Java/C2/Parameterized-constructors/Malayalam
From Script | Spoken-Tutorial
Revision as of 12:09, 28 February 2017 by Pratik kamble (Talk | contribs)
Time | Narration |
00:02 | Javaയിലെ parameterized constructor എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:10 | parametrized constructor |
00:13 | parameterized constructor സൃഷ്ടിക്കുന്നത്. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu version 11.10 OS Java Development kit 1.6 Eclipse 3.7.0 |
00:29 | ഈ ട്യൂട്ടോറിയലിനായി |
00:32 | eclipse ഉപയോഗിച്ച് javaയിൽ ഒരു ഡിഫാൾട്ട് constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം. |
00:37 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:44 | എന്താണ് parameterized constructor? |
00:48 | parameterഉള്ള constructorനെ parameterized constructor എന്ന് പറയുന്നു. |
00:55 | ഇതിന് ഒന്നോ അതിലധികമോ parameterകൾ ഉണ്ടാകാം. |
00:59 | ഇപ്പോൾ ഒരു parameterized constructor സൃഷ്ടിക്കാം. |
01:03 | eclipseൽ Student.java ഫയൽ ഉണ്ട്. |
01:09 | കഴിഞ്ഞ ട്യൂട്ടോറിയലിൽ ഇത് സൃഷ്ടിച്ചിട്ടുണ്ട്. |
01:15 | constructorനുള്ളിൽ വേരിയബിളുകൾക്ക് അവയുടെ ഡിഫാൾട്ട് മൂല്യം നൽകാം. |
01:21 | അതിനാൽ, പത്തിന് പകരം roll_number is equal to zero എന്ന് ആക്കുക. |
01:27 | Ramanന് പകരം name is equal to null എന്ന് ആക്കുക. |
01:33 | എന്നിട്ട് ടൈപ്പ് ചെയ്യുക, System dot out dot println I am a default constructor. |
01:55 | അങ്ങനെ നമ്മൾ parameters ഇല്ലാത്ത ഒരു constructor സൃഷ്ടിച്ചു. |
02:00 | javaയിൽ അങ്ങനെയുള്ള constructorനെ ഡിഫാൾട്ട് constructor എന്ന് പറയുന്നു. |
02:07 | ഇപ്പോൾ, മറ്റൊരു constructor സൃഷ്ടിക്കാം. |
02:11 | ടൈപ്പ് ചെയ്യുക Student parentheses |
02:17 | പരാൻതീസിസിനുള്ളിൽ int the_roll_number comma String the_name. |
02:36 | നമ്മൾ ഇവിടെ ചെയ്തത് parametersഓട് കൂടിയ ഒരു constructor സൃഷ്ടിച്ചു. |
02:43 | constructorന്റെ പേര് classന്റെ പേരായ Student തന്നെയാണ്. |
02:49 | പരാൻതീസിസിനുള്ളിൽ constructorന് രണ്ട് parameters നൽകി. |
02:57 | constructorന് എത്ര parameters വേണമെങ്കിലും നൽകാൻ കഴിയും. |
03:02 | curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക. |
03:05 | System dot out dot println I am a parameterized constructor |
03:29 | എന്നിട്ട് roll_number is equal to the_roll_number. |
03:43 | name is equal to the_name. |
03:53 | അങ്ങനെ parametersഓട് കൂടിയ ഒരു constructor' സൃഷ്ടിച്ചു. |
03:58 | ഇപ്പോൾ ഈ constructor കാൾ ചെയ്യാം. |
04:02 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക; student stu2 equal to' new student പരാൻതീസിസിനുള്ളിൽ 11 comma ഡബിൾ quotesൽ Raju. |
04:28 | studentDetail method കാൾ ചെയ്യാം. |
04:31 | അതിനായി ടൈപ്പ് ചെയ്യുക, stu2.studentDetail. |
04:38 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:44 | കണ്‍സോളിൽ ഔട്ട്‌പുട്ട് കാണുന്നു. |
04:48 | ആദ്യം ഡിഫാൾട്ട് constructor കാൾ ചെയ്യപ്പെടുന്നു. |
04:52 | ഇത് വേരിയബിളുകളെ ഡിഫാൾട്ട് മൂല്യത്തിൽ initialize ചെയ്യുന്നു. |
04:56 | എന്നിട്ട് parameterized constructor കാൾ ചെയ്യപ്പെടുന്നു. |
05:00 | ഇത് argument ആയി പാസ് ചെയ്ത മൂല്യങ്ങൾ കൊണ്ട് variablesനെ initialize ചെയ്യുന്നു. |
05:05 | അതായത് 11ഉം Raju ഉം. |
05:08 | parametrized constructor എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. |
05:12 | parameterized constructorനെ കാൾ ചെയ്യുമ്പോൾ അതിന് രണ്ട് മൂല്യങ്ങൾ പാസ് ചെയ്യുന്നു. |
05:18 | ഇതിനെ arguments എന്ന് വിളിക്കുന്നു. |
05:22 | the_roll_number എന്ന parameterൽ മൂല്യം, 11 കോപ്പി ചെയ്യപ്പെടുന്നു. |
05:31 | the_name എന്ന parameterൽ മൂല്യം, 'Raju' കോപ്പി ചെയ്യപ്പെടുന്നു. |
05:41 | എന്നിട്ട് the_roll_numberന്റെ മൂല്യം roll_numberൽ assign ചെയ്യുന്നു. |
05:50 | the_nameന്റെ മൂല്യം nameൽ assign ചെയ്യുന്നു. |
05:55 | അങ്ങനെ ഔട്ട്‌പുട്ടിൽ '11'ഉം 'Raju'ഉം കാണുന്നു. |
06:00 | parameterised constructor കാൾ ചെയ്യുമ്പോൾ സംഭവിക്കാവുന്ന ചില സ്വാഭാവികമായ തെറ്റുകൾ നോക്കാം. |
06:07 | constructorലേക്ക് ഒറ്റ argument മാത്രമേ പാസ് ചെയ്യുന്നുള്ളൂ എന്ന് കരുതുക. |
06:11 | 'Raju' നീക്കം ചെയ്യുന്നു. |
06:15 | ഒരു എറർ കാണുന്നു “The constructor Student with parameter (int) is undefined.” |
06:24 | അതായത്, argumentsന്റെ എണ്ണവും parametersന്റെ എണ്ണവും തുല്യമായിരിക്കണം. |
06:30 | ഇവിടെ Raju എന്ന് വീണ്ടും ടൈപ്പ് ചെയ്ത്, എറർ തിരുത്താം. |
06:36 | മറ്റൊരു രീതിയിൽ, ഒറ്റ parameterഓട് കൂടിയ മറ്റൊരു constructor ഡിഫൈൻ ചെയ്താലും മതി. |
06:42 | ഇത് ശ്രമിച്ച് നോക്കാം. |
06:45 | Student പരാൻതീസിസിനുള്ളിൽ int r number |
07:01 | curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println I am a constructor with a single parameter. |
07:29 | എന്നിട്ട് roll_number is equal to r number |
07:48 | ഫയൽ സേവ് ചെയ്യുക. |
07:51 | ഈ constructor ഡിഫൈൻ ചെയ്യുമ്പോൾ എറർ തിരുത്തപ്പെടുന്നതായി കാണാം. |
07:58 | പ്രോഗ്രാം റണ്‍ ചെയ്യട്ടെ. |
08:02 | roll numberന് 11 എന്ന മൂല്യം assign ചെയ്തത് കണ്‍സോളിൽ കാണാം. |
08:08 | constructor ഒരു argument മാത്രം എടുക്കുന്നതിനാൽ name null ആണ്. |
08:18 | അതിനാൽ, രണ്ട് parametersഓട് കൂടിയ constructor വീണ്ടും കാൾ ചെയ്യാം. |
08:23 | ടൈപ്പ് ചെയ്യുക Student stu3 is equal to new Student 11 comma Raju. |
08:46 | എന്നിട്ട് Stu3 dot studentDetail |
08:58 | ഇവിടെ 11നെ String ആയി പാസ് ചെയ്യണമെന്ന് കരുതുക, അതിനായി ഡബിൾ quotes കൊടുക്കുന്നു. |
09:08 | ഒരു എറർ കാണുന്നു. |
09:10 | “The constructor Student String commaString is undefined.” |
09:17 | അതായത് argumentന്റേയും parameterന്റേയും datatypeഉം ഒരേ പോലെ ആയിരിക്കണം. |
09:25 | quotes നീക്കം ചെയ്ത് ഫയൽ സേവ് ചെയ്യുക. |
09:32 | ഇപ്പോൾ എറർ കാണുന്നില്ല. |
09:35 | പ്രോഗ്രാം റണ്‍ ചെയ്യുക. |
09:38 | ഔട്ട്പുട്ടിൽ മൂന്ന് constructorകൾ കാണുന്നു. |
09:42 | ആദ്യത്തേത് default constructor. |
09:45 | രണ്ടാമത്തേത് ഒരു parameter ഉള്ള Constructor. |
09:50 | മൂന്നാമത്തേത് രണ്ട് parameters ഉള്ള Constructor. |
09:56 | ഇങ്ങനെയാണ് javaയിൽ Parameterised constructor സൃഷ്ടിക്കുന്നത്. |
10:05 | എന്തിനാണ് constructor? |
10:07 | ഒരു classലെ variables അതിന്റെ ഒരു മാതൃക സൃഷ്ടിക്കുമ്പോൾ initialize ചെയ്യപ്പെടണം. |
10:13 | എല്ലാ വേരിയബിളുകളേയും പ്രത്യേകം initialize ചെയ്യുന്നത് ബുദ്ധിമുട്ടാണ്. |
10:18 | അതിനാൽ java objectsനെ അവ സൃഷ്ടിക്കുമ്പോൾ തന്നെ initialize ചെയ്യാൻ അനുവധിക്കുന്നു. |
10:25 | constructor ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. |
10:30 | ഇവിടെ പഠിച്ചത് |
10:33 | parameterized constructor സൃഷ്ടിക്കുന്നത്. |
10:36 | parameterized constructorന്റെ പ്രവർത്തനം. |
10:39 | constructorഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. |
10:44 | അസൈൻമെന്റ്, Employee എന്ന class സൃഷ്ടിക്കുക. |
10:48 | Parametersന്റെ എണ്ണം വ്യത്യാസപ്പെടുത്തി വിവിധ constructors സൃഷ്ടിക്കുക. |
10:53 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
10:56 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:02 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:06 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:12 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:14 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:18 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:24 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:28 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:34 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:43 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
11:46 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |