥാനപരമായി pen അല്ലെങ്കിൽ Brush റ്റൂൾ പോലെയാണ് കാരണം അത് ഈ റ്റൂളുകൾക്കു വിപരീതമായാണ് പ്രവൃത്തിക്കുന്നത്.
15:52 Eraser പെയിൻറ്റും ചെയ്യുന്നു പക്ഷെ അത് ബാക്ക്ഗ്രൗണ്ട് കളർ ആണ് തരുന്നത്.
15:57 നിങ്ങൾക്ക് അതിവിടെ കാണാനാകും.
16:00 പക്ഷെ അതിനായി, നിങ്ങൾ Pressure sensitivityയും Opacityയും ഡി സെലക്ട് ചെയ്യണം.
16:08 ഞാൻ Foreground colour നെയും Background colour നെയും ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി മാറ്റിയാൽ കൂടാതെ ഫോർഗ്രൗണ്ട് കളറിനെ വൈറ്റ് ആക്കി മാറ്റുകയും Pen സെലക്ട് ചെയ്യുകയും ചെയ്‌താൽ എനിക്ക് Eraser ൻറ്റെ അതേ എഫ്ഫക്റ്റ് കിട്ടുന്നു.
16:25 കളർ മാറ്റിയ ശേഷം ഇറേസ് ചെയ്തത് ബ്ലാക്ക് ആകുന്നു.
16:41 Foreground ഉം Background Colour ഉം മാറ്റാനായി X കീ അമർത്തിയാൽ മതി.
16:50 Pencil, Paint brush കൂടാതെ Eraser എന്നിവയെ ക്കുറിച്ചു ഞാൻ വിശദമായി പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
16:59 കൂടുതൽ വിവരങ്ങൾ http://meetthegimp.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ഗുഡ് ബൈ.
17:10 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk