Linux/C3/The-grep-command/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | grep command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, grep command. |
00:09 | ചില ഉദാഹരണങ്ങളുടെ സഹായത്തോടെ നമുക്കിത് നോക്കാം. |
00:11 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | Ubuntu Linux 12.04 Operating System |
00:20 | GNU BASH version 4.2.24 |
00:24 | ഇതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. |
00:32 | ഇതിനായി Linux terminalന്റെ ബേസിക്സ് അറിഞ്ഞിരിക്കണം. |
00:36 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:41 | ആദ്യമായി regular expressionsനെ കുറിച്ച് പഠിക്കാം. |
00:45 | *Regular expressions, pattern matching techniques ആണ്. |
00:50 | ഒരു പ്രത്യേക pattern ഒരു ലൈനിലോ പാരഗ്രാഫിലോ ഫയലിലോ ഉണ്ടോ എന്ന് കണ്ടെത്താൻ. |
00:56 | ഉദാഹരണത്തിന് ടെലിഫോണ്‍ ഡയറക്ടറിയിൽ ഒരു ഫോണ്‍ നമ്പർ സെർച്ച് ചെയ്യുന്നത്. |
01:02 | അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ grep command ഉപയോഗിക്കണം. ഇപ്പോൾ grep നോക്കാം. |
01:11 | ഒന്നോ അതിലധികമോ വരികളിൽ അല്ലെങ്കിൽ പാരഗ്രാഫിൽ grep ഒന്നോ അതിലധികമോ patterns തിരയുന്നു. |
01:17 | ഫയൽ നെയിം നൽകിയിട്ടില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിൽ patterns സെർച്ച് ചെയ്യുന്നു. |
01:23 | ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, grepസ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച് ചെയ്യുന്നു. |
01:30 | grepdemo.txt എന്ന ഡെമോ ഫയൽ ഉപയോഗിച്ച് grepന്റെ ഉപയോഗം വിശദമാക്കാം. |
01:37 | ഫയലിന്റെ കണ്ടന്റ് നോക്കാം. |
01:40 | 13 entries ഉള്ള ഒരു ഫയൽ ആണിത്. |
01:44 | ഓരോ entryയ്ക്കും 6 ഫീൽഡുകൾ ഉണ്ട്. roll number, name, stream, marks, stipend amount. |
01:52 | ഒരു ബാർ ഉപയോഗിച്ച് ഫീൽഡുകൾ വേർതിരിച്ചിട്ടുണ്ട്. ഇതാണ് delimiter. |
01:56 | grep പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം. |
02:00 | computers സ്ട്രീമിലെ വിദ്യാർത്ഥികൾ ആരൊക്കെയെന്ന് grep command ഉപയോഗിച്ച് കണ്ടെത്താം. |
02:07 | ഇതിനായി ടെർമിനൽ തുറക്കുക. |
02:10 | അതിനായി CTRL + ALT, T കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
02:16 | ഇപ്പോൾ ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:18 | grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ) computers ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo .txt. |
02:27 | എന്റർ കൊടുക്കുക. |
02:28 | ഇത് computers എന്ന സ്ട്രീമിൽ ഉള്ള എല്ലാ entriesഉം enlist ചെയ്യുന്നു. |
02:33 | ഫലം യഥാർത്ഥ ഫയലുമായി താരതമ്യം ചെയ്യാം. |
02:37 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. |
02:40 | Zubin എന്ന എൻട്രി എൻലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണാം. |
02:45 | അതെങ്ങനെ സംഭവിച്ചു? ഇതെന്തന്നാൽ ചെറിയക്ഷരം cഓട് കൂടിയ “computers” എന്ന pattern ആണ് grep തിരഞ്ഞത്. |
02:52 | എന്നാൽ Zubin, വലിയക്ഷരം Cഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്. |
02:57 | pattern matching case sensitive ആണ്. |
03:00 | ഇത് case insensitive ആക്കാൻ grepന് ഒപ്പം minus i ഓപ്ഷന് ഉപയോഗിക്കണം. |
03:06 | ടെർമിനലിലേക്ക് തിരികെ എത്തി ടൈപ്പ് ചെയ്യുക:
grep സ്പേസ് (മൈനസ്) i സ്പേസ് (ഡബിൾ quoteസിനുള്ളിൽ) “computers” ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt |
03:20 | എന്റർ പ്രസ് ചെയ്യുക. |
03:21 | ഇത് നാല് entriesഉം enlist ചെയ്യും. |
03:25 | അതായത്, grep ഒരു pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു. |
03:32 | നമുക്ക് ഇത് തിരിച്ച് ചെയ്യാം. |
03:34 | ഒരു pattern match ചെയ്യാത്ത ലൈനുകൾ എൻലിസ്റ്റ് ചെയ്യാൻ grep ഉപയോഗിക്കാം. |
03:40 | അതിനായി നമുക്ക് minus v ഓപ്ഷൻ ഉണ്ട്. |
03:43 | Pass ആകാത്ത വിദ്യാർത്ഥികളുടെ entries നമുക്ക് enlist ചെയ്യണം. |
03:48 | നമുക്ക് ഈ ഫലം മറ്റൊരു ഫയലിൽ സൂക്ഷിക്കാം. |
03:52 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് iv space ഡബിൾ quoteസിനുള്ളിൽ pass ഡബിൾ quotesന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt |
04:11 | എന്റർ പ്രസ് ചെയ്യുക. ഫയലിന്റെ കണ്ടന്റ് കാണുന്നതിനായി ടൈപ്പ് ചെയ്യുക: cat സ്പേസ് notpass.txt |
04:20 | എന്റർ പ്രസ് ചെയ്യുക. |
04:21 | ഔട്ട്പുട്ട് കാണിക്കുന്നു. |
04:24 | ഇപ്പോൾ promptൽ ടൈപ്പ് ചെയ്യുക: |
04:26 | grep സ്പേസ് മൈനസ് i space' ഡബിൾ quoteസിനുള്ളിൽ fail double quoteസിന് ശേഷം സ്പേസ് grepdemo.txt |
04:37 | എന്റർ പ്രസ് ചെയ്യുക. ഇത് വ്യത്യസ്ഥമാണ്. |
04:41 | ഇതിൽ തോറ്റ വിദ്യാർത്ഥികളും ഉൾപ്പെടും. പക്ഷേ അവയുടെ ഫലം പൂർണ്ണമല്ല. |
04:46 | ഫയലിൽ നിന്നും എൻലിസ്റ്റ് ചെയ്യുന്ന ലൈനുകളുടെ നമ്പർ കാണണമെങ്കിൽ നമുക്ക് minus n ഓപ്ഷൻ ഉണ്ട്. |
04:54 | prompt വൃത്തിയാക്കാം. |
04:58 | ടൈപ്പ് ചെയ്യുക "grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotes സിന് ശേഷം സ്പേസ് grepdemo.txt |
05:09 | എന്റർ പ്രസ് ചെയ്യുക. |
05:11 | ലൈൻ നമ്പർ കാണിക്കുന്നു. |
05:15 | ഇത് വരെ കണ്ടത് ഒറ്റ വാക്കിലുള്ള patterns ആണ്. |
05:18 | ഒന്നിൽ കൂടുതൽ വാക്കുകളുള്ള paternsഉം ഉപയോഗിക്കാം. |
05:21 | പക്ഷേ മുഴുവൻ patternഉം quotesനുള്ളിൽ ആയിരിക്കണം. |
05:24 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് i സ്പേസ് ഡബിൾ quoteസിനുള്ളിൽ ankit സ്പേസ് saraf ഡബിൾ quotes സ്പേസിന് ശേഷം grepdemo.txt |
05:38 | എന്റർ പ്രസ് ചെയ്യുക. |
05:40 | Ankit Saraf' എന്നിവരുടെ record കാണിക്കുന്നു. |
05:44 | ഒന്നിൽ കൂടുതൽ ഫയലുകളിലും നമുക്ക് patterns കണ്ടെത്താം. |
05:48 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് i സ്പേസ്ഡബിൾ quotesനുള്ളിൽ fail ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt സ്പേസ് notpass.txt |
06:03 | എന്റർ പ്രസ് ചെയ്യുക. |
06:04 | ഔട്ട്പുട്ട് കാണിക്കുന്നു. |
06:07 | ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, grep ഒരു എൻട്രിയുടെ ഫയലിന്റെ പേരും, grepdemo.txt അല്ലെങ്കിൽ notpass.txtയും കാണിക്കുന്നു. |
06:18 | ഇവ notpass.txtഫയലിൽ നിന്നുള്ള recordsഉം ഇവ grepdemo.txtഫയലിൽ നിന്നുള്ള recordsഉം ആണ്. |
06:26 | നമുക്ക് number of matches അല്ലെങ്കിൽ count മാത്രമേ അറിയേണ്ടതുള്ളൂ എന്ന് കരുതുക. |
06:31 | ഇതിനായി നമുക്ക് minus c ഓപ്ഷൻ ഉണ്ട്. |
06:35 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് c സ്പേസ് ഡബിൾ quoteസിനുള്ളിൽ വലിയക്ഷരം Fഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt |
06:48 | എന്റർ പ്രസ് ചെയ്യുക. |
06:50 | ഇത് നമുക്ക് match ലൈൻസിന്റെ count തരുന്നു. |
06:55 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:59 | ചുരുക്കത്തിൽ, |
07:01 | ഇവിടെ പഠിച്ചത്, |
07:03 | ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ ഉദാഹരണം cat filename |
07:07 | ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ ഉദാഹരണം grep “computers” grepdemo.txt |
07:14 | ചില caseകൾ പരിഗണിക്കാതിരിക്കാൻ,ഉദാഹരണം grep -i “computers” grepdemo.txt. |
07:21 | ഒരു ലൈനുമായി matchചെയ്യാത്ത patternകൾ,ഉദാഹരണം grep -iv “pass” grepdemo.txt |
07:30 | എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.ഉദാഹരണം grep -in “fail” grepdemo.txt. |
07:38 | റിസൾട്ട് മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ. ഉദാഹരണം grep -iv “pass” grepdemo.txt > notpass.txt. |
07:50 | count അറിയുന്നതിന്. ഉദാഹരണം. grep -c “Fail” grepdemo.txt. |
07:57 | ഒരു അസൈൻമെന്റ്,-E, +, ? കമാൻഡുകൾ ശ്രമിച്ച് നോക്കുക. |
08:04 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:06 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:10 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:14 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
08:16 | സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു. |
08:19 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
08:23 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:30 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:33 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:40 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:45 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |