GIMP/C2/Adjusting-Colours-Using-Layers/Malayalam
From Script | Spoken-Tutorial
Time | Narration |
00:22 | Meet the GIMP യിലേക്ക് സ്വാഗതം. എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്. |
00:29 | ഇതിനു മുന്നേയുള്ള എഡിഷനിൽ നിന്നും എഡിറ്റ് ചെയ്ത ശേഷം എനിക്ക് ഈ ഇമേജ് കിട്ടിയിട്ടുണ്ട്. |
00:33 | എന്ന് ഞാൻ, കളേഴ്സ് സെറ്റ് ചെയ്യാൻ വേണ്ട കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത്. |
00:39 | കാരണം ഈ ഇമേജിൽ പച്ച നിറം കൂടുതലാണ്. |
00:41 | കളേഴ്സ് അഡ്ജസ്റ്റ് ചെയ്യുന്നതിനായി പല വഴികളുണ്ട്, അതിലൊന്നാണ് Curvesറ്റൂൾ |
00:47 | ഞാൻ കർവ്‌സ് റ്റൂളിൽ ക്ലിക്ക് ചെയ്തു Green Channelനെ തിരഞ്ഞെടുക്കുന്നു കൂടാതെ കർവിനെ താഴോട്ടു വലിക്കുന്നു |
00:55 | ഇപ്പോൾ നിങ്ങൾക്ക് കളർ ചാനലുകൾ കാണാൻ സാധിക്കും കൂടാതെ ഇമേജിലെ ഫോഗ് ശരിക്കുള്ള ഫോഗ് ആയി കാണപ്പെടുന്നു. |
01:02 | ഇനി ഞാൻ കർവിനെ ഇങ്ങനെയൊരു രീതിയിൽ ക്രമീരിക്കുന്നു, അതിനാൽ എനിക്ക് ഗ്രേ കളറിലുള്ള ഒരു ഇമേജ് ലഭിക്കുന്നു കൂടാതെ അത് പച്ചയോ മജൻറ്റയോ അല്ല. |
01:13 | ഞാൻ Curvesറ്റൂൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം അത് ഇമേജിൻറ്റെ വിശദാംശങ്ങളെ നശിപ്പിക്കുന്നു കൂടാതെ പിന്നീട് എനിക്ക് ഈ ഇമേജിനെ ശരിയാക്കാൻ കഴിയില്ല. |
01:23 | എനിക്ക് Undo റ്റൂൾ വേണമെങ്കിൽ ഉപയോഗിക്കാം പക്ഷെ അതിനു ശേഷം എല്ലാ സ്റ്റെപ്പുകളും ഞാൻ വീണ്ടും ചെയ്യണം. |
01:28 | അതുകൊണ്ടു, ഇമേജിനെ നശിപ്പിക്കാത്ത തരത്തിലുള്ള എന്തെങ്കിലുമാണ് എനിക്കാവശ്യം കൂടാതെ എനിക്ക് പിന്നീട് മാറ്റാനും കഴിയണം. |
01:34 | layersകളോട് കൂടിയ filter കളുടെ ഉപയോഗം ഇതിനുള്ള ഒരു മാർഗ്ഗമാണ് |
01:39 | അതിനാൽ, ഞാൻ ലയർ ഡയലോഗ് തുറന്നിരിക്കുന്നു. |
01:43 | ഇവിടെ ബാക്ക്ഗ്രൗണ്ട് നമ്മുടെ ശരിക്കുള്ള ഇമേജ് ആണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. |
01:47 | ഞാൻ വെറുതെ ഒരു പുതിയ ലയെറിനെ തിരഞ്ഞെടുത്തു കൂടാതെ Layer Fill Type'ഇൽ White എന്നും തിരഞ്ഞെടുത്തു എന്നിട്ടു അതിനു color correction greenഎന്നൊരു പേരും നൽകി. |
01:59 | ഇപ്പോൾ എൻറ്റെ ഇമേജ് മുഴുവൻ വൈറ്റ് കളർ ആണ് പക്ഷെ എനിക്ക് വേണമെങ്കിൽ ലയർ മോഡിനെ മാറ്റാം. |
02:05 | Background ലയെറിനെയും പുതിയതായി ഉണ്ടാക്കിയ ലയെറിനെയും സംയോജിപ്പിക്കുന്ന ഒരു അൽഗോരിതമാണ് 'layer mode' . |
02:16 | അതിനാൽ, ഞാനിവിടെ Multiply മോഡിനെ തിരഞ്ഞെടുക്കുന്നു |
02:22 | മുൻപ് ഉണ്ടായിരുന്ന അതേ പോലെ തന്നെ നമ്മുടെ ശരിക്കുള്ള ഇമേജിനെ തിരികെ കിട്ടുന്നു. |
02:27 | Multiply മോഡിൽ, backgroundഇലെ പിക്‌സൽസിനെയും foreground ഇലെ പിക്‌സൽസിനെയും മൾട്ടിപ്ലൈ ചെയ്തു കിട്ടുന്ന ഫലത്തെ 255 കൊണ്ട് ഡിവൈഡ് ചെയ്യുന്നു |
02:37 | കൂടാതെ ഒരു വൈറ്റ് ചിത്രത്തിൽ, എല്ലാ കളർ ചാനലുകളും 255 ആണ്; അതുകൊണ്ടു 255 കൊണ്ട് മൾട്ടിപ്ലൈയും 255 കൊണ്ട് തന്നെ ഡിവൈ ഡും ചെയ്യതാൽ തുടങ്ങിയ പോയിൻറ് തന്നെ ലഭിക്കുന്നു, അതായതു ബാക്ക്ഗ്രൗണ്ട്. |
02:52 | പക്ഷെ പുതിയ ലയറിൽ ഞാൻ ഒരു ചാനൽ കുറച്ചാൽ, അത് ബാക്ഗ്രൗണ്ടിലും കുറയുന്നു കൂടാതെ 200 കൊണ്ട് മൾട്ടിപ്ലൈയും 255 കൊണ്ട് ഡിവൈഡും ചെയ്യതാൽ മുമ്പത്തേതിനാകളും കുറഞ്ഞ മൂല്യമാണ് ലഭിക്കുക. |
03:06 | ഇനി എനിക്ക് ഗ്രീൻ ചാനൽ കുറവുള്ള ഉള്ള ഒരു കളർ തിരഞ്ഞെടുക്കണം. |
03:12 | ഇവിടെ എനിക്ക് ഫോർഗ്രൗണ്ട് കളറായി ബ്ലാക്കാണുള്ളത് എനിക്കതിനെ ബാക്ക്ഗ്രൗണ്ട് കളറാക്കി മാറ്റണം എന്നിട്ടു വൈറ്റിനെ ഫോർഗ്രൗണ്ട് കളറാക്കി മാറ്റണം കൂടാതെ റെഡ് ,ഗ്രീൻ & ബ്ലൂ ചാനലുകൾക്കു ഒരേ മൂല്യം ആണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും, അതായതു 255 |
03:31 | ഇവിടെയുള്ള സ്ലൈഡറിലുള്ള കളറുകൾ കണ്ടു നിങ്ങളുടെ ശ്രദ്ധ മാറരുത്. |
03:36 | ഇത് നീല അല്ല, ഇതു മഞ്ഞയാണ് പക്ഷെ ഞാൻ ഇതിനെ കുറച്ചുകൂടി താഴോട്ട് വലിക്കുമ്പോൾ എല്ലാ സ്ലൈഡറിലും ഉള്ള കളറുകൾ ഓട്ടോമാറ്റിക്കായി മാറുന്നത് നിങ്ങള്ക്ക് കാണാൻ സാധിക്കും. |
03:50 | ഞാനിവിടെ പച്ച സ്ലൈഡറിനെ തിരഞ്ഞെടുക്കുന്നു കൂടാതെ സ്ലൈഡറിനെ ഏകദേശം ഒരു 211 അടുത്തേക്ക് വലിക്കുന്നു. |
03:59 | കൂടാതെ എനിക്ക് ഫോർഗ്രൗണ്ട് കളറായി കിട്ടിയതിനെ ഞാൻ ഈ ഇമേജിലേക്കു വലിക്കുന്നു എന്നിട്ടു എനിക്ക് മജെന്തക്കു അടുത്തുള്ള ഒരു ഫലം ലഭിക്കുന്നു. |
04:10 | പക്ഷെ എനിക്ക് എൻറ്റെ ഗ്രീൻ റിഡക്ഷൻറ്റെ തീവ്രതയെ opacity slider ൻറ്റെ സഹായത്തോടുകൂടി അഡ്ജസ്റ്റ് ചെയ്യാനാകും. |
04:19 | കൂടാതെ ഞാൻ പൂജ്യത്തിലേക്കു തിരിച്ചു പോകുമ്പോൾ , എനിക്ക് പഴയ ഇമേജ് ലഭിക്കുന്നു. ഞാൻ സ്ലൈഡറിനെ മുകളിലോട്ടു വലിക്കുമ്പോൾ എനിക്ക് ഗ്രീൻ ചാനലിനെ കുറയ്ക്കാനാകും കൂടാതെ ഇമേജിൽ മജെന്ത കിട്ടുന്നത് ഒഴിവാക്കാനാകും |
04:35 | ഇത് നല്ലതാണെന്നു എനിക്ക് തോന്നുന്നു. |
04:38 | Layers റ്റൂൾ ഉപയോഗിച്ച്, എനിക്ക് എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താം കൂടാതെ ഒന്നിൽ കൂടുതൽ ലയറുകൾ അടുക്കി വച്ചിട്ടുള്ളപ്പോൾ എനിക്ക് നല്ല ക്രമീകരണങ്ങൾ ചെയ്യാനാകും കൂടാതെ താഴെയുള്ള ചിത്രത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാലും ഈ മാറ്റങ്ങൾ അതെ പോലെ നിലനിൽക്കുന്നു. |
04:55 | ഈ ലയർ ഇപ്പോൾ ഗ്രേ ആയി കാണുന്നതിനാൽ ഇതിൽ ഇനിയും ചില മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു കൂടാതെ എനിക്ക് ഒരല്പം നീല കൂടി ചേർക്കേണ്ടതുണ്ട്. |
05:03 | ഇനിയും ഞാൻ അതേ നടപടിക്രമങ്ങൾ ഉപയോഗിച്ചുകൊണ്ട് color correction blue എന്നൊരു പുതിതാ ലയർ ഉണ്ടാക്കുന്നു. |
05:11 | കൂടാതെ ഇനി എനിക്ക് ഒരല്പം നീല കളർ കൂടി ചേർക്കേണ്ടതുണ്ട്. |
05:15 | ഇമേജിൽ നീല ചേർക്കുന്നതിനായി , Multiply മോഡിനേക്കാളും കുറച്ചു കൂടി കോംപ്ലിക്കേറ്റ് ആയ Screen മോഡാണ് ഞാൻ ഉപയോഗിക്കുന്നത്. |
05:24 | Screen മോഡിൽ, കളറുകൾ ആദ്യം ഇൻവെർട് ചെയ്യപ്പെടുന്നു പിന്നീട് മൾട്ടിപ്ലൈയും ഡിവൈഡും ചെയ്യുന്നു കൂടാതെ ഇതു വളരെ കോംപ്ലിക്കേറ്റാണ്. |
05:33 | ഞാൻ ഇനി ഫോർഗ്രൗണ്ട് കളറിനെ ബ്ലാക്ക് ആക്കി മാറ്റട്ടെ കൂടാതെ ഇപ്പോൾ ഞാൻ ഒരല്പം നീല കളർ നേരിട്ടു ചേർക്കുന്നു. |
05:43 | അതുകൊണ്ടു ഞാൻ നീല സ്ലൈഡറിനെ ഒരല്പം താഴോട്ടു വലിക്കുന്നു |
05:47 | എന്നിട്ടു കളറിനെ ഇമേജിലേക്കു വലിച്ചിടുന്നു. |
05:51 | ഇത്, ഇവിടെ നീലയാണ് പക്ഷെ അത് ബ്ലാക്ക് ആയാണ് കാണുന്നത് പക്ഷെ ശരിക്കും അത് കടും നീലയാണ്. |
05:59 | ഇവിടുള്ള ഇമേജിലേക്കു നോക്കുക, ഞാൻ ഇത് ഓഫ് ചെയ്യുമ്പോൾ നിങ്ങൾക്കു മാറ്റങ്ങൾ വരുത്തിയത് കാണാൻ സാധിക്കും |
06:04 | ഇമേജ് തീർച്ചയായും നീലയാണ്. |
06:08 | ഇനി എനിക്ക് പുതിയ രണ്ടു ലയേഴ്സിനെയും ഓഫ് ചെയ്യാം അപ്പോൾ നമ്മൾ തുടങ്ങിയ പോയിൻറ്റിൽ തന്നെ എത്തും. |
06:13 | ഞാൻ ആദ്യത്തെ ലയറിൽ ക്ലിക്ക് ചെയ്യുമ്പോൾ , നമ്മുക്ക് പച്ച കളറിൻറ്റെ റെഡ്യൂസ്ഡ് ചാനലിനെ കാണാം കൂടാതെ ഞാൻ രാണ്ടാമത്തെ ലയറിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് കുറച്ചു നീല കളറിനെ ചേർക്കുന്നു. |
06:22 | നീല കുറച്ചു കൂടുതലാണെന്നു ഞാൻ കരുതുന്നു അതുകൊണ്ടു ഞാൻ ഒപാസിറ്റിയെ കുറക്കുന്നു. |
06:27 | ഇപ്പോൾ ഇത് നല്ലതായി കാണുന്നെന്നു എനിക്ക് തോന്നുന്നു. |
06:30 | എനിക്ക് ഇത് എപ്പോൾ വേണമെങ്കിൽ മാറ്റാം. |
06:33 | Layers റ്റൂൾ ഒരു ശക്തമായ റ്റൂൾ ആണ് കാരണം നിങ്ങൾക്കു ലയറുകൾക്കു മുകളിൽ ലയറുകളെ സൃഷ്ടിക്കാം കൂടാതെ ഓരോ ലയറിലും നിങ്ങൾക്കു താഴെയുള്ള ലയറിൽ നിന്നും വരുന്ന പിക്സലുകളെയും മാറ്റാം. |
06:44 | മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ് കൂടാതെ നിങ്ങൾക്കു എപ്പോൾ വേണമെങ്കിലും അത് ചെയ്യാം. |
06:51 | ഒരു പക്ഷെ ഇവിടെ നിങ്ങൾക്കു ഒപാസിറ്റി സ്ലൈഡർ താഴോട്ട് വലിച്ചാൽ ഒരു നല്ല കളർ കിട്ടുന്നു കൂടാതെ ഈ സ്ലൈഡറുകൾ ഉപയോഗിച്ച് കളറുകൾ മാറ്റാനുള്ള സാധ്യതകളും കൂടുതലാണ്. |
07:05 | Layers റ്റൂളിനെ കുറിച്ച് വിശദമായി പറയാനായി എനിക്ക് ഒരു സ്പെഷ്യൽ ഷോ തന്നെ വേണ്ടി വരും , പക്ഷെ ഇന്നത്തേക്ക് ഇതു മതി. |
07:13 | ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ, നമുക്കിനി അടുത്ത ട്യൂട്ടോറിയൽ പ്രോജെക്റ്റിൽ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. |