PERL/C3/File-Handling/Malayalam

From Script | Spoken-Tutorial
Revision as of 19:33, 15 November 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 PERL.ലെ File Handling നെ കുറിച്ചുള്ള Spoken Tutorial യിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലിൽ നമ്മൾ read modeൽ എങ്ങനെ ഒരു ഫയൽ തുറക്കാം. ഒരു ഫയലിലേക്ക് എങ്ങനെ എഴുതാം append modeൽ ഒരു ഫയൽ തുറക്കുന്നതെങ്ങനെ. file handleഎങ്ങനെ ക്ലോസ് ചെയ്യാം എന്നീ കാര്യങ്ങൾ പഠിക്കുന്നതാണ്
00:17 ഈ ട്യൂട്ടോറിയലിൽ ഞാൻ ഉപയോഗിക്കുന്നത് Ubuntu Linux 12.04 ഓപ്പറേറ്റിങ്ങ് സിസ്റ്റവും Perl 5.14.2 ഉം gedit ടെക്സ്റ്റ് എഡിറ്ററുമാണ്
00:28 നിങ്ങൾക്ക് സൌകര്യപ്രദമായ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാവുന്നതാണ്
00:32 ഈ ട്യൂട്ടോറിയൽ ഉപകാരപ്രദമാകണമെങ്കിൽ നിങ്ങൾക്ക് Perl പ്രോഗ്രാമിങ്ങിൽ പ്രവർത്തിപരിചയം ഉണ്ടാവേണ്ടതാണ്
00:37 ഇതില്ലെങ്കിൽ നിങ്ങൾക്ക് spoken tutorial വെബ്‌സൈറ്റിലെ Perl നെ കുറിച്ചുള്ള അനുയോജ്യമായ സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗപ്പെടുത്താവുന്നതാണ്
00:43 Perl ലെ ഫയലുകൾ ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന അടിസ്ഥാന പ്രക്രിയകൾ, ഒരു ഫയൽ തുറക്കുക, ഒരു ഫയലിലുള്ള കാര്യങ്ങൾ വായിച്ചെടുക്കുക, ഒരു ഫയലിലേക്ക് എഴുതിച്ചേർക്കുക, ഒരു ഫയൽ ക്ലോസ് ചെയ്യുക എന്നിവയാണ്
00:54 സ്വാഭാവികമായ file handle ലുകൾ:

STDIN STDOUT STDERR എന്നിവയാണ്

01:02 open എന്ന ഫങ്ക്ഷൻറ്റെ സിൻറ്റാക്സ് ഇതാണ്
01:05 ഈ സിൻറ്റാക്സിൽ FILEHANDLEഎന്നത് open ഫങ്ക്ഷൻ നൽകുന്ന file handle ആണ്
01:11 MODE എന്നത് ഒരു ഫയൽ തുറക്കുന്ന വിധത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു, തുറക്കുക, എഴുതുക എന്നിവ
01:18 EXPRഎന്നത് എഴുതുന്നതിനും വായിക്കുന്നതിനുമുള്ള ഫയൽ‌പ്പേരാണ്. ഈ കേസിൽ “First.txt” എന്നതാണു ഫയലിൻറ്റെ പേര്.
01:27 ഇവിടെ കാണിച്ചിരിക്കുന്ന രീതിയിൽ വേറൊരു രീതിയിൽ open ഫങ്ക്ഷനെ എഴുതാവുന്നതാണ്
01:32 അടുത്തതായി നിലവിലുള്ള ഒരു ഫയൽ എങ്ങനെയാണു തുറക്കുകയെന്നും അതിലെ ഡാറ്റ എങ്ങനെ വായിക്കാമെന്നും നമുക്ക് മനസ്സിലാക്കാം
01:38 ആദ്യമായി നമുക്കൊരു ടെക്സ്റ്റ് ഫയൽ ഉണ്ടാക്കി അതിൽ കുറച്ചു ഡാറ്റ സ്റ്റോർ ചെയ്യാം. terminalലിൽ പോയി gedit first.txtഎന്ന് ടൈപ്പ് ചെയ്ത‌ശേഷം Enter അമർത്തുക
01:51 first dot txt എന്ന ഫയലിൽ താഴെ പറയുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യുക
01:55 ഫയൽ Saveചെയ്തശേഷം geditക്ലോസ് ചെയ്യുക
01:59 ഇനി നമുക്ക് 'first.txt' എന്ന ഫയൽ തുറന്ന് അതിൻറ്റെ ഉള്ളടക്കം വായിക്കുന്നതിനുള്ള ഒരു Perl പ്രോഗ്രാം പരിശോധിക്കാം
02:07 ഞാൻ നേരെത്തേ സേവ് ചെയ്തുവെച്ച 'openfile.pl' എന്ന സാമ്പിൾ പ്രോഗ്രാം തുറക്കട്ടെ.
02:13 gedit openfile dot pl ampersandഎന്ന് ടൈപ്പ് ചെയ്തശേഷം Enterഅമർത്തുക
02:19 openfile dot pl എന്ന ഫയലിൽ സ്ക്രീനിൽ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക
02:25 നമുക്ക് ഈ കോഡ് പരിശോധിക്കാം
02:28 openഎന്ന ഫങ്ക്ഷൻ ഒരു ഫയൽ തുറന്ന് വായിക്കാൻ ഉപകരിക്കുന്നു
02:33 ആദ്യ പരാമീറ്റർ DATA ഒരു filehandle ആണ് അത് a Perlനെ ഭാവിയിൽ ഒരു പ്രത്യേക ഫയലിനെ സംബോധന ചെയ്യാൻ സഹായിക്കുന്നു.
02:40 രണ്ടാമത്തെ പരാമീറ്റർ “<” , ചെറുതാണ് എന്ന ചിഹ്നം READ മോഡിനെ കുറിക്കുന്നു
02:44 നിങ്ങൾ പ്രത്യേക Modeകളൊന്നും തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ ഫയൽ “READ” മോഡിൽ തുറക്കുന്നതായിരിക്കും
02:50 മൂന്നാമത്തെ പരാമീറ്റർ 'first.txt' എന്നത് ഏത് ഫയലിൽ നിന്നാണ് ഡാറ്റ വായിക്കേണ്ടത് എന്ന് സൂചിപ്പിക്കുന്നു
02:57 'first.txt' എന്ന ഫയൽ ഇല്ലെങ്കിൽ എന്തു സംഭവിക്കും?
03:02 സ്ക്രിപ്റ്റ്, dollar exclamation ($!)വേരിയബളിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള അനുയോജ്യമായ error message കാണിച്ച് പ്രവർത്തനം നിർത്തുന്നതാണ്
03:08 while ലൂപ്പ് <DATA> എന്ന ഫയലിലെ ഓരോ വരിയിലൂടെയും ലൂപ്പിലൂടെയും ഫയലിലെ എല്ലാ വരികളും തീരുന്നതുവരെ വായിക്കുന്നതിന് സഹായിക്കുന്നു
03:17 Print dollar underscore ('$_') എന്ന വേരിയബിൾ ഇപ്പോഴുള്ള വരിയിലെ വിവരങ്ങൾ പ്രിൻറ്റ് ചെയ്യുന്നതാണ്
03:22 അവസാനമായി, നമ്മൾ open സ്റ്റേറ്റ്മെൻറ്റിൽ നൽകിയ FILEHANDLE പേര് ഉപയോഗിച്ച് ഫയൽ അടയ്ക്കുന്നു
03:29 ഫയൽ ക്ലോസ് ചെയ്യുന്നതു മൂലം ഫയലിൽ അബദ്ധത്തിൽ വരു ത്താവുന്ന മാറ്റങ്ങൾക്കോ തിരുത്തിയെഴുത്തുൾക്കോ ഉള്ള സാധ്യത ഇല്ലാതാവുന്നു.
03:36 ഇനി ഫയൽ save ചെയ്യാൻ വേണ്ടി Ctrl+S അമർത്തുക
03:40 നമുക്ക് പ്രോഗ്രാം ചെയ്ത് execute നോക്കാം
03:42 ടെർമിനലിലേക്ക് തിരിച്ചു പോയി perl openfile dot pl എന്ന് ടൈപ്പ് ചെയ്ത് Enter അമർത്തുക
03:51 ഔട്ട്‌പുട്ട് താഴെ കാണുന്ന വിധത്തിൽ തെളിയും
03:54 ഇത് നേരെത്തേ എന്ന first dot txt ഫയലിൽ കണ്ട ഉള്ളടക്കം തന്നെയാണ്
03:59 അടുത്തതായി ഒരു ഫയലിലേക്ക് എങ്ങനെയാണ് ഡാറ്റ എഴുതുന്നത് എന്നു കാണാം
04:03 greater than (>)ചിഹ്നത്തോടുകൂടിയ open സ്റ്റേറ്റ്മെൻറ്റ് WRITE മോഡിനെ സൂചിപ്പിക്കുന്നു
04:08 Filenameഎന്നത് ഏത് ഫയലിലേക്കാണ് ഡാറ്റ എഴുതേണ്ടത് എന്ന് സൂചിപ്പിക്കുന്നു
04:13 ഞാൻ നേരെത്തേ കരുതിവെച്ചിട്ടുള്ള 'writefile.pl' എന്ന പ്രോഗ്രാം തുറക്കുന്നു
04:19 terminal.ലേക്ക് തിരിച്ചുപോകാം
04:21 ഇനി gedit writefile dot pl ampersand എന്ന് ടൈപ്പ് ചെയ്ത് Enter. അമർത്തുക
04:29 writefile dot pl എന്ന ഫയലിൽ, സ്ക്രീനിൽ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക
04:34 ഞാൻ ഈ കോഡ് വിശദീകരിക്കാം
04:37 openഫങ്ക്ഷൻ 'second.txt' എന്ന ഫയൽ "write" മോഡിൽ തുറക്കുന്നു
04:44 “>” - Greater than (വലുതാണ്) എന്ന ചിഹ്നം "write" മോഡിനെ കുറിക്കുന്നു
04:49 ആദ്യ പരാമീറ്റർ"FILE1" എന്നത് FILEHANDLEആകുന്നു
04:53 printഫങ്ക്ഷൻ തന്നിട്ടുള്ള ടെക്സ്റ്റിനെ FILEHANDLEലേക്ക് പ്രിൻറ്റ് ചെയ്യുന്നു. ഉദാഹരണം 'FILE1'
04:59 ഇനി save ചെയ്യാനായി Ctrl+S അമർത്തുക
05:03 ഇനി പ്രോഗ്രാം execute ചെയ്യാം
05:05 ടെർമിനലിലേക്ക് പോയി perl writefile dot pl എന്നു ടൈപ്പ് ചെയ്ത് Enterഅമർത്തുക
05:12 ഇനി ടെക്സ്റ്റ് 'second.txt' എന്ന ഫയലിൽ എഴുതപെട്ടിട്ടുണ്ടോ എന്നു നോക്കാം
05:18 എന്നു gedit second.txt ടൈപ്പ് ചെയ്തശേഷം Enterഅമർത്തുക
05:23 നമുക്ക് 'second.txt' എന്ന ഫയലിൽ "Working with files makes data storage and retrieval a simple task!"എന്നു വായിക്കാനാവും
05:32 നമുക്ക് 'second.txt' എന്ന ഫയൽ അടയ്ക്കാം
05:35 ഇതേ ഫയൽ ഇനി വീണ്ടും "write" മോഡിൽ തുറന്നാൽ എന്തു സംഭവിക്കുമെന്നു നോക്കാം
05:41 'writefile.pl' ഇൽ നേരെത്തെയുള്ള printപ്രസ്താവന comment ചെയ്യാം
05:46 താഴെ കാണുന്ന print കമാൻറ്റ് ചേർക്കുക
05:48 ഇനി save ചെയ്യാനായി Ctrl+S അമർത്തിയ ശേഷം പ്രോഗ്രാം execute ചെയ്യാം
05:54 ടെർമിനലിലേക്ക് പോയി perl writefile dot pl എന്നു ടൈപ്പ് ചെയ്ത് Enterഅമർത്തുക
06:00 'second.txt' എന്ന ഫയൽ വീണ്ടും നോക്കാം
06:04 "gedit second.txt" എന്നു ടൈപ്പ് ചെയ്ത് Enterഅമർത്തുക
06:09 “Greater than symbol (>) overwrites the content of the file!" എന്ന ഔട്ട്‌പുട്ട് കാണാനാവും
06:14 'second.txt' എന്ന ഫയലിൻറ്റെ നേരെത്തെയുള്ള ഉള്ളടക്കം തിരുത്തി എഴുതിയതായി കാണാം
06:19 ഇതിനു കാരണം നമ്മൾ ആ ഫയൽ "write" മോഡിലാണ് വീണ്ടും തുറന്നത് എന്നതാണ്
06:24 നമുക്ക് 'second.txt' എന്ന ഫയൽ അടയ്ക്കാം
06:27 അടുത്തതായി എങ്ങനെയാണ് ഒരു ഫയലിലെ ഇപ്പോഴുള്ള ഉള്ളടക്കത്തിലേക്ക് കൂടുതൽ ഡാറ്റ കൂട്ടിചേർക്കുന്നത് എന്നു നോക്കാം
06:32 greater than (>>)രണ്ട് ചിഹ്നങ്ങളോടു കൂടിയ open സ്റ്റേറ്റ്‌മെൻറ്റ് "APPEND" മോഡിനെ സൂചിപ്പിക്കുന്നു
06:38 writefile dot pl എന്ന ഫയൽ ഞാൻ വീണ്ടും gedit ഇൽ തുറക്കുന്നു
06:44 openസ്റ്റേറ്റ്‌മെൻറ്റിൽ രണ്ട് greater (>>) than ചിഹ്നങ്ങൾ ടൈപ്പ് ചെയ്യുക. ഇത് നെ append mode. സൂചിപ്പിക്കുന്നു
06:52 മുൻപ് തന്നെ എക്സിക്യൂട്ട് ചെയ്തിട്ടുള്ളതിനാൽ, നേരത്തെയുള്ള print സ്റ്റേറ്റ്‌മെൻറ്റ് Comment ചെയ്യുക
06:57 നേരെത്തെയുള്ള ഡാറ്റയിലേക്ക് കൂട്ടിച്ചേർക്കാനായി print FILE1 എന്നും ഇരട്ട ഉദ്ധരണികളിൽ "Two greater than symbols (>>) open the file in append mode" എന്ന വരി ചേർക്കുക
07:07 ഇനി save ചെയ്യുന്നതിനായി Ctrl+S എന്ന് അമർത്തുക
07:11 നമുക്ക് ഇനി പ്രോഗ്രാം execute ചെയ്തുനോക്കാം
07:14 ടെർമിനലിലേക്ക് പോയി perl writefile dot pl എന്നു ടൈപ്പ് ചെയ്ത് Enterഅമർത്തുക
07:20 നമുക്ക് ഇനി ടെക്സ്റ്റ് 'second.txt' എന്ന ഫയലിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടോ എന്നു നോക്കം
07:26 gedit second.txt എന്നു ടൈപ്പ് ചെയ്തശേഷം Enter അമർത്തുക
07:31 'second.txt' എന്ന ഫയലിൽ ടെക്സ്റ്റ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതായി നമുക്ക് കാണാൻ സാധിക്കും
07:36 നമുക്ക് 'second.txt' എന്ന ഫയൽ അടയ്ക്കാം
07:39 ഇതുപോലെ വേറെയും മോഡുകളുണ്ട്
07:42 നിങ്ങൾ‌ക്ക് ആ മോഡുകൾ സ്വയം പരിശീലിച്ചു പഠിക്കാവുന്നതാണ്
07:49 ഇതോടു കൂടി ഈ ട്യൂട്ടോറിയൽ ഉപസംഹരിക്കുന്നു.
07:53 ഈ ട്യൂട്ടോറിയലിൽ നാം പഠിച്ച കാര്യങ്ങൾ, ഒരു ഫയൽ "read" മോഡിൽ എങ്ങനെ തുറക്കാം, ഒരു ഫയലിലേക്ക് എങ്ങനെ എഴുതാം, ഒരു ഫയൽ എങ്ങനെ "append" മോഡിൽ തുറക്കം, file handle എങ്ങനെ അടയ്ക്കാം എന്നിവയാണ്
08:03 നിങ്ങൾക്കുള്ള അസൈൻ‌മെൻറ്റ് ഇതാണ്. 'writefile.pl' എന്ന പ്രോഗ്രാമിൽ file attribute എന്നത് "+>"എന്നായി മാറ്റുക
08:11 Saveചെയ്ത ശേഷം പ്രോഗ്രാം execute ചെയ്യുക
08:14 ഔട്ട്പുട്ട് കാണുന്നതിനായി 'second.txt' എന്ന ഫയൽ തുറക്കുക
08:17 "+>"എന്ന ഫയൽ ആട്രിബ്യൂട്ടിൻറ്റെ ഉപയോഗം വിശകലനം ചെയ്യുക
08:22 താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്
08:29 ഈ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജെക്റ്റ് ടീം സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് ശില്പശാലകൾ നടത്തുന്നു, ഓണ്‍ലൈൻ പരീക്ഷ പാസ്സാകുന്നവർക്ക് സർട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്.
08:37 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾക്ക് എഴുതുക
08:41 ഇത് ഇന്ത്യാ ഗവണ്‍മെന്റിൻറ്റെ മാനവശേഷിവിഭവ വകുപ്പിൻറ്റെ നാഷണൽ മിഷൻ ഓൺ എജ്യുക്കേഷൻ ത്രൂ ഐ സി ടി സംരഭത്തിൻറ്റെ പിന്തുണയോടെയാണു്‌ നടത്തുന്നതു്‌.
08:48 ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്
08:53 ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ പ്രജൂന വത്സലൻ വിടവാങ്ങുന്നു.

Contributors and Content Editors

Sunilk