Java/C2/User-Input/Malayalam
From Script | Spoken-Tutorial
Revision as of 12:14, 28 February 2017 by Pratik kamble (Talk | contribs)
Time | Narration |
00:02 | BufferedReader ഉപയോഗിച്ച് Javaയിൽ user input സ്വീകരിക്കുന്നതിനെ കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഇവിടെ പഠിക്കുന്നത്, |
00:11 | Javaയിൽ യൂസർ ഇൻപുട്ട് സ്വീകരിക്കുന്നത്. |
00:13 | InputStreamReaderനേയും BufferedReaderനേയും കുറിച്ച് |
00:17 | ഈ ട്യൂട്ടോറിയലിനായി |
00:19 | Eclipseൽ ഒരു java പ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം . |
00:24 | Javaയിലെ datatypesനെ കുറിച്ചും അറിഞ്ഞിരിക്കണം. |
00:27 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:35 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu v 11.10 JDK 1.6 Eclipse IDE 3.7.0 |
00:44 | ഇപ്പോൾ BufferedReader എന്താണെന്ന് നോക്കാം . |
00:48 | ഒരു input streamൽ നിന്ന് ടെക്സ്റ്റ് റീഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു class ആണ് ഇത്. |
00:53 | ഇത് characters ഉം വരികളും റീഡ് ചെയ്യുന്നതിനുള്ള ഒരു മികച്ച രീതി പ്രധാനം ചെയ്യുന്നു. |
00:59 | BufferedReader ഉപയോഗിക്കുന്നതിനായി java dot io packageൽ നിന്നും മൂന്ന് classes import ചെയ്യേണ്ടതുണ്ട്. |
01:05 | അവ
IOExceptionഉം InputStreamReader ഉം BufferedReaderഉം ആണ് |
01:12 | packagesനെ കുറിച്ചും അത് classesൽ import ചെയ്യുന്നതിനെ കുറിച്ചും തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കുന്നു. |
01:18 | ഇപ്പോൾ ഒരു ഇൻപുട്ട് സ്വീകരിക്കുന്നതെങ്ങനെ എന്ന് നോക്കാം . |
01:21 | യൂസറിൽ നിന്ന് സ്വീകരിക്കുന്ന എല്ലാ ഇൻപുട്ടുകളും String രൂപത്തിൽ ആയിരിക്കും. |
01:26 | എന്നിട്ട് അതിനെ യഥാർത്ഥ ഡേറ്റ ടൈപ്പിലേക്ക് ടൈപ്പ് കാസറ്റ് ചെയ്യണം, അതായത് മാറ്റണം. |
01:31 | യൂസർ ഇൻപുട്ട് സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുമ്പോൾ നന്നായി ഇത് മനസിലാക്കുന്നതാണ്. |
01:35 | BufferedReaderന് വേണ്ടിയുള്ള syntax നോക്കാം. |
01:39 | മൂന്ന് classesഉം import ചെയ്തതിന് ശേഷം, InputStreamReaderന്റെ ഒരു ഒബ്ജക്റ്റ് സൃഷ്ടിക്കണം. |
01:45 | BufferedReaderന്റെ ഒരു objectഉം സൃഷ്ടിക്കണം. |
01:49 | പ്രോഗ്രാം എഴുതുമ്പോൾ നമുക്ക് ഇതിനെ കുറിച്ച് വിശദമായി പഠിക്കാം. |
01:54 | ഇപ്പോൾ , Eclipseലേക്ക് പോകാം. |
01:56 | InputBufferedReaderഎന്ന class ഇവിടെ തുറന്നിട്ടുണ്ട്. |
02:00 | java.io package import ചെയ്യുന്നതിൽ തുടങ്ങാം. |
02:04 | classന് മുൻപായി ടൈപ്പ് ചെയ്യുക, import space java dot io dot star semi colon. |
02:14 | ഇത് InputStreamReader, BufferedReader, IOException എന്നീ ക്ലാസ്സുകളെ import ചെയ്യുന്നു. |
02:20 | ഇപ്പോൾ മെയിൻ methodനുള്ളിൽ BufferedReader ഉപയോഗിക്കുന്നു. |
02:25 | BufferedReader ഉപയോഗിക്കുന്ന എല്ലാ methodലും ഒരു IOException throw ചെയ്യേണ്ടതുണ്ട്. |
02:31 | അതിനായി മെയിൻ methodന് ശേഷം ടൈപ്പ് ചെയ്യുക throws IOException |
02:42 | എന്താണ് ഇത് അർത്ഥമാക്കുന്നത്? |
02:45 | ചില അപ്രതീക്ഷിത സാഹച്ചര്യങ്ങളിൽ javaയിൽ ഉണ്ടാകുന്ന എററുകളാണ് Exceptions. |
02:52 | Exception errors ഒഴുവാക്കുന്നതിനായി throws keywordഉപയോഗിക്കുന്നു. |
02:57 | Exception handlingനായി ഉപയോഗിക്കുന്ന ഒരു keyword ആണ് Throws. |
03:00 | Exception error സംഭവിക്കും എന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു. |
03:05 | BufferedReader ഉപയോഗിക്കുമ്പോഴെല്ലാം exception error സംഭവിക്കുന്നു. |
03:10 | Exception errors ഉണ്ടാകാതിരിക്കാൻ നമ്മൾ throws IOException ഉപയോഗിക്കുന്നു. |
03:16 | Exception Handlingനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം. |
03:20 | ഇപ്പോൾ InputStreamReaderന്റെ ഒരു object സൃഷ്ടിക്കാം. |
03:24 | അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക InputStreamReader space isr equalto new space InputStreamReader parentheses. |
03:44 | പരാൻതീസിസിനുള്ളിൽ System dot in എന്നിട്ട് semicolon. |
03:52 | യൂസർ ഇൻപുട്ട് സ്വീകരിക്കുവാൻ അനുവദിക്കുന്ന Javaയിലെ class ആണ് InputStreamReader. |
04:01 | System dot in, java compiler നോട് യൂസർ keyboard ലൂടെ നൽകുന്ന input സ്വീകരിക്കുവാൻ ആവശ്യപ്പെടുന്നു. |
04:10 | System dot in സ്വീകരിക്കുന്ന ഇൻപുട്ട് InputStreamReaderന്റെ ഒബ്ജക്റ്റിൽ കുറച്ച് സമയത്തേക്ക് സ്റ്റോർ ചെയ്ത് വയ്ക്കുന്നു. |
04:17 | അതിന് ശേഷം നമ്മൾ BufferedReaderന്റെ ഒരു ഒബ്ജക്റ്റ് സൃഷ്ടിക്കുന്നു. |
04:22 | ടൈപ്പ് ചെയ്യുക, BufferedReader br equal to new space BufferedReader parentheses. |
04:36 | പരാൻതീസിസിനുള്ളിൽ InputStreamReaderന്റെ ഒബ്ജക്റ്റ്, അതായത് isr എന്ന് ടൈപ്പ് ചെയ്യുക. |
04:43 | യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിക്കാൻ മാത്രമേ isrന് സഹായിക്കുന്നുള്ളൂ. |
04:48 | BufferedReader, BufferedReader objectൽ ഈ മൂല്യം സ്റ്റോർ ചെയ്യാൻ സഹായിക്കുന്നു. |
04:54 | isr ഈ മൂല്യത്തെ BufferedReader objectലേക്ക് അതിനെ സ്റ്റോർ ചെയ്യുന്നതിനായി അയക്കുന്നു. |
05:01 | ഇപ്പോൾ യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിച്ച് തുടങ്ങാം. |
05:06 | ആദ്യമായി, യൂസറിനോട് ഒരു String എന്റർ ചെയ്യുവാൻ ആവശ്യപ്പെടാം. അതിനായി String typeൽ ഒരു വേരിയബിൾ സൃഷ്ടിക്കണം. |
05:14 | ടൈപ്പ് ചെയ്യുക, String space str semicolon |
05:19 | ഇപ്പോൾ യൂസറിനോട് തന്റെ പേര് എന്റർ ചെയ്യാൻ ആവശ്യപ്പെടുക. |
05:23 | ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesസിൽ Enter your name എന്നിട്ട് semicolon. |
05:33 | ഇൻപുട്ട് String ആയി സ്വീകരിക്കുന്നതിന് ടൈപ്പ് ചെയ്യുക. |
05:37 | str equal to br dot readLine parentheses semicolon. |
05:45 | readLine method യൂസറിൽ നിന്ന് ഇൻപുട്ട് റീഡ് ചെയ്യുന്നു. |
05:51 | ഇപ്പോൾ ഒരു ഇന്റിജർ ഇൻപുട്ട് സ്വീകരിക്കാം. int ടൈപ്പിൽ ഒരു വേരിയബിൾ സൃഷ്ടിക്കുക. |
06:01 | ടൈപ്പ് ചെയ്യുക int n semicolon. |
06:05 | യൂസറിനോട് തന്റെ പ്രായം എന്റർ ചെയ്യാൻ ആവശ്യപ്പെടുക. |
06:08 | ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ Enter your age semicolon. |
06:21 | ഈ ഇൻപുട്ട് സ്വീകരിക്കുന്നതിനായി str1 എന്ന string ടൈപ്പിലുള്ള മറ്റൊരു വേരിയബിൾ സൃഷ്ടിക്കുക. |
06:31 | ഇൻപുട്ട് String ആയി സ്വീകരിക്കുന്നതിന്, ടൈപ്പ് ചെയ്യുക str1 equal to br dot readLine parentheses എന്നിട്ട് semicolon. |
06:45 | ഇത് ഇന്റിജർ ഡേറ്റ ടൈപ്പ് ആയി മാറ്റുന്നതിന് വേണ്ടി ടൈപ്പ് ചെയ്യുക, n equal to Integer dot parseInt ബ്രാക്കറ്റിനുള്ളിൽ" str1semicolon |
07:05 | Integer ഒരു classഉം parseInt അതിലെ ഒരു methodഉം ആണ്. |
07:11 | ഈ method ബ്രാക്കറ്റിൽ പാസ് ചെയ്യുന്ന argumentനെ ഇന്റിജർ ആയി മാറ്റുന്നു. |
07:18 | ഇപ്പോൾ, പേരും പ്രായവും ഔട്ട്പുട്ട് ആയി ഡിസ്പ്ളെ ചെയ്യാം. |
07:22 | ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is plus str semicolon. |
07:38 | അടുത്ത വരിയിൽ, System dot out dot println The ages plus n semicolon. |
07:50 | ഫയൽ സേവ് ചെയ്യാം. Ctrl, S പ്രസ് ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യാം. |
07:55 | Control, F11 പ്രസ് ചെയ്യുക. |
08:00 | ഔട്ട്‌പുട്ടിൽ നിങ്ങളുടെ പേര് എന്റർ ചെയ്യാൻ ആവശ്യപ്പെടുന്നു. |
08:03 | നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക. ഇവിടെ ഞാൻ Ramu എന്ന്, എന്റർ കൊടുക്കുക. |
08:08 | നിങ്ങളുടെ പ്രായം എന്റർ ചെയ്യുവാൻ ആവശ്യപ്പെടുന്നു. |
08:11 | ഇവിടെ ഞാൻ 20 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുന്നു. |
08:13 | ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു: |
08:15 | The name is Ramu |
08:16 | The age is 20. |
08:18 | യൂസറിൽ നിന്ന് ഇൻപുട്ട് എങ്ങനെ സ്വീകരിക്കാം എന്ന് ഇപ്പോൾ നമുക്ക് അറിയാം. |
08:24 | ഇവിടെ പഠിച്ചത് |
08:26 | InputStreamReader |
08:28 | BufferedReader |
08:29 | Stringനെ ആവശ്യമുള്ള ഡേറ്റ ടൈപ്പിലേക്ക് മാറ്റുന്നത്. |
08:33 | അസൈൻമെന്റ്, യൂസറിൽ നിന്ന് ഒരു float, byte, character inputകൾ സ്വീകരിച്ച് അവ ഔട്ട്‌പുട്ടിൽ ഡിസ്പ്ളെ ചെയ്യുക. |
08:42 | ഒരു സംഖ്യ ഇൻപുട്ട് ആയി സ്വീകരിച്ച് അതിനെ 3 കൊണ്ട് ഹരിച്ചിട്ട് ഔട്ട്‌പുട്ട് കണ്‍സോളിൽ കാണിക്കുക. |
08:49 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:54 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:57 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:02 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:04 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:11 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:36 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |