GIMP/C2/Setting-Up-GIMP/Malayalam
From Script | Spoken-Tutorial
Time | Narration |
00:21 | Meet the GIMP യിലെ Setting up the Gimp. എന്ന വിഷയത്തിലുള്ള ട്യൂട്ടോറിയലിലേക്കു സ്വാഗതം |
00:25 | ആദ്യമായി ഉപയോഗിക്കുമ്പോൾ GIMP സെറ്റ്അപ്പ് ചെയ്യുന്നതെങ്ങനെയെന്നാണ് ഇന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത് |
00:30 | മറ്റു വിൻഡോസ് കൂടാതെ മാകിൻറ്റോഷ് പ്രോഗ്രാമുകളെ പോലെ, GIMP യും ഒരു വലിയ വിൻഡോക്കു പകരം പല ചെറിയ വിൻഡോകൾ ഉപയോഗിക്കുന്നു. |
00:39 | ഇത് യുണിക്സിൻറ്റെ ലോകത്തിൻറ്റെ ചരിത്രം പോലെയാകുന്നു, അതായത് യുണിക്സി ൻറ്റെ ഉപയോക്താക്കൾ പല വിൻഡോകൾ ഒരേ സമയത്തു ഉപയോഗിക്കുന്നു. |
00:49 | നിങ്ങൾക്ക് ഈ വ്യത്യസ്ത വിൻഡോകളിൽ പ്രവൃത്തിക്കാൻ കഴിയുന്നില്ലെങ്കിൽ , പിന്നെ നിങ്ങൾ GIMPshop നോക്കണം. |
00:57 | ഫോട്ടോഷോപിനു സമാനമായ ഒരു യൂസർ ഇൻറർഫേസ് ഉള്ളതും GIMP ഉപയോഗിക്കുന്നതുമായ ഒരു പ്രോഗ്രാം ആണ് ഇത് |
01:05 | ഞാൻ GIMP ഉപയോഗിക്കാൻ ഇഷ്ടപെടുന്നതിൻറ്റെ കാരണം എന്തെന്നാൽ പുതിയതും മികച്ചതുമായ എല്ലാ റ്റൂളുകളും ഇതിലുണ്ട് |
01:12 | ഇന്നത്തേക്കുള്ളൊരു ടിപ്പ് ആണിത് , ഇതിൽ ഉപയോഗപ്രദമായ വിവരങ്ങളും അടങ്ങിയിരിക്കുന്നു. |
01:17 | ഇപ്പോൾ, Undoഓപ്ഷനെക്കുറിച്ചുള്ള ഒരു ടിപ്പ് നോക്കാം,അതിലൂടെ നമ്മുക്ക് ചില സ്റ്റെപ്പുകൾ ചെയ്ത ശേഷം Undo ഉപയോഗിച്ചു അവയെ മാറ്റിയെടുക്കാം |
01:26 | ഇത് മിക്ക സമയങ്ങളിലും പ്രവൃത്തിക്കുന്നു. |
01:28 | മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ വർക്ക് സേവ് ചെയ്യേണ്ടതാണ്. |
01:33 | ഇനി നമ്മുക്ക് മറ്റു റ്റൂളുകളെക്കുറിച്ചു നോക്കാം |
01:36 | ഇവിടെ കാണിച്ചിരിക്കുന്നതാണ് GIMP യുടെ പ്രധാന വിൻഡോ, ഇതിനെ Command Central എന്ന് പറയുന്നു |
01:41 | കൂടാതെ മുകളിൽ കാണിച്ചിരിക്കുന്നതാണ് Toolbox. |
01:45 | നമ്മുക്ക് കളറുകൾ തിരഞ്ഞെടുക്കുന്നതിനായി Color box ഉണ്ട് , കൂടാതെ റ്റൂൾബോക്സിൽ നിന്നും റ്റൂളുകൾ തിരഞ്ഞെടുക്കാനുള്ള പല ഓപ്ഷനുകളാണ് താഴെയുള്ളത്. |
01:53 | നമുക്കിതിനെ കുറിച്ച് കൂടുതലായി നോക്കാം. |
01:56 | Layers, Channels, Color Channels, Path കൂടാതെ Undo Historyഎന്നിവക്കുള്ള ഡയലോഗ് ബോക്സുകളാണ് ഇവിടുള്ളത് |
02:09 | കളർ സെക്ഷനിൽ നിന്നും പലതരം കളറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ഡയലോഗ് ബോക്‌സാണ് താഴെ കാണിച്ചിരിക്കുന്നത്. |
02:15 | Brushes, Patterns, Gradient എന്നിങ്ങനെ വേറെയും ഡയലോഗ് ബോക്സുകളുണ്ട്. |
02:21 | എനിക്ക് ഈ ഡയലോഗ് ബോക്സുകളിൽ നിന്നും കുറച്ചെണ്ണം റ്റൂൾ ബോക്സിൽ ഉൾപ്പെടുത്തണം. അത് ചെയ്യാൻ വളരെ എളുപ്പമാണ് |
02:28 | ഡയലോഗിൻറ്റെ ടൈറ്റിലിൽ ഉള്ള Layersഎന്ന വാക്കിൽ ഒന്നു ക്ലിക്ക് ചെയ്യുക, എന്നിട്ടു ഇവിടെ റ്റൂൾ ബോക്സിനു താഴെയുള്ള Color Picker എന്ന വാക്കിലേക്ക് വലിക്കുക |
02:39 | അപ്പോൾ എനിക്ക് ഇതുപോലെ ഒരു റ്റാബ്ബ്ഡ് ഡയലോഗ് ബോക്സ് ലഭിക്കുന്നു. |
02:43 | Channels ഉപയോഗിച്ചും ഞാനിതു ചെയ്യും |
02:46 | Paths ഉപയോഗിച്ചും ഞാനിതു ചെയ്യും |
02:52 | കൂടാതെ Undo History ഉപയോഗിച്ചും ഞാനിതു ചെയ്യും |
02:54 | എനിക്ക് Brushes റ്റൂളിൻറ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല കാരണം ഏതെങ്കിലും ഒരു റ്റൂളിനു ബ്രഷുണ്ടെങ്കിൽ അതിവിടെ പ്രദർശിപ്പിക്കപ്പെടുന്നു കൂടാതെ അത് എനിക്ക് അവിടെ നിന്ന് തെരെഞ്ഞെടുക്കാനാകും. |
03:09 | പക്ഷെ എനിക്ക് Colours ആവശ്യമുണ്ട്, അതുകൊണ്ടു ഞാനതിൽ ക്ലിക്ക് ചെയ്തു Undo Historyയുടെ അടുത്തേക്ക് വലിക്കുന്നു |
03:16 | ഇനി ഈ വിൻഡോ ക്ലോസ് ചെയ്യാം. |
03:23 | File >> Dialogs ഉപയോഗിച്ച് എനിക്ക് എല്ലാ ഡയലോഗ് ബോക്സുകളെയും ആക്‌സസ് ചെയ്യാനാകും. |
03:30 | ചില ഡയലോഗുകൾ നമ്മുടെ റ്റൂൾ ബോക്സില്ലെന്നു നിങ്ങൾക്ക് കാണാൻ ആകും, കൂടാതെ അതിലെ റ്റൂൾസ് എന്ന ഡയലോഗ് നമ്മുക്കാവശ്യമായുണ്ട്. |
03:38 | ഞാനൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത കുറെ റ്റൂളുകൾ എൻറ്റെ റ്റൂൾ ബോക്സിലുണ്ട്, കൂടാതെ അവക്ക് പകരം എനിക്ക് ആവശ്യമായുള്ള റ്റൂളുകൾ വയ്‌ക്കേണ്ടതുണ്ട്. |
03:48 | എനിക്ക് ആവശ്യമുള്ള റ്റൂളുകൾ വച്ച് നമ്മുക്ക് തുടങ്ങാം. |
03:51 | Curves, Levels, Threshold എന്നിവ എനിക്കാവശ്യമായുണ്ട്. Brightness & Contrast - എന്നിവ ഞാൻ തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നില്ല. |
03:58 | Perspective Clone, Ink കൂടാതെ Airbrush എന്നിവയും എനിക്കാവശ്യമില്ല |
04:05 | ബാക്കിയുള്ള എല്ലാ റ്റൂളുകളും എനിക്കാവശ്യമായുണ്ട്. |
04:08 | എത്രത്തോളം സ്പേസ് ബാക്കിയുണ്ടെന്ന് നോക്കിയ ശേഷം ഞാനിതിലേക്കു തിരിച്ചു വരാം |
04:16 | ഇനി ഞാൻ File കൂടാതെ Preferences ലേക്കും പോകുന്നു |
04:26 | Environment നെയും Interface നെയും ഞാൻ അതുപോലെ തന്നെ വെയ്ക്കുന്നു. |
04:32 | Themeഇൽ ഞാൻ Smallനെ തിരഞ്ഞെടുക്കുന്നു |
04:35 | ഞാൻ ഈ വിൻഡോ സൈഡിലേക്ക് വലിക്കുമ്പോൾ , എല്ലാ ഐക്കണുകൾ ചുരുങ്ങിയതായും കൂടാതെ റ്റൂളുകളുടെ വിവരങ്ങൾക്കായി കൂടുതൽ സ്പേസ് ലഭ്യമായതായും നിങ്ങൾക്ക് കാണാൻ സാധിക്കും. |
04:45 | Tool Options ഇൽ പോയി Default interpolation നെ Sinc എന്ന് മാറ്റുക, റീസൈസ് ചെയ്യുമ്പോളോ റൊട്ടേറ്റ് ചെയ്യുമ്പോളോ പിക്സല്സ് കണക്കാക്കാനുള്ള ഏറ്റവും നല്ല ഇന്റർപൊളേഷൻ ആണിത് |
05:00 | ബാക്കിയുള്ള ഓപ്ഷനുകളെല്ലാം അതേ പോലെ വയ്ക്കുക |
05:03 | റ്റൂൾ ബോക്സിൽ പോയി നിങ്ങൾക്കു ഈ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയോ തിരഞ്ഞെടുക്കാതിരിക്കുകയോ ചെയ്യാം |
05:12 | ഫോർഗ്രൗണ്ട് കളറും ബാക് ഗ്രൗണ്ട് കളറും മാറ്റാനുള്ള ഒരു എളുപ്പ വഴിയായി നിങ്ങൾക്ക് കളേഴ്സിനെ തിരഞ്ഞെടുക്കാം. |
05:19 | ബ്രഷും ഗ്രേഡിയ്ൻറ്റ് റ്റൂളും നിങ്ങൾക്ക് ലഭിക്കും, ഇവിടെ ആക്റ്റീവ് ഇമേജിൻറ്റെ ഒരു തംബ്നൈൽ അല്ലെങ്കിൽ ഒരു ചെറിയ ഇമേജ് നിങ്ങൾക്കുണ്ട്. |
05:29 | എനിക്കതു ആവശ്യമില്ല അതുകൊണ്ടു ഞാൻ അത് തിരഞ്ഞെടുക്കുന്നില്ല. നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങൾക്ക് അത് വേണോ വേണ്ടയോ എന്ന് |
05:36 | നിങ്ങൾ ഡിഫോൾട്ട് ഇമേജിനെയും ഡിഫോൾട്ട് ഗ്രിഡിനെയും കൂടാതെ ഡിഫോൾട്ട് ഇമേജ് വിൻഡോയും അതേ പോലെ തന്നെ നിലനിർത്തുക |
05:42 | എല്ലാ Preferencesകളെ കുറിച്ചും ഞാൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു |
05:45 | കൂടാതെ |
05:47 | ഞാൻ Path മാറ്റിയിട്ടില്ല ,അതുകൊണ്ടു എനിക്കിതിവിടെ ഉപയോഗിക്കാം |
05:52 | ഇനി, കുറച്ചു കൂടി സ്പേസ് കിട്ടുന്നതിന് വേണ്ടി എനിക്കിവിടെ നിന്നും ഒരു റ്റൂളിനെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതിനു മുൻപായി ഞാനിതിനെ അല്പം വലുതാക്കുന്നു |
06:01 | Toolbox ഡയലോഗ് തിങ്ങിനിറഞ്ഞിരിക്കുന്നതു നിങ്ങൾക്ക് കാണാൻ സാധിക്കും |
06:06 | അതിനെ ഇങ്ങോട്ടു വലിക്കുക. |
06:08 | പുതിയ ഒരു വരി ഇവിടെ ചേർക്കാതെ തന്നെ മൂന്ന് റ്റൂളുകൾ കൂടി ഇതിലേക്ക് കൂട്ടിച്ചേർക്കാമെന്നു ഞാൻ കരുതുന്നു |
06:19 | Brightness, Hue-Saturation കൂടാതെ Color Balance എന്നിവ ഞാൻ കൂട്ടിച്ചേർക്കുന്നു. |
06:24 | Fileലും Dialogsലും ക്ലിക്ക് ചെയ്തുകൊണ്ട്ഇവിടെ കാണിച്ചിട്ടില്ലാത്ത എല്ലാ റ്റൂളുകളിലും നമ്മുക്ക് എത്തിച്ചേരാൻ കഴിയും |
06:39 | ഇപ്പോൾ നമ്മുടെ ജോലി ചെയ്യാനായി നമ്മൾ തയ്യാറായി കഴിഞ്ഞു. |
06:42 | നിങ്ങൾ GIMP ക്ലോസ് ചെയ്യുമ്പോൾ , എല്ലാ ഓപ്ഷനുകളും സ്വമേധയാ സേവ് ചെയ്യപ്പെടുന്നു കൂടാതെ നിങ്ങൾ ക്ലോസ് ചെയ്ത അതേപോലെ തന്നെ അത് ആരംഭിക്കുകയും ചെയ്യും. |
06:52 | ഡെവെലപ്മെൻറ്റ് വേർഷനും അൺസ്റ്റേബിൾ വേർഷനുമായ GIMP 2.3.18 ആണ് ഞാൻ ഇവിടെ ഉപയോഗിക്കുന്നത്. |
07:02 | 2.3.19 ഇന്ന് പുറത്തിറങ്ങിയതായി ഞാൻ കണ്ടു. |
07:07 | ഇതിനെ 'unstable' എന്ന് പറയുന്നുണ്ടെങ്കിലും,ഇനി വരാനുള്ള സ്റ്റേബിൾ വേർഷൻ GIMP 2.4 ആണ്, ഈ വർഷം ഇത് മാർക്കറ്റിലുള്ള മറ്റു സോഫ്ട്‍വെയറുകളെപ്പോലെ തന്നെ സ്റ്റേബിൾ ആണ് |
07:22 | GIMP സെറ്റ് അപ്പ് ചെയ്യുന്നത് ഇങ്ങനെയാകുന്നു. |
07:25 | ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ. |