PERL/C3/Perl-Module-Library-(CPAN)/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Perl Module Library അതായത് CPAN എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം |
00:08 | ഈ ട്യൂട്ടോറിയലില്, നിലവിലുള്ള modules ഉപയോഗിക്കുന്നതെങ്ങനെയെന്നും കൂടാതെ PERLഇൽ പുതിയ മൊഡ്യുളുകൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നുമാണ് നമ്മള് പഠിക്കാന്‍ പോകുന്നത്. |
00:16 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്: Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ് |
00:28 | നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം |
00:32 | ഈ ട്യൂട്ടോറിയൽ മനസ്സിലാക്കാനായി നിങ്ങള്‍ക്കു Perl പ്രോഗ്രാമ്മിങ്ങില്‍ അടിസ്ഥാന വിവരം ഉണ്ടായിരിക്കേണ്ടതാണ്. |
00:37 | അതില്ലെങ്കില്‍ Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ് ട്യൂട്ടോറിയല്‍ കാണുവാന്‍ spoken tutorial വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
00:43 | Modules: പല സൃഷ്ടികർത്താക്കൾ എഴുതിയിട്ടുള്ള സാധാരണ റൂട്ടീനുകൾ അടങ്ങിയിട്ടുള്ള കോഡ് ഫയലുകൾ ആണിവ. കൂടാതെ പല പ്രോഗ്രാമ്മുകൾക്ക് ഒരേ സമയത്തു ഇവയെ ഉപയോഗിക്കാൻ കഴിയും. |
00:55 | CPAN:എന്നത് പേളിലെ ഒരു open source ഭാഷ ആകുന്നു കൂടാതെ പേളിൻറ്റെ അംഗീകൃത CPAN library യിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന നൽകാവുന്നതാണ് |
01:03 | വ്യത്യസ്തരായ സൃഷ്ടികർത്താക്കൾ എഴുതിയ ആയിരത്തോളം ഉപയോഗിക്കാൻ തയ്യാറായുള്ള മൊഡ്യുളുകൾ CPAN ലുണ്ട്. |
01:09 | CPAN ൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് : www.cpan.org |
01:17 | List colon colon Util ഒരു ഉദാഹരണമായി എടുത്തുകൊണ്ട് അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമ്മുക്ക് നോക്കാം |
01:24 | നമുക്ക് ഇതിനകം തന്നെ ഈ മൊഡ്യുളിനകത്ത് എഴുതിയിട്ടുള്ള function കളിലേക്ക് പ്രവേശനം സാധ്യമാക്കുന്നു |
01:30 | terminal ലേക്ക് തിരിച്ചു പോവുക |
01:32 | perldoc List colon colon Util എന്ന് ടൈപ്പ് ചെയ്യുക |
01:38 | നിങ്ങൾക്ക് You need to install the perl hyphen doc package to use this program എന്ന ഒരു error സന്ദേശം ലഭിക്കും |
01:46 | നിങ്ങൾ perl hyphen doc എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം എന്ന് ഇത് സൂചിപ്പിക്കുന്നു |
01:50 | Synaptic Package Manager ഉപയോഗിച്ച് ഇത് പോലെ ചെയ്യുക |
01:55 | ഉചിതമായ Linux സ്പോക്കൺ ട്യൂട്ടോറിയലുകൾക്ക് spoken tutorial വെബ്സൈറ്റ് സന്ദർശിക്കുക |
02:01 | നിങ്ങൾ ഇവിടെ കാണുന്നത് List colon colon Util മോഡ്യുളിൻറ്റെ രേഖകളാണ് |
02:08 | ഈ രേഖകളിൽ മോഡ്യൂളിൻറ്റെ വിശദാംശങ്ങൾ, എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഉദാഹരണങ്ങൾ, overview എന്നിവ അടങ്ങിയിരിക്കുന്നു |
02:20 | perldoc viewer ലേക്ക് പോകാൻ എന്ന 'Q' കീ അമർത്തുക |
02:25 | അടുത്തതായി ഒരു Perl പ്രോഗ്രാമിൽ List colon colon Util എന്ന മൊഡ്യുൾ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം |
02:33 | ഞാൻ നേരത്തെ സേവ് ചെയ്തുവെച്ചിട്ടുള്ള exist underscore modules.pl എന്ന സാമ്പിൾ പ്രോഗ്രാം തുറക്കട്ടെ. |
02:40 | നിങ്ങളുടെ exist underscore modules dot pl എന്ന ഫയലിൽ, സ്ക്രീനിൽ കാണുന്ന കോഡ് അത് പോലെ ടൈപ്പ് ചെയ്യുക |
02:47 | നമുക്ക് ഈ കോഡ് മനസ്സിലാക്കാൻ ശ്രമിക്കാം |
02:50 | use List colon colon Util എന്നത് Perl നോട് List colon colon Util. എന്ന മൊഡ്യുളിനെ കണ്ടെത്തി load ചെയ്യാൻ പറയുന്നു |
03:00 | qw() എന്ന ഫങ്ക്ഷൻ string ഇൽ നിന്നും വാക്കുകളെ ഒരു delimiter ഉപയോഗിച്ച് എടുക്കുകയും വാക്കുകളെ ഒരു list ആക്കി നൽകുകയും ചെയ്യുന്നു |
03:09 | ഒരു arrayയെ പ്രഖ്യാപിക്കാനുള്ള എളുപ്പ മാർഗമാണിത് |
03:13 | ഒരു moduleനെ ഇമ്പോർട്ട് ചെയ്യുമ്പോൾ യാഥർത്ഥത്തിൽ list ഇൽ വ്യക്തമാക്കിയിട്ടുള്ള subroutines നെ പ്രോഗ്രാമിലേക്ക് import ചെയ്യലാണ് നടക്കുന്നത് . |
03:21 | subroutines ൻറ്റെ പൊതുവായ ഉപയോഗ പട്ടികയാണ് ഇതിൽ അടങ്ങിയിരിക്കുന്നത് |
03:26 | മൊഡ്യുൾ അതിൻറ്റെ variables നെയും subroutines നെയും നമ്മുടെ പ്രോഗ്രാമിലേക്കു exportചെയ്യുന്നു. |
03:32 | List colon colon Util ഇൽ ലഭ്യമായ ഏറ്റവും പ്രസിദ്ധമായ subroutines ആണ്: first - അത് listലെ ആദ്യ element നെ തിരിച്ചു തരുന്നു |
03:42 | max - ഇത് ലിസ്റ്റിലെ ഏറ്റവും വലിയ സംഖ്യാ മൂല്യത്തെ തിരിച്ചു തരുന്നു. |
03:47 | maxstr - ഇത് ലിസ്റ്റിലെ ഏറ്റവും വലിയ stringനെ തിരിച്ചു തരുന്നു |
03:52 | min- ഇത് ലിസ്റ്റിലെ ഏറ്റവും ചെറിയ സംഖ്യാ മൂല്യത്തെ തിരിച്ചു തരുന്നു |
03:57 | minstr - ഇത് ലിസ്റ്റിലെ ഏറ്റവും ചെറിയ സ്ട്രിങ്ങിനെ തിരിച്ചു തരുന്നു |
04:02 | shuffle – ഇത് ക്രമരഹിത രീതിയിൽ inputൻറ്റെ മൂല്യങ്ങളെ തിരിച്ചു തരുന്നു. |
04:08 | sum – ഇത് ലിസ്റ്റിലെ എല്ലാ ഘടകങ്ങളുടെയും സംഖ്യാ തുകയെ തിരിച്ചു തരുന്നു |
04:14 | ഓരോ function നും പ്രത്യേക സോഴ്സ് കോഡ് എഴുതേണ്ട ആവശ്യം ഇല്ല |
04:18 | ഈ ലഭ്യമായ subroutinesകളെ നമ്മുടെ പ്രോഗ്രാമിൽ ഉപയോഗിക്കാവുന്നതാണ് |
04:23 | max, min, sum and shuffle. എന്നീ ഫങ്ക്ഷനുകളിലേക്കു ഞാൻ അയക്കുന്ന inputകൾ ഇവയാകുന്നു. |
04:30 | കൂടാതെ print പ്രസ്താവനകൾ ഇവയാകുന്നു. |
04:33 | ഫയൽ save ചെയ്യുന്നതിനായി Ctrl+S അമർത്തുക |
04:37 | നമുക്കിനി പ്രോഗ്രാം execute ചെയ്യാം |
04:40 | ടെർമിനലിലേക്കു തിരിച്ചു പോയി perl exist underscore modules dot pl എന്ന് ടൈപ്പ് ചെയ്യുക . കൂടാതെ Enter അമർത്തുക. |
04:49 | output നിരീക്ഷിക്കുക. |
04:51 | Random numberഇൽ , 0 നും 51 നും ഇടയിലുള്ള ഏതെങ്കിലും ഒരു മൂല്യമായിരിക്കും നമ്മുക്ക് ലഭിക്കുക |
04:58 | അടുത്തതായി നമ്മുക്ക് , ഒരു പുതിയ Perl module സൃഷ്ടിയ്ക്കുന്നതെങ്ങനെയെന്നും അതിനെ CPAN. ലേക്ക് ചേർക്കുന്നത് എങ്ങനെയെന്നും നോക്കാം |
05:04 | ഒരുമൊഡ്യുൾ സൃഷ്ടിയ്ക്കുന്നതിനുള്ള പടികൾ താഴെ തന്നിരിക്കുന്നു: |
05:08 | മൊഡ്യുൾ ഉണ്ടാക്കുന്നതിനുള്ള സ്ഥലം നിർമ്മിക്കുക. |
05:11 | മൊഡ്യുളിനു വേണ്ടിയുള്ള രൂപരേഖ ഫയലുകൾ നിർമ്മിക്കുക |
05:14 | മൊഡ്യുൾ Document ചെയ്യുക |
05:16 | Perl code എഴുതുക |
05:18 | ടെസ്റ്റിംഗിനുവേണ്ട കോഡ് എഴുതുക |
05:20 | CPANലേക്ക് module നെ വ്യാപിപ്പിക്കുക |
05:24 | ഒരു പുതിയ മൊഡ്യുളിനുവേണ്ടിയുള്ള ഫയലുകൾ ഉണ്ടാക്കുന്ന h2xs എന്ന പ്രോഗ്രാമിനോടൊപ്പം Perl വിതരണം ചെയ്യപ്പെടുന്നു |
05:32 | Math colon colon Simple എന്നത് നമ്മുടെ മൊഡ്യുളിൻറ്റെ പേരിനെ പ്രസ്താവിക്കുന്നു. |
05:37 | ഇത് മൊഡ്യുളിനെ കൃത്യമായി തിരിച്ചറിയുന്ന ഡയറക്ടറിയെ നിർമ്മിക്കാൻ ഉപയോഗിക്കുന്നു |
05:43 | അടിസ്ഥാനപരമായി , ഇത് മൊഡ്യുളിനു വേണ്ടിയുള്ള രൂപരേഖ ഫയലുകളെ സൃഷ്ടിക്കുന്നു. autoload നെയും autogenerate നെയും ഒഴിവാക്കാനുള്ള ഓപ്ഷൻ ആണ് hyphen PAX. |
05:54 | നമുക്കിനി ഒരു പുതിയ മൊഡ്യുൾ സൃഷ്ടിക്കാം - - Math colon colon Simple. |
05:59 | add, subtract, multiply കൂടാതെ divide - എന്നീ ലളിതമായ ഫങ്ക്ഷനുകളെ ഇത് നൽകുന്നു |
06:06 | നമുക്കിനി ടെർമിനലിലേക്ക് പോയി h2xs നിർദേശത്തെ എക്സിക്യൂട്ട് ചെയ്യാം. |
06:12 | ടൈപ്പ്: h2xs hyphen PAXn Math colon colon Simple. |
06:20 | മൊഡ്യുളിനെ വിതരണം ചെയ്യുവാൻ ആവശ്യമായ എല്ലാ ഫയലുകളെയും h2xs പ്രോഗ്രാം നിർമ്മിക്കുന്നു |
06:27 | നമുക്കിനി ഡയറക്ടറി മാറ്റി Math hyphen Simpleഎന്നാക്കാം. |
06:33 | നിങ്ങളുടെ മെഷീനിലെ directory path നോക്കി വക്കുക.അത് ചിലപ്പോൾ Math forward slash Simpleഎന്നാകും |
06:41 | ഡയറക്ടറിയിലെ എല്ലാ ഫയലുകളും കാണുന്നതിനായി "ls" എന്ന് ടൈപ്പ് ചെയ്യുക. നമ്മുക്ക് താഴെ കാണുന്ന ഫയലുകൾ കാണാൻ സാധിക്കും |
06:49 | പുതിയ വേർഷനുകൾ എഴുതുമ്പോൾ മൊഡ്യുളിനു വരുത്തിയ മാറ്റങ്ങൾ പിന്തുടരുന്നതിനായി ഉപയോഗിക്കുന്നതാണ് "Changes" ഫയൽ |
06:58 | lib subdirectory ഇൽ മൊഡ്യുൾ അടങ്ങിയിരിക്കുന്നു |
07:02 | MANIFESTഇൽ ഈ ഡറക്ടറിയിലെ ഫയലുകളുടെ പട്ടിക അടങ്ങിയിരിക്കുന്നു |
07:07 | ഒരുUnix Makefile നിർമ്മിക്കാൻ ഉപയോഗിക്കുന്ന പേൾ പ്രോഗ്രാമാണ് Makefile |
07:12 | നമ്മുടെ മൊഡ്യുളിനെ ടെസ്റ്റ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനുമായി നമ്മൾ Makefile ഉപയോഗിക്കുന്നു.. |
07:18 | 't' subdirectory.യിലാണ് Test script കൾ |
07:22 | ലളിതമായ Perl scriptsകളാണ് testsകൾ , പക്ഷെ dot t extension നോടു കൂടിയതും unit testing നുമാണ് ഇവ ഉപയോഗിക്കുന്നത് |
07:30 | Simple.pm നമ്മുടെ മൊഡ്യുൾ ആകുന്നു. |
07:34 | നമ്മൾ h2xsനിർദ്ദേശം എക്സിക്യൂട്ട് ചെയ്യുമ്പോൾ, ഈ ഫയലുകളെല്ലാം സ്വമേധയാ നിർമ്മിക്കപെടുന്നു. |
07:41 | ഇനി നമ്മുക്ക് simple.pm ഫയൽ തുറക്കാം |
07:45 | lib forward slash Math എന്ന് ഡയറക്ടറിയെ മാറ്റാം |
07:51 | ഇനി നമ്മുക്ക് simple.pm ഫയൽ തുറന്നു നിലവിലുള്ള ഉള്ളടക്കത്തെ കാണാം. |
07:57 | ടൈപ്പ് : gedit Simple.pm. |
08:02 | നാം ഇവിടെ കാണുന്നത് ഡോക്യൂമെൻറ്റ് ചെയ്ത ഫങ്ക്ഷണൽ പേൾ മൊഡ്യുളാണ്, അത് ഒന്നും ചെയ്യുന്നില്ല. |
08:09 | അതെന്തെങ്കിലും ചെയ്യാനായി ആവശ്യമുള്ള ഫങ്ക്ഷനുകൾ നാം ഈ ഫയലിൽ എഴുതണം |
08:16 | താഴെ തന്നിരിക്കുന്ന കോഡ് ഈ ടെക്സ്റ്റിനു ശേഷം ചേർക്കുക: "Preloaded methods go here". |
08:22 | ഇവിടെ നമ്മൾ നാലു സബ്റുട്ടീനുകൾ ചേർക്കുന്നു add, subtract, multiply കൂടാതെ divide. |
08:29 | ഫയൽ save ചെയ്യുന്നതിനായി Ctrl+S അമർത്തുക |
08:33 | ഇനി, നമ്മുടെ കോഡ് ടെസ്റ്റ് ചെയ്യുന്നതിനും അത് ശരിയായി പ്രവൃത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു മാതൃക പ്രോഗ്രാം നിർമ്മിക്കാം |
08:41 | t എന്ന സബ് ഡയറക്ടറിക്കു കീഴിലുള്ള Math-Simple.t എന്ന ടെസ്റ്റ് ഫയൽ തുറക്കാം |
08:49 | ടൈപ്പ്: gedit Math-Simple.t |
08:55 | നിലവിലുള്ള കോഡിന് ശേഷം താഴെ തന്നിരിക്കുന്ന കോഡ് ചേർക്കുക : “Insert your test code below..”. |
09:02 | Print പ്രസ്താവന ഔട്ട്പുട്ടിനെ പ്രിൻറ്റ് ചെയ്യുന്നു |
09:06 | ഇനി, ഫയൽ save ചെയ്യാനായി Ctrl+S അമർത്തുക |
09:10 | നമുക്കിനി test scriptനെ run ചെയ്യാം |
09:13 | ടൈപ്പ് : perl Math-simple.t കൂടാതെ Enter. അമർത്തുക |
09:19 | Perl സ്ക്രിപ്റ്റിന് അതിൻറ്റെ ഡയറക്ടറിയിൽ Simple.pmനെ കണ്ടെത്താൻ കഴിയാത്തതിനാൽ നമ്മുക്കൊരു errorസന്ദേശം ലഭിക്കുന്നു. |
09:27 | ഇത് lib ഡയറക്ടറിയിൽ നോക്കേണ്ടതാണ്. നമ്മുക്ക് എങ്ങനെയാണ് ഈ പിഴവ് തിരുത്താൻ കഴിയുക? |
09:33 | നമ്മുക്ക് ഇതിനുള്ള കുറച്ചു ഓപ്ഷനുകൾ നോക്കാം. |
09:37 | ഡയറക്ടറികളുടെ പട്ടിക അടങ്ങിയിരിക്കുന്ന ഒരു സ്പെഷ്യൽ വേരിയബിളാണ് At the rate INC |
09:43 | പേൾ മൊഡ്യുളുകളും libraries ഉം ഈ ഡയറക്ടറികളിൽനിന്നും ലോഡ് ചെയ്യാം |
09:48 | at the rate INC സെർച്ച് ഡയറക്ടറിയിലേക്കു directory path നെ ചേർക്കാനായി Perl പ്രോഗ്രാമിനോട് ഈ കോഡ് വരികൾ നിർദ്ദേശിക്കുന്നു. |
09:57 | പകരം വേണമെങ്കിൽ, '-I' ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് റൺ സമയത്തു ഫയലുകളെ at the rate INC യിലേക്ക് ചേർക്കാൻ നമ്മുക്ക് സാധിക്കും |
10:06 | ഇനി നമ്മുക്ക് ടെർമിനലിലേക്ക് തിരിച്ചു പോകാം |
10:10 | '-I' command line parameter ഉപയോഗിച്ച് കൊണ്ട് ഞാൻ ഈ പ്രോഗ്രാം execute ചെയ്യാം. |
10:16 | അതുകൊണ്ട് ഞാൻ perl -Ilib t/Math-Simple.t എന്ന് ടൈപ്പ് ചെയ്യുന്നു |
10:24 | പ്രതീക്ഷിച്ച ഔട്ട്പുട്ട് ഇതാണ്. |
10:27 | നമ്മൾ മൊഡ്യുളിനെ ടെസ്റ്റ് ചെയ്തു കഴിഞ്ഞു. അത് നല്ല രീതിയിൽ പ്രവൃത്തിക്കുന്നു. |
10:31 | അവസാന പടി മൊഡ്യുളിനെ വിതരണം ചെയ്യലാകുന്നു. |
10:34 | മൊഡ്യുളിനെ ഇൻസ്റ്റാൾ ചെയ്യാനുള്ള പൊതുവായ നടപടി ഈ നിദ്ദേശങ്ങളെ run ചെയ്യലാകുന്നു |
10:40 | Perl library directoryയിലേക്ക് ഫയലുകളെ പകർത്തൽ ഇൻസ്റ്റാളേഷനിൽ ഉൾപ്പെടുന്നു. |
10:45 | ഈ ഡയറക്ടറിയിലേക്കു പകർത്താൻ നമുക്കെല്ലാവർക്കും അനുമതിയില്ല. |
10:49 | Math-Simple വളരെ ഉപയോഗപ്രദമായ ഒരു മൊഡ്യുൾ അല്ലാത്തതിനാൽ , ഞാൻ അതിൻറ്റെ ഇൻസ്റ്റാളേഷൻ ഭാഗം കാണിക്കുന്നില്ല |
10:57 | ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം. |
11:02 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ച കാര്യങ്ങള്‍: നിലവിലുള്ള മൊഡ്യുളുകളെ എങ്ങനെ ഉപയോഗിക്കാം , പുതിയ മൊഡ്യുളുകളെ എങ്ങനെ നിർമ്മിക്കാം കൂടാതെ അവയെ പേൾ പ്രോഗ്രാമിൽ എങ്ങനെ ഉപയോഗപ്പെടുത്താം. |
11:11 | ഇനി നിങ്ങൾക്കുള്ള അസൈന്മെന്റ്റ് ആണ്. |
11:13 | Text colon colon Wrap എന്ന മൊഡ്യുളിനെ ഉപയോഗിക്കുക. |
11:17 | ഇൻപുട്ട് ടെക്സ്റ്റിനെ വൃത്തിയുള്ള ഖണ്ഡികകളായി ആവരണം ചെയ്തുവക്കുന്ന ഫങ്ക്ഷനായ Wrap() നെ ഉപയോഗിക്കുക |
11:24 | Text colon colon Wrap എന്ന മൊഡ്യുളിനു "columns"എന്നൊരു വേരിയബിളുണ്ട് . "columns"ൻറ്റെ മൂല്യത്തെ 30 ആക്കി വക്കുക |
11:31 | ഫോർമാറ്റ് ചെയ്ത ഔട്ട്പുട്ട് കാണുന്നതിനായി ടെക്സ്സ്റ്റിനെ പ്രിൻറ്റ് ചെയ്യുക |
11:35 | താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
11:42 | ഈ സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ് ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള് നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്. |
11:51 | കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക |
11:55 | ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന് ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിൻറ്റെ പിന്തുണയോടെയാണു് നടത്തുന്നതു്. |
12:02 | ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. |
12:06 | ഇതില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു. |