PERL/C3/Sample-PERL-program/Malayalam
From Script | Spoken-Tutorial
00:01 | Sample PERL program.എന്ന Spoken Tutorial ലേക്ക് സ്വാഗതം |
00:06 | ഈ ടൂട്ടോറിയലിൽ നാം ഇതുവരെ പഠിച്ച എല്ലാ പ്രധാന ഭാഗങ്ങളും എങ്ങനെ ഒരു സാമ്പിൾ പ്രോഗ്രാമിൽ ഉൾപ്പെടുത്താം എന്നു പഠിക്കും |
00:14 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത് Ubuntu Linux 12.04ഓപ്പറേറ്റിംഗ് സിസ്റ്റവും Perl 5.14.2 ഉം gedit ടെക്സ്റ്റ് എഡിറ്ററും ആണ് |
00:25 | നിങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും text editor ഉപയോഗിക്കാവുന്നതാണ് |
00:29 | ഈ ട്യൂട്ടോറിയൽ ഫലപ്രദമാവണമെങ്കിൽ നിങ്ങൾക്ക് Perl പ്രോഗാമിങ്ങിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം |
00:34 | അതില്ലെങ്കിൽ ഈ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Perl സ്പോക്കൺ ട്യൂട്ടോറിയൽ പരിശോധിക്കാവുന്നതാണ് |
00:39 | ഈ സാമ്പിൾ Perl പ്രോഗ്രാം ഒരു പ്രത്യേക സ്ഥലപരിധിയിലുള്ള വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ output ആയി തരും |
00:46 | weather dot pm എന്നത് ഒരു module ഫയൽ ആണ്. അതിനു സങ്കീർണ്ണമായ ഒരു data-structure ഉണ്ട്, അത് ഈ പ്രോഗ്രാമിന് ആവശ്യമായ ഡാറ്റ എടുത്തുവെക്കാൻ ഉപയോഗിക്കുന്നു |
00:54 | കൂടാതെ ഇതിൽ റിപ്പോർട്ട് ഉണ്ടാക്കുന്നതിന് ആവശ്യമായ ധാരാളം functions ഉം ഉണ്ട് |
00:59 | weather underscore report dot plഎന്ന Perl പ്രോഗ്രാം ഈ module ഫയൽ ഉപയോഗിച്ച് ആവശ്യമായ ഔട്ട്പുട്ട് നൽകുന്നു |
01:08 | ഇതേ കോഡ് ഫയലുകൾ ഈ വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ് |
01:13 | code file linkഇൽ നൽകിയിട്ടുള്ള ഫയലുകൾ ഡൌൺലോഡ് ചെയ്ത് unzip ചെയ്യുക |
01:18 | ഇനി നമുക്ക് Weather dot pm.എന്ന സാമ്പിൾ Perl പ്രോഗ്രാം പരിശോധിക്കാം |
01:24 | ഈ പ്രോഗ്രാമിലെ കോഡു ഭാഗങ്ങൾ namespace Weather എന്നതിന് കീഴിൽ ആകുന്നു |
01:29 | package എന്ന കീവേർഡ് ഉപയോഗിച്ചാണ് Perl പ്രോഗ്രാം namespace നടപ്പിലാക്കുന്നത് |
01:34 | BEGINബ്ലോക്കാണ് main പ്രോഗ്രാമിന് മുൻപേ കംപൈൽ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നത് |
01:40 | ഉപയോക്താവിൻറ്റെ namespaceലേക്ക് functionsകളെയും modulesകളിലെ വേരിയബിളുകളെയും അയക്കുവാൻ Export സഹായിക്കുന്നു |
01:48 | exportപ്രക്രിയക്ക് ഉപയോഗിക്കുന്ന രണ്ടു പ്രധാന വേരിയബിളുകൾ ആണ് At the rate EXPORTഉം at the rate EXPORT underscore OK ഉം |
01:57 | At the rate EXPORT എന്നത് subroutines കളുടെ പട്ടികയും module.ലെ വേരിയബിളുകളും ഉൾകൊള്ളുന്നു |
02:03 | ഇവ ഉപയോക്താവിൻറ്റെ namespaceലേക്ക് അയക്കപെടും |
02:07 | സിംബലുകളെ ആവശ്യാനുസരണം തെരഞ്ഞെടുത്ത് അയക്കാൻ At the rate EXPORT underscore OK ഉപയോഗിക്കുന്നു |
02:14 | ഒരു കാലാവസ്ഥാ റിപ്പോർട്ടിനുള്ള ഡാറ്റ എടുത്തുവെയ്ക്കാനുള്ള സങ്കീർണ്ണമായ ഡാറ്റാ-സ്ട്രക്ചർസ് നിർമ്മിക്കാൻ ഞാൻ references ആണ് ഉപയോഗിച്ചത് |
02:24 | $weather_report എന്നത് ഒരു hash reference ആകുന്നു. അതിൽ “place” എന്നതിനും “nstate” എന്നതിനും സ്കേലാർ മൂല്യമാണ് |
02:32 | “weekly”എന്നത് hash references ലെ hash ആകുന്നു . |
02:37 | ആഴ്ചയിലെ ഓരോ ദിവസത്തിനും നാല് keys ഉണ്ട് -
max underscore temp min underscore temp sunrise sunset. എന്നിവയാണ് അവ |
02:48 | “record underscore time” എന്നത് ഒരു array reference ആകുന്നു, അതിനു രണ്ടു index വിലകളുണ്ട്. |
02:54 | എൻറ്റെ കയ്യിൽ വിവിധ ഓപ്ഷനുകളോടെ കാലാവസ്ഥാ റിപ്പോർട്ട് പ്രദർശിപ്പിക്കാനുള്ള കുറച്ച് subroutines ഉണ്ട്. നമുക്ക് അവയെ ഓരോന്നായി പരിശോധിക്കാം |
03:01 | ഈ function റിപ്പോർട്ടിൻറ്റെ header വിവരങ്ങളായ തലക്കെട്ട്, സ്ഥലം, സംസ്ഥാനം, നിലവിലുള്ള തിയ്യതി എന്നിവ പ്രിൻറ്റ് ചെയ്യും. |
03:10 | ഇനി നമുക്ക് അടുത്ത ഫങ്ക്ഷൻ ആയ display underscore daily underscore report. നെ പരിഗണിക്കാം |
03:16 | ഈ function ഇൻപുട്ടിന് അനുസരിച്ചുള്ള പ്രതിദിന റിപ്പോർട്ട് പ്രിൻറ്റ് ചെയ്യും |
03:22 | ഒരു subroutine നിലേക്ക് അയച്ചിട്ടുള്ള പരാമീറ്ററുകൾ നമുക്ക് shift ഫങ്ക്ഷൻ ഉപയോഗിച്ച് വീണ്ടെടുക്കാനാവും |
03:27 | parameter ൻറ്റെ മൂല്യത്തിൻറ്റെ മുന്നിലും പിന്നിലുമുള്ള സ്പേസ് എനിക്ക് trim() ഫങ്ക്ഷൻ ഉപയോഗിച്ച് നീക്കം ചെയ്യാനാവും |
03:34 | trim() ഫങ്ക്ഷനുള്ള കോഡ് ഇതാണ് |
03:37 | Lc() ഫങ്ക്ഷൻ, നൽകിയിട്ടുള്ള ഇൻപുട്ടിൻറ്റെ ചെറിയക്ഷരങ്ങളിലുള്ള വിലയെ ഔട്ട്പുട്ട് ആയി നൽകുന്നു. |
03:42 | ഇത് അക്ഷരങ്ങളിലുള്ള വലുപ്പച്ചെറുപ്പങ്ങളെ അവഗണിക്കാൻ ഉപയോഗിക്കുന്നു |
03:45 | തന്നിട്ടുള്ള ദിവസം ഒരു പാരാമീറ്റർ ആയി പ്രോഗ്രാമിൽ നിന്നും അയക്കപെടുകയും അത് dollar week underscore day എന്ന ഒരു ലോക്കൽ വേരിയബിളായി നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നു |
03:55 | തന്നിട്ടുള്ള പ്രത്യേക ദിവസത്തെ ഡാറ്റ പ്രിൻറ്റ് ചെയ്യുവാൻ താഴെ പറയുന്ന print statement സഹായിക്കുന്നു |
04:01 | $weather underscore report ലെ ഒരു വിലയെ dereference ചെയ്യാനായി arrow operator ആണ് നമ്മൾ ഉപയോഗിക്കുന്നത് |
04:09 | references ഉപയോഗിക്കുമ്പോൾ, നമ്മൾ dereferencing ചെയ്യുന്ന ഡാറ്റയുടെ data type മനസ്സിലാക്കണം |
04:15 | അത് ഒരു hash ആണെങ്കിൽ key ചുരുണ്ട ബ്രാക്കറ്റ് ഉപയോഗിച്ച് അയക്കണം |
04:20 | അത് ഒരു array, ആണെങ്കിൽ index value വിനോടൊപ്പം ചതുര ബ്രാക്കറ്റ് ഉപയോഗിക്കണം |
04:26 | Perl ലെ return ഫങ്ക്ഷൻ ഒരു വിലയെ തിരിച്ചു നൽകും |
04:29 | ഇത് main പ്രോഗ്രാമിലെ function ൻറ്റെ നിലവിലെ സ്ഥിതി മനസ്സിലാക്കാൻ ഉപയോഗിക്കാം |
04:36 | write underscore daily underscore report.ആണ് അടുത്ത function |
04:40 | ഈ function ഒരു ഫയലിലേക്ക് report output പ്രിൻറ്റ് ചെയ്യും |
04:45 | വലുതാണ് (>) ചിഹ്നത്തോടുകൂടിയ open ഫങ്ക്ഷൻ WRITE മോഡിനെ കുറിക്കുന്നു |
04:50 | ഫയലിൻറ്റെ പേര് ദിവസത്തിൻറ്റെ പേരിനോടൊപ്പം dot txt എന്ന എക്സ്ടെന്ഷനോടുകൂടി ഉണ്ടാക്കുന്നു |
04:56 | പ്രിൻറ്റ് കമാൻറ്റ് ആ പ്രേത്യേക ദിവസത്തിന് ചേർന്ന ഡാറ്റ ഫയലിലേക്ക് പ്രിൻറ്റ് ചെയ്യും |
05:02 | ഇങ്ങനെ ഒരാഴ്ചത്തെ റിപ്പോർട്ട് പ്രിൻറ്റ് ചെയ്യാം |
05:05 | hash reference ലുള്ള ഓരോ ദിവസത്തിലൂടെയും കടന്നു പോകുന്ന ഒരു foreach loop ഞാൻ പ്രഖ്യാപിച്ചിരിക്കുന്നു |
05:11 | hash reference നെ കുറിക്കാൻ ചുരുണ്ട ബ്രാക്കറ്റുകളും dereference നെ കുറിക്കാൻ arrow ഓപ്പറേറ്ററും ഞാൻ ഉപയോഗിച്ചിരിക്കുന്നു |
05:18 | hash ലെ keys കളിലൂടെ ലൂപ്പ് ചെയ്യുന്നതിനായി ഞാൻ “keys” എന്ന ഇൻ -ബിൽറ്റ് ഫങ്ക്ഷൻ ഉപയോഗിക്കുന്നു |
05:23 | hash ലെ ഓരോ ഘടകത്തെയും പ്രിൻറ്റ് ചെയ്യുന്നതിനായി display underscore daily underscore report function ഉപയോഗിക്കുന്നു |
05:30 | അടുത്തതായി module ഫയൽ Weather dot pm'' ഉപയോഗിക്കുന്ന weather underscore report dot pl എന്ന ഒരു Perl പ്രോഗ്രാം പരിശോധിക്കാം |
05:40 | കമ്പൈലർ ഫ്ലാഗുകളായ use strict ഉം use warnings ഉം പ്രോഗ്രാമിങ്ങിൽ സാധാരണ വരാവുന്ന പിഴവുകൾ ഒഴിവാക്കാൻ ഉപകരിക്കുന്നു. |
05:48 | use Weather അർദ്ധവിരാമം. ഇവിടെ Weather എന്നത് പ്രോഗ്രാമിൽ ഉപയോഗിച്ച ഒരു module ൻറ്റെ പേരാകുന്നു. |
05:56 | നാം നേരത്തേ കണ്ട പോലെ ഈ പ്രോഗ്രാമിന് ആവശ്യമായ ഫങ്ക്ഷനുകളെല്ലാം ഈ module ഇൽ സംഭരിച്ചിട്ടുണ്ട് |
06:03 | dot pm എന്ന എക്സ്ടെൻഷൻ ഇവിടെ നൽകേണ്ടതില്ല |
06:08 | നൽകിയിട്ടുള്ള ഓപ്ഷനുകൾക്കനുസരിച്ചുള്ള വിവിധ റിപ്പോർട്ടുകൾ ഈ പ്രോഗ്രാമിൽ എനിക്ക് പ്രിൻറ്റ് ചെയ്യാം |
06:14 | ഉപയോക്താവ് പ്രിൻറ്റ് ചെയ്യാനുള്ള ഏതെങ്കിലും ഒരു ഓപ്ഷൻ നൽകണം. ഒരു പ്രത്യേക ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ട് ഒരു ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ട് ഒരു ഫയലിലേക്ക് പ്രിൻറ്റ് ചെയ്യൽ ഒരാഴ്ചയിലെ കാലാവസ്ഥാ റിപ്പോർട്ട് |
06:27 | ഓപ്ഷൻ '1' ആണ് ടൈപ് ചെയ്യുന്നതെങ്കിൽ ഉപയോക്താവിനോട് ആഴ്ചയിലെ ഏതു ദിവസം എന്ന് കൂടി നല്കാൻ പറയും |
06:32 | diamond ഓപ്പറേറ്റർ ഉപയോഗിക്കുകയാണെങ്കിൽ അത് STDIN ആയ കീ ബോർഡിൽ നിന്നും വായിച്ചെടുക്കും |
06:38 | ഉദാഹരണത്തിന്, നിങ്ങൾ 'monday' എന്ന് നൽകുകയാണെങ്കിൽ അത് dollar dayoption, എന്ന local variable ലേക്ക് നിശ്ചയിക്കപ്പെടുന്നു. |
06:47 | അടുത്തതായി നമുക്ക് display_header() എന്നും display_daily_report(). എന്നും പേരുള്ള രണ്ടു ഫങ്ക്ഷനുകളെ വിളിക്കാം |
06:56 | നമ്മൾ “use Weather” സ്റ്റേറ്റ്മെൻറ്റ് ഉപയോഗിച്ച് Weather dot pm എന്ന ഫയലിലെ എല്ലാ ഫങ്ക്ഷനുകളെയും എക്സ്പോർട്ട് ചെയ്തു |
07:03 | അതുകൊണ്ട് നമുക്ക് പാക്കേജിനകത്തു തന്നെയുള്ള ഫങ്ക്ഷനുകളെ കുറിക്കാൻ colon colon (::)package qualifier ഉപയോഗിക്കേണ്ടിവരുന്നു |
07:10 | ഇനി അടുത്ത ഓപ്ഷൻ പരിശോധിക്കാം |
07:13 | നിങ്ങൾ ഓപ്ഷൻ '2' എന്ന് ടൈപ്പ് ചെയ്യുകയാണെങ്കിൽ അത് ആഴ്ചയിലെ ഏതു ദിവസം എന്ന് നല്കാൻ പറയും |
07:19 | $dayoption എന്നത് ഒരു ഇൻപുട്ട് പാരാമീറ്റർ ആയി function write underscore daily underscore report. ലേക്ക് അയക്കും |
07:27 | ഫങ്ക്ഷനിൽ നിന്നുള്ള return മൂല്യം dollar result എന്ന വേരിയബിളിൽ സൂക്ഷിക്കപ്പെടുന്നു |
07:33 | Print statement ഉപയോക്താവിനോട് ഔട്ട്പുട്ടിനായി ടെക്സ്റ്റ് ഫയൽ പരിശോധിക്കാൻ പറയും |
07:38 | നൽകിയിട്ടുള്ള ദിവസത്തോടൊപ്പം dot txt എന്ന പേരിൽ ഒരു ഔട്ട്പുട്ട് ഫയൽ ഉണ്ടാക്കുന്നു |
07:46 | ഓപ്ഷൻ '3' ടൈപ്പ് ചെയ്യുകയാണെങ്കിൽ, അത് ഒരാഴ്ചയിലെ മുഴുവൻ കാലാവസ്ഥാ റിപ്പോർട്ടും പ്രിൻറ്റ് ചെയ്യും |
07:51 | display underscore weekly underscore report എന്നതാണ് ഒരാഴ്ചയിലെ റിപ്പോർട്ടിൻറ്റെ function പേര് |
07:57 | ഈ print സ്റ്റേറ്റ്മെൻറ്റ് നിർദ്ദിഷ്ട എണ്ണത്തിലുള്ള തിരശ്ചീന രേഖകൾ വരയ്ക്കും |
08:02 | ഇത് പ്രിൻറ്റ് നല്ല രീതിയിൽ കാണപ്പെടാൻ സഹായിക്കുന്നു |
08:06 | അവസാന ഓപ്ഷൻ '4' നൽകുകയാണെങ്കിൽ പ്രോഗ്രാമിൽ നിന്നും പുറത്തു കടക്കും |
08:11 | നിർദ്ദേശിക്കപ്പെട്ടതല്ലാത്ത ഓപ്ഷൻ നൽകുകയാണെങ്കിൽ പ്രിൻറ്റ് സ്റ്റേറ്റ്മെൻറ്റ് “Incorrect option” എന്ന് പറയും |
08:19 | ഇവിടെ എക്സിറ്റ് മൂല്യം '0' ആണെങ്കിൽ പ്രോഗ്രാം വിജയകരമായി എക്സിക്യൂട്ട് ചെയ്തു എന്ന് പറയാം |
08:25 | എക്സിറ്റ് മൂല്യം '0' അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് വന്നിട്ടുണ്ടെന്ന് അനുമാനിക്കാം |
08:31 | നമുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്തു നോക്കാം |
08:34 | terminal ഇൽ പോയി perl weather underscore report dot pl എന്ന് ടൈപ്പ് ചെയ്തശേഷം Enter അമർത്തുക |
08:41 | നമുക്ക് സ്‌ക്രീനിൽ നാല് ഓപ്ഷനുകൾ കാണാൻ പറ്റും |
08:45 | '1 ' എന്ന് ടൈപ്പ് ചെയ്ത ശേഷം Enter. അമർത്തുക |
08:48 | അത് ആഴ്ചയിലെ ഏതു ദിവസം എന്ന് നല്കാൻ പറയുന്നു. ഞാൻ "monday" എന്ന് ടൈപ്പ് ചെയ്ത ശേഷം Enter അമർത്തും |
08:56 | function display underscore header(). ഉപയോഗിച്ച് കിട്ടിയ header output ആണിത് |
09:02 | ഇപ്പോൾ നമുക്ക് തിങ്കളാഴ്ചയിലെ കാലാവസ്ഥാ റിപ്പോർട്ട് കാണാൻ സാധിക്കും |
09:06 | ഞാൻ ഈ പ്രോഗ്രാം വീണ്ടും എക്സിക്യൂട്ട് ചെയ്ത് മറ്റു ഓപ്ഷനുകൾ കൂടി കാണിക്കാം |
09:13 | '2 ' എന്ന് ടൈപ്പ് ചെയ്ത ശേഷം Enter. അമർത്തുക |
09:17 | അത് ആഴ്ചയിലെ ഏതു ദിവസം എന്ന് നല്കാൻ പറയുന്നു. ഞാൻ "Wednesday" എന്ന് ടൈപ്പ് ചെയ്ത ശേഷം Enter അമർത്തും |
09:25 | നമുക്ക് "Please check the file wednesday dot txt for report output"എന്ന സന്ദേശം കാണാൻ കഴിയും |
09:32 | ഔട്ട്പുട്ട് ഈ ടെക്സ്റ്റ് ഫയലിൽ എഴുതിയിട്ടുണ്ട്, നമുക്ക് ഫയൽ തുറന്ന് ഉള്ളടക്കം പരിശോധിക്കാം |
09:38 | gedit wednesday dot txt എന്ന് ടൈപ്പ് ചെയ്ത ശേഷം Enter. അമർത്തുക |
09:44 | നൽകിയിട്ടുള്ള ദിവസത്തിൻറ്റെ പേരിൽ 'txt' എന്ന എക്സ്ടെൻഷനോടുകൂടി ഔട്ട്പുട്ട് ഫയൽ നിർമിച്ചിരിക്കുന്നു |
09:51 | നമുക്ക് ഇനി അടുത്ത ഓപ്ഷൻ പരിശോധിക്കാം |
09:54 | terminal ഇൽ പോയി perl weather underscore report dot pl എന്ന് ടൈപ്പ് ചെയ്തശേഷം Enter അമർത്തുക |
10:00 | '3 ' എന്ന് ടൈപ്പ് ചെയ്ത ശേഷം Enter. അമർത്തുക |
10:04 | ഇപ്പോൾ നമുക്ക് ഒരാഴ്ചയിലെ കാലാവസ്ഥാ റിപ്പോർട്ട് കാണാൻ സാധിക്കും |
10:08 | hash keys ഉം hash values ഉം ക്രമരഹിതമായി സൂക്ഷിച്ചിരിക്കുന്നു |
10:13 | അതുകൊണ്ട് പ്രദർശിപ്പിച്ചിട്ടുള്ള ഔട്ട്പുട്ട് നമ്മൾ നൽകിയ ക്രമത്തിൽ ആയിരിക്കില്ല |
10:19 | ഇതോടു കൂടി ഈ ടൂട്ടോറിയൽ ഉപസംഹരിക്കാം |
10:24 | ഈ ടൂട്ടോറിയലിൽ, നാം നേരെത്തെ പഠിച്ച പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സാമ്പിൾ Perl പ്രോഗ്രാം നമ്മൾ കണ്ടു |
10:32 | അതുപോലെയുള്ള മറ്റൊരു Perl പ്രോഗ്രാം employee underscore report.pl എന്നപേരിൽ employee salary, designation, department, leave_balance എന്നീ വിശദാംശങ്ങളോടെ ഒരു അസൈൻമെൻറ്റായി എഴുതുക |
10:45 | Employee ID യും Employee name ഉം ഇൻപുട്ട് ആയി നൽകുക |
10:50 | ആവശ്യമായ ഫങ്ക്ഷനുകളെല്ലാം moduleലെ എന്ന Employee dot pm ഫയലിൽ എഴുതുക |
10:56 | താഴെകാണുന്ന link ഇൽ, ഈ spoken tutorial ൻറ്റെ വീഡിയോ ഉണ്ട്, അത് ഡൌൺലോഡ് ചെയ്തു കാണുക |
11:03 | ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക |
11:12 | ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു് നടത്തുന്നതു്. ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. |
11:25 | ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു. |