Java/C2/Relational-Operations/Malayalam
From Script | Spoken-Tutorial
Revision as of 12:02, 28 February 2017 by Pratik kamble (Talk | contribs)
Time | Narration |
00:01 | Javaയിലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | boolean data type Relational operators |
00:12 | Relational operators ഉപയോഗിച്ച് ഡേറ്റ താരതമ്യം ചെയ്യുന്നത്. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10 JDK 1.6 Eclipse 3.7 |
00:26 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ ഡേറ്റ ടൈപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കണം. |
00:31 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | കണ്‍ഡിഷനുകൾ പരിശോധിക്കുന്നതിനായി relational operators ഉപയോഗിക്കുന്നു. |
00:43 | ഇതിന്റെ ഔട്ട്പുട്ട് boolean ഡേറ്റ ടൈപ്പിലുള്ളതായിരിക്കും. |
00:48 | boolean ഡേറ്റ ടൈപ്പിന്റെ size 1 bit ആണ്. |
00:51 | ഇതിന് രണ്ട് മൂല്യങ്ങൾ മാത്രമാണുള്ളത്. |
00:54 | True അല്ലെങ്കിൽ False. |
00:56 | കണ്‍ഡിഷൻ ശരിയാകുമ്പോൾ ഔട്ട്പുട്ട് True ആയിരിക്കും. |
00:59 | കണ്‍ഡിഷൻ ശരിയല്ലെങ്കിൽ ഔട്ട്പുട്ട് False ആയിരിക്കും. |
01:06 | ലഭ്യമായ relational operators ഇവയാണ്, |
01:10 | * greater than |
01:12 | * less than equal to |
00:14 | * greater than or equal to, less than or equal to |
01:17 | * not equal to |
01:19 | ഓരോന്നും വിശദമായി പരിശോധിക്കാം. |
01:22 | Eclipseലേക്ക് പോകാം. |
01:27 | ഇവിടെ നമുക്ക് Eclipse IDE ഉം ബാക്കിയുള്ള കോഡിന് ആവശ്യമുള്ള ഘടനയും ഉണ്ട്. |
01:33 | BooleanDemo എന്ന ക്ളാസ് സൃഷ്ടിച്ച് അതിൽ Main method ചേർത്തിട്ടുണ്ട്. |
01:38 | കുറച്ച് വരികൾ ഇവിടെ ചേർക്കുന്നു. |
01:41 | ടൈപ്പ് ചെയ്യുക boolean b ; |
01:47 | കീ വേർഡ് boolean, variable bയെ boolean ഡേറ്റ ടൈപ്പ് ആയി ഡിക്ളയർ ചെയ്യുന്നു. |
01:53 | കണ്‍ഡിഷൻ പരിശോധിച്ചതിന്റെ റിസൾട്ട് bൽ സ്റ്റോർ ചെയ്യുന്നു. |
01:58 | Weight എന്ന വേരിയബിൾ ഡിക്ളയർ ചെയ്തതിന് ശേഷം അത് ഉപയോഗിച്ച് ഒരു കണ്‍ഡിഷൻ പരിശോധിക്കുന്നു. |
02:05 | int weight equal to 45; |
02:13 | weightന്റെ മൂല്യം 40നെക്കാൾ വലുതാണോ എന്ന് പരിശോധിക്കുന്നു. |
02:18 | b equal to weight greater than 40; |
02:28 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിളിന്റെ മൂല്യം 40നെക്കാൾ വലുതാണോ എന്ന് പരിശോധിച്ച് അതിന്റെ ഫലം bൽ സ്റ്റോർ ചെയ്യുന്നു. |
02:37 | bയുടെ മൂല്യം പ്രിന്റ് ചെയ്യാം. |
02:41 | System dot out dot println(b); |
02:49 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:59 | ഔട്ട്പുട്ട് True ആണെന്ന് കാണാം. |
03:02 | മൂല്യം 40നെക്കാൾ ചെറുതാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
03:07 | weight, 30 ആക്കുക. |
03:12 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:20 | പ്രതീക്ഷിച്ച പോലെ ഔട്ട്പുട്ട് False ആണെന്ന് കാണാം. |
03:24 | അതായത്, ഒരു മൂല്യം മറ്റൊന്നിനേക്കാൾ വലുതാണോ എന്ന് പരിശോധിക്കുവാൻ greater than ചിഹ്നം ഉപയോഗിക്കുന്നു. |
03:30 | ഇത് പോലെ, ഒരു മൂല്യം മറ്റൊന്നിനേക്കാൾ ചെറുതാണോ എന്ന് അറിയുവാൻ less than ചിഹ്നം ഉപയോഗിക്കുന്നു. |
03:37 | greater than ചിഹ്നത്തെ less than ആക്കാം. |
03:43 | അതായത്, weightന്റെ മൂല്യം 40നെക്കാൾ ചെറുതാണോ എന്ന് പരിശോധിക്കുന്നു. |
03:48 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:56 | പ്രതീക്ഷിച്ച പോലെ ഔട്ട്പുട്ട് True ആണെന്ന് കാണാം. |
04:01 | weightന്റെ മൂല്യം 45 ആക്കിയതിന് ശേഷം ഔട്ട്പുട്ട് നോക്കാം. |
04:09 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:16 | weight 40നെക്കാൾ ചെറുതാണ് എന്ന കണ്‍ഡിഷൻ ശരിയല്ലാത്തതിനാൽ, നമുക്ക് False കിട്ടുന്നത് കാണാം. |
04:25 | ഒരു മൂല്യം മറ്റൊന്നിന് സമമാണോ എന്ന് പരിശോധിക്കുന്നത് നോക്കാം. |
04:31 | അതിനായി രണ്ട് equal to ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. |
04:35 | less than ചിഹ്നം മാറ്റി double equal to ചിഹ്നം ഉപയോഗിക്കുക. |
04:41 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:48 | ഔട്ട്പുട്ട് False ആണ്. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമല്ല. |
04:55 | ഇപ്പോൾ weight 40 ആക്കിയിട്ട് ഔട്ട്പുട്ട് നോക്കാം. |
05:01 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:08 | ഔട്ട്പുട്ട് True ആണെന്ന് കാണാം. |
05:12 | അതായത്, സമാന്തരത പരിശോധിക്കുന്നതിന് ഇരട്ട equal to ഉപയോഗിക്കുന്നു. |
05:16 | ഇത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവിടെ പലപ്പോഴും ഒറ്റ equal to ചിഹ്നം തെറ്റായി ഉപയോഗിക്കാറുണ്ട്. |
05:22 | അത് അനാവശ്യമായ എററിന് കാരണമാകുന്നു. |
05:26 | ഇപ്പോൾ ചെറുതോ സമമോ ആണോ എന്ന് പരിശോധിക്കുന്നത് നോക്കാം. |
05:30 | ഇതിനായി less than ചിഹ്നത്തെ പിന്തുടർന്ന് ഒരു equal to ചിഹ്നം കൊടുക്കുന്നു. |
05:35 | double equal to നെ less than equal to ആക്കുക. |
05:42 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:50 | ഔട്ട്പുട്ട് പ്രതീക്ഷിച്ചത് പോലെ True ആണ്. |
05:53 | weightന്റെ മൂല്യത്തിൽ മാറ്റം വരുത്തി ചെറുതാണോ എന്ന പരിശോധന നടക്കുന്നുണ്ടോ എന്ന് നോക്കാം. |
05:59 | 40നെ 30 ആക്കാം. |
06:04 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:14 | weight 40 അല്ലെങ്കിലും ഔട്ട്പുട്ട് True കിട്ടുന്നു. എന്തെന്നാൽ അത് 40നെക്കാൾ ചെറുതാണ്. |
06:22 | weightന്റെ മൂല്യം 40നെക്കാൾ വലുതാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
06:27 | 50 കൊടുത്ത് സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:39 | ഔട്ട്പുട്ട് False ആണെന്ന് കാണാം. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമവും അല്ല 40നെക്കാൾ ചെറുതും അല്ല. |
06:48 | അത് പോലെ greater than ചിഹ്നത്തെ പിന്തുടർന്നുള്ള equal to ചിഹ്നം വലുതോ സമമോ അണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു. |
06:55 | ഇത് ശ്രമിച്ച് നോക്കാം. |
06:57 | less than equal to മാറ്റി greater than equal to ആക്കുക. |
07:04 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:10 | weight 40 നെക്കാൾ വലുതായതിനാൽ ഔട്ട്പുട്ട് true ആണെന്ന് കാണാം. |
07:16 | weightന് 40 നെക്കാൾ കുറഞ്ഞ ഒരു മൂല്യം, 30 നൽകാം. |
07:25 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:32 | നമുക്ക് false കിട്ടുന്നു. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമോ അതിനെക്കാൾ വലുതോ അല്ല. |
07:39 | അടുത്തതായി ഒന്ന് മറ്റൊന്നിനോട് സമമല്ല എന്ന് പരിശോധിക്കുന്നത് നോക്കാം. |
07:46 | ഇതിനായി equal to ചിഹ്നത്തിന് മുൻപ് exclamation mark കൊടുക്കുന്നു. |
07:53 | greater thanന് പകരം exclamation കൊടുക്കുക. |
07:59 | ഈ സ്റ്റേറ്റ്മെന്റ് weight 40ന് സമമല്ലയോ എന്ന് പരിശോധിചിട്ട് ഫലം bൽ സ്റ്റോർ ചെയ്യാൻ ആവശ്യപ്പെടുന്നു. |
08:08 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:16 | ഔട്ട്പുട്ട് true ആണ്. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമല്ല. |
08:23 | Weight 40 ആക്കിയിട്ട് ഔട്ട്പുട്ട് നോക്കാം. |
08:28 | 30നെ 40 ആക്കുക. |
08:31 | സേവ് ചെയ്യുക. റണ്‍ ചെയ്യുക. |
08:38 | Weight 40ന് സമമല്ല എന്ന കണ്‍ഡിഷൻ തെറ്റായതിനാൽ false കിട്ടുന്നു. |
08:45 | Not equal to കണ്‍ഡിഷൻ equal to കണ്‍ഡിഷന്‍ നേരെ വിപരീതം ആണ്. |
08:50 | ഇങ്ങനെയാണ് Javaയിലെ വിവിധ relational operators ഡേറ്റയെ താരതമ്യം ചെയ്യുന്നത്. |
08:58 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:01 | ഇവിടെ പഠിച്ചത്, boolean data type |
09:06 | relational operators |
09:08 | രണ്ട് മൂല്യങ്ങൾ relational operators ഉപയോഗിച്ച് താരതമ്യം ചെയ്യുന്നത്. |
09:13 | ഒരു അസ്സൈൻമെന്റ്, ഇവിടെ കാണിച്ചിട്ടുള്ള രണ്ട് expressions ഒരേ തരത്തിലുള്ളതാണോ എന്ന് കണ്ട് പിടിക്കുക. |
09:23 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:28 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:31 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:36 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:38 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:40 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09: 50 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:54 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:00 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:05 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |