PERL/C3/Referencing-and-Dereferencing/Malayalam
From Script | Spoken-Tutorial
|
|
00:01 | Referencing and Dereferencing in Perl. എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം |
00:07 | ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത്:
Scalar References Array References Hash References Dereferences കൂടാതെ array/hash references ലെ elementsഎങ്ങനെ കൂട്ടിച്ചേര്‍ക്കാം ,എടുത്തുമാറ്റാം ,പ്രവേശിപ്പിക്കാം. |
00:22 | ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്:
Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ് |
00:33 | നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം |
00:37 | നിങ്ങള്‍ക്കു താഴെ പറയുന്ന കാര്യങ്ങളില്‍ പ്രവൃത്തി വിവരം ആവശ്യമാണ്:
Perlപ്രോഗ്രാമ്മിങ്ങ്, Array functions കൂടാതെ Hash functions |
00:43 | അതില്ലെങ്കില്‍, ഈ വെബ്സൈറ്റില്‍ തന്നിട്ടുള്ള Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുക. |
00:49 | Reference എന്നാല്‍ എന്താണ്? |
00:51 | ഒരു reference എന്നാല്‍, variable, array, hash അല്ലെങ്കില്‍ ഒരു subroutine ലേക്കുള്ള ഒരു pointer അല്ലെങ്കില്‍ ഒരു address ആകുന്നു. |
00:58 | ഇതു നേരിട്ടു ഒരു ഡാറ്റയും ഉള്‍ക്കൊള്ളുന്നില്ല |
01:01 | 'Reference എളുപ്പുമുള്ളതും കോംപാക്റ്റുമായ ഒരു scalar മൂല്യം ആകുന്നു. |
01:05 | വലിയ ഡാറ്റാ സ്ട്രക്ക്ച്ചറുകള്‍ അയക്കുകയും മടക്കുകയും ചെയ്യുമ്പോള്‍ Perl ന്‍റ്റെ പ്രകടനം മെച്ചപ്പെടുത്താന്‍ Reference സഹായിക്കുന്നു. |
01:12 | ഒരു subroutine ലേക്ക് മൂല്യത്തിനു പകരം reference അയക്കുന്നതു മൂലം ഇതിനു മെമ്മറിയുടെ ഉപയോഗം കുറക്കാന്‍ കഴിയുന്നു. |
01:18 | Perl ലെ സങ്കീര്‍ണമായ ഡാറ്റാ സ്ട്രക്ക്ച്ചറുകളെ എളുപ്പത്തില്‍ മേല്‍നോട്ടം നടത്താന്‍ കഴിയുന്നു. |
01:22 | ഇനി നമ്മുക്കു reference എങ്ങനെ ഉണ്ടാക്കുന്നു എന്നു നോക്കാം |
01:25 | ഏതൊരു variable, subroutine അല്ലെങ്കില്‍ value വിന്‍റ്റെ മുന്നിലും backslash (\) ചേര്‍ക്കുന്നതു വഴി നമ്മുക്കു അതിലേക്കുള്ള reference ഉണ്ടാക്കാന്‍ കഴിയും. |
01:33 | ഒരു A scalar variable നെ reference ചെയ്യുന്നതു ബാക്ക്സ്ലാഷും ഡോള്ളര്‍ ചിഹ്നവ്വും ഉപയോഗിച്ചാണ് എന്നാണു ഇവിടെ കാണിച്ചിരിക്കുന്നത്. |
01:39 | ഒരു array variable നെ referenceചെയ്യുന്നതു ബാക്ക്സ്ലാഷും at the rate(@) ചിഹ്നവ്വും ഉപയോഗിച്ചാണ് |
01:45 | ഒരു hash variable നെ referenceചെയ്യുന്നതു ബാക്ക്സ്ലാഷും percentage(%) ചിഹ്നവ്വും ഉപയോഗിച്ചാണ് എന്നാണു ഇവിടെ തന്നിരിക്കുന്ന ഉദാഹരണം വ്യക്തമാകുന്നത്. |
01:53 | എന്താണ് dereference? |
01:55 | ഒരു reference , dereference ചെയ്യപ്പെടുമ്പോള്‍ അതിന്‍റ്റെ യതാര്‍ത്ഥ മൂല്യം തിരികെ കിട്ടുന്നു. |
02:00 | reference വേരിയബിളിനെ ചുരുള ബ്രാക്കറ്റിനുള്ളില്‍ ആക്കിയാണു Dereference നടത്തുന്നത്. |
02:06 | ഇടതു വശത്തെ ചുരുള ബ്രാക്കറ്റിനു മുന്നിലായുള്ള പ്രതീകം പരാമര്‍ശിക്കുന്നത് അതു ഏതു തരത്തിലുള്ള reference' ആണെന്നാണ്. |
02:12 | ഇനി നമുക്ക് വേരിയബിളുകളെ dereference ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം |
02:16 | ഒരു scalar വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ ഡോളര്‍ ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു. |
02:21 | ഒരു array വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ at the rate (@) ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു. |
02:27 | ഒരു hash variable വേരിയബിളിനെ ഡിറെഫെറന്‍സ് ചെയ്യാന്‍ percentage(%)ചിഹ്നവും ചുരുള ബ്രാക്കറ്റും ഉപയോഗിക്കുന്നു.. |
02:33 | ഇനി നമുക്ക് Scalar reference കൂടാതെ dereference ചെയ്യാനുള്ള ഒരു മാതൃക പ്രോഗ്രാം നോക്കാം |
02:38 | ഇനി ഞാന്‍ 'gedit' Text editor ഇല്‍ ഒരു മാതൃക പ്രോഗ്രാം തുറക്കാം. |
02:43 | terminal തുറക്കുക , എന്നിട്ടു gedit scalarRef dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക. |
02:50 | സ്ക്രീനില്‍ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. |
02:55 | ആ കോഡ് ഞാനിപ്പോള്‍ വിശദീകരിക്കാം. |
02:57 | ആദ്യ വരിയില്‍ ഒരു scalar variable '$a' ളും അതിന്‍റ്റെ ആരംഭമൂല്യം 10 ആയും പ്രഖ്യാപിച്ചിരികുന്നു. |
03:03 | മുന്നെ പറഞ്ഞപോലെ, ഒരു A scalar variable നെ reference ചെയ്യുന്നതു ബാക്ക്സ്ലാഷും ഡോള്ളര്‍ ചിഹ്നവ്വും ഉപയോഗിച്ചാണ്. |
03:10 | ഇതു referenceവഴി സ്രുഷ്ഠിച്ച വേരിയബിളിന്‍റ്റെ memory address നെ പ്രിന്റ് ചെയ്യുന്നു. |
03:16 | യതാര്‍ത്ഥ മൂല്യം പ്രിന്റ് ചെയ്യാനായി variable നെ ചുരുള ബ്രാക്കറ്റും ചിഹ്നവും ഉപയോഗിച്ചു dereference ചെയ്യണം. |
03:23 | ഇവിടെ ref() ഫങ്ഷന്‍ ഏതു തരത്തില്‍ ഉള്ള reference ആണെന്നുള്ള വിവരം തിരിച്ചു തരുന്നു, അതായതു, scalarഅല്ലെങ്കില്‍ array അല്ലെങ്കില്‍ hash. |
03:30 | ഇനി, ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക. |
03:34 | നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:36 | terminal ലേക്കു തിരിച്ചുപോയി, perl scalarRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
03:43 | കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. |
03:46 | ആദ്യ വരി 10 എന്ന മൂല്യത്തെ സംഭരിച്ചിരിക്കുന്ന memory address നെ കാണിക്കുന്നു |
03:51 | രണ്ടാമത്തെ വരി 10 എന്ന യതാര്‍ത്ഥ മൂല്യത്തെ കാണിക്കുന്നു. |
03:55 | Ref() ഫങ്ഷന്‍ "SCALAR" ഔട്ട്പുട്ടിനെ തിരിച്ചു തരുന്നു. |
03:59 | അടുത്തതായി നമ്മുക്ക് reference ന്‍റ്റെയും dereference ന്‍റ്റെയും ശ്രേണി സ്രുഷ്ടിക്കുന്നതെങ്ങനെയെന്നു ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ചു മനസ്സിലാക്കാം. |
04:07 | എന്‍റ്റെ കയ്യില്‍ ഇതിനകം തന്നെ ഒരു മാതൃക പ്രോഗ്രാം ഉണ്ട്. ഞാന്‍ അതിനെ 'gedit' Text editor ഉപയോഗിച്ചു തുറക്കാന്‍ പോകുന്നു |
04:13 | terminal തുറക്കുക , എന്നിട്ടു gedit arrayRef dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക. |
04:20 | സ്ക്രീനില്‍ കാണിച്ചിരിക്കുന്ന arrayRef dot pl എന്ന ഫയലിലെ കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക. |
04:26 | ആ കോഡ് ഞാനിപ്പോള്‍ വിശദീകരിക്കാം |
04:28 | ഇവിടെ ആദ്യവരിയില്‍ @color എന്ന ശ്രേണിയെ മൂന്ന് പ്രാരംഭമൂല്യത്തോടുകൂടി പ്രഖ്യാപിച്ചിരിക്കുന്നു. |
04:35 | ഇതിനെ backslash @color ഉപയോഗിച്ചു referenceചെയ്തിരിക്കുന്നു,ഇതു ശ്രേണിയുടെ പേരാകുന്നു, പിന്നെ $colorRef. ലേക്കു നിയുക്തമാക്കിയിരിക്കുന്നു. |
04:42 | print എന്ന പ്രസ്താവന reference മൂല്യത്തെയും dereferenceമൂല്യത്തെയും പ്രിന്റ് ചെയ്യുന്നു. |
04:47 | ഇനി, ഫയല്‍ സേവ് ചെയ്യാനായി Ctrl+S അമര്‍ത്തുക. |
04:51 | നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:53 | terminal ലേക്കു തിരിച്ചുപോയി, perl arrayRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
05:00 | കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു |
05:04 | reference ആയി സൃഷ്ടിച്ചിട്ടുള്ള വേരിയബിളിൻറ്റെ memory address ൻറ്റെ ഔട്ട്പുട്ടാണ് ആദ്യ വരിയിൽ കാണിച്ചിരിക്കുന്നത് |
05:10 | dereferenceചെയ്തിട്ടുള്ള ശരിയായ മൂല്യമാണ് രണ്ടാമത്തെ വരിയിൽ കാണിച്ചിരിക്കുന്നത്. |
05:16 | ഇനി നമ്മുക്ക് ഒരു array ക്കുവേണ്ടി direct reference പ്രഖ്യാപിക്കുന്നതെങ്ങനെയെന്നു നോക്കാം |
05:21 | നമുക്കിനി പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
05:24 | അറേ ക്കു വേണ്ടി direct reference ചെയ്യുന്നതെങ്ങനെയെന്ന് കാണിക്കാനായി മുൻപേയുള്ള പ്രോഗ്രാമിൽ ചില മാറ്റങ്ങൾ ഞാൻ വരുത്തിയിരിക്കുന്നു. |
05:29 | ചതുര ബ്രാക്കറ്റ് ഉപയോഗിച്ച് ഒരു അറേയിലേക്കുള്ള direct reference സൃഷ്‌ടിക്കുന്നതെങ്ങനെയെന്നാണ് കാണിച്ചിരിക്കുന്നത്. |
05:35 | dereference ചെയ്യാൻ arrow operator (->) ഉപയോഗിക്കുക |
05:39 | printപ്രസ്താവന "Green" എന്ന് ഔട്ട്പുട്ട് ആയി പ്രിന്റ് ചെയ്യും. |
05:43 | ഇവിടെ print പ്രസ്താവന സൂചികയിലെ മൂല്യം എടുക്കുന്നു അതായത്, നമ്മുടെ പ്രോഗ്രാമിൽ അത് 'Green' ആകുന്നു |
05:50 | ഫയൽ സേവ് ചെയ്യാൻ Ctrl+S അമർത്തുക |
05:54 | terminal ലേക്കു തിരിച്ചുപോയി, perl arrayRef dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു എക്സിക്യൂട്ട് ചെയ്യാൻ Enter അമര്‍ത്തുക. |
06:03 | അതേ കോഡ് ഫയലിൽ direct hash reference ഉപയോഗിക്കുന്നത് എങ്ങനെയെന്നു ഞാൻ കാണിച്ചുതരാം . അതുകൊണ്ട് നമുക്കിനി gedit.
ലേക്ക് തിരിച്ചുപോകാം |
06:11 | ചുരുള ബ്രാക്കറ്റ് {} ഉപയോഗിച്ച് ഹാഷിലേക്കു direct reference നിങ്ങൾക്കു തന്നെ സൃഷ്ടിക്കാമെന്നു ഇവിടെ കാണിച്ചിരിക്കുന്നു. |
06:18 | അതിനെ ഡിറെഫെറെൻസ് ചെയ്യാൻ arrow operator (->) ഉപയോഗിക്കുക. “Name” ആണ് hash key. |
06:24 | ഈ കോഡ് ബ്ലോക്ക് എക്സിക്യൂട്ട് ചെയ്യുമ്പോൾ രണ്ടു print പ്രസ്താവനകളും ഔട്ട്പുട്ട് "Sunil" എന്ന് പ്രിന്റ് ചെയ്യും |
06:31 | ഇനി നമ്മുക്ക് ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് array reference ലേക്ക് elementsനെ എങ്ങനെ കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം കൂടാതെ പ്രവേശിപ്പിക്കാമെന്നു നോക്കാം |
06:39 | എന്റെ കയ്യിൽ ഇതിനകം തന്നെ ഒരു മാതൃക പ്രോഗ്രാം ഉണ്ട്. അതിനെ ഞാൻ gedit ടെക്സ്റ്റ് എഡിറ്ററിൽ തുറക്കാം . |
06:45 | terminal തുറക്കുക , എന്നിട്ടു gedit arrayRefadd dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക. |
06:54 | 'arrayRefadd.pl' എന്ന ഫയൽ ഇപ്പോൾ gedit. ഇൽ തുറക്കും .നിങ്ങളുടെ ഫയലിൽ കാണിച്ചിരിക്കുന്ന അതേ പോലെ കോഡ് ടൈപ്പ് ചെയ്യുക . |
07:02 | ആദ്യ വരി അറേയെ ആരംഭിപ്പിക്കുന്നു. |
07:06 | നമ്മൾ backslash @numarray' ഉപയോഗിച്ച് ഒരു അറേയെ reference ചെയ്തിരിക്കുന്നു .കൂടാതെ അതിനെ $ref. ലേക്ക് നിയുക്തമാക്കിയിരിക്കുന്നു. |
07:13 | ഇനി നമ്മുക്ക് ഒരു array reference. ഇൽ നിന്നും ഒരു പ്രത്യേക elementനെ എങ്ങനെ വിളിക്കാമെന്ന് നോക്കാം |
07:19 | ഒരു പ്രത്യേക മൂല്യത്തിനെ വിളിക്കാനായി array index നെ ചതുര ബ്രാക്കറ്റിനകത്താക്കി ഉപയോഗിക്കണം “[ ]” കൂടാതെ dereference ചെയ്യാനായി ഒരു arrow operator (“->”) ഉം ഉപയോഗിക്കണം |
07:28 | print പ്രസ്താവന സൂചികമൂല്യത്തെ പ്രിന്റ് ചെയ്യുന്നു[0]. |
07:32 | ഒരു array reference. ന്‍റ്റെ അവസാന സ്ഥാനങ്ങളിലേക്ക് elements നെ കൂട്ടിച്ചേർക്കാൻ push() ഫങ്ക്ഷൻ ഉപയോഗിക്കുന്നു. നമ്മുടെ കാര്യത്തിൽ നിലവിലുള്ള അറേ 1, 2, 3, 4. ൻറ്റെ അവസാന സ്ഥാനങ്ങളിലേക്ക് 5, 6, 7 നെ കൂട്ടിച്ചേർത്തു . |
07:47 | ഈ print പ്രസ്താവന array reference. ചേർത്തതിന് ശേഷം ഔട്ട്പുട്ട് കാണിക്കുന്നു. |
07:53 | ഒരു array reference ൻറ്റെ അവസാന സ്ഥാനങ്ങളിൽ നിന്നും ഒരു element നെ നീക്കം ചെയ്യാൻ pop() ഫങ്ക്ഷൻ ഉപയോഗിക്കുന്നു |
07:58 | നമ്മുടെ ഉദാഹരണത്തിൽ , നിലവിലുള്ള array reference.ഇൽ നിന്നും 7 നീക്കം ചെയ്യപ്പെടും. |
08:03 | print പ്രസ്താവന array reference. ഇൽ നിന്നും നീക്കം ചെയ്‍ത ശേഷം ഔട്ട്പുട്ട് കാണിക്കുന്നു. |
08:08 | ഇനി ഫയൽ സേവ് ചെയ്യാൻ Ctrl+S അമർത്തുക |
08:11 | നമ്മുക്കിനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
08:14 | terminal ലേക്കു തിരിച്ചുപോയി, perl arrayRefadd dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക. |
08:22 | ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഔട്ട്പുട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു |
08:26 | ഇനി നമ്മുക്ക് ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ച് hash reference.'
ലെ elementsനെ എങ്ങനെ കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം കൂടാതെ പ്രവേശിപ്പിക്കാമെന്നു നോക്കാം. |
08:34 | terminal ഇൽ gedit hashRefadd dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക. |
08:42 | 'hashRefadd.pl' എന്ന ഫയൽ gedit. ഇൽ തുറക്കും . |
08:47 | ഈ മാതൃക പ്രോഗ്രാം ഞാൻ ഇനി വിശദീകരിക്കാം. |
08:50 | direct hash reference ഞാൻ പ്രഖ്യാപിച്ചിരിക്കുന്നു, അതിനെ $weektemp.
എന്നscalar വേരിയബിളിൽ സംഭരിച്ചു വെക്കാം |
08:57 | hash reference പ്രതിനിധാനം ചെയ്യാനായി ഞാൻ ചുരുള ബ്രാക്കറ്റ് ഉപയോഗിച്ചിരിക്കുന്നു,കൂടാതെ dereferenceനായി arrow operator ഉം ഉപയോഗിച്ചിരിക്കുന്നു |
09:04 | ഈ കോഡ് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള താപനില സൂക്ഷിച്ചു വയ്ക്കുന്നു. |
09:09 | ഹാഷിൻറ്റെ കീ ഫങ്ക്ഷനുകളിലൂടെ ലൂപ്പ് ചെയ്യുന്നതിനായി ഞാൻ ഇവിടെ “keys” built-in function ഉപയോഗിക്കുന്നു |
09:15 | 'printപ്രസ്താവന ഹാഷിൻറ്റെ ഓരോ ഘടകത്തെയും പ്രിൻറ് ചെയുന്നു |
09:19 | ഒരു element ൻറ്റെ പ്രത്യേക മൂല്യത്തെ ഇവിടെ കാണിച്ചിരിക്കുന്ന രീതിയിൽ സ്വീകരിക്കാൻ നമുക്ക് കഴിയും |
09:25 | 'printപ്രസ്താവന തിങ്കളാഴ്ചത്തെ താപനിലയെ പ്രിൻറ് ചെയുന്നു |
09:29 | ഇനി ഫയൽ സേവ് ചെയ്യാം |
09:32 | terminal ലേക്കു തിരിച്ചുപോയി, perl hashRefadd dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു ഔട്ട്പുട്ട് കാണാൻ Enter അമര്‍ത്തുക. |
09:41 | hash keys ഉം hash values ഉം ക്രമരഹിതമായ രീതിയിലാണ് സൂക്ഷിക്കുന്നത് |
09:46 | നേരെത്തെ കൂട്ടിച്ചേർത്ത രീതിയിൽ ആയിരിക്കില്ല ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നത് |
09:52 | ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം. |
09:57 | ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഉദാഹരണസഹിതം പഠിച്ച കാര്യങ്ങള്‍:
Scalar References Array References Hash References Dereferences കൂടാതെ array/hash references ലെ elementsഎങ്ങനെ കൂട്ടിച്ചേര്‍ക്കാം ,എടുത്തുമാറ്റാം ,പ്രവേശിപ്പിക്കാം. |
10:14 | ഇവിടെ നിങ്ങള്‍ക്കുള്ള അസൈന്‍മെന്റ് ഇതാണ്. നമ്മുടെ hashRefadd dot pl file.ഇലെ weektemp,ലേക്ക് “Saturday” കൂടാതെ “Sunday” എന്ന പുതിയ കീകൾ കൂട്ടിച്ചേർക്കുക |
10:24 | അവസാനത്തെ കീ ആയ “Saturday” നീക്കം ചെയ്യുക |
10:27 | ഹാഷ് weektemp. പ്രിൻറ് ചെയ്യുക |
10:30 | Save and execute the program. Now check the result.പ്രോഗ്രാം Save കൂടാതെ execute ചെയ്തതിനു ശേഷം റിസൾട്ട് പരിശോധിക്കുക |
10:35 | താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:42 | ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക |
10:51 | ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു് നടത്തുന്നതു്. ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണു് |
11:02 | ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു. |